Follow Us On

30

November

2020

Monday

  • ക്രിസ്തുമസ്സ്‌: എന്റെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലി- ബലിയൊരുക്കങ്ങൾ xxv

    ക്രിസ്തുമസ്സ്‌: എന്റെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലി- ബലിയൊരുക്കങ്ങൾ xxv0

    “കടം വീട്ടാൻ കഴിയാത്ത കാരുണ്യമാണ് ദൈവം ഞാനുൾപ്പെടുന്ന മനുഷ്യവംശത്തോടു കാണിച്ചിരിക്കുന്നതെന്ന ഓർമ്മയാകണം എന്റെ ജീവിതം.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 25′ ഫാ. ബെന്നി നൽക്കര സി.എം.ഐ ബലിയൊരുക്കങ്ങൾ പൂർത്തിയാകുന്നു. മോറിയായിൽ നിന്നും ബെത്‌ലെഹെമിലെത്തുന്ന സ്നേഹബലിയുടെ ദൂരം പിന്നിടുന്ന ഞാൻ സ്വയം ഒരു ബലിയായി മാറേണ്ട ദിനമാണ് ക്രിസ്തുമസ്. “ആകയാൽ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി

  • ‘ഈഗോ’യെ ബലി ചെയ്യാം, ഈശോയ്ക്കു പിറക്കാൻ- ബലിയൊരുക്കങ്ങൾ XXIV

    ‘ഈഗോ’യെ ബലി ചെയ്യാം, ഈശോയ്ക്കു പിറക്കാൻ- ബലിയൊരുക്കങ്ങൾ XXIV0

    ”ഈശോ എന്ന പദത്തിനോടു പ്രാസം ചേർന്നു പോകുന്ന പദമല്ല ഈഗോ. ഈശോ എന്ന പദത്തിന്റെ വിപരീതമാണത്. ഈഗോയുള്ളിടത്ത് ഈശോയുണ്ടാവില്ല.” – ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 24′ ഫാ. ബെന്നി നൽക്കര സി.എം.ഐ ക്രിസ്തുമസ്, ക്രിസ്തുവിന്റെ ബലിയെ ഓർമ്മിപ്പിക്കുന്ന ബലിപ്പെരുന്നാളാകയാൽ ആ ബലിവഴികളിലൂടെയുള്ള എന്റെ ചുവടുവയ്പുകൾക്കും ബലിയൊരുക്കത്തിന്റെ പിൻബലമുണ്ടാകണം. ഈശോയുടെ പിറവി- അവന്റെ ബലി, എന്നിൽ സംഭവിക്കണമെങ്കിൽ എന്നിലെ “ഈഗോ”യെ ബലിചെയ്യാൻ ഞാൻ തയ്യാറാകണം. ഈശോ എന്ന

  • തിരുപ്പിറവി: ‘സ്നേഹക്രിയ’യുടെ ബലി- ബലിയൊരുക്കങ്ങൾ XXIII

    തിരുപ്പിറവി: ‘സ്നേഹക്രിയ’യുടെ ബലി- ബലിയൊരുക്കങ്ങൾ XXIII0

    ”ദൈവത്തിന്റെ സ്നേഹത്തിന്റെ യാഗാത്മകമായ നൽകലാണ് തിരുപ്പിറവി.” – ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 23′ ഫാ. ബെന്നി നൽക്കര സി.എം.ഐ ദൈവസ്നേഹം അമൂർത്തമായ ഒരാശയമല്ലെന്നും ദൈവം ആനന്ദവിഹായസ്സിൽ മാത്രം വിരാജിക്കുന്ന ശക്തിയല്ലെന്നും മനുഷ്യനു വെളിവാക്കപ്പെട്ട രാത്രിയാണ് തിരുപ്പിറവിയുടെ രാത്രി. ദൈവം സ്നേഹക്രിയ ചെയ്ത ബലിരാത്രി. നൂറ്റാണ്ടുകൾക്കുമുമ്പേ, “ബലിക്കുള്ള കുഞ്ഞാടെവിടെ?” എന്ന മകന്റെ നിഷ്കളങ്കമായ ചോദ്യത്തിനു “ദൈവം തരും” എന്ന് മറുപടി പറഞ്ഞ അബ്രാഹത്തിന്റെ വാക്കുകളുടെ നിറവേറൽ നടന്നത് സ്നേഹത്തിന്റെ

  • അപ്പൻ തന്ന ബലിയപ്പം- ബലിയൊരുക്കങ്ങൾXXII

    അപ്പൻ തന്ന ബലിയപ്പം- ബലിയൊരുക്കങ്ങൾXXII0

    ”ബെത്‌ലെഹെമിലെ ബലിയപ്പം,  ഭൂമിയുടെ വിശപ്പും ദാഹവുമറിഞ്ഞ ഒരു അപ്പന്റെ സ്നേഹത്തിന്റെ ഓർമ്മയാണ്, അപ്പത്തിന്റെ അർത്ഥമറിഞ്ഞ ഒരു മകന്റെ ആത്മത്യാഗത്തിന്റെയും”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 22′ ഫാ. ബെന്നി നൽക്കര സി.എം.ഐ ലോകത്തിന്റെ മുഴുവൻ പാപമോചനത്തിനും രക്ഷയ്ക്കും നിത്യജീവനും വേണ്ടി അർപ്പിച്ച സ്നേഹബലിയിൽ സ്വപുത്രനെത്തന്നെ ബലിയപ്പമായി നൽകിയ സ്വർഗ്ഗീയ അപ്പന്റെ സമാനതകളില്ലാത്ത ത്യാഗമാണ് തിരുപ്പിറവിയുടെ മഹനീയത. അപ്പത്തിന്റെ വീട്ടിൽ (“ബേത്‌ “- വീട്‌, “ലെഹെം”-അപ്പം) പിറന്നവൻ

  • കാലിത്തൊഴുത്തിലൊരു കാരുണ്യത്തിന്റെയും ക്ഷമയുടേയും ബലിവേദി- ബലിയൊരുക്കങ്ങൾ XXI

    കാലിത്തൊഴുത്തിലൊരു കാരുണ്യത്തിന്റെയും ക്ഷമയുടേയും ബലിവേദി- ബലിയൊരുക്കങ്ങൾ XXI0

    ”നിരന്തരമായി തന്നോട് മറുതലിക്കുകയും തന്നെ വേദനിപ്പിക്കുകയും ചെയ്ത മനുഷ്യരോട് ദൈവം കരുണ കാണിച്ചപ്പോൾ അവിടുന്ന് തീർച്ചയായും ഒരുപാടു ബലിവഴികളിലൂടെ കടന്നുപോയിട്ടുണ്ട്.”-  ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 21′ ഫാ. ബെന്നി നൽക്കര സി.എം.ഐ ദൈവകാരുണ്യം മനുഷ്യരൂപം സ്വീകരിച്ചതാണ്‌  ക്രിസ്തു. ദൈവത്തിന്റെ മുഖം കാരുണ്യത്തിന്റെ മുഖമാണെന്നു ലോകത്തിനു വെളിപ്പെടുത്തപ്പെട്ടതു യേശു ക്രിസ്തുവിലൂടെയാണ്. തന്റെ സ്നേഹത്തിന്റെ മറുവാക്കായ കാരുണ്യത്തെ ദൈവം തന്റെ പുത്രന്റെ ജനിമൃതികളിലൂടെ ലോകത്തിന്റെ മുമ്പിലവതരിപ്പിച്ചതിന്റെ ഓർമ്മയുണർത്തുന്നു, അവിടുത്തെ

  • തിരുപ്പിറവി: ലോകത്തിനു ദീപാവലിയൊരുക്കിയ ക്രിസ്തുവിന്റെ ബലി- ബലിയൊരുക്കങ്ങൾ XX 

    തിരുപ്പിറവി: ലോകത്തിനു ദീപാവലിയൊരുക്കിയ ക്രിസ്തുവിന്റെ ബലി- ബലിയൊരുക്കങ്ങൾ XX 0

    ”ജനനം മുതൽ മരണം  വരെ ആത്മത്യാഗത്തിന്റെ കത്തിയെരിയലിലൂടെ കടന്നുപോയവനാണ് ക്രിസ്തു.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ 20′ ഫാ. ബെന്നി നൽക്കര സി.എം.ഐ തിന്മയുടെ ഇരുട്ടിലും നിരാശയുടെ നിഴലിലും കഴിഞ്ഞിരുന്നവർക്കായി നന്മയുടെയും ജീവന്റെയും പ്രകാശമായിത്തീരാൻ സ്വയം കത്തിയെരിഞ്ഞ ക്രിസ്തുവിന്റെ ജനിമൃതികൾ എന്നും പ്രകാശം പരത്തുന്ന ബലിയോർമ്മയാണ്. “സ്വസ്തി ഹേ, സൂര്യതേ സ്വസ്തി! മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്‌നേഹമൂർത്തിയാം സൂര്യാ വറ്റാത്ത നിറവാർന്ന നിൻ തപ്തദീപ്തമാം അക്ഷയപാത്രത്തിൽ നിന്നൂറുന്നൊഴുകുന്ന

  • ആനന്ദത്തിലേക്കൊരു ബലിവഴി- ബലിയൊരുക്കങ്ങൾ XIX

    ആനന്ദത്തിലേക്കൊരു ബലിവഴി- ബലിയൊരുക്കങ്ങൾ XIX0

    ”തിരുപ്പിറവിയാഘോഷങ്ങളിൽ സന്തോഷിക്കുമ്പോഴും ആ ആനന്ദത്തിന്റെ പിറകിൽ ക്രിസ്തുവിന്റെ ബലിയുണ്ടെന്നോർക്കാൻ നമുക്കു കഴിയണം.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ 19′ ഫാ. ബെന്നി നൽക്കര സി.എം.ഐ സകലജനത്തിനും ആനന്ദത്തിന്റെ സദ്വാർത്തയുണ്ടാകാൻവേണ്ടി സ്വന്തമായുള്ള സകലതും ബലി ചെയ്ത ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മ, ആനന്ദത്തിലേക്കു ഓരോരുത്തരും യാത്ര ചെയ്യേണ്ട ബലിവഴികളെ അടയാളപ്പെടുത്തുന്നു. ക്രിസ്തുമസ്സിന്റെ മുഖപ്രസാദം തന്നെയും ആനന്ദമാണല്ലോ. പിറവികളൊക്കെയും ആനന്ദാനുഭവങ്ങളാകുന്ന ലോകത്തു, തീർത്തും അസാധാരണത്വം നിറഞ്ഞ ചുറ്റുപാടിൽ സാധാരണക്കാരായ മനുഷ്യരിലൊരുവനായി പിറന്നുവീണ

  • ബലിവേദിയിൽ നിന്നൊഴുകുന്ന സമാധാനം- ബലിയൊരുക്കങ്ങൾ XVIII 

    ബലിവേദിയിൽ നിന്നൊഴുകുന്ന സമാധാനം- ബലിയൊരുക്കങ്ങൾ XVIII 0

    ” സമാധാനം എന്ന മഹാദാനത്തിനു പിറകിൽ ദൈവത്തിന്റെ ബലിയൊരുക്കത്തിന്റെ നീണ്ട വഴികളുണ്ട് എന്ന് ക്രിസ്തുമസ് ഓർമ്മിപ്പിക്കുന്നു.” – ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ 18′ ഫാ. ബെന്നി നൽക്കര സി.എം.ഐ “ബെത്‌ലെഹെമിലെ ബലി” എല്ലായർത്ഥത്തിലും ഒരു സമാധാനബലിയായിരുന്നു. ദൈവ- മനുഷ്യബന്ധത്തിലും മനുഷ്യബന്ധങ്ങളിലും സമാധാനം സംസ്ഥാപിച്ച ബലി. പിതാവിന്റെ ആത്മദാനവും പുത്രന്റെ സ്വയം ശൂന്യവത്കരണവുമൊക്കെ സമാധാനത്തിന്റെ സമാശ്വാസത്തിലേക്കാണ് വഴി തുറന്നത്. സമാധാനം എന്ന മഹാദാനത്തിനു പിറകിൽ ദൈവത്തിന്റെ

Latest Posts

Don’t want to skip an update or a post?