Follow Us On

22

October

2020

Thursday

 • പ്രത്യാശയുടെ പ്രതീകങ്ങള്‍

  പ്രത്യാശയുടെ പ്രതീകങ്ങള്‍0

  അപ്രതീക്ഷിതമായി മകളെ ദൈവം തിരിച്ചു വിളിച്ചെങ്കിലും ദൈവത്തിന് ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിച്ചു എന്ന ബോധ്യത്തോടെ എല്ലാം ദൈവഹിതമാണെന്ന് ഏറ്റുപറഞ്ഞ് പ്രത്യാശയോടെ മുന്നേറുകയാണ് ഗുജറാത്തിലെ ഗാന്ധിധാം സ്വദേശിനി ബീനയെന്ന വീട്ടമ്മ. കോട്ടയം-ചിങ്ങവനം സ്വദേശിയായ ബീന വിവാഹശേഷമാണ് ഗുജറാത്തിലെത്തുന്നത്. ജോജോ-ബീന ദമ്പതികള്‍ക്ക് രണ്ടുമക്കള്‍. മരിയ – അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി, അന്ന (10). മൂന്നു വര്‍ഷം മുമ്പാണ് അന്നമോള്‍ ഈ ലോകംവിട്ട് യാത്രയായത്. സ്ഥൈര്യലേപനത്തിന്റെ ക്ലാസു കഴിഞ്ഞ് പിതാവ് ജോജോയുടെ ബൈക്കിന് പുറകിലിരുന്ന് മടങ്ങുകയായിരുന്നു അന്ന. അന്നമോളുടെ

 • ഈശോയുടെ സ്വന്തം റാണി

  ഈശോയുടെ സ്വന്തം റാണി1

  വിവാഹത്തിലൂടെ ജോണ്‍സണ്‍ മാസ്റ്ററുടെ ജീവിതത്തിലെ റാണിയായി. പിന്നീട് ഷാനിന്റെയും റെന്നിന്റെയും കുഞ്ഞുജീവിതങ്ങളില്‍ അവര്‍ക്ക് അമ്മറാണിയായി. ഇന്നിപ്പോള്‍ നിരാശയില്‍ നിപതിച്ചവരെ കൈപിടിച്ചുയര്‍ത്താന്‍ പ്രത്യാശയുടെ ഗീതങ്ങളുമായി അവരുടെ റാണിയമ്മയായി റാണി ജോണ്‍സണ്‍ ഓടി നടക്കുന്നു…. കേരളനാടും ഭാരതദേശവും പുളകിതമായ അനേകം നല്ല സംഗീതങ്ങളുടെ സംവിധായകനായിരുന്ന ജോണ്‍സണ്‍മാസ്റ്റര്‍ എന്ന അതുല്യപ്രതിഭയുടെ ജീവിതപങ്കാളിയാണ് റാണി. ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി തന്റെ ജീവിത്തെ തല്ലിത്തകര്‍ത്തു കളഞ്ഞിട്ടും പിടിച്ചുനില്‍ക്കാന്‍ റാണിയെ ശക്തിപ്പെടുത്തിയത് ദൈവത്തിലുള്ള അചഞ്ചല വിശ്വാസമായിരുന്നു.

 • ഉരുകിയുരുകിത്തീരും മെഴുകിന്‍…

  ഉരുകിയുരുകിത്തീരും മെഴുകിന്‍…0

  കുറിയേടത്ത് ജോര്‍ജ്-ബേബി ജോര്‍ജ് ദമ്പതികളുടെ ഏകമന്‍ ജിന്റോ കെ. ജോര്‍ജ് മുപ്പത്തിനാലാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടയുന്നത്. പതിവുപോലെ രാത്രി ഉറങ്ങാന്‍ കിടന്ന ജിന്റോക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബികോം-എം.ബി.എ പഠനത്തിനുശേഷം സ്വന്തം നല്ല നിലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു ജിന്റോ. കോഴിക്കോട് കേന്ദ്രീകരിച്ച് അഞ്ചു ജില്ലകളില്‍ ബിസിനസ് ബന്ധമുണ്ടായിരുന്നു. പ്രതിവര്‍ഷം അഞ്ചുകോടിയില്‍പരം രൂപയുടെ ബിസിനസ്. എല്ലാം ജിന്റോയാണ് നടത്തിയത്. ”മകന്റെ വേര്‍പാടില്‍ ദുഃഖിച്ചു കഴിഞ്ഞ നാളുകളിലാണ് തിരുവനന്തപുരത്തെ

 • സര്‍വ്വശക്തന്റെ നിഴലിന്‍കീഴില്‍…

  സര്‍വ്വശക്തന്റെ നിഴലിന്‍കീഴില്‍…0

  2013 ജൂലൈയിലെ മാസാദ്യവെള്ളിയാഴ്ചയാണ് ജയിംസ് ദൈവതിരുമുമ്പിലേയ്ക്കു മടങ്ങിയത്. തിരുവല്ല സ്വദേശികളായ ബാബു-മോളി ദമ്പതിയുടെ രണ്ടുമക്കളില്‍ ഇളയവനായിരുന്നു ജയിംസ്. മൂത്തതു മകള്‍, അനു. ക്രിസ്തീയകുടുംബമെന്ന നിലയില്‍, കുടുംബ പ്രാര്‍ത്ഥനകളും ജപമാലയും ഞായറാഴ്ചകളില്‍ ദിവ്യബലിയര്‍പ്പണവും മുടക്കാത്ത ശരാശരി വിശ്വാസജീവിതം നയിച്ചിരുന്ന കുടുംബമായിരുന്നു ബാബുവിന്റേത്. എന്നാല്‍ എപ്പോഴും ജപമാലചൊല്ലാനും നോമ്പെടുത്തു പ്രാര്‍ത്ഥിക്കാനും താല്പര്യംകാണിച്ചിരുന്നയാളായിരുന്നു ജയിംസ്. വിശുദ്ധനാടുകളും യൂറോപ്പിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളുമെല്ലാം സന്ദര്‍ശിക്കാനുള്ള അവസരവും ദൈവം ജയിംസിനു നല്കി. നാട്ടില്‍ എഞ്ചിനീയറിംഗ് ബിരുദപഠനം പൂര്‍ത്തിയാക്കിയ ജയിംസ്, നെതര്‍ലന്‍ഡ്‌സില്‍നിന്നാണ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയത്. അവിടെത്തന്നെ

 • സഹനങ്ങളെ ദൈവം സങ്കീര്‍ത്തനമാക്കി

  സഹനങ്ങളെ ദൈവം സങ്കീര്‍ത്തനമാക്കി0

  അമേരിക്കയിലെ കണക്ടിക്കട്ടില്‍ താമസിക്കുന്ന സിബി ചെമ്മരപ്പള്ളി-ഷൈനി ദമ്പതിയുടെ ജോയല്‍, ജെനി, ജെഫ്‌നി എന്നീ മൂന്നു മക്കളില്‍ ഇളയവളായിരുന്നു ജെഫ്‌നി. പത്തൊന്‍പതാം വയസ്സില്‍ ഒരപകടത്തിലൂടെ ദൈവമവളെ തിരികെവിളിച്ചു. സിബിയും ഷൈനിയും വിശ്വാസത്തിലുറച്ചവരായിരുന്നതിനാല്‍ മക്കളേയും വിശ്വാസവഴികളില്‍ത്തന്നെയാണു വളര്‍ത്തിയത്. തിന്മകളില്‍വീഴാതിരിക്കാന്‍ എപ്പോഴും പ്രാര്‍ത്ഥനയിലായിരിക്കണമെന്നും ഞായറാഴ്ചകളില്‍ ഒരു കാരണവശാലും വിശുദ്ധ കുര്‍ബാന മുടക്കരുതെന്നും ഷൈനി ഉപദേശിച്ചു. ജെഫ്‌നിയുടെ വിയോഗത്തിന് ഒരാഴ്ചമുമ്പ് മൂന്നുദിവസം ഉപവാസത്തോടുകൂടെ തപസ്സില്‍ പങ്കെടുത്തു. അതിനെത്തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണത്തിനായി ചില സുഹൃത്തുക്കളോടൊപ്പം ജറീക്കോ പ്രാര്‍ത്ഥനയാരംഭിച്ചു. ഏഴുദിവസംകൊണ്ട് അവസാനിക്കുന്ന ജറീക്കോ പ്രാര്‍ത്ഥനയുടെ ആറാംദിവസമാണ്

 • ‘ആത്മാക്കളെത്തരിക, എന്റെ സര്‍വ്വവും എടുത്തുകൊള്‍ക….’

  ‘ആത്മാക്കളെത്തരിക, എന്റെ സര്‍വ്വവും എടുത്തുകൊള്‍ക….’0

  ചെത്തിപ്പുഴ കാര്‍മ്മല്‍ മൗണ്ട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകയായിരുന്ന ചങ്ങനാശേരി, മടപ്പള്ളി സ്വദേശിനി ലിസമ്മയുടെ ഹൃദയത്തില്‍ ഈ ഗാനം പതിഞ്ഞത്, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍, ശുശ്രൂഷകര്‍ക്കുമാത്രമായി ബ്രദര്‍ ഇടുക്കി തങ്കച്ചന്‍ നയിച്ച ധ്യാനത്തില്‍ പങ്കെടുക്കുമ്പോഴാണ്. എന്നാല്‍ എന്തുകൊണ്ടോ ആ ഗാനത്തിന്റെ വരികള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. എങ്കിലും തറയില്‍ മെറ്റല്‍വിരിച്ച്, അതില്‍ മുട്ടുകുത്തിയാണു താന്‍ ജപമാല ചൊല്ലുന്നതെന്ന ബ്രദര്‍ തങ്കച്ചന്റെ സാക്ഷ്യം ലിസമ്മയെ സ്വാധീനിച്ചു. തന്റെ ആത്മീയഗുരുവായ ചെത്തിപ്പുഴ ധ്യാനകേന്ദ്രത്തിലെ സിസ്റ്ററുമായി പ്രാര്‍ത്ഥനാപൂര്‍വ്വം സംസാരിച്ചശേഷം, ലിസമ്മയും തറയില്‍ മെറ്റല്‍വിരിച്ച്, അതില്‍ മുട്ടുകുത്തി,

 • തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്…

  തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്…0

  ന്യൂജഴ്‌സി സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയിലെ വികാരിയായ ഫാ. ജേക്കബ് ജോസിന്റെയും (ജോസച്ചന്‍) ജോളിയുടെയും മൂന്നു മക്കളില്‍ മൂത്തയാളായിരുന്നു ജോസഫ് ജേക്കബ് (ജോയി). ക്രിസ്റ്റീന്‍, ജാസ്മിന്‍ എന്നിവരുടെ ഏകസഹോദരന്‍. ക്രിസ്തീയ വിശ്വാസത്തിലും പ്രാര്‍ത്ഥനകളിലും അടിയുറച്ചുതന്നെയാണ് കുട്ടികള്‍ മൂന്നുപേരും വളര്‍ന്നുവന്നത്. കുടുംബ പ്രാര്‍ത്ഥനകളും ദൈവാലയശുശ്രൂഷകള്‍ക്കുംപുറമേ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും അവര്‍ സമയംകണ്ടെത്തി. എങ്കിലും അമേരിക്കയില്‍വളരുന്ന കുട്ടികള്‍ എന്നനിലയില്‍, അവര്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കാതിരിക്കാനായി ജോളി ഉപവാസത്തോടെ പ്രാര്‍ത്ഥിക്കുകയും വചനം വായിക്കുകയുംചെയ്തു. ഒരു പുരോഹിതന്റെ മകനെന്ന നിലയില്‍, ജോയിയും പിതാവിനെപ്പോലെയാകണമെന്നു ജോളി

 • കര്‍ത്താവിന് തെറ്റുപറ്റില്ല…

  കര്‍ത്താവിന് തെറ്റുപറ്റില്ല…0

  ഹൃദയംനുറുങ്ങുന്ന വേദനയുടെ നടുവില്‍നില്‍ക്കുമ്പോഴും എബിയും സൂസനും ഉറച്ചശബ്ദത്തില്‍പ്പറയുന്നു: ‘കര്‍ത്താവിനു തെറ്റുപറ്റില്ല. ഞങ്ങളുടെ ആശയും ആശ്രയവുമായിരുന്ന മക്കളെ കര്‍ത്താവ് തിരികെയെടുത്തെങ്കില്‍, അവിടുത്തേക്കു വലിയ പദ്ധതിയുണ്ടാകും. അതെന്തെന്നു വെളിപ്പെടാനായി പ്രാര്‍ത്ഥിച്ചു കാത്തിരിക്കുകയാണു ഞങ്ങള്‍.’ 2018 ഒക്ടോബര്‍ 19 ഒരു വെള്ളിയാഴ്ചയായിരുന്നു. അന്നാണ് കോട്ടയം ചിങ്ങവനം സ്വദേശികളായ എബിയുടേയും സൂസന്റേയും മക്കള്‍, എല്‍ദോ (27), എല്‍ജോ (24) എന്നിവരെ കര്‍ത്താവ് തന്റെ സന്നിധിയിലേക്കു തിരികെ വിളിച്ചത്. സഹോദരന്മാര്‍ എന്നതിനേക്കാളുപരി, അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് എല്‍ദോയും എല്‍ജോയും കഴിഞ്ഞത്. സാധിക്കുന്നിടത്തെല്ലാം അവര്‍ ഒന്നിച്ചായിരുന്നു. ഒരേ

Latest Posts

Don’t want to skip an update or a post?