‘യാത്ര ചെയ്യും ഞാന്‍ അന്ത്യംവരെ, യുദ്ധം ചെയ്യും ഞാന്‍ ക്രൂശേ നോക്കി’- ഇതൊരു പാട്ടിന്റെ ഈരടികളാണ്. ഞാനത് തിരിച്ചും പാടാറുണ്ട് – ‘യാത്ര ചെയ്യും ഞാന്‍ ക്രൂശേ നോക്കി, യുദ്ധം ചെയ്യും ഞാന്‍ അന്ത്യംവരെ’. ഈ ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം ഈ ലോകത്തിലെ തിന്മകളോട് പടവെട്ടി മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ന് യുവജനങ്ങള്‍ക്ക് മുമ്പില്‍ ആകര്‍ഷകങ്ങളായിട്ടുള്ള ആശയങ്ങളും കൂട്ടുകെട്ടുകളും ബന്ധങ്ങളും മറ്റു പ്രലോഭനങ്ങളും സത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഞാന്‍ സങ്കടത്തോടെ ഓര്‍ക്കാറുണ്ട്, നമ്മുടെ കുട്ടികളാണ് പലയിടത്തേക്കും മാറിപ്പോകുന്നത്.
Don’t want to skip an update or a post?