Follow Us On

01

December

2022

Thursday

 • യൗസേപ്പിതാവിന്റെ മധ്യസ്ഥത ബോധ്യപ്പെട്ട സമയം

  യൗസേപ്പിതാവിന്റെ മധ്യസ്ഥത ബോധ്യപ്പെട്ട സമയം0

  എന്റെ സ്വർഗീയ മധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. ഓരോരുത്തരും അവരവരുടെ സ്വർഗീയ മധ്യസ്ഥരോട് എല്ലാ ദിവസവും പ്രാർത്ഥിക്കണം എന്ന ഉപദേശം ചെറുപ്പം മുതൽ ഞാൻ കേൾക്കുന്നതായിരുന്നു. യൗസേപ്പിതാവിനോട് എനിക്കെന്നും ഇഷ്ടവുമായിരുന്നു. പക്ഷേ എല്ലാ ദിവസവും യൗസേപ്പിതാവിനെ ഞാൻ ഓർത്തിരുന്നുമില്ല; എല്ലാ ദിവസവും അതിനാൽ യൗസേപ്പിതാവിനോട് പ്രാർത്ഥിച്ചിരുന്നുമില്ല. വീട്ടിൽ ആയിരുന്നപ്പോൾ കുടുംബപ്രാർത്ഥനയുടെ സമയത്ത് എല്ലാ ദിവസവും യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ചൊല്ലിയിരുന്നതാണ്. പക്ഷേ ആ പതിവ് മുറിഞ്ഞുപോയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഒരാൾ എന്റെ തലയിൽ കൈകൾവച്ച് പ്രാർത്ഥിക്കുമ്പോൾ പറഞ്ഞ സന്ദേശം ഇതായിരുന്നു:

 • വിശ്വാസത്തിന്റെ മൂന്നാം കണ്ണുള്ളവൻ

  വിശ്വാസത്തിന്റെ മൂന്നാം കണ്ണുള്ളവൻ0

  ജോസഫ് ഒരു കാവൽമാലാഖപോലെയാണ്. രാവും പകലും ഉണർന്നിരുന്നു കാട്ടിലും ഇരുട്ടിലും കല്ലിലും മുള്ളിലും മഴയത്തുമൊക്കെ കൂട്ടിനുവരുന്ന മാലാഖ. എല്ലാമറിയുന്ന മാലാഖ… എവിടെ ദൈവത്തിന്റെ ചങ്കോട് ചേർന്നു നടക്കുവാൻ വിഷമിക്കുന്നവനുണ്ടോ, കുരിശിന് അടിയിലായി വീണുകിടക്കുന്നവരുണ്ടോ അവരുടെകൂടെ ഈ മനുഷ്യനുണ്ട്… കാൽവരി കയറുവാൻ… കുടുംബത്തിന്റെ കാലിടറുമ്പോഴും സന്യാസത്തിന്റെ വേരുകൾക്ക് മുറിവേൽക്കുമ്പോഴും വിശ്വാസത്തിന്റെ അവസാനനാളം കെടുമ്പോഴുമൊക്കെ കൂട്ടിനായി എത്തുന്ന മാലാഖ. അപ്പന്റെ സ്‌നേഹവും കൂടെപ്പിറപ്പിന്റെ കരുതലുമുള്ള സ്വർഗത്തിന്റെ സമ്മാനം, ജോസഫ്. ജോസഫ് ആരവങ്ങളുടെയും ആർഭാടങ്ങളുടെയും ആൾരൂപമല്ല. ശാന്തമായി പൊതിയുന്ന സായാഹ്നക്കാറ്റുപ്പോലെയാണദ്ദേഹം. വാക്ചാതുര്യമില്ലാത്തതുകൊണ്ട്

 • ജീവൻ തിരിച്ച് നൽകിയ യൗസേപ്പിതാവ്

  ജീവൻ തിരിച്ച് നൽകിയ യൗസേപ്പിതാവ്0

  റോഡപകടത്തിൽ മരിച്ചെന്നു കരുതിയ മകന് യൗസേപ്പിതാവിന്റെ മധ്യസ്ഥപ്രാർത്ഥനയിലൂടെ ജീവൻ തിരിച്ചുകിട്ടിയ അത്ഭുതസാക്ഷ്യമാണിത്. കാൽ നൂറ്റാണ്ട് മുമ്പ് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിൽ നടന്നതാണിത്. ജീവിതത്തിൽ ഇന്നുവരെയും യൗസേപ്പിതാവിന്റെ മധ്യസ്ഥതയിൽ സഫലമാകാത്ത ആഗ്രഹാഭിലാഷങ്ങൾ ഒന്നുമില്ലെന്ന് തന്നെ പറയാം. കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകാംഗമാണ് ഞാൻ. ഇടവക മധ്യസ്ഥ ഫാത്തിമമാതാവാണെങ്കിലും പ്രധാന തിരുനാൾ ആഘോഷിക്കുന്നത് വിശുദ്ധ യൗസേപ്പിതാവിന്റേതാണ്. മാർച്ച് 19-ന് അന്നത്തെ സ്‌നേഹവിരുന്നിന് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ദൂരദേശങ്ങളിൽ നിന്നുപോലും അനേകർ എത്തുന്നു. തിരുനാൾ കുർബാനയ്ക്കുശേഷം ഉച്ചക്ക് മുമ്പേ തുടങ്ങുന്ന സ്‌നേഹവിരുന്ന് സമാപിക്കുമ്പോൾ

 • തണൽ വൃക്ഷത്തിന്റെ ശിഖരം

  തണൽ വൃക്ഷത്തിന്റെ ശിഖരം0

  ആണ്ടുവട്ടത്തിലൊരിക്കൽ -മാർച്ച് പത്തൊൻപതിന്- ഒരോർമയാചരണം എന്നതിലപ്പുറം ജോസഫ് അരങ്ങിലില്ല. വളർത്തുന്ന എല്ലാ പിതാക്കന്മാരും ഇങ്ങനെതന്നെ. ആ തണൽവൃക്ഷത്തിന്റെ ശിഖിരത്തിൽ ചേക്കേറിയും അതിന്റെ ഫലത്തിൽ വയറുനിറച്ചും അതിന്റെ നിഴലിൽ വിശ്രമിച്ചും വളർന്നു വലുതാകുന്നത് മറന്നുപോകുന്നു, നാമൊക്കെ. അപ്പന്റെ വിധി! നാലുമക്കളിൽ ഇളയവനായിരുന്നു അപ്പച്ചൻ എന്നു ഞങ്ങൾ വിളിക്കുന്ന എന്റെയപ്പൻ. സ്വന്തം പിതാവിനെ കണ്ട ഓർമ എന്റെ അപ്പച്ചനില്ല. അപ്പച്ചന്റെ ചെറുപ്പത്തിലേ അദ്ദേഹം മൺമറഞ്ഞു. അനുകരിക്കാൻ മറ്റൊരു പിതാവിന്റെ ബിംബമില്ലാതെ എന്റെ അപ്പച്ചൻ ജീവിതമാരംഭിച്ചു. ഏതൊരു പിതാവിനെപ്പോലെയും അദ്ദേഹം വികാരതീവ്രതയോടെ

 • നന്മനിറഞ്ഞ സംരക്ഷകൻ…വിശുദ്ധ യൗസേപ്പിതാവ്.

  നന്മനിറഞ്ഞ സംരക്ഷകൻ…വിശുദ്ധ യൗസേപ്പിതാവ്.0

  ഓർമ്മയിൽ നിന്നും ഇന്നും മായാതെ നിൽക്കുന്ന അനുഭവമാണ് തമിഴ്‌നാട് സ്വദേശിയായ പോൾ ജോർജിനെക്കുറിച്ചുള്ളത്. അന്ന് ഞങ്ങൾ ഗൾഫിൽ ഒരു ധ്യാനത്തിന് പോയപ്പോഴാണ് അദേഹത്തെക്കുറിച്ച് കേൾക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അനിശ്ചിതമായി ജയിലിൽ കഴിയുകയായിരുന്നു അദേഹം. 27 വർഷമായി മക്കളെയോ ജന്മനാടോ കാണാതെ കഴിയുന്ന അദേഹത്തിന്റെ ജീവിത കഥ കേട്ടപ്പോൾ ഹൃദയം നുറുങ്ങിയെന്നതാണ് വാസ്തവം. 1985 ഒക്‌ടോബർ പത്തിന് പാക്കിസ്ഥാനി കുടുംബത്തിലെ ഒമ്പതുപേരുടെ മരണവുമായി ബന്ധപ്പെട്ടാണ് പോൾ ജോർജിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ദെയ്‌റ ഫ്രിജ് മുറാറലിലുണ്ടായ അഗ്നിബാധയിൽ രണ്ടു സ്ത്രീകളും

 • വിശുദ്ധ യൗസേപ്പിതാവ് തലശേരി അതിരൂപതയുടെ സ്വർഗീയ മധ്യസ്ഥൻ

  വിശുദ്ധ യൗസേപ്പിതാവ് തലശേരി അതിരൂപതയുടെ സ്വർഗീയ മധ്യസ്ഥൻ0

  തലശേരി അതിരൂപതയുടെ സ്വർഗീയ മധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. മാർ വള്ളോപ്പിള്ളി പിതാവിന്റെ മാതൃ ഇടവക ദൈവാലയമായ കുടക്കച്ചിറപള്ളി വിശുദ്ധന്റെ നാമത്തിൽ സമർപ്പിതമാണ്. ബാല്യം മുതൽ മാർ വള്ളോപ്പിള്ളി യൗസേപ്പിതാവിന്റെ വലിയ ഭക്തനായിരുന്നു. എല്ലാ കാര്യങ്ങളിലും വിശുദ്ധനോട് പ്രാർത്ഥിച്ച് സമർപ്പിച്ചാണ് തീരുമാനമെടുത്തിരുന്നത്. തലശേരി രൂപത സ്ഥാപിതമായി രൂപതാധ്യക്ഷനായി മാർ വള്ളോപ്പിള്ളി പിതാവ് നിയമിതനായപ്പോൾ രൂപതയെ യൗസേപ്പിതാവിന് സമർപ്പിക്കുകയും രൂപതാ മധ്യസ്ഥനായി തിരഞ്ഞെടുക്കുകയുമായിരുന്നു. കുടിയേറ്റത്തിന്റെ ആരംഭം മുതൽ രൂപത സ്ഥാപിതമാകുമ്പോഴും വിശുദ്ധ യൗസേപ്പിതാവിനോടും പരിശുദ്ധ മാതാവിനോടുമുള്ള ഭക്തിയും സമർപ്പണവും പ്രത്യേകം

 • വിശുദ്ധ യൗസേപ്പിതാവ്-സഭയുടെയും കുടുംബത്തിന്റെയും കാവലാൾ

  വിശുദ്ധ യൗസേപ്പിതാവ്-സഭയുടെയും കുടുംബത്തിന്റെയും കാവലാൾ0

  പൊരുളറിയാത്ത നിരവധി രക്ഷാകര രഹസ്യങ്ങളെ നിശബ്ദനായും നിരന്തരം സമർപ്പിതനായും പിഞ്ചെന്ന യോഗിയായി വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി വിചിന്തനം നടത്തിയത് പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ്. ഒച്ചയിൽ മുങ്ങിപ്പോകുന്ന സമൂഹത്തിൽ ഒച്ചയുണ്ടാക്കാതെ സൗമ്യമായി, ശാന്തമായി ദൈവിക പദ്ധതികളിൽ മൗനമായി മുഴുകുന്ന വിശുദ്ധ യൗസേപ്പിതാവ് ഈ നോമ്പുകാലത്ത് നമ്മൾക്ക് ഒരു വിശുദ്ധ മാതൃകതന്നെയാണ്; ഹൃദയത്തോടും ജീവിതത്തോടും ചേർത്തുവയ്‌ക്കേണ്ട മാതൃക. ”വിശുദ്ധ യൗസേപ്പിതാവിന്റെ നിശബ്ദത ദൈവികരഹസ്യങ്ങളുടെ ധ്യാനം നിറഞ്ഞ നിശബ്ദതയായിരുന്നു. ദൈവിക പദ്ധതികൾ ക്കുള്ള പരിപൂർണ സംലഭ്യതയെന്ന നിലപാടും ആയിരുന്നു. അത്

Latest Posts

Don’t want to skip an update or a post?