Follow Us On

19

April

2024

Friday

  • അലങ്കാരങ്ങളല്ല, സ്‌നേഹം പകരുന്ന ഹൃദയമാണ് പരമപ്രധാനം

    അലങ്കാരങ്ങളല്ല, സ്‌നേഹം പകരുന്ന ഹൃദയമാണ് പരമപ്രധാനം0

    ‘മഹത്തരം എന്നു ലോകം വിശേഷിപ്പിക്കുന്ന അലങ്കാരങ്ങൾ ജീവിതത്തിലില്ലെങ്കിലും എല്ലാവരിലേക്കും സ്‌നേഹം പകരാൻ പാകത്തിലുള്ള ഹൃദയം ഉള്ളിലുണ്ടെങ്കിൽ അതാണ് യഥാർത്ഥ പുൽക്കൂട്.’  ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 17 എത്രയേറെ ചെത്തിമിനുക്കപ്പെട്ടാലാണ്, മുറിച്ചു മാറ്റപ്പെട്ടാലാണ്, വെട്ടിയൊരുക്കപ്പെട്ടാലാണ് ഒരു നക്ഷത്രം ഉണ്ടാക്കാൻ കഴിയുക! വെള്ളിനക്ഷത്രത്തിന്റെ രൂപപ്പെടലിലേയ്ക്കുള്ള പ്രക്രിയയും ഇങ്ങനെതന്നെ. ഈശോയുടെ രക്ഷാകരവഴികളുടെ പ്രാരംഭത്തിൽ വെള്ളിനക്ഷത്രമായി തിളങ്ങിയവനാണ് സ്‌നാപകൻ. അനർഹമായ ആദരവുകൾക്കു മുന്നിൽനിന്ന് വഴിമാറാൻ കഴിയുക എന്നത് ഉന്നതമായ വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. ഒന്നു നിശബ്ദമായി നിന്നുകൊടുത്താൽ

  • ദൈവത്തിന്റെ കയ്യൊപ്പ് കാണാനായാൽ അധരത്തിൽ ഉയരും ദൈവസ്തുതി!

    ദൈവത്തിന്റെ കയ്യൊപ്പ് കാണാനായാൽ അധരത്തിൽ ഉയരും ദൈവസ്തുതി!0

    ”ലഭിച്ച കൃപകളുടെ ക്രെഡിറ്റ് ആർക്ക് കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അധരങ്ങളിലെ ഗീതത്തിന്റെ സ്വഭാവം.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 16 കാലങ്ങൾ കാത്തിരുന്നതിന്റെയും നീറുന്ന നെഞ്ചോടെ പ്രാർത്ഥിച്ചതിന്റെയും കാണുന്നവരോടൊക്കെ ‘എനിക്കു വേണ്ടി പ്രാർത്ഥിക്കണം കേട്ടോ’ എന്നു യാചിച്ചതിന്റെയുമൊക്കെ ഫലമായി അനുഗ്രഹങ്ങൾ നേടിയെടുത്താൽ അധരങ്ങളിൽ തനിയേവരും സ്‌തോത്രഗീതങ്ങൾ. ലഭിച്ച കൃപകളുടെ ക്രെഡിറ്റ് ആർക്ക് കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അധരങ്ങളിലെ ഗീതത്തിന്റെ സ്വഭാവം. എന്റെ പ്ലാനിംഗും മികവുമാണ് അനുഗ്രഹങ്ങളുടെ അടിസ്ഥാനമെങ്കിൽ വെറും സ്വയംപുകഴ്ചാ വാക്കുകൾക്കപ്പുറം

  • ക്രിസ്മസ് കാലത്തെ നല്ല പാഠങ്ങൾ!

    ക്രിസ്മസ് കാലത്തെ നല്ല പാഠങ്ങൾ!0

    ”ദൈവകരുണയുടെ അനുഭവസാക്ഷ്യങ്ങൾ സ്വജീവിതത്തിൽ ഉണ്ടെന്ന് നെഞ്ചിൽ കൈവച്ച് പറയാൻ കഴിയുന്നിടത്താണ് ക്രിസ്ത്യാനി എന്ന ക്രിസ്തു അനുയായീഭാവം എന്നിൽ വ്യക്തമാകുന്നത്.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 15 യോഹന്നാനെ മുൻനിർത്തിയുള്ള സഖറിയായുടെ പ്രവചനം ക്രിസ്മസ് കാലയളവിൽ പ്രസക്തമായ ധ്യാനമാണ്. പിറവിയുടെ പുണ്യം വിളിച്ചോതുന്ന വരികളാണവ. ദൈവം തന്റെ ജനത്തെ, രക്ഷകരൂപത്തിൽ സന്ദർശിച്ചുവെന്ന് സഖറിയായുടെ വാക്കുകൾ. ശത്രുക്കളിൽനിന്നും രക്ഷിക്കുന്ന, കാരുണ്യം കാണിക്കുന്ന, സമാധാന മാർഗത്തിലേക്ക് പാദങ്ങളെ നയിക്കുന്ന ഒരുക്കവഴികളാണ് സഖറിയയും എലിസബത്തും യോഹന്നാനുമൊക്കെ. സഖറിയായ്ക്ക്

  • ക്രിസ്മസിന്റെ കൃപ നുകരാൻ മനസും മനോഭാവവും സംശുദ്ധമാകണം

    ക്രിസ്മസിന്റെ കൃപ നുകരാൻ മനസും മനോഭാവവും സംശുദ്ധമാകണം0

    ”തിരുത്തലുകൾ വരുത്തപ്പെട്ട ഹൃദയങ്ങൾക്കേ പുൽക്കൂടോളം ചാരുത അവകാശപ്പെടാനാകൂ.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 14 ക്രിസ്മസ് കാലയളവിലെ ചിന്തകൾക്ക് മൂർച്ച നൽകുന്നതാണ് സ്‌നാപകന്റെ വഴിയും മൊഴിയും. എലിസബത്തിന്റെമേൽ ദൈവം ചൊരിഞ്ഞ ദൈവകരുണയുടെ രൂപമാണ് സ്‌നാപകൻ. കരുണയുടെ ഫലം എപ്പോഴും മറ്റുള്ളവരെ ആ കരുണയിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കും. അനുഭവത്തെ പങ്കുവയ്ക്കുന്ന പുണ്യകർമ്മമാണത്. ‘മാനസാന്തരപ്പെടുവിൻ’ എന്ന സ്‌നാപകന്റെ വാക്കുകളെയും ദൈവകരുണയിലേക്കുള്ള സ്വാഗതം ചെയ്യലായി ധ്യാനിക്കണം. ദൈവകരുണയുടെ സുഖമറിയാതെ എങ്ങനെയാണ് അതിലേയ്ക്ക് മറ്റൊരാളെ ക്ഷണിക്കാനാകുക! അറിയണം, അനുഭവിക്കണം,

  • കരുണയുള്ളവരായാൽ ഞാനും നീയും നക്ഷത്രംപോൽ വെട്ടിത്തിളങ്ങും

    കരുണയുള്ളവരായാൽ ഞാനും നീയും നക്ഷത്രംപോൽ വെട്ടിത്തിളങ്ങും0

    ”മനുഷ്യപ്പറ്റുള്ള കരുണയുള്ള വ്യക്തിയായി രൂപപ്പെടാതെ നക്ഷത്രത്തിളക്കം വ്യക്തിത്വത്തിൽ രൂപപ്പെടുക സാധ്യമല്ലല്ലോ.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 13 നല്ല മനുഷ്യനിലേയ്ക്കുള്ള രൂപപ്പെടലാണ് വെള്ളിനക്ഷത്രം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്. നല്ല മനുഷ്യന്റേതായി വചനം പഠിപ്പിക്കുന്ന ഗുണങ്ങൾ എന്താണ്? ഹൃദയത്തിൽ സുകൃതങ്ങളുടെ നിക്ഷേപം ഉണ്ടായിരിക്കണം. നല ഫലങ്ങൾ എന്ന് ലോകത്തിന് അനുഭവിക്കത്തക്ക നല്ല പ്രവൃത്തികൾ ജീവിതത്തിലുണ്ടായിരിക്കണം. ‘നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നന്മയുടെ നിക്ഷേപത്തിൽനിന്ന് നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നു’. ക്രിസ്മസിനോടടുക്കുന്ന ഈ ദിനങ്ങളിൽ മനസാക്ഷിയുടെ വിശകലനംകൂടി

  • ദൈവഭക്തിയും വിശ്വാസവും ഐശ്വര്യത്തിൽ മാത്രം പോരാട്ടോ!

    ദൈവഭക്തിയും വിശ്വാസവും ഐശ്വര്യത്തിൽ മാത്രം പോരാട്ടോ!0

    ”വെള്ളിനക്ഷത്രമാകാനുള്ള വഴിയിൽ നമുക്ക് മാതൃകയാക്കാവുന്നവരാണ് സഖറിയ- എലിസബത്ത് ദമ്പതികൾ.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 12 വെള്ളിനക്ഷത്രമായിത്തീരാനുള്ള പരിശ്രമത്തിന് വിവിധ മാനങ്ങളുണ്ട്. രക്ഷകന്റെ തിരുപ്പിറവി ഏറ്റവും ചൈതന്യവത്തായി ആചരിക്കുന്നതിനുള്ള മനസ്സാണ് അതിൽ പ്രധാനം. നോമ്പും പ്രാർത്ഥനയും സുകൃതങ്ങളിലുള്ള വളർച്ചയുമൊക്കെയായി ആത്മാവിനെ സമ്പുഷ്ടമാക്കാനുള്ള ശ്രമം, വരും തലമുറകൾക്കുകൂടി പ്രചോദനമാകുംവിധം അത്യുത്സാഹത്തോടെ ക്രിസ്മസ് ആഘോഷിക്കാനുള്ള ആഗ്രഹം എന്നിവയും ക്രിസ്മസ് ഒരുക്കത്തിന്റെയും ആഘോഷത്തിന്റെയും പിന്നിലുണ്ട്. എലിസബത്തും സഖറിയയും ക്രിസ്മസ് കാലയളവിലെ ധ്യാനങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു- എത്ര

  • ജാഗ്രത! ഇരുളായി മാറിയേക്കാവുന്ന മങ്ങിയ വെളിച്ചം ഉള്ളിലുണ്ടോ?

    ജാഗ്രത! ഇരുളായി മാറിയേക്കാവുന്ന മങ്ങിയ വെളിച്ചം ഉള്ളിലുണ്ടോ?0

    ‘ക്രിസ്മസിനെ ധ്യാനിക്കുംതോറും നമ്മിൽ വളരേണ്ടത് വെളിച്ചമാണ്.’ ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 11 ഏതൊരു യാത്രയിലെയും അവശ്യഘടകമാണ് വഴികളിൽ വെളിച്ചവും മിഴികളിൽ തെളിച്ചവും ഉണ്ടായിരിക്കുക എന്നത്. ഉണ്ണീശോയെ കാണുവാനുള്ള ആത്മീയയാത്രയിൽ ഈ ഘടകങ്ങൾ എത്രയോ പ്രധാനപ്പെട്ടവ തന്നെ. ഈ യാത്രയിൽ തിരുവചനം നൽകുന്ന ഉപദേശമിതാണ്. ‘നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ’. പുൽക്കൂട്ടിലേയ്ക്കുള്ള ഈ യാത്രയിൽ അനുദിനം വായിച്ചു ധ്യാനിക്കേണ്ട വചനമാണിത്. യാത്രയിലെ മായക്കാഴ്ചകൾക്കുമുന്നിൽ മനമുടക്കി നിന്നാൽ എത്തേണ്ടിടത്ത് എത്തുകയില്ലല്ലോ. തിളക്കമറ്റ വെള്ളിനക്ഷത്രം

  • മുറിയപ്പെടുമ്പോഴും ആനന്ദം കണ്ടെത്തുന്നവർ ഭാഗ്യവാന്മാർ!

    മുറിയപ്പെടുമ്പോഴും ആനന്ദം കണ്ടെത്തുന്നവർ ഭാഗ്യവാന്മാർ!0

    ‘മംഗളവാർത്തപോലെ ഉൾക്കൊള്ളാൻ പ്രയാസമുള്ള സംഭവങ്ങളെപ്പോലും, നൊമ്പരങ്ങളെപ്പോലും മനസ്സ് രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു എന്നു പാടി ഏറ്റെടുക്കാം.’- ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 10 സ്വന്തം സമയവും ആരോഗ്യവും സാഹചര്യങ്ങളും ചെലവിട്ട് മറ്റൊരാളെ ശുശ്രൂഷിക്കേണ്ടി വരുമ്പോൾ, സഹായിക്കേണ്ടി വരുമ്പോൾ അധരങ്ങളിൽ ആവർത്തിക്കപ്പെടുന്ന പതിവുപല്ലവികൾ എന്താണ്? പരാതികളുടെയും പരിഭവങ്ങളുടെയും വേലികൾക്കപ്പുറം, നിറമനസ്സോടെ മറ്റൊരാളുടെ അടുത്തിരിക്കാൻ, ശുശ്രൂഷിക്കാൻ എത്രമാത്രം കഴിയുമെനിക്ക്? ക്രിസ്മസ് കാലത്തെ വെള്ളിനക്ഷത്രമെന്നത് രക്ഷകനിലേക്കു പ്രകാശം തെളിയിക്കുന്ന നന്മയുടെ താരകമാണ്. കഴിയുമോ എനിക്കിത് എന്ന്

Latest Posts

Don’t want to skip an update or a post?