Follow Us On

22

July

2019

Monday

  • നിരീശ്വരവാദികളുടെ ഉറക്കംകെടുത്തി   ‘ജോർദാൻ പീറ്റേഴ്‌സൺ പ്രതിഭാസം’

    നിരീശ്വരവാദികളുടെ ഉറക്കംകെടുത്തി ‘ജോർദാൻ പീറ്റേഴ്‌സൺ പ്രതിഭാസം’0

    സച്ചിൻ എട്ടിയിൽ ഇക്കാലഘട്ടത്തിൽ, പാശ്ചാത്യലോകത്തെ  നിരീശ്വരവാദികളുടെ ഉറക്കം കെടുത്തുന്നത് മതനേതാക്കളെക്കാൾ ഉപരി കാനഡയിലെ ടോറോണ്ടോ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോർദാൻ പീറ്റേഴ്‌സൺ എന്ന  പ്രൊഫസറാണ്. കാരണം, പാശ്ചാത്യ ലോകത്തെ വളർത്തിവലുതാക്കിയ  ക്രൈസ്തവവിശ്വാസത്തിന്റെ  ശക്തനായ കാവൽക്കാരനായി മാറിയിരിക്കുകയാണ് ഡോ. പീറ്റേഴ്‌സൺ. വിശ്വാസം സംരക്ഷിക്കുന്നതിൽമാത്രമല്ല, ക്രിസ്തുവിശ്വാസത്തിലേക്ക് ജനങ്ങളെ നയിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ.  ആൽബർട്ടാ യൂണിവേഴ്‌സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിലും സൈക്കോളജിയിലും ബിരുദവും, മക്ഗിൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ ജോർദാൻ പീറ്റേഴ്‌സന്റെ പ്രസംഗങ്ങൾ ദിനംപ്രതി യുട്യൂബിലൂടെയും നേരിട്ടും ശ്രവിക്കുന്നത്

  • ഫ്രാങ്കോ സിഫിറെല്ലി ഇനി ജീവിക്കും ‘ജീസസ് ഓഫ് നസ്രത്തി’ലൂടെ!

    ഫ്രാങ്കോ സിഫിറെല്ലി ഇനി ജീവിക്കും ‘ജീസസ് ഓഫ് നസ്രത്തി’ലൂടെ!0

    റോം: യേശുവിന്റെ ത്യാഗജീവിതം വെള്ളിത്തിരയിൽ എത്തിച്ച വിഖ്യാത ചലച്ചിത്രകാരൻ ഫ്രാങ്കോ സിഫിറെല്ലി (96) ഇനി ഓർമകളിൽ. യേശുവിനെക്കുറിച്ചുള്ള ആറു മണിക്കൂർ ദൈർഘ്യമുള്ള ‘ജീസസ് ഓഫ് നസ്രത്ത്’ എന്ന ടെലിവിഷൻ സിനിമ മാത്രംമതി ഫ്രാങ്കോ സിഫിറെല്ലിയുടെ പ്രതിഭ മനസിലാക്കാൻ. ജൂൺ 15ന് റോമിലായിരുന്നു, ക്ലാസിക്കുകൾ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന 20ൽപ്പരം ചലച്ചിത്രങ്ങളുടെ ശിൽപ്പിയായ അദ്ദേഹത്തിന്റെ വിയോഗം. ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനംമുതൽ പരസ്യജീവിതവും പീഡാസഹനവും കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പുമെല്ലാം സിഫിറെല്ലി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എഴുതിച്ചേർക്കുകയായിരുന്നു ‘ജീസസ് ഓഫ് നസ്രത്തി’ലൂടെ. ചലച്ചിത്രമേഖലയിൽമാത്രമല്ല ഓപ്പറയിലും വിജയപതാക പാറിച്ച

  • യുവജനങ്ങളുടെ അജപാലനം: വൈദീകർ  മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പാപ്പ

    യുവജനങ്ങളുടെ അജപാലനം: വൈദീകർ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പാപ്പ0

    വത്തിക്കാൻ സിറ്റി: യുവജനങ്ങളുടെ അജപാലനത്തിൽ പ്രാധാന്യം നൽകേണ്ട മൂന്നു കാര്യങ്ങൾ ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ‘ട്രിനിറ്റേറിയൻസ്’ എന്ന് പൊതുവെ അറിയപ്പെടുന്ന, ‘പരിശുദ്ധ ത്രിത്വത്തിന്റെയും അടിമകളുടെയും സന്യസ്ത സമൂഹ’ത്തിന്റെ ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്ന 70 പേരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പാപ്പയുടെ ഓർമപ്പെടുത്തൽ. ‘യുവജനങ്ങളുടെ ചാരെ ആയിരിക്കുകയും അവർക്ക് തുണയേകുകയും ചെയ്യുക, ചാരത്തും ദൂരത്തുമുള്ള യുവതയുടെ പക്കലേക്കിറങ്ങിച്ചെല്ലുക, യുവതയെ വിശുദ്ധിയുടെ പാതയിലേക്കു നയിക്കുക എന്നിവയാണ് യുവജന അജപാലനത്തിൽ സവിശേഷപ്രാധാന്യമർഹിക്കുന്ന ഘടകങ്ങൾ,’ പാപ്പാ വിശദീകരിച്ചു. ‘യുവജന അജപാലനവും ദൈവവിളിയും’ എന്ന പ്രമേയം

Don’t want to skip an update or a post?