Follow Us On

31

May

2020

Sunday

 • ക്രിസ്തു കൂടെയുണ്ടെങ്കിൽ ജീവിതം പ്രഭാമയമാകും: മുൻ സിനിമാതാരം മോഹിനി

  ക്രിസ്തു കൂടെയുണ്ടെങ്കിൽ ജീവിതം പ്രഭാമയമാകും: മുൻ സിനിമാതാരം മോഹിനി0

  ഹൂസ്റ്റൺ: ക്രിസ്തുവിന്റെ പ്രകാശം കണ്ടെത്തിയ നാൾമുതൽ ജീവിതത്തിൽനിന്ന് ഇരുട്ട് അകന്ന് തുടങ്ങിയെന്ന് സാക്ഷിച്ച് മുൻ സിനിമാതാരം മോഹിനി ക്രിസ്റ്റീന. തന്റെ ജീവിത പരിവർത്തനം സീറോ മലബാർ നാഷണൽ കൺവെൻഷൻ വേദിയിൽ പങ്കുവെക്കുകയായിരുന്നു ഇപ്പോൾ സുവിശേഷ പ്രവർത്തനരംഗത്ത് വ്യാപൃതയായ ക്രിസ്റ്റീന. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചാൽ ജീവിതം പ്രഭാപൂരിതമാകുമെന്നും അവർ ഓർമിപ്പിച്ചു. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിർത്താൻ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ല. എന്നാൽ, ക്രിസ്തു കൂടെയുണ്ടെങ്കിൽ ദുഷ്ടാരൂപികൾക്ക്

 • വർണശബളമായി ഘോഷയാത്ര; ഒരു മനമായി, ഒരു ഗണമായി സീറോ മലബാർ സമൂഹം

  വർണശബളമായി ഘോഷയാത്ര; ഒരു മനമായി, ഒരു ഗണമായി സീറോ മലബാർ സമൂഹം0

  മാർട്ടിൻ വിലങ്ങോലിൽ ഹൂസ്റ്റൺ: വിശ്വാസം പ്രഘോഷിച്ചും സെന്റ് തോമസ് പാരമ്പര്യം ഉദ്ഘോഷിച്ചും ഹൂസ്റ്റണിൽ അണിചേർന്ന, ഏഴാമത് നാഷണൽ കൺവെൻഷൻ ഘോഷയാത്ര വർണശബളമായി. ഹൂസ്റ്റണിൽ സമ്മേളിക്കുന്ന സീറോ മലബാർ നാഷണൽ കൺവെൻഷന്റെ അവിഭാജ്യ ഭാഗമായ ഘോഷയാത്ര, യു.എസിലെ സീറോ മലബാർ സമൂഹത്തിന്റെ കൂട്ടായ്മ വിളിച്ചോതുന്നതുമായിരുന്നു. വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 40 ഇടവകകളും 45 മിഷനുകളും അതത് ഇടവകയെ പ്രതിനിധീകരിക്കുന്ന ബാനറുകൾക്ക് പിന്നിലാണ് അലങ്കാരങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയിൽ അണിനിരന്നത്. നാലായിരത്തിൽപ്പരം പേർ അണിചേർന്ന ഘോഷയാത്ര പങ്കെടുത്തവർക്കെല്ലാം പുത്തനനുഭവമായിരുന്നു.

 • ദമ്പതികൾ ദൈവത്തിൽ നിന്ന്  അകന്നാൽ, ദാമ്പത്യത്തിൽ വിള്ളലുണ്ടാകും:റിട്ട.ജസ്റ്റിസ് കുര്യൻ ജോസഫ്

  ദമ്പതികൾ ദൈവത്തിൽ നിന്ന് അകന്നാൽ, ദാമ്പത്യത്തിൽ വിള്ളലുണ്ടാകും:റിട്ട.ജസ്റ്റിസ് കുര്യൻ ജോസഫ്0

  ഹൂസ്റ്റൺ: എവിടെ ദമ്പതികൾ ദൈവത്തിൽ നിന്ന് അകലുന്നുവോ, അവിടെ ദാമ്പത്യത്തിൽ വിള്ളലുണ്ടാകുമെന്ന് റിട്ട.ജസ്റ്റിസ് കുര്യൻ ജോസഫ്, ഹൂസ്റ്റൺ സീറോമലബാർ കൺവെൻഷനിൽ പ്രസംഗിക്കവേ പറഞ്ഞു. ദൈവത്തിനു മാത്രമേ രണ്ട് വ്യത്യസ്ത സ്വഭാവങ്ങളുള്ളവരെ ഒന്നായി നിലനിർത്താൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാമ്പത്യജീവിതത്തിൽ ഭാര്യയും, ഭർത്താവും വിശുദ്ധിയും, വിശ്വസ്തതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ജസ്റ്റിസ് കുര്യൻ ജോസഫ് ഓർമ്മിപ്പിച്ചു. ഭാര്യക്കും, ഭർത്താവിനുള്ള കുറവുകളിലെ നിറവാണ് ജീവിതപങ്കാളി എന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് ഒന്നാംതീയതി ആരംഭിച്ച സീറോമലബാർ കൺവെൻഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുളള

 • പുതുതലമുറയും സീറോ മലബാർ സഭയും; അറിവും  തിരിച്ചറിവും പകർന്ന് ‘സ്പിരിച്ച്വലി, സോഷ്യലി നോട്ട്’

  പുതുതലമുറയും സീറോ മലബാർ സഭയും; അറിവും  തിരിച്ചറിവും പകർന്ന് ‘സ്പിരിച്ച്വലി, സോഷ്യലി നോട്ട്’0

  ഹൂസ്റ്റൺ: തലമുറകൾ തമ്മിലുള്ള വ്യത്യാസം വിശ്വാസജീവിതത്തെ എത്രമാത്രം ബാധിക്കുന്നു, അവയെ എപ്രകാരം  സമീപിക്കാം എന്നീ വിഷയങ്ങളുമായി സംഘടിപ്പിച്ച പാനൽ ചർച്ച ‘സ്പിരിച്ച്വലി സീറോ മലബാർ, സോഷ്യലി നോട്ട്’ തിരിച്ചറിവുകളും ബോധ്യങ്ങളും പകരുന്ന വേദിയായി. അമേരിക്കയിലെ പുതുതലമുറയും സീറോ മലബാർ സഭയുമായുള്ള ബന്ധം വിശകലനം ചെയ്തതിനൊപ്പം പുതുതലമുറയെ സീറോ മലബാർ സഭയോട് ചേർത്ത് വളർത്തുന്നതിനുള്ള മാർഗനിർദേശങ്ങളും പങ്കുവെച്ച ചർച്ച സീറോ മലബാർ കൺവെൻഷന്റെ ശ്രദ്ധേയ പ്രോഗ്രാമുകളിൽ ഒന്നായിരുന്നു. പുതുതലമുറക്ക് വിശ്വാസബോധ്യങ്ങൾ ഉണ്ടെങ്കിലും സാമൂഹ്യപരമായി പുതുതലമുറ പൂർണമായും സീറോ മലബാർ

 • ദാമ്പത്യ ജീവിതം എന്നത് ത്രിത്വത്തിന്റെ പ്രതിബിംബം: ട്രെന്റ് ഹോൺ

  ദാമ്പത്യ ജീവിതം എന്നത് ത്രിത്വത്തിന്റെ പ്രതിബിംബം: ട്രെന്റ് ഹോൺ0

  ഹൂസ്റ്റൺ: ദാമ്പത്യ ജീവിതം എന്നത് വിവിധ അർത്ഥതലങ്ങളിൽ ത്രിത്വത്തിന്റെ പ്രതിബിംബമാണെന്ന്  കത്തോലിക്കാ പ്രഭാഷകനും, എഴുത്തുകാരനുമായ ട്രെന്റ് ഹോൺ ഹൂസ്റ്റണിൽ നടക്കുന്ന സിറോ മലബാർ കൺവെൻഷനിൽ വിവാഹ ജീവിതത്തെക്കുറിച്ച് സന്ദേശം നൽകി സംസാരിക്കവേ പറഞ്ഞു. എല്ലാവരും ദൈവത്തിന്റെ മക്കളായതിനാലും, എല്ലാവരെയും വലിയ പദ്ധതികൾക്കായി ദൈവം സൃഷ്ടിച്ചതിനാലും എൽ.ജി.ബി.ടി ചിന്താഗതികൾ പോലുള്ളവ വെച്ചുപുലർത്തുന്നവരെ സ്നേഹത്തോടെ അപ്രകാരമുള്ള ചിന്താഗതികളിൽ നിന്ന് മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ വിശ്വാസം, സത്യവും മാറ്റമില്ലാത്തതും, യുക്തിപരവുമാണെന്ന് മനസ്സിലാക്കിയതിനാലാണ് താൻ തന്റെ പതിനേഴാമത്തെ വയസ്സിൽ കത്തോലിക്കാ വിശ്വാസം

 • ഹൂസ്റ്റൺ കാത്തിരുന്ന ദിനങ്ങൾക്ക് ഇന്ന് ആരംഭം; ആദ്യ ദിനത്തിലെ സവിശേഷത ‘എറൈസ്’

  ഹൂസ്റ്റൺ കാത്തിരുന്ന ദിനങ്ങൾക്ക് ഇന്ന് ആരംഭം; ആദ്യ ദിനത്തിലെ സവിശേഷത ‘എറൈസ്’0

  മാർട്ടിൻ വിലങ്ങോലിൽ ഹൂസ്റ്റൺ: ഒരു വർഷത്തിലേറെയായി ഹൂസ്റ്റൺ കാത്തിരുന്ന കൺവെൻഷൻ ദിനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് ഒന്ന്) തിരശീലയുയരുമ്പോൾ അമേരിക്കയിലെ സീറോ മലബാർ സമൂഹത്തിന് സമ്മാനിതമാകുന്നത് അവിസ്മരണീയമായ നാലുദിനങ്ങൾ. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 40 സീറോ മലബാർ ഇടവകകളിൽ നിന്നും 45 മിഷനുകളിൽ നിന്നുമായി നാലായിരത്തിൽപ്പരം വിശ്വാസികളാണ് ഓഗസ്റ്റ് നാലു വരെയുള്ള കൺവെൻഷനിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ എത്തിച്ചേരാൻ കഴിയാത്ത പതിനായിരക്കണക്കിന് സഭാംഗങ്ങളിലേക്ക് കൺവെൻഷൻ ദിനങ്ങൾ മിഴിവോടെ പകരാൻ ശാലോം ടി.വിയും തയാറെടുത്തു കഴിഞ്ഞു.

 • നാഷണൽ കൺവെൻഷൻ: മാർ ജോർജ് ആലഞ്ചേരിക്ക് ഹൂസ്റ്റൺ എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം

  നാഷണൽ കൺവെൻഷൻ: മാർ ജോർജ് ആലഞ്ചേരിക്ക് ഹൂസ്റ്റൺ എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം0

  മാർട്ടിൻ വിലങ്ങോലിൽ ഹൂസ്റ്റൺ: ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും കൂരിയ ചാൻസിലർ ഫാ. വിൻസെന്റ് ചെറുവത്തൂരിനും ഹൂസ്റ്റണിൽ ഹൃദ്യമായ സ്വീകരണം. ചിക്കാഗോ സീറോ മലബാർ ബിഷപ്പും കൺവെൻഷൻ രക്ഷാധികാരിയുമായ മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതാ സഹായമെത്രാനും കൺവെൻഷൻ ജനറൽ കൺവീനറായ മാർ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരിയും കൺവെൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഫാ. അലക്‌സ്

 • ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ സീറോ മലബാർ ദേശീയ കൺവൻഷനിൽ പങ്കെടുക്കും 

  ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ സീറോ മലബാർ ദേശീയ കൺവൻഷനിൽ പങ്കെടുക്കും 0

  മാർട്ടിൻ വിലങ്ങോലിൽ  ഹൂസ്റ്റൺ : ഹൂസ്റ്റണിൽ ആഗസ്റ്റ് 1 നു തുടങ്ങുന്ന  സീറോ മലബാർ ദേശീയ കൺവൻഷനിൽ ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ പങ്കെടുക്കും.  വ്യാഴാഴ്ച വൈകിട്ട് 6.45 നു നടക്കുന്ന  ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു  മേയർ ആശംസകൾ അർപ്പിക്കും.  ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍  ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറും, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍  കണ്‍വീനറും  ആണ്.

Latest Posts

Don’t want to skip an update or a post?