Follow Us On

23

November

2020

Monday

 • കുരുക്കഴിക്കുന്ന മാതാവിന്റെ അനുഗ്രഹങ്ങള്‍

  കുരുക്കഴിക്കുന്ന മാതാവിന്റെ അനുഗ്രഹങ്ങള്‍0

  മരിയോളജിയും ക്രിസ്റ്റോളജിയും ഒന്നും അറിഞ്ഞുകൂടാത്ത ഒരു പ്രായത്തില്‍ പരിശുദ്ധ അമ്മ എന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം അരുളിയത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം ചാച്ചന്‍ ബിസിനസ് സംബന്ധമായി ആലപ്പുഴയിലാണ്. പിറ്റേ ദിവസം രാത്രിയിലെ വരൂ. സ്‌കൂള്‍ വിട്ട് ഞങ്ങള്‍ വരുമ്പോള്‍ അമ്മച്ചി നല്ല പനിയായി കിടക്കുകയാണ്. ഞാനാണ് മൂത്തമകള്‍. താഴെയുള്ളവര്‍ കളിചിരി പ്രായക്കാര്‍. അമ്മച്ചിയുടെ പനി അത്ര ഗൗരവമായി അവര്‍ക്ക് തോന്നിയില്ല. പനി എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ സാരമില്ല മാറിക്കോളും എന്ന ആശ്വാസവാക്കുകള്‍. രാത്രി എട്ടുമണി

 • പരിശുദ്ധ അമ്മയുടെ സ്‌നേഹത്തിന് മുന്നില്‍

  പരിശുദ്ധ അമ്മയുടെ സ്‌നേഹത്തിന് മുന്നില്‍0

  സന്യസ്ത യാത്രയില്‍ കൊടുങ്കാറ്റുണ്ടായാലും ശത്രുക്കള്‍ നിരന്നുനിന്നാലും അമ്മേ, എന്ന ഒറ്റവിളി മതി. ഓടിവന്ന് കൂടെ നില്‍ക്കുന്ന പരിശുദ്ധ അമ്മയുടെ സ്‌നേഹത്തിന് മുമ്പില്‍ ഒരായിരം നന്ദി. വീട്ടിലായിരുന്ന കാലഘട്ടത്തില്‍ മെയ്മാസത്തില്‍ മാതാവിനോടുള്ള ഭക്തി ഒരു ഹരമായിരുന്നു. നിത്യസഹായ മാതാവിന്റെ രൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ച് അമ്മയെ സ്‌നേഹിക്കാനുള്ള വ്യഗ്രത. ഏതെങ്കിലും കാലത്ത് പരിശുദ്ധ അമ്മയോട് പ്രകടിപ്പിച്ച ഒരു നുള്ള് സ്‌നേഹം വലിയ സ്‌നേഹക്കടലായി അമ്മ തിരിച്ചുതരും. അന്ന് വീട്ടിലുണ്ടായിരുന്നത് ഒരു കൊച്ചു നിത്യസഹായ മാതാവിന്റെ രൂപമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അതേ മുഖഛായയുള്ള

 • വഴിതെറ്റി കാട്ടില്‍ അകപ്പെട്ടപ്പോള്‍

  വഴിതെറ്റി കാട്ടില്‍ അകപ്പെട്ടപ്പോള്‍0

  പരിശുദ്ധ മാതാവുമായി 1965 വരെ എനിക്ക് വലിയ ബന്ധം ഉണ്ടായിരുന്നില്ല. കുടുംബപ്രാര്‍ത്ഥനയിലുള്ള ജപമാലമാത്രം. എന്നാല്‍ 1965-ല്‍ മംഗലം ഡാമില്‍ നൂറേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കപ്പകൃഷി ചെയ്തപ്പോള്‍ നിരന്തരം കാട്ടാനകളുടെ ശല്യം നിമിത്തം ജോലിക്കാര്‍ വരാതായി. അന്ന് ഞാന്‍ വേളാങ്കണ്ണി മാതാവിന് വെള്ളികൊണ്ട് ഒരു കൊള്ളിക്കട (കപ്പ) പണിത് എത്താമെന്നും എന്റെ കൃഷിയിടങ്ങളില്‍നിന്ന് കാട്ടാനശല്യം മാറ്റിത്തരണമെന്നും പ്രാര്‍ത്ഥിച്ചു. അതിനുശേഷം ഞാന്‍ പറമ്പികുളം, തിരുനെല്ലി തുടങ്ങി നിരന്തരം കാട്ടാനകള്‍ ഉള്ള സ്ഥലത്ത് ആയിരം ഏക്കര്‍വരെ സ്ഥലത്ത് കപ്പക്കൃഷി ചെയ്തു. ഒരു

 • ഞാന്‍ അരികുപൊട്ടിയ കല്‍ഭരണി ആയിരുന്നു…

  ഞാന്‍ അരികുപൊട്ടിയ കല്‍ഭരണി ആയിരുന്നു…0

  പരിശുദ്ധ അമ്മയെകുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ എങ്ങും എത്തി ല്ല. എങ്കിലും ഹൃദയം കൊണ്ട് എന്തെങ്കിലും കുറിക്കട്ടെ. ഞാന്‍ വളരെ വ്യക്തിപരമായി ഓര്‍ക്കുന്ന ഒരുകാര്യം ഉണ്ട്. പരിശുദ്ധ അമ്മക്കെന്നെ സ്വയം സമര്‍പ്പിച്ച നാളുകളില്‍ പെറ്റമ്മ ആഹാരംവെച്ചു വിളമ്പിത്തരുന്നതുപോലെ അമ്മ മറിയം വചനം പെറുക്കിയും തിരഞ്ഞെടുത്തും എനിക്കുതരുന്നത് ഞാന്‍ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്. അങ്ങനെ ലഭിച്ച വചനങ്ങളില്‍ ഒന്നാണ്, ജെറമിയ13:23. ‘പുള്ളിപ്പുലിയുടെ പുള്ളിയും എത്യോപ്യാക്കാരന്റെ തൊലിയുടെ നിറവും മാറുകയുമില്ല എന്നാല്‍ തിന്മചെയ്തു ശീലിച്ച നിനക്ക് നന്മചെയ്യാനാകുമെന്ന’ വചനം അമ്മ മറിയം എന്റെയുള്ളില്‍

 • പരിശുദ്ധ മറിയം ജീവിതത്തിന്റെ പ്രകാശം

  പരിശുദ്ധ മറിയം ജീവിതത്തിന്റെ പ്രകാശം0

  കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസുമായുള്ള അഭിമുഖം വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ മാതൃഭക്തി എന്റെ ജീവിതത്തിലും വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാരണം ഞാന്‍ വളരെയധികം സ്‌നേഹിച്ച വ്യക്തിത്വമായിരുന്നു പിതാവിന്റേത്. ഞാന്‍ റോമില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് അദ്ദേഹം മാര്‍പാപ്പയായി ഉയര്‍ത്തപ്പെട്ടത്. തുടര്‍ന്ന് മരണം വരെയുള്ള പാപ്പായുടെ പല കാര്യങ്ങളിലും വ്യക്തിപരമായി ഇടപെടാനുള്ള അവസരങ്ങള്‍ എനിക്ക് കിട്ടി. പാപ്പായുടെ മാതൃകാപരമായ ജീവിതവും മാതൃഭക്തിയും എന്നെ ഏറെ സ്വാധീനിച്ചു. ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഞാന്‍ ഗോവയില്‍ വിശുദ്ധ ജോണ്‍ പോള്‍ പാപ്പാ പ്രാര്‍ത്ഥിച്ച ദൈവാലയത്തില്‍ പോയി

 • അമ്മത്തണലില്‍……….

  അമ്മത്തണലില്‍……….0

  പരിശുദ്ധ മറിയത്തിന് ഏറെ പ്രാധാന്യമുള്ള മുംബൈയിലെ പ്രശസ്തമായ മാഹിം ഇടവകയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ആ ദൈവാലയത്തില്‍ ബുധനാഴ്ചതോറും നടക്കുന്ന നിത്യസഹായമാതാവിന്റെ നൊവേനയില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. എന്നെ ഞാനായി രൂപപ്പെടുത്തിയതില്‍ എന്റെ ഇടവക ദൈവാലയത്തിന് അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമുണ്ട്. മാഹിം ദൈവാലയത്തിലെ നിത്യസഹായമാതാവിന്റെ ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പാണ് എന്റെ ഓഫീസ് മുറിയില്‍ ഇപ്പോഴുള്ളത്. ആ മാതൃസാന്നിധ്യം എന്നും എനിക്ക് തുണയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും ആ ‘അമ്മത്തണല്‍’ എനിക്ക് അഭയമരുളുന്നു. ചെറുപ്പം മുതലേ പരിശുദ്ധ മാതാവിനോട് ഭക്തിയും താല്‍പര്യവും

 • മാതൃവാല്‍സല്യം പൊഴിച്ച് മാതൃഹൃദയം

  മാതൃവാല്‍സല്യം പൊഴിച്ച് മാതൃഹൃദയം0

  എ ക്കാലവും മുംബൈ നിവാസികളുടെ ഹൃദയത്തുടിപ്പാണ് മെട്രോ നഗരത്തിന്റെ നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മൗണ്ട് മേരി ദൈവാലയം. സമുദ്രനിരപ്പില്‍ നിന്നും 80 മീറ്റര്‍ ഉയരത്തിലുള്ള കുന്നിന്‍ പുറത്താണ് ദൈവാലയം. 1570 -ല്‍ സാന്താ അന്നാ ഇടവകയുടെ കീഴില്‍ ബാന്ദ്ര പ്രദേശത്തെ ക്രൈസ്തവരുടെ അജപാലനം നടത്തിയിരുന്നത് പോര്‍ച്ചുഗീസുകാരായ ഈശോസഭാ വൈദികരായിരുന്നുവെന്നാണ് ചരിത്രം. ഈ വൈദികര്‍ സ്വകാര്യ ആരാധനക്കായി കുന്നിന്‍ മുകളില്‍ മണ്ണുകൊണ്ടുള്ള ചെറിയൊരു ഭവനം നിര്‍മിച്ച് അവിടെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. പ്രസ്തുത തിരുസ്വരൂപം ഭക്തജനങ്ങളാല്‍

 • സ്‌നേഹത്തലോടലില്‍ അവര്‍ക്കഭയം

  സ്‌നേഹത്തലോടലില്‍ അവര്‍ക്കഭയം0

  വേ ളാങ്കണ്ണി ദൈവാലയത്തില്‍ തീര്‍ത്ഥാടനം നടത്തി മടങ്ങുന്ന തീര്‍ത്ഥാടകര്‍ അത്ഭുതത്തിന്റെ കഥ പറയുന്ന മറ്റൊരു ദൈവാലയവും സന്ദര്‍ശിക്കാറുണ്ട്. മധുരയില്‍നിന്നും ഡിണ്ടിഗല്‍ റൂട്ടില്‍ 27 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കരുണയും സ്‌നേഹവും കിനിയുന്ന ‘ആരോഗ്യമാതാവിന്റെ ഈ ദൈവാലയം’ കാണാം. എസ്.വി.ഡി സഭയുടെ നിയന്ത്രണത്തിലാണ് ദൈവാലയം. തമിഴ്‌നാട്ടില്‍ വേമ്പത്തൂര്‍ എന്ന സ്ഥലത്ത് ധാരാളം അക്രൈസ്തവ സന്യാസികള്‍ താമസിച്ചിരുന്നു. ഈ സന്യാസികളില്‍ 67 വയസുകാരനായ കനകരാജ് എന്ന ബ്രഹ്മചാരിയോട്് ‘വാടിമാനഗര്‍ ദൈവാലയത്തില്‍ പോകൂ’ എന്ന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് പറഞ്ഞുവത്രേ. 2000 ഡിസംബര്‍

Latest Posts

Don’t want to skip an update or a post?