Follow Us On

29

March

2024

Friday

  • പ്രത്യാശയാൽ ഉത്തേജിപ്പിക്കും ഐഷാ ബീബി ചൊല്ലിത്തന്ന ഈസ്റ്റർ പ്രാർത്ഥന!

    പ്രത്യാശയാൽ ഉത്തേജിപ്പിക്കും ഐഷാ ബീബി ചൊല്ലിത്തന്ന ഈസ്റ്റർ പ്രാർത്ഥന!0

    ‘സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ് സത്യവിശ്വാസത്തിൽ അവിടുത്തെ അനുഗമിക്കുന്നവരെയാണ്. അവരാണ് യഥാർത്ഥത്തിൽ ഉത്ഥാനത്തിന്റെ സന്തതികൾ.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 49 സഭയിലെ ഏറ്റവും മഹത്തരവും പ്രധാനപ്പെട്ടതുമായ തിരുനാളാണ് ഉയിർപ്പ് തിരുനാൾ. നമ്മുടെ നിത്യമായ പ്രത്യാശയുടെ ജന്മദിനമാണ് അത്. ‘പുതിയ പൂക്കളുടെ ഉത്സവം’ എന്നാണ് ‘ഈസ്റ്റർ’ എന്ന വാക്കിന്റെ അർത്ഥം. മൂന്ന് കാരണങ്ങളാണ് ഈസ്റ്റർ ആഘോഷത്തിന്റെ അടിത്തറ. ക്രിസ്തുവിന്റെ പുനരുത്ഥാനമാണ് നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം

  • ആത്മപരിശോധന ചെയ്യാം: ഞാൻ ക്രിസ്തുവിന്റെ രഹസ്യ ശിഷ്യനോ അതോ, പരസ്യ ശിഷ്യനോ?

    ആത്മപരിശോധന ചെയ്യാം: ഞാൻ ക്രിസ്തുവിന്റെ രഹസ്യ ശിഷ്യനോ അതോ, പരസ്യ ശിഷ്യനോ?0

    ‘ഈശോയെ സംസ്‌ക്കരിക്കാൻ സധൈര്യം മുന്നിട്ടിറങ്ങുന്ന അരിമത്തിയാക്കാരൻ ജോസഫും അദ്ദേഹത്തോടൊപ്പം ഈശോയുടെ കല്ലറ കാണാനെത്തിയ ഗലീലിയയിൽനിന്നുള്ള സ്ത്രീകളും ഉയർത്തുന്ന ചോദ്യം ഇന്നും പ്രസക്തമാണ്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 48 ഈശോയെ സംസ്‌ക്കരിക്കുന്ന വേളയിൽ തെളിയുന്ന ശിഷ്യത്വത്തിന്റെ രണ്ട് ചിത്രങ്ങളാണ് പ്രയാണത്തിലെ ഇന്നത്തെ വിചിന്തന വിഷയം. അരിമത്തിയാക്കാരൻ ജോസഫിന്റെ ധൈര്യവും (ലൂക്കാ 23:50-54) ഗലീലിയയിൽ നിന്നുള്ള സ്ത്രീകളുടെ വിശ്വാസവും (ലൂക്കാ 23:55-56) നമുക്കൊന്നു പരിശോധിക്കാം. ലൂക്കാ സുവിശേഷം 23-ാം അധ്യായം 50-ാം വാക്യത്തിൽ

  • ഈശോയുടെ കുരിശുമരണവും മനുഷ്യകുലത്തിനു നൽകുന്ന നാല് വെളിപാടുകളും!

    ഈശോയുടെ കുരിശുമരണവും മനുഷ്യകുലത്തിനു നൽകുന്ന നാല് വെളിപാടുകളും!0

    ‘മനുഷ്യവംശത്തെ സ്‌നേഹിക്കാൻ ദൈവം വിശദീകരണങ്ങൾ നേടാത്ത കുരിശിൽ ചുവട്ടിൽ നമുക്കും നിൽക്കാം, വിശുദ്ധ കുരിശിനെ സ്‌നേഹിക്കാനും ക്രൂശിതനെ ആശ്ലേഷിക്കാനും ക്രൂശിതൻ കരുത്തു പകരട്ടെ എന്ന പ്രാർത്ഥനയോടെ.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 47 ലോകരക്ഷയ്ക്കായി ഈശോ കാൽവരിയിൽ കുരിശുമരണം വരിക്കുമ്പോൾ കുരിശിൻ ചുവട്ടിൽ നിന്നവരിൽ പരിശുദ്ധ മറിയ മൊഴികെ മറ്റെല്ലാവരും ഈശോയുടെ കുരിശുമരണം അവിടുത്തെ അവസാനമായാണ് കണ്ടത്. വെള്ളം വീഞ്ഞാക്കിയവൻ, മുടന്തനും ഊമനും ബധിരനും സൗഖ്യമേകിയവൻ, മരിച്ചവർക്കു ജീവൻ നൽകിയവൻ ഇതാ

  • പെസഹ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!

    പെസഹ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!0

    ‘മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യർ തീരുമാനമെടുക്കേണ്ട പുണ്യദിനവുമാണ് ഇന്ന്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 46 സെഹിയോൻ ഊട്ടുശാലയിലെ ഓർമകളെ തൊട്ടുണർത്തി തിരുസഭ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിന് തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച. മൂന്ന് ചരിത്ര സംഭവങ്ങളാണ് കടന്നുപോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്‌നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം,

  • ‘ചാര ബുധനി’ൽനിന്ന് വിശുദ്ധ ബുധനിലേക്ക് പ്രയാണം ആരംഭിക്കാം

    ‘ചാര ബുധനി’ൽനിന്ന് വിശുദ്ധ ബുധനിലേക്ക് പ്രയാണം ആരംഭിക്കാം0

    ”ചാര ബുധനാഴ്ച’യെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളൂ- ഈശോയെ ഉള്ളുതുറന്നു സ്‌നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതം പടുത്തുയർത്തുക.” ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 45 വിശുദ്ധവാരത്തിലെ ബുധനാഴ്ച Spy Wednesday അഥവാ ‘ചാര പ്രവൃത്തിയുടെ ബുധൻ’ എന്നാണ് അറിയപ്പെടുക. പെസഹാ ബുധനാഴ്ച മുതൽ, ഈശോയെ മുഖ്യപുരോഹിതൻമാരുടെ പക്കൽ ഏൽപ്പിക്കാനുള്ള അവസരത്തിനായി യൂദാസ് രഹസ്യമായി കരുക്കൾ നീക്കി. യൂദാസിന്റെ ഈ പ്രവൃത്തി നിമിത്തമാണ് ഈ ദിവസം ‘ചാര ബുധനാഴ്ച’ എന്ന് പേരിൽ

  • മരണഭീതി അകറ്റുന്ന ക്രിസ്തുനാഥൻ

    മരണഭീതി അകറ്റുന്ന ക്രിസ്തുനാഥൻ0

    ‘സഹിക്കുന്ന മനുഷ്യനോടൊപ്പം കൂടെ സഞ്ചരിക്കുന്ന ദൈവം, ഈ ദൈവസാന്നിധ്യമാണ് മനുഷ്യന്റെ ഭീതിയകറ്റുന്ന ഏറ്റവും നല്ല സിദ്ധ ഔഷധം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 44 മരണഭീതിയിലകപ്പെട്ട ജനത്തിന് പ്രത്യാശ നൽകുന്ന രക്ഷാകര സംഭവങ്ങളുടെ ഓർമയാണല്ലോ ഈശോയുടെ പീഡാനുഭവും കുരിശുമരണവും ഉത്ഥാനവും. വിശുദ്ധ ആഴ്ചയിലെ മൂന്നാം ദിനത്തിൽ മരണ ഭീതിയകറ്റുന്ന ഈശോയെപ്പറ്റി നമുക്കു ചിന്തിക്കാം. അഡോൾഫ് ഹിറ്റ്‌ലറിന്റെ ആദ്യത്തെ നാസി തടങ്കൽപ്പാളയമായ ‘ദാഹാവി’ൽ (Dachau) കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി രൂപം നൽകിയ ആത്മീയ നിർമിതിയാണ് ‘ഈശോയുടെ

  • വലിയ ആഴ്ചയിൽ നമ്മിൽ ഉണ്ടാകേണ്ട രണ്ട് മനോഭാവങ്ങൾ!

    വലിയ ആഴ്ചയിൽ നമ്മിൽ ഉണ്ടാകേണ്ട രണ്ട് മനോഭാവങ്ങൾ!0

    ‘സഹനത്തെ ആരാധനയാക്കി മാറ്റുമ്പോൾ കുരിശിന്റെ കൃപകൾ ജീവിതത്തിൽ വസന്തം വിരിയിക്കാൻ തുടങ്ങും.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 43 ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബെനഡിക്ടിൻ സന്യാസിക്ക് ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് ‘ഇൻ സിനു ജേസു: ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികന്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ’ എന്ന ഗ്രന്ഥം. ഫാ. അലക്‌സാണ്ടർ പൈകട സി.എം.ഐ, ടി. ദേവപ്രസാദ് എന്നിവർ ചേർന്ന് ഈ പുസ്തകം മലയാളത്തിലേക്ക് തർജിമ ചെയ്തിട്ടുണ്ട്. ‘ഈശോയുടെ

  • ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാൻ നയനം തുറക്കണം, ഹൃദയം ജ്വലിക്കണം

    ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാൻ നയനം തുറക്കണം, ഹൃദയം ജ്വലിക്കണം0

    ‘ഓശാന വിളികളോടെ വലിയ ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ ഒറ്റപ്പെടലിന്റെ ദുഃഖം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്യട്ടെ.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 42 ഓശാന വിളികളുടെ അകമ്പടിയോടെ നാം വലിയ ആഴ്ചയിലേക്കു പ്രവേശിക്കുകയാണ്. ഈ ഞായറാഴ്ചയ്ക്ക് ‘പീഡാനുഭവ ഞായർ’ (Passion Sunday) എന്നൊരു പേരുമുണ്ട്. മനുഷ്യ രക്ഷയെന്ന പുതിയ പുറപ്പാടിലേക്ക് (New Exodus) രക്ഷകൻ കടന്നുവരുന്ന പ്രവേശന കവാടം കൂടിയാണ് ഈ ഞായർ. ഈശോ തന്റെ പീഡാസഹനങ്ങളിലേക്ക്

Latest Posts

Don’t want to skip an update or a post?