Follow Us On

22

February

2024

Thursday

 • മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം; സമാധാന ശ്രമങ്ങളുമായി ബിഷപ്പുമാര്‍

  മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം; സമാധാന ശ്രമങ്ങളുമായി ബിഷപ്പുമാര്‍0

  അകാപുല്‍ക്കോ/മെക്സിക്കോ: മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയ മെക്സിക്കോയില്‍ സമാധാനശ്രമങ്ങളുമായി കത്തോലിക്ക സഭ. മെക്സിക്കോയിലെ കുപ്രസിദ്ധമായ ഗുരേരോ സംസ്ഥാനത്തുള്ള നാല് ബിഷപ്പുമാര്‍ മയക്കുമരുന്ന് സംഘങ്ങളുടെ തലവന്‍മാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച, പക്ഷേ തീരുമാനമൊന്നുമാകാതെ പിരിഞ്ഞു. വിവിധ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനായി നടത്തിയ ശ്രമങ്ങളാണ് ആരും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതിനെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞത്. മെക്സിക്കോയിലെ അധികാരികള്‍ സാധാരണജനങ്ങളെ അക്രമികള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്ന അവസ്ഥയാണുള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ചില്‍പാന്‍സിന്‍ഗോ-ചിലാപ്പ ബിഷപ് ജോസ് ഡെ ജീസസ് ഗോണ്‍സാലസ് ഹെര്‍ണാണ്ടസ്

 • ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയുള്ള ആത്മഹത്യക്ക് നിര്‍ബന്ധിക്കാനാവില്ല; ക്യുബക്ക് ഗവണ്‍മെന്റിനെതിരെ മോണ്ട്രിയല്‍ അതിരൂപത

  ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയുള്ള ആത്മഹത്യക്ക് നിര്‍ബന്ധിക്കാനാവില്ല; ക്യുബക്ക് ഗവണ്‍മെന്റിനെതിരെ മോണ്ട്രിയല്‍ അതിരൂപത0

  കാനഡയിലെ മത-ധാര്‍മിക നിയമമേഖലയില്‍ വഴിത്തിരിവായേക്കാവുന്ന ഇടപെടലുമായി മോണ്ട്രിയല്‍ അതിരൂപത. രോഗികള്‍ ആവശ്യപ്പെടുന്ന പക്ഷം രോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ആത്മഹത്യ ചെയ്യുന്നതിന്  പാലിയേറ്റീവ് കെയര്‍ നല്‍കുന്ന സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന മെയ്ഡ് നിയമത്തിനെതിരായണ് അതിരൂപത കോടതിയെ സമീപിച്ചിരിക്കുന്നത്. അതിരൂപത വാടകയ്ക്ക് നല്‍കിയിരിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സെന്റ് റാഫേല്‍ പാലിയേറ്റിവ് കെയര്‍ ഹോമിന് വേണ്ടിയാണ് രൂപത കോടതിയെ സമീപിച്ചിട്ടുള്ളതെങ്കിലും രാജ്യമെമ്പാടുമുള്ള മതസ്ഥാപനങ്ങള്‍ ഈ കേസിനെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മനഃസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് മോണ്ട്രിയല്‍ അതിരൂപതയുടെ

 • കനേഡിയൻ മിഷൻ കംപ്ലീറ്റഡ്; റവ.ഡോ. ജോൺ കുടിയിരിപ്പിലിന് വികാരനിർഭര യാത്രയയപ്പ്

  കനേഡിയൻ മിഷൻ കംപ്ലീറ്റഡ്; റവ.ഡോ. ജോൺ കുടിയിരിപ്പിലിന് വികാരനിർഭര യാത്രയയപ്പ്0

  എഡ്മണ്ടൺ: പല പ്രദേശങ്ങളിലായി അധിവസിച്ചിരുന്ന വിശ്വാസികളെ ഒരു കുടക്കീഴിൽ ചേർത്തുനിറുത്തുക, ദൈവാലയം വാടകയ്ക്ക് എടുത്ത് ആ വിശ്വാസീസമൂഹത്തെ തനത് ആരാധനക്രമത്തിൽ സംഘടിതരാക്കുക, അവരുടെ പ്രാർത്ഥനയും പ്രവർത്തനവും മൂലധനമാക്കി സ്വന്തം ആരാധനാലയം യാഥാർത്ഥ്യമാക്കുക… അഞ്ച് വർഷംകൊണ്ട് കാനഡയിലെ ശ്രദ്ധേയമായ സീറോ മലബാർ ഇടവകയായി എഡ്മണ്ടൺ സെന്റ് അൽഫോൻസാ ദൈവാലയത്തെ വളർത്തിയ അജപാലകൻ നാട്ടിലേക്ക് മടങ്ങുമ്പോൾ അജഗണം എങ്ങനെ വികാരനിർഭരരാകാതിരിക്കും. സമ്മാനിച്ച നേട്ടങ്ങൾക്ക് നന്ദി പറഞ്ഞും ഏറ്റെടുക്കാൻ പോകുന്ന പുതിയ ദൗത്യത്തിന് ആശംസകൾ നേർന്നും സെന്റ് അൽഫോൻസാ സീറോ മലബാർ

 • എമ്മാനുവൽ അനുഭവം സ്വന്തമാക്കണം: മാർ കല്ലുവേലിൽ

  എമ്മാനുവൽ അനുഭവം സ്വന്തമാക്കണം: മാർ കല്ലുവേലിൽ0

  ദൈവം സ്വഭാവത്താലെ ‘എമ്മാനുവ’ലാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പുസ്തകമായ ഉൽപ്പത്തിമുതൽ അവസാനപുസ്തകമായ വെളിപാട് വരെ നിറഞ്ഞുനിൽക്കുന്നത് മനുഷ്യരുടെകൂടെ വസിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ ആഴമാർന്ന സ്‌നേഹമാണ്. ഈ എമ്മാനുവൽ അനുഭവം സ്വന്തമാക്കിയവരെല്ലാം വിശുദ്ധിയിലേക്കുള്ള പാതയിലായിരുന്നു. വിശുദ്ധരായ മദർ തെരേസയും ഫാ. ഡാമിയനുമൊക്കെ യേശുവിനെ രോഗികളിലും അശരണരിലും കണ്ടു. യേശുവിന്റെ നാമത്തിലുള്ള എല്ലാ ത്യാഗങ്ങളും സേവനങ്ങളും വലിയ ആനന്ദത്തിന്റെ വേളകളായിരുന്നു അവർക്ക്. ഈ എമ്മാനുവൽ അനുഭവത്തിലൂടെ സകലരിലും ദൈവത്തിന്റെ രക്ഷയെത്തിക്കുക എന്നതുതന്നെ സഭയുടെ പ്രധാനലക്ഷ്യം. എല്ലാ കൂദാശകളും വിശിഷ്യാ, വിശുദ്ധ

 • എമ്മാനുവൽ അനുഭവം സ്വന്തമാക്കണം: മാർ കല്ലുവേലിൽ0

  ദൈവം സ്വഭാവത്താലെ ‘എമ്മാനുവ’ലാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പുസ്തകമായ ഉൽപ്പത്തിമുതൽ അവസാനപുസ്തകമായ വെളിപാട് വരെ നിറഞ്ഞുനിൽക്കുന്നത് മനുഷ്യരുടെകൂടെ വസിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ ആഴമാർന്ന സ്‌നേഹമാണ്. ഈ എമ്മാനുവൽ അനുഭവം സ്വന്തമാക്കിയവരെല്ലാം വിശുദ്ധിയിലേക്കുള്ള പാതയിലായിരുന്നു. വിശുദ്ധരായ മദർ തെരേസയും ഫാ. ഡാമിയനുമൊക്കെ യേശുവിനെ രോഗികളിലും അശരണരിലും കണ്ടു. യേശുവിന്റെ നാമത്തിലുള്ള എല്ലാ ത്യാഗങ്ങളും സേവനങ്ങളും വലിയ ആനന്ദത്തിന്റെ വേളകളായിരുന്നു അവർക്ക്. ഈ എമ്മാനുവൽ അനുഭവത്തിലൂടെ സകലരിലും ദൈവത്തിന്റെ രക്ഷയെത്തിക്കുക എന്നതുതന്നെ സഭയുടെ പ്രധാനലക്ഷ്യം. എല്ലാ കൂദാശകളും വിശിഷ്യാ, വിശുദ്ധ

 • വളർച്ചാവഴിയിൽ മിസിസാഗാ; എക്‌സാർക്കേറ്റ് ഇനി രൂപത

  വളർച്ചാവഴിയിൽ മിസിസാഗാ; എക്‌സാർക്കേറ്റ് ഇനി രൂപത0

  മിസിസാഗാ: രൂപീകൃതമായി നാല് വർഷം പൂർത്തിയാക്കുമുമ്പ് കാനഡയിലെ മിസിസാഗ സീറോ മലബാർ അപ്പസ്‌തോലിക് എക്‌സാർക്കേറ്റ് രൂപതാ പദവിയിൽ. 2015 ഓഗസ്റ്റ് ആറിന് സ്ഥാപിതമായ എക്‌സാർക്കേറ്റിനെ രൂപതയായി ഉയർത്തുന്നതോടെ, ഇന്ത്യക്കു പുറത്ത് സ്ഥാപിതമായ സീറോ മലബാർ രൂപതകളുടെ എണ്ണം നാലാകും. ഫ്രാൻസിസ് പാപ്പയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. തബാൽത്താ രൂപതയുടെ സ്ഥാനിക ബിഷപ്പും കാനഡായിലെ അപ്പസ്‌തോലിക് എക്‌സാർക്കുമായിരുന്ന മാർ ജോസ് കല്ലുവേലിലിനെ പ്രഥമ ബിഷപ്പായും പാപ്പ നിയമിച്ചു. ഇതുൾപ്പെടെ 35 രൂപതകളാണ് സീറോ മലബാർ സഭയ്ക്കുള്ളത്. രൂപതയുടെ പദവി

 • പരിശുദ്ധാത്മാവിന്റെ അഗ്‌നി കെടാതെ സൂക്ഷിക്കണം: കർദിനാൾ കോളിൻസ്

  പരിശുദ്ധാത്മാവിന്റെ അഗ്‌നി കെടാതെ സൂക്ഷിക്കണം: കർദിനാൾ കോളിൻസ്0

  ടൊറന്റോ: മാമ്മോദീസായിലൂടെയും പൗരോഹിത്യസ്വീകരണത്തിലൂടെയും ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ അഗ്‌നി അണഞ്ഞുപോകാതെ വൈദികർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ടൊറന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ്. പരിശുദ്ധാത്മാവിന്റെ ജ്വാല അണഞ്ഞുപോകുന്ന വൈദികരെയും ബിഷപ്പുമാരെയും തിന്മയുടെ ശക്തികൾ ആവരണം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന ഓർമപ്പെടുത്തലോടെയായിരുന്നു മുന്നറിയിപ്പ്. അതിരൂപതാതല വൊക്കേഷൻ ഡയറക്ടർമാരുടെ വാർഷികസമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു കർദിനാൾ. ലോകത്തിന്റെയും മാംസത്തിന്റെയും ആശ്ലേഷത്തിൽ കുടുങ്ങിക്കിടക്കുന്ന വൈദികരും ബിഷപ്പുമാരും സെമിനാരി വിദ്യാർത്ഥികളും നാശത്തിന്റെ പാതയിലൂടെയാണ് ചരിക്കുന്നത്. അവരവരുടെ തന്നെ നാശത്തിനൊപ്പം അജഗണത്തിന്റെ നാശത്തിനുകൂടി ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അഗ്‌നിയുടെ നാല്

Latest Posts

Don’t want to skip an update or a post?