Follow Us On

15

August

2022

Monday

 • ഹാപ്പി ബെർത്ത്‌ഡേ ഇമ്മാനുവേൽ!

  ഹാപ്പി ബെർത്ത്‌ഡേ ഇമ്മാനുവേൽ!0

  ‘നമ്മുടെ ദൈവം അകലെ വസിക്കുന്നവനല്ല, മാനത്ത് മാത്രം തെളിയുന്നവനല്ല, സ്വർഗേ മാത്രം ഇരിക്കുന്നവനല്ല. ഓരോ നിമിഷത്തിലും ദൈവം നിന്റെ കൂടെയുണ്ട്: ഇമ്മാനുവേലായി. അതാണ് ക്രിസ്മസിന്റെ പുണ്യം.’ ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 25 പിറവിയുടെ പുണ്യമെന്ത്? ഒറ്റവാക്കിൽ ഉത്തരം: ഇമ്മാനുവേൽ- ദൈവം നമ്മോടുകൂടെ. എപ്പോഴെല്ലാം നമ്മോടുകൂടെയുണ്ടവൻ? ഉത്തരം സുവിശേഷത്തിലുണ്ട്: ഇതാ ലോകാവസാനം വരെ, എന്നാളും! എങ്കിൽ, അതിൽ എന്റെ ജീവിതവും ഉൾപ്പെടുമല്ലോ? സംശയമെന്താ, ഓരോ നിമിഷത്തിലും ദൈവം നിന്റെ കൂടെയുണ്ട്: ഇമ്മാനുവേലായി.

 • ദൈവത്തിനു പ്രിയപ്പെട്ട പൈതലാകാം, അനുദിനം ക്രിസ്മസ് ദിനമാക്കാം!

  ദൈവത്തിനു പ്രിയപ്പെട്ട പൈതലാകാം, അനുദിനം ക്രിസ്മസ് ദിനമാക്കാം!0

  ‘നന്മവെളിച്ചമുള്ള വെള്ളിനക്ഷത്രമായി മാറാൻ എത്രത്തോളം സാധിച്ചു എന്നതിനേക്കാൾ എത്രത്തോളം മനസ്സായി/ തയ്യാറായി എന്നതാകും ദൈവസന്നിധേ വിലയിരുത്തപ്പെടുന്നത്.’ ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 24 ഈശോയെ സ്വീകരിക്കുന്നവർക്കും അവിടുന്നിൽ വിശ്വസിക്കുന്നവർക്കും ദൈവമക്കളാകാനുള്ള അവസരമാണ് പിറവിയുടെ സമ്മാനം. 24 ദിനങ്ങളായി നാം ചെയ്തതും പ്രാർത്ഥിച്ചതുമെല്ലാം ഇതായിരുന്നുവല്ലോ: ‘ഈശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ എന്നെ പ്രാപ്തനാക്കണമേ.’ അതിനായുള്ള ആത്മീയ ഒരുക്കമാണ് നന്മവെളിച്ചമുള്ള വെള്ളിനക്ഷത്രമായി രൂപപ്പെടുന്നതിലൂടെ നാം ചെയ്തത്. എത്രത്തോളം സാധിച്ചു എന്നതിനേക്കാൾ എത്രത്തോളം മനസ്സായി/തയ്യാറായി എന്നതാകും ദൈവസന്നിധേ

 • ദൈവമാതാവിനെ ധ്യാനിച്ച് വെള്ളിനക്ഷത്രത്തിന്റെ വഴിയേ ചരിക്കണം

  ദൈവമാതാവിനെ ധ്യാനിച്ച് വെള്ളിനക്ഷത്രത്തിന്റെ വഴിയേ ചരിക്കണം0

  “മറിയത്തെപ്പോലെ, സന്തോഷം ഒപ്പിയെടുക്കാവുന്ന മുഖവും ഹൃദയവുമായി നന്മയുടെ വാഹകരായി, പുൽക്കൂട്ടിലേക്ക് യാത്ര ചെയ്യാം, നന്മയിലേക്കു വഴികാട്ടുന്ന വെള്ളിനക്ഷത്രങ്ങളാകാം.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 23 ഏറ്റവും വലിയ പിറവി ഏറ്റവും ചെറിയ രീതിയിൽ നിറവേറിയതിന്റെ ഓർമദിനത്തോട് നാം വളരെ അടുത്തിരിക്കുന്നു. പരിശുദ്ധ കന്യാമറിയത്തിനു ലഭിച്ച മംഗളവാർത്തയുടെ മൂർച്ചയും വേദനയും നന്നായി അറിഞ്ഞുതുടങ്ങിയ ദിനങ്ങളാണിത്. അതുകൊണ്ടുതന്നെ, ഇന്ന് ഈശോയുടെ അമ്മയെ ധ്യാനിച്ചുവേണം വെള്ളിനക്ഷത്രത്തിന്റെ വഴിയെ ചരിക്കാൻ. പരിശുദ്ധ അമ്മയെ കൂടാതെയുള്ള വിശ്വാസജീവിതം അപൂർണമാണ്.

 • പുൽക്കൂട്ടിലേക്കുള്ള യാത്രയിൽ അഭിമുഖീകരിക്കേണ്ടുന്ന സുപ്രധാന ചോദ്യം!

  പുൽക്കൂട്ടിലേക്കുള്ള യാത്രയിൽ അഭിമുഖീകരിക്കേണ്ടുന്ന സുപ്രധാന ചോദ്യം!0

  ”സുകൃതങ്ങളിൽ വളരുന്നുവെന്ന് ഉള്ളിൽ അഭിമാനിക്കുമ്പോഴും, ‘അടുത്തു നിൽപ്പോരനുജനെ കാണാൻ’ എന്റെ മിഴികൾക്ക് കഴിയുന്നില്ലെങ്കിൽ, ഞാൻ പുൽക്കൂടിനു യോജിച്ചവനാകില്ല.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 22 ഉത്തരവാദിത്വങ്ങളുടെ ഒരു കൂമ്പാരവുമായിട്ടാണ് ഓരോരുത്തരും ജീവിതം മുന്നോട്ടു നയിക്കുന്നത്. കുടുംബം, ജോലി, ശുശ്രൂഷാമേഖല എന്നിങ്ങനെ… അതോടൊപ്പം, ഒരു മൈൽ കൂടുതൽ നടക്കാൻ ഔദാര്യത്തോടെ തയ്യാറാകുന്ന ചില തെളിച്ചമുള്ള പ്രവൃത്തികൾ, കരുണയോടെ ചെയ്യുന്ന നന്മകളുടെ ചില മേഖലകൾ, മനുഷ്യപ്പറ്റു കാണിക്കുന്നതിനാൽ ചെയ്യേണ്ടതായി വരുന്ന ഉപരിനന്മകൾ എന്നിങ്ങനെ മറ്റൊരു

 • പുൽക്കൂട്ടിലേക്കുള്ള യാത്രയിൽ നാം എന്തെല്ലാം കൈയിൽ കരുതണം?

  പുൽക്കൂട്ടിലേക്കുള്ള യാത്രയിൽ നാം എന്തെല്ലാം കൈയിൽ കരുതണം?0

  ”ശൂന്യമായ കരങ്ങളിലേക്കും വരണ്ട ഹൃദയങ്ങളിലേക്കും കൃപാഭിഷേകത്തിന്റെ സമൃദ്ധി പങ്കുവയ്ക്കപ്പെടുക എളുപ്പമല്ലെന്ന തിരുവചനസന്ദേശം ഓർമയിലുണ്ടാകണം.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 21 പുൽക്കൂട്ടിലേക്കുള്ള യാത്ര വെറുംകൈയ്യോടെ ആകരുതല്ലോ. ഹൃദയനിലത്തിന്റെ ഒരുക്കത്തോടൊപ്പം ചില സമ്പാദ്യങ്ങൾ, കരുതലിന്റെ ചില കാഴ്ചദ്രവ്യങ്ങൾ കൈയിൽ കരുതുന്നതു നല്ലതാ… ‘കണ്ടിട്ടും കാണാത്തവരെയും കേട്ടിട്ടും കേൾക്കാത്തവരെയും കൊണ്ടിട്ടും അറിയാത്തവരെപ്പോലെയുമുള്ളവർ തിരക്കുപിടിച്ചു ശേഖരിക്കുന്ന ആർക്കുമുപകരിക്കാത്ത സമ്പാദ്യംപോലെ ആകരുതെന്നുമാത്രം. ശൂന്യമായ കരങ്ങളിലേക്കും വരണ്ട ഹൃദയങ്ങളിലേക്കും കൃപാഭിഷേകത്തിന്റെ സമൃദ്ധി പങ്കുവയ്ക്കപ്പെടുക എളുപ്പമല്ലെന്നാണ് വചനം. ഉള്ളവന് വീണ്ടും

 • ക്രിസ്മസ് എന്റേതായി മാറണമെങ്കിൽ!

  ക്രിസ്മസ് എന്റേതായി മാറണമെങ്കിൽ!0

  ”ഓരോ വർഷവും സംഭവിക്കുന്ന ക്രിസ്മസുകൾക്ക് എന്റെ ജീവിതവുമായി എന്തു ബന്ധമാണുള്ളത് എന്ന് കണ്ടെത്തുന്നിടത്തേ, ക്രിസ്മസ് എന്റേതായി മാറൂ.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 20 ആദിമുതലുള്ളതും ദൈവത്തോടു കൂടെയായിരുന്നതും ദൈവം തന്നെയായതും ഇരുളിൽ പ്രകാശിക്കുന്നതുമായ വചനം നമ്മിൽ ഒരുവനായി രൂപമെടുത്തതിന്റെ മഹത്തായ ഓർമയുടെ നാളുകളാണ് 25 നോമ്പുകാലം. എന്റെ ജീവിതത്തിൽ പിറവി എന്നത് മഹത്തായ സംഭവമാകുന്നത് അത് എന്റെ ജീവിതത്തിലെ ഇരുളിനെ മായ്ക്കാൻ കഴിവുള്ള ദൈവീകപിറവി ആയതിനാലാണ്. ഓരോ വർഷവും സംഭവിക്കുന്ന

 • അറ്റുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാം, ജ്വലിക്കുന്ന വെള്ളിനക്ഷത്രമാകാം!

  അറ്റുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാം, ജ്വലിക്കുന്ന വെള്ളിനക്ഷത്രമാകാം!0

  ”വ്യക്തിബന്ധങ്ങളെ സ്‌നേഹനൂലിനാൽ തുന്നിയെടുക്കുന്നത് തികച്ചും ദൈവീകമായ പ്രവൃത്തിതന്നെ. അതുതന്നെ ക്രിസ്മസ് നമ്മോടാവശ്യപ്പെടുന്നതും.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 19 വ്യക്തിബന്ധങ്ങളിലെ പോറലുകളെയും അകന്നുപോയ കണ്ണികളെയും, പ്രത്യേകിച്ച് ഒരു ലോജിക്കോ കാരണമോ ഇല്ലാതെ പരിഹരിക്കുന്നിടത്ത് സ്‌നേഹത്തിന്റെ തിരുപ്പിറവികൾ സംഭവിക്കുന്നു. യൗസേപ്പിതാവിന് ദൈവദൂതൻ നൽകിയ ദർശനത്തിലെ ഒരു കാര്യം, ‘അവളെ സ്വീകരിക്കുന്നതിൽ ശങ്കിക്കേണ്ട,’ എന്നതായിരുന്നല്ലോ. അവൾ, മാനുഷികദൃഷ്ടിയിൽ കുറവുകൾ ഉള്ളവളായി യൗസേപ്പിതാവിനു തോന്നിയതിനാൽ, ശങ്കയില്ലാതെ അവളെ സ്വീകരിക്കണം എന്ന് ദൈവദൂതൻ ഓർമപ്പെടുത്തി. ദൈവവിചാരത്തിന്റെ ധാരവറ്റാത്ത

 • വെള്ളിനക്ഷത്രമാകണോ? ചില ക്രമീകരണങ്ങൾ നടത്തിയേ പറ്റൂ!

  വെള്ളിനക്ഷത്രമാകണോ? ചില ക്രമീകരണങ്ങൾ നടത്തിയേ പറ്റൂ!0

  ”ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്; ഒരുക്കമുള്ള നിലങ്ങളിലേയ്ക്ക് സമൃദ്ധമായി വിതയ്ക്കപ്പെടുന്ന അഭിഷേകമാണത്.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 18 ലോകാരൂപിയിൽ നിറയപ്പെട്ട യാത്ര പുൽക്കൂടിന്റെ പുണ്യത്തോളം ഒരുവനെ വളർത്തില്ല. ക്രിസ്മസ് കാലത്തിന്റെ സുകൃതാഭ്യാസങ്ങളോരോന്നും ദൈവാരൂപിയിൽ നമ്മെ നിറയ്ക്കുവാൻ പ്രാപ്തമാകേണ്ടതുണ്ട്. ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്; ഒരുക്കമുള്ള നിലങ്ങളിലേയ്ക്ക് സമൃദ്ധമായി വിതയ്ക്കപ്പെടുന്ന അഭിഷേകമാണത്. ഒരുക്കമില്ലാത്ത നിലങ്ങളിൽ വരൾച്ചയും വിള്ളലും അനുഭവപ്പെടുന്നുവെങ്കിൽ അത് പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കാനുള്ള ആഹ്വാനമാണെന്ന് അർത്ഥം. ആത്മാവിനാൽ നിറയപ്പെട്ട് ആരംഭിച്ചതാണ് രക്ഷാകരചരിത്രം.

Latest Posts

Don’t want to skip an update or a post?