Follow Us On

28

March

2024

Thursday

  • ജപമാലയുടെ അനുഭവം

    ജപമാലയുടെ അനുഭവം0

    ജപമാല എന്തെന്നും അതും കൃത്യമായി ദിവസവും ചൊല്ലേണ്ട പ്രാധാന്യം എന്തെന്നും എന്നെ പഠിപ്പിച്ചത് അമ്മയാണ്. കുഞ്ഞുന്നാൾ മുതൽ സന്ധ്യയായാൽ അമ്മ ജപമാല ചൊല്ലുവാനാണ് എല്ലാവരെയും വിളിക്കുന്നത്. ഞങ്ങൾ അഞ്ചുമക്കളും അമ്മയോടൊപ്പം മുട്ടുകുത്തിയാണ് ജപമാല ചൊല്ലുന്നത്. അപ്പനുമാത്രം ഇരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ആരെങ്കിലും വേണ്ടത്ര ഗൗരവത്തോടെ ചൊല്ലാതെ കുസൃതിത്തരം കാണിച്ചാൽ അപ്പൻ താക്കീതു നൽകും. പ്രാർത്ഥനയ്ക്കുശേഷം എല്ലാ മക്കളും അപ്പനും അമ്മയ്ക്കും സ്തുതി കൊടുത്തിട്ടാണ് പിരിയുന്നത്. വളർന്നു വലുതായി ഡോക്ടറായി എറണാകുളത്ത് താമസമായതിനുശേഷവും എന്റെ ബാല്യകാലത്തെ പതിവ് ഞാൻ തുടരുന്നു.

  • നമുക്ക് മറിയത്തിന്റെ തണലിൽ ചേക്കേറാം…

    നമുക്ക് മറിയത്തിന്റെ തണലിൽ ചേക്കേറാം…0

    പിതാവായ ദൈവം നമുക്ക് നൽകിയ വലിയൊരു സമ്മാനമാണ് പരിശുദ്ധ കന്യകാമറിയം. മൂന്നുവർഷം പരസ്യജീവിതത്തിൽ ജീവിച്ച ക്രിസ്തു മുപ്പതുവർഷം അമ്മയുടെ കരുതലിലും വാത്സല്യത്തിലുമാണ് വളർന്നത്. പരസ്യജീവിതത്തിന്റെ പത്തിരട്ടിക്കാലം അമ്മയോടൊത്ത് ജീവിച്ച ക്രിസ്തുവിന്റെ മാനുഷികഗുണങ്ങളെ വളർത്തിയെടുക്കാൻ ആ അമ്മയുടെ വലിയൊരു സ്വാധീനം ഉണ്ടായിട്ടുണ്ടാവണം. അങ്ങനെ ആണെങ്കിൽ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിനും മനുഷ്യർക്കും പ്രീതികരമായി ക്രിസ്തുവിനെ വളർത്തി വലുതാക്കിയ മറിയത്തിന് എന്നെയും വളർത്താൻ സാധിക്കും. ഈ മാതൃപുത്ര ബന്ധത്തെ മനസിലാക്കാൻ സാധിക്കാത്ത ഒരാൾക്കും മറിയത്തെ പൂർണമായും ഉൾക്കൊള്ളാൻ കഴിയില്ല. മറിയത്തിന്റെ ലക്ഷ്യം

  • മക്കൾ  വിശുദ്ധരാകട്ടെ!

    മക്കൾ വിശുദ്ധരാകട്ടെ!0

    സെപ്തംബർ എട്ട് പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളായി സഭ ആഘോഷിക്കുന്ന ദിവസമാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാൾ സഭാതനയരെ സംബന്ധിച്ചിടത്തോളം വിശുദ്ധിയിലേക്കുള്ളൊരു വിളിയാണ്. കാരണം ഉദ്ഭവനിമിഷം തൊട്ട് മറിയം എല്ലാ പാപങ്ങളിൽ നിന്നും വിമുക്തയാണെന്ന് നാലാം നൂറ്റാണ്ട് മുതലേ നാം വിശ്വസിച്ചുപോരുന്നു. ഈ വിശുദ്ധി നമ്മുടെ കുടുംബങ്ങളിലേക്കും നാം കൊണ്ടുവരണം. നമ്മുടെ കുഞ്ഞുങ്ങളെയും ഈ വിശുദ്ധിയുടെ വഴിയിലേക്ക് നയിക്കണം. പരിശുദ്ധ അമ്മയുടെ വിശുദ്ധിയെ പ്രകീർത്തിച്ചുകൊണ്ട് വിശുദ്ധ അപ്രേം പാടി. ”തീർച്ചയായും നീയും നിന്റെ അമ്മയും മാത്രം എല്ലാ തലങ്ങളിലും

  • അനേകർക്ക് അനുഗ്രഹമേകുന്ന കസാൻ മാതാവ്

    അനേകർക്ക് അനുഗ്രഹമേകുന്ന കസാൻ മാതാവ്0

    പോർച്ചുഗൽ: നൂറു വർഷങ്ങൾക്കുമുമ്പ്, റഷ്യ നിരീശ്വരത്വത്തിന്റെ ഇരുളിൽ മുങ്ങവേ, പോർച്ചുഗലിൽ മാതാവ് മൂന്ന് ഇടയകുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞു. റഷ്യയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുക. ഏതാനും വർഷങ്ങൾക്കുശേഷം, റഷ്യക്കാർക്ക് ഏറ്റവും പ്രിയങ്കരമായിരുന്ന ഔർ ലേഡി ഓഫ് കസാൻ എന്ന മാതാവിന്റെ ചിത്രം മാതാവിന്റെ ദർശനമേറ്റുവാങ്ങിയ ഫാത്തിമയിൽ പ്രതിഷ്ഠിക്കപ്പെട്ടു. റഷ്യയുടെ സംരക്ഷണം എന്നായിരുന്നു ആ ചിത്രം അറിയപ്പെട്ടത്. റഷ്യയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മാതാവിന് റഷ്യയിലുള്ള സ്വാധീനം വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും. മാതാവിന്റെ സ്വാധീനം അവരുടെ സംസ്‌ക്കാരത്തിലും മതത്തിലും കലയിലും വാസ്തുകലയിലുമെല്ലാം ആഴത്തിൽ

  • ഫാത്തിമയിലെ ഇന്നത്തെ കാഴ്ചകൾക്ക് പിന്നിൽ

    ഫാത്തിമയിലെ ഇന്നത്തെ കാഴ്ചകൾക്ക് പിന്നിൽ0

    പോർച്ചുഗലിലെ ലിസ്ബണിൽനിന്ന് 88 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഫാത്തിമ. തികച്ചും ഗ്രാമീണ അന്തരീക്ഷം. വിളഞ്ഞു നിൽക്കുന്ന ചോളപ്പാടങ്ങൾ, മൊട്ടക്കുന്നുകൾ. അവയോടനുബന്ധിച്ച് അത്തിയും ഒലിവും ഓക്കുമരങ്ങളും സമൃദ്ധമായി വളർന്നു. പൈൻമരങ്ങളും ബദാം തോട്ടങ്ങളുമെല്ലാം പലയിടത്തും കാണാം. കുന്നുകളുടെ മുകളിൽ പാറക്കെട്ടുകളും ഗുഹകളുമുണ്ട്. ധാരാളം പച്ചപ്പുൽപ്പരപ്പുകളും അവയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻപറ്റങ്ങളും അവയുടെ മുമ്പേ ചരിക്കുന്ന ഇടയക്കുട്ടികളും നാടിന്റെ സവിശേഷതയാർന്ന കാഴ്ചയായിരുന്നു. ഫാത്തിമയ്ക്കടുത്തുള്ള അൽജസ്റ്റട്ര എന്ന കൊച്ചുഗ്രാമത്തിൽ അന്റോണിയുടെയും മരിയ റോസയുടെയും മകളായിട്ടാണ് ലൂസിയ സാന്റോസ് എന്ന ലൂസി

  • ഫാത്തിമ എന്ന അമ്മമരത്തണലിൽ

    ഫാത്തിമ എന്ന അമ്മമരത്തണലിൽ0

    ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സൺഡേശാലോമിനുവേണ്ടി എഴുതുന്നു. എനിക്ക് ഫാത്തിമ സന്ദർശിക്കാൻ അവസരം ലഭിക്കുന്നത് 2000- മാണ്ടിലെ മഹാജൂബിലി വർഷത്തിലാണ്. അന്ന് ഞാൻ റോമിൽ ഉപരിപഠനം നടത്തുകയാണ്. റോമിൽ നിന്ന് ഫാത്തിമയിലേക്കുള്ള യാത്ര പ്രാർത്ഥനയോടും തീഷ്ണമായ ആഗ്രഹത്തോടും കൂടെയുള്ളതായിരുന്നു. ചെറുപ്പത്തിൽത്തന്നെ മാതാവിനോടുണ്ടായിരുന്ന ഭക്തി ഹൃദയത്തിൽ ജ്വലിച്ചുകൊണ്ടിരുന്നു. മാതാവ് ഫ്രാൻസിസിനും ലൂസിയയ്ക്കും ജസീന്തയ്ക്കും പ്രത്യക്ഷമായ ആ പുണ്യസ്ഥലത്ത് അമ്മയുടെ പ്രത്യേകമായ വാൽസല്യം അനുഭവിക്കണമെന്ന ആഗ്രഹം എന്റെ ഹൃദയത്തിൽ നിറഞ്ഞു. ബസ്സിൽ നിന്നിറങ്ങി മാതാവിന്റെ പ്രത്യേക സാ ന്നിദ്ധ്യം പതിഞ്ഞ

  • നൂറ്റാണ്ടിനിടയിൽ ഫാത്തിമയിൽ നടന്നത്?

    നൂറ്റാണ്ടിനിടയിൽ ഫാത്തിമയിൽ നടന്നത്?0

    ഫാത്തിമ രഹസ്യങ്ങൾ ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടത് ആ ദർശനങ്ങളുടെ ലോകത്തെക്കുറിച്ചുള്ള പ്രവാചകസ്വഭാവത്തെ ആസ്പദമാക്കിയാണ്. ജീവിതവിജയത്തിനായുള്ള വിശ്വാസാധിഷ്ഠിതമായ പ്രവാചകശബ്ദമായാണ് സഭ ഈ രഹസ്യങ്ങളെ എന്നും കാണുന്നത്. 1917 ജൂൺ 13-ന് മാതാവ് ലൂസി, ജസീന്ത, ഫ്രാൻസിസ്‌ക്കോ എന്നീ കുട്ടികൾക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ, ദുഃഖാർത്തമായ ഒരു പ്രവചനം നടത്തി. ”ജസീന്തയും ഫ്രാൻസിസ്‌ക്കോയും താമസിയാതെ സ്വർഗത്തിലേക്കെടുക്കപ്പെടും. ലൂസി കൂറെ നാളുകൾകൂടി ഈ ഭൂമിയിൽ ജീവിക്കും” എന്നായിരുന്നു ആ പ്രവചനം. 1919-ൽ പനി ബാധിച്ച് ഫ്രാൻസിസ്‌ക്കോയും 1920-ൽ ജസീന്തയും മരണപ്പെട്ടത് യഥാർത്ഥത്തിൽ ഫാത്തിമായിലെ

  • ഫാത്തിമ ദർശനം സിനിമാതാരത്തെ കന്യാസ്ത്രിയാക്കി

    ഫാത്തിമ ദർശനം സിനിമാതാരത്തെ കന്യാസ്ത്രിയാക്കി0

    സ്‌പെയിനിൽ നിന്നുള്ള ‘ഒലാല ഒലിവേഴ്‌സ്’ ആറുവർഷം മുമ്പുവരെ അറിയപ്പെട്ടത് മോഡലും നടിയും എന്ന നിലയിലായിരുന്നു. ടെലിവിഷൻ പരിപാടികളിലൂടെയും ഫാഷൻ ഷോകളിലൂടെയും ലോകപ്രശസ്തിയാർജിച്ച ഒലാല ഒലിവേഴ്‌സിനെ അറിയാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇന്ന് ‘സിസ്റ്റർ ഒലാല സേൽ ഡി ദേ മരിയ’ എന്ന നാമം സ്വീകരിച്ച കർത്താവിന്റെ മണവാട്ടിയായാണ് അവൾ അറിയപ്പെടുന്നത്. ഫാത്തിമായിലേക്കുള്ള യാത്രയായിരുന്നു ഒലാലയുടെ ജീവിതം മാറ്റിമറിച്ചത്. 38 വയസ് മാത്രം പ്രായമുള്ള ക്രൈസ്തവ വിശ്വാസിയായിരുന്നു ഒലാല. പക്ഷേ വിശ്വാസത്തിന് അധിക പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ ദിവസങ്ങളോളം

Latest Posts

Don’t want to skip an update or a post?