Follow Us On

27

September

2020

Sunday

  • അതിരുകൾ മായ്ക്കുന്ന അനുരഞ്ജനബലി- ബലിയൊരുക്കങ്ങൾ XVII

    അതിരുകൾ മായ്ക്കുന്ന അനുരഞ്ജനബലി- ബലിയൊരുക്കങ്ങൾ XVII0

    ”സകല ജനത്തിനും വേണ്ടിയുള്ള സദ്വാർത്തയായ യേശുവിന്റെ ജനനം സകല വിധ വേർതിരിവുകളെയും നീക്കം ചെയ്യുന്ന സർവ്വാശ്ലേഷിയായ രക്ഷ പ്രദാനം ചെയ്ത ഒന്നായിരുന്നു.” – ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ 17′ ഫാ. ബെന്നി നൽക്കര സി.എം.ഐ ക്രിസ്തുവിന്റെ  ജനനവും ജീവിതവും മരണവുമെല്ലാം എല്ലാ അതിരുകളെയും മായ്ച്ചുകളഞ്ഞ ചരിത്രസംഭവമാണ്. “എല്ലാവരെയും ക്രിസ്തുവഴി തന്നോട് അനുരഞ്ജനപ്പെടുത്തിയ” ദൈവം ക്രിസ്തുവിൽ എല്ലാ മതിലുകളും തകർക്കുകയും എല്ലാ വാതിലുകളും തുറക്കുകയും ചെയ്തു,

  • ശിശുവിലേക്കുള്ള ബലിദൂരം- ബലിയൊരുക്കങ്ങൾ XVI

    ശിശുവിലേക്കുള്ള ബലിദൂരം- ബലിയൊരുക്കങ്ങൾ XVI0

    ”പിള്ളക്കച്ചയിലെ ശിശു” എന്നിൽ എന്തു വികാരവിചാരങ്ങളനുണർത്തുന്നത് ? എന്നിലെ സ്വാർത്ഥതയും കപടതയും അഹങ്കാരവും ബലിചെയ്തു ശിശുവായി തീരാൻ എനിക്കാകുന്നുണ്ടോ?” – ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ 16′ ഫാ. ബെന്നി നൽക്കര സി.എം.ഐ ദൈവം ഒരു ശിശുവായി പിറന്നു എന്നതാണ് ബെത്‌ലെഹെമിലെ പിറവിയെ അനന്യമാക്കിയ കാര്യങ്ങളിലൊന്ന്. സർവ്വശക്തനും അപരിമേയനുമായ ദൈവം നിസ്സഹായനും ബലഹീനനുമായ ഒരു ശിശുവിന്റെ രൂപം സ്വീകരിക്കാൻ തയ്യാറായി എന്നതിൽ അവിടുത്തെ ബലിനിയോഗത്തിന്റെ നിഴൽപ്പാടുകളെ

  • സ്വന്തം സമ്പന്നതയെ ബലിചെയ്തൊരു തിരുപ്പിറവി- ബലിയൊരുക്കങ്ങൾ XV

    സ്വന്തം സമ്പന്നതയെ ബലിചെയ്തൊരു തിരുപ്പിറവി- ബലിയൊരുക്കങ്ങൾ XV0

    ”ആർഭാടത്തിന്റെ ആഘോഷങ്ങളിൽ ജീവിതം മുങ്ങിപ്പോകുമ്പോൾ ആത്മപരിശോധനയ്ക്കുള്ള ഹേതുവാകണം പുൽക്കൂട്ടിലെ ബലി.”-  ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 15′  ഫാ. ബെന്നി നൽക്കര സി.എം.ഐ “ക്രിസ്തുവിന്റെ കൃപ നിങ്ങൾക്ക് അറിയാമല്ലോ. അവൻ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി- തന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകാൻ വേണ്ടിത്തന്നെ” (2 കൊറി 8:9). ദൈവപുത്രന്റെ മനുഷ്യാവതാരത്തിനു പിറകിലെ ബലിചൈതന്യത്തെ ഇത്രയും ആവാഹിച്ചെടുത്ത വചനങ്ങൾ കുറവാണെന്നു പറയാം. ബെത്‌ലെഹെമിലെ കാലിത്തൊഴുത്തിൽ ദാരിദ്ര്യത്തെ പുൽകിക്കൊണ്ടുള്ള ക്രിസ്തുവിന്റെ പിറവി, തന്റെ സമ്പന്നതയെ കൈവെടിഞ്ഞുകൊണ്ടു ദരിദ്രരോടും

  • തിരുപ്പിറവി: അടിമസമാനമായ ശൂന്യവത്കരണത്തിന്റെ ആത്മബലി- ബലിയൊരുക്കങ്ങൾ XIV

    തിരുപ്പിറവി: അടിമസമാനമായ ശൂന്യവത്കരണത്തിന്റെ ആത്മബലി- ബലിയൊരുക്കങ്ങൾ XIV0

    ”തന്റെ സ്വയം ശൂന്യവത്കരണത്തിനന്റെയും മനുഷ്യാവതാരത്തിന്റെയും മഹനീയത വെളിവാക്കുന്നതായി, സ്വയം അടിമയെപ്പോലെ ആയിത്തീരാനുള്ള ക്രിസ്തുവിന്റെ തീരുമാനം.”-  ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 14′  ഫാ. ബെന്നി നൽക്കര സി.എം.ഐ “ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കേണ്ട  കാര്യമായി പരിഗണിക്കാതെ അടിമയുടെ രൂപം സ്വീകരിച്ച” (പിലിപ്പി 2:-7) ക്രിസ്തു മനുഷ്യനാവുക മാത്രമല്ല അതിലും താഴ്ന്ന ഒരു അവസ്ഥയിലേക്ക്- ഒരു അടിമയുടെ നിലയിലേക്കു സ്വയം താഴുകയാണ് ചെയ്തത്.  ക്രിസ്തുവിന്റെ ബെത്‌ലെഹെമിലെ ജനനത്തിലും തുടർജീവിതത്തിലും മരണത്തിലും ഈ അടിമയെപ്പോലെയായിത്തീരലിന്റെ

  • മനുഷ്യാവതാരം: ദൈവികതയുടെ ആത്മബലി- ബലിയൊരുക്കങ്ങൾ XIII

    മനുഷ്യാവതാരം: ദൈവികതയുടെ ആത്മബലി- ബലിയൊരുക്കങ്ങൾ XIII0

    ”അമർത്യനായവൻ മരണം വരിക്കാൻ സന്നദ്ധനായതിന്റെ പിറകിലെ ബലിയുടെ ഓർമ്മയാണ് മനുഷ്യാവതാരം.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 13′ ഫാ. നൽക്കര സി.എം.ഐ ദൈവം മനുഷ്യനായി അവതരിച്ചു എന്നതു എല്ലാറ്റിലുമുപരിയായി ഒരു ബലികർമ്മമാണ്‌.  തന്റെ ദൈവികത വെടിഞ്ഞു മനുഷ്യന്റെ രൂപത്തിലേക്കും ഭാവത്തിലേക്കും ദൈവം ഇറങ്ങി വന്നു. ഈയൊരു അവർണ്ണനീയമായ മാനവീകരണത്തിനു പിറകിൽ സ്വന്തം മഹിമയെ കൈവെടിയുന്ന ദൈവത്തിന്റെ ബലിയുടെ ചിത്രമുണ്ട്. സൃഷ്ടികർമ്മത്തിൽ ദൈവം തന്റെ ച്ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ

  • ഏറ്റവും മനോഹര സ്‌നേഹത്തിന്റെ ബലിയർപ്പിച്ച കുടുംബം- ബലിയൊരുക്കങ്ങൾ XII

    ഏറ്റവും മനോഹര സ്‌നേഹത്തിന്റെ ബലിയർപ്പിച്ച കുടുംബം- ബലിയൊരുക്കങ്ങൾ XII0

    ”ക്രിസ്തുവിന്റെ ബലിവഴികളിൽ മുമ്പും ഒപ്പവും നടന്ന നസ്രസിലെ കുടുംബത്തിന്റെ ബലിയൊരുക്കങ്ങൾ മനോഹരവും മാതൃകാപരവുമാണ്.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 12′ ഫാ. ബെന്നി നൽക്കര സി. എം. ഐ ക്രിസ്തുവിന്റെ ബലിക്ക് എല്ലാവിധത്തിലും ഒരുങ്ങുകയും ബത്‌ലെഹമിലെ ബലിവേദിയിൽ ഒപ്പം നിൽക്കുകയും ചെയ്ത ഒരു കുടുംബമുണ്ട്. ഒരുമിച്ച് പറന്നുയരും മുമ്പേ, തളർത്തിക്കളയാവുന്നതും രൂപമെടുക്കും മുമ്പേ തകർത്തുകളയാവുന്നതുമായ ജീവിതാനുഭവങ്ങളുണ്ടായിട്ടും വിശ്വസ്തതയെ സമന്വയിപ്പിച്ച് ജീവിതത്തിലെ ബലിനിയോഗം പൂർത്തിയാക്കിയ നസ്രസിലെ തിരുക്കുടുംബം. ഒരു

  • ബലിവഴിയിലെ മൗനനൊമ്പരങ്ങൾ- ബലിയൊരുക്കങ്ങൾ XI

    ബലിവഴിയിലെ മൗനനൊമ്പരങ്ങൾ- ബലിയൊരുക്കങ്ങൾ XI0

    ” ആരെയും ബലിയാടാക്കാതെ സ്വയം ബലിയായി എന്നതാണ് യൗസേപ്പിനെ നീതിമാനും ഭാഗ്യവാനുമാക്കിയത്.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 11’  ഫാ. ബെന്നി നൽക്കര സി.എം.ഐ വിശ്വസ്തതയുടെയും നിശ്ശബ്ദതയുടെയും നിറവിൽനിന്നുകൊണ്ടു തന്റെ ബലിനിയോഗം പൂർത്തിയാക്കിയ വിശുദ്ധ യൗസേപ്പ് ക്രിസ്തുവിന്റെ ബലിവഴികളിൽ സജീവസാന്നിധ്യമാണ്. ആത്മനിന്ദയുടെയും ആത്മസംഘർഷങ്ങളുടേയും അരക്ഷിതാവസ്ഥകളുടെയും നെരിപ്പോടുകളിലാണ് യൗസേപ്പിനു തന്റെ ബലിനിയോഗങ്ങളെ നിറവേറ്റാനുണ്ടായിരുന്നത്. മെഴുകുതിരിപോലെ സ്വയം ഉരുകിത്തീരുമ്പോഴും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തിയ യൗസേപ്പ് ബലി ഏറ്റവും നീതിപൂർവ്വകമായി

  • ബലിവഴിയിലെ ഈറ്റുനോവുകൾ- ബലിയൊരുക്കങ്ങൾ X

    ബലിവഴിയിലെ ഈറ്റുനോവുകൾ- ബലിയൊരുക്കങ്ങൾ X0

    ”സ്വജീവിതത്തിലൂടെ ക്രിസ്തുവിനു ജൻമം കൊടുക്കാൻ വിളിക്കപ്പെട്ട എല്ലാവരുടെയും ജീവിതത്തിന്റെ പ്രതീകമാണ് മറിയത്തിന്റെ ബലിവഴി.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 10’  ഫാ.  ബെന്നി നൽക്കര സി.എം.ഐ ക്രിസ്തുവിന്റെ ബലിവഴികളിൽ സാന്നിദ്ധ്യമായും സാമീപ്യമായും സഹയാത്രികയായും കൂടെ നിന്നവർ പരിശുദ്ധ മറിയത്തെപ്പോലെ ആരുമില്ല. അവിടുത്തെ പിറവിക്കുവേണ്ടി മറിയം പിന്നിട്ട ബലിവഴികൾ സമാനതകളില്ലാത്തതാണ്.  സ്വജീവിതത്തിന്റെ ഗതിവിഗതികളെ മുഴുവൻ ദൈവേഷ്ടത്തിനു വിട്ടു കൊടുത്തു മറിയമനുഷ്ഠിച്ച ത്യാഗബലി കുരിശിലെ ബലിയോളം എത്തിനിന്നു. ബെത്‌ലെഹെമിലെ

Latest Posts

Don’t want to skip an update or a post?