Follow Us On

27

September

2020

Sunday

  • ബലിക്കുഞ്ഞാടിന്റെ അവതാരകൻ- ബലിയൊരുക്കങ്ങൾ IX

    ബലിക്കുഞ്ഞാടിന്റെ അവതാരകൻ- ബലിയൊരുക്കങ്ങൾ IX0

    ”ലോകത്തിലേക്ക് വന്ന സത്യമായ ക്രിസ്തുവിനുവേണ്ടി ബലിയായവനാണ് സ്‌നാപകൻ. തന്നിലൂടെ പ്രകാശിതമാകേണ്ടവനാണ്, താനല്ല ഉയർന്നു നിൽക്കേണ്ടതെന്ന ഉൾവെളിച്ചമുള്ളവർക്കേ ഇതിനാകൂ. ”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ-9’  ഫാ. ബെന്നി നൽക്കര സി.എം.ഐ ക്രിസ്തുവിന്റെ ബലിവഴിയിൽ പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യവാചകമുണ്ട്: ‘ഇതാ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”. ബലിക്കുഞ്ഞാടിന്റെ ബ്രാൻഡ് അംബാസിഡറാവുകയാണ് സ്‌നാപകയോഹന്നാൻ. പ്രവാചകനിരയുടെ അവസാനകണ്ണിയായി, ദൈവപുത്രനെ രംഗത്തവതരിപ്പിക്കുന്ന യോഹന്നാൻ ബലിക്കുഞ്ഞാടിനുമുമ്പേ നടന്നവനാണ് – പ്രവാചകനായും താപസനായും

  • ദൈവസ്നേഹത്തെപ്രതി ജ്വലിച്ച ബലിയഗ്നി- ബലിയൊരുക്കങ്ങൾ VIII 

    ദൈവസ്നേഹത്തെപ്രതി ജ്വലിച്ച ബലിയഗ്നി- ബലിയൊരുക്കങ്ങൾ VIII 0

    ”എലിയാ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പലപ്പോഴും ക്രിസ്തുവിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. അനീതിക്കും അക്രമത്തിനും ചൂഷണത്തിനുമെതിരെയുള്ള ഏലിയായുടെ തീവ്രപ്രതികരണങ്ങൾ ക്രിസ്തുവിനെ പ്രതിധ്വനിപ്പിക്കുന്നു. ”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 8’  ഫാ. ബെന്നി നൽക്കര സി.എം.ഐ ഇസ്രായേലിന്റെ പ്രവാചകനിരയിലെ ആദ്യസാന്നിധ്യമായ എലിയാ പ്രവാചകൻ ദൈവസ്നേഹത്തെപ്രതി ജ്വലിച്ച ജീവിതം കൊണ്ടും സത്യദൈവത്തെ പ്രസാദിപ്പിച്ച ബലികൊണ്ടും ക്രിസ്തുവിന്റെ ബലിവഴികളിൽ മുന്നേ നടന്നവനാണ്. തന്റെ പരസ്യജീവിതകാലത്തു “താൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?” എന്ന യേശുവിന്റെ

  • മരുഭൂമിയിലെ ബലിയാത്ര

    മരുഭൂമിയിലെ ബലിയാത്ര0

    ”ഇസ്രായേലിന്റെ ബലിയാത്രയും മോശയുടെ ബലിജീവിതവും ക്രിസ്തുവിന്റെ ബലിയുടെ വഴിയിലെ നിർണ്ണായക മുഹൂർത്തങ്ങളാണ്. പെസഹാക്കുഞ്ഞാടിൽനിന്നും ‘ദൈവം തരുന്ന’ ബലിക്കുഞ്ഞാടിലേക്കുള്ള യാത്രയിൽ ഒരു വിശ്വാസി കടന്നുപോകേണ്ട വഴികളെ അത് അടയാളപ്പെടുത്തുന്നു.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 7’  ഫാ. ബെന്നി നൽക്കര സി.എം. ഐ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസായേലിന്റെ മരുഭൂമിയിലൂടെയുള്ള യാത്ര ബലിവഴികളിലൂടെയുള്ള പുറപ്പാടുയാത്രയായിരുന്നു, എല്ലാ അർത്ഥത്തിലും. പെസഹാക്കുഞ്ഞാടിൻ ബലിയോടെ ആരംഭിച്ച ആ യാത്ര ദൈവം നൽകാനിരുന്ന ദേശത്തേക്കുള്ള

  • നിത്യതയിലേക്കു പാലം തീർത്ത ശ്രേഷ്ഠ ബലി

    നിത്യതയിലേക്കു പാലം തീർത്ത ശ്രേഷ്ഠ ബലി0

    ”നിത്യപുരോഹിതന്റെ നിഴൽ പതിയുന്ന ബെത്‌ലെഹെമിലെ ബലിവേദിക്കരികിൽ രാജാവും പുരോഹിതനുമായ, നീതിമാനും സമാധാനരാജാവുമായ മെൽക്കിസെദെക്കുണ്ട്, കാഴ്ചബലിയുമായി. ”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 6’  ബെത്‌ലെഹെമിലെ യേശുവിന്റെ ജനനം ഒരു പുരോഹിതന്റെ പിറവിയായിരുന്നു. അനശ്വരവും അനന്യവുമായ ബലിയർപ്പിക്കാൻ നിയോഗിക്കപ്പെട്ടവന്റെ പിറവി. അവന്റെ പക്കൽ വന്നാരാധിച്ചു മടങ്ങിയ പൂജരാജാക്കന്മാർ സമർപ്പിച്ച കാഴ്ചകളിൽ ആ പൗരോഹിത്യത്തിന്റെ സൂചനകളുണ്ടായിരുന്നല്ലോ. യേശു എന്ന നിത്യപുരോഹിതനാണു പുൽക്കൂട്ടിൽ അവതരിച്ചിരിക്കുന്നതു എന്നും അവൻ നിത്യതയുടെ ബലിയർപ്പിക്കാൻ വന്നിരിക്കുന്നവനാണെന്നും

  • മഴവില്ലു വിരിയിച്ച സമാധാനബലി

    മഴവില്ലു വിരിയിച്ച സമാധാനബലി0

    ”കർത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തിൽ സമാശ്വാസം നേടിത്തരുവാൻ വിളിക്കപ്പെട്ട നോഹ, ജലപ്രളയത്തിനു ശേഷം അർപ്പിച്ച സമാധാനബലിക്കു ക്രിസ്തുവിന്റെ ബലിവഴികളിൽ പ്രമുഖസ്ഥാനമുണ്ട്”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 5’  ദൈവമനുഷ്യബന്ധത്തിലെ അകൽച്ചകൾ നീക്കാൻ ചരിത്രത്തിൽ ആദ്യമായി അർപ്പിക്കപ്പെട്ട സമാധാനബലിയാണ് നീതിമാനായ നോഹയുടേത്. “കർത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തിൽ സമാശ്വാസം നേടിത്തരുവാൻ” (ഉല്പത്തി 5:29) വിളിക്കപ്പെട്ട നോഹ, ജലപ്രളയത്തിനു ശേഷം അർപ്പിച്ച സമാധാനബലിക്കു

  • ബലിക്കുഞ്ഞാടിനു മുമ്പേ നടന്നവർ 

    ബലിക്കുഞ്ഞാടിനു മുമ്പേ നടന്നവർ 0

    ”ബലിക്കുഞ്ഞാടായ യേശുവിനു മുമ്പേ അവിടുത്തെ പ്രതീകങ്ങളായി പഴയനിയമത്തിൽ പ്രത്യക്ഷപ്പെടുന്ന ചിലരുണ്ട്. ബലിക്കുഞ്ഞാടിന്റെ മുൻപേ നടന്നവർ. തങ്ങളുടെ ബലിനിയോഗങ്ങൾ കൊണ്ടു രക്ഷാകരചരിത്രത്തിനു വർണ്ണശോഭ പകർന്നവർ. അവരുടെ നിഴലുകളിൽ ക്രിസ്തുവുണ്ട്”-  ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 4’  ഫാ. ബെന്നി നൽക്കര സി.എം.ഐ ‘ബലിക്കുഞ്ഞാട്‌’-‌  ഈ പദത്തോളം യേശുവിന്റെ ജീവിതത്തെയും ദൗത്യത്തെയും  ഇത്രമാത്രം ഒപ്പിയെടുക്കാനാകുന്ന മറ്റൊരു പദമുണ്ടോയെന്നു സംശയമാണ്. അവിടുന്നു ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ്. ഈജിപ്തിലെ

  • ബലിപീഠത്തിൽ കൂടു കൂട്ടുന്നവർ 

    ബലിപീഠത്തിൽ കൂടു കൂട്ടുന്നവർ 0

     ”ബലിപീഠത്തിനരികിൽ കൂടുകൂട്ടുന്നവരിലൊക്കെ ദൈവത്തിന്റെ രക്ഷാകരമായ ഇടപെടലുകളും രക്ഷകന്റെ സാന്നിധ്യവുമുണ്ടാകുമെന്ന ഓർമ്മപ്പെടുത്തലാണ് സഖറിയായുടെയും എലിസബത്തിന്റെയും ജീവിതം”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 3’  ഫാ. ബെന്നി നൽക്കര സി.എം.ഐ ക്രിസ്തുവിന്റെ ബലിവഴികളിൽ വഴിവിളക്കുകളായവരുടെ കൂടി കഥയാണ് രക്ഷാകരചരിത്രം. ബെത്‌ലെഹെമിലെ ദൈവത്തിന്റെ ആത്മബലിക്കു വഴിയൊരുക്കുന്നവരിൽ പ്രമുഖസാന്നിധ്യമാണ് പുരോഹിതനായ സഖറിയായും ഭാര്യ എലിസബത്തും. വൃദ്ധരും സന്താനരഹിതരുമായിരുന്ന അവരുടെ ജീവിതത്തിലേക്ക് തന്റെ വാഗ്ദാന പൂർത്തീകരണവുമായി ദൈവം കടന്നുവരുന്നത് ബലിപീഠത്തിനരുകിലാണ്. ബലിക്കുഞ്ഞാടിനെ ലോകത്തിനു

  • വംശാവലിയിലെ ബലിനിയോഗങ്ങൾ

    വംശാവലിയിലെ ബലിനിയോഗങ്ങൾ0

    ”ഞാൻ പ്രധാനിയോ അപ്രധാനിയോ യോഗ്യനോ അയോഗ്യനോ ശക്തനോ ബലഹീനോ വിശുദ്ധനോ അശുദ്ധനോ ആയിരുന്നാലും യേശുവിനെ പ്രദാനം ചെയ്യാൻ എന്നെയും ഉപകരണമാക്കിയേക്കാം എന്ന ഓർമപ്പെടുത്തലാണ് യേശുവിന്റെ വംശാവലി”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 2’  ഫാ. ബെന്നി നൽക്കര. സി.എം.ഐ. ‘ഒരു പേരിലെന്തിരിക്കുന്നു?’ എന്ന ഷേക്‌സ്പീയറിന്റെ വിഖ്യാതമായ ചോദ്യം വെളിപ്പെടുത്തുന്നതുപോലെ പേര് ഒരാളെയും നിർവചിക്കുന്നില്ല. പക്ഷേ, അത്ഭുതമെന്ന് പറയട്ടെ വിശുദ്ധ ഗ്രന്ഥത്തിൽ ഏകദേശം 1800 പേരുകളെങ്കിലുമുണ്ട്. പുതിയ

Latest Posts

Don’t want to skip an update or a post?