Follow Us On

28

March

2024

Thursday

  • പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ

    പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ0

    പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയതെന്നാണ് തഹസിൽദാർ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രൈസ്തവര്‍ ഏറെ പരിപാവനമായി ആചരിക്കുന്ന വിശുദ്ധവാരത്തിലെ അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരിന്നു. പ്രതിഷേധത്തിന് പിന്നാലെ മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശം പിന്‍വലിച്ചിരിന്നു. വ്യാജ പ്രചാരണം എന്നായിരിന്നു മന്ത്രി വി

  • പുരാവസ്തുഗവേഷണവും ബൈബിളും : 50 അതിശയകരമായ കണ്ടെത്തലുകള്‍

    പുരാവസ്തുഗവേഷണവും ബൈബിളും : 50 അതിശയകരമായ കണ്ടെത്തലുകള്‍0

    ബൈബിളിന്റെ പല പുസത്കങ്ങളും  മനഃപാഠമാക്കിയതിലൂടെ പ്രശസ്തനാണ് ‘ബൈബിള്‍ മെമ്മറി മാന്‍’ എന്ന അപരനാമത്തിലറിയപ്പെടുന്ന പ്രഫസര്‍ ടോം മേയര്‍. കാലിഫോര്‍ണിയയിലെ ശാസ്താ ബൈബിള്‍ കോളേജിലെ പ്രഫസറായ ടോം രചിച്ച പുസ്തകമാണ് ‘പുരാവസ്തുഗവേഷണവും ബൈബിളും: ബൈബിളിന് ജീവന്‍ നല്‍കുന്ന അമ്പത് അതിശയകരമായ കണ്ടെത്തലുകള്‍’ എന്ന പുസ്തകം. ബൈബിള്‍ ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ പുരാവസ്തുഗവേഷണത്തിലൂടെ കണ്ടെത്തുന്ന തെളിവുകളുടെ ആവശ്യമില്ലെന്നും എന്നാല്‍ മതേതര ലോകത്ത് ബൈബിളിനുള്ള ആധികാരികത ഉറപ്പാക്കാന്‍ വിശ്വാസികള്‍ക്ക് ഈ കണ്ടെത്തലുകള്‍ ഉപയോഗിക്കാമെന്നും പ്രഫസര്‍ ടോം മേയര്‍ പറയുന്നു. ഉദാഹരണത്തിന് ദാവീദ്, ഏശയ്യ,

  • പൂഞ്ഞാറും തിരിച്ചറിവുകളും

    പൂഞ്ഞാറും തിരിച്ചറിവുകളും0

    ഫാ. ഡോ. മൈക്കിൾ പുളിക്കൽ, കെസിബിസിയുടെ ജാഗ്രതകമ്മീഷൻ സെക്രട്ടറി. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിപ്പരിസരത്ത് ഒരുസംഘം ആളുകൾ അതിക്രമിച്ചു കയറുകയും ആരാധനയ്ക്കു തടസം സൃഷ്ടിക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിൻറെ സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ആദരവിൻറെ സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഏതു മതത്തിൽ വിശ്വസിച്ചാലും ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതരെയും ആദരവോടെ സമീപിക്കുന്ന മഹത്തായ സംസ്കാരമാണ് നമുക്കുണ്ടായിരുന്നത്. ഇതരമതവിദ്വേഷവും വർഗീയതയും

  • സുഡാനും വടക്കന്‍ മൊസാംബിക്കിനും വേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

    സുഡാനും വടക്കന്‍ മൊസാംബിക്കിനും വേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ0

    കത്തോലിക്ക മിഷന്‍ കേന്ദ്രം ആക്രമിക്കപ്പെട്ട വടക്കന്‍ മൊസാംബിക്കിലെ കാബോ ദെല്‍ഗാഡോ പ്രദേശത്തിനും സുഡാനും വേണ്ടി പ്രാര്‍ത്ഥനകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അക്രമം ഉണ്ടാകുന്ന ഇടങ്ങളിലെല്ലാം ജനങ്ങള്‍ ക്ഷീണിതരാണെന്നും, യുദ്ധം അവര്‍ക്ക് മതിയായെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ ത്രികാലജപ പ്രാര്‍ത്ഥനക്ക് ശേഷം പാപ്പ പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് മരണവും നാശവും മാത്രം വിതയ്ക്കുന്ന അര്‍ത്ഥശൂന്യമായ കാര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുഡാനില്‍ യുദ്ധം ആരംഭിച്ചിട്ട് പത്ത് മാസമായെന്നും ഈ പശ്ചാത്തലതത്തില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും

  • പാപത്തിന്റെ ചാരത്തില്‍  നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക്  കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ

    പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക് കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: പൊടിയും ചാരവുമായ മനുഷ്യനെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്നും ആ സ്‌നേഹത്തിന്റെ ഫലമായാണ് പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലും പരിശുദ്ധാത്മാവിലുമുള്ള നവജീവിതത്തിലേക്ക് വീണ്ടും ജനിക്കാന്‍ സാധിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്ത സബീന ബസിലിക്കയില്‍ നടന്ന ക്ഷാര ബുധന്‍ തിരുക്കര്‍മങ്ങള്‍ക്ക് മധ്യേ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ആന്തരികഭവനമായ ഹൃദയത്തിലേക്ക് കടന്നു വരുവാന്‍ നോമ്പുകാലത്തിന്റെ ആരംഭത്തില്‍ യേശു ക്ഷണിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. നാം പലപ്പോഴും ധരിക്കുന്ന മുഖംമൂടികളും മിഥ്യാധാരണകളും മാറ്റിക്കൊണ്ട് നമ്മുടെ യഥാര്‍ത്ഥ സത്തയിലേക്ക് മടങ്ങി

  • സന്യാസിനിമാരുടെ ഭവനം  പിടിച്ചെടുത്ത് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള  ഓഫീസാക്കി മാറ്റി

    സന്യാസിനിമാരുടെ ഭവനം പിടിച്ചെടുത്ത് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള ഓഫീസാക്കി മാറ്റി0

    മനാഗ്വ/നിക്കരാഗ്വ: സന്യാസിനിമാരുടെ ഭവനം പിടിച്ചെടുത്ത് അത് കുടിയേറ്റക്കാര്‍ക്കും പലായനം ചെയ്യുന്നവര്‍ക്കും വേണ്ടിയുള്ള ഡയറക്ടറേറ്റാക്കി മാറ്റി നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം. 2023 ജൂലൈ മാസത്തില്‍ നിക്കരാഗ്വന്‍ ഭരണകൂടം പുറത്താക്കിയ യേശുക്രിസ്തുവിന്റെ ദരിദ്ര സഹോദരിമാരുടെ കൂട്ടായ്മ എന്ന സന്യാസിനിസഭയുടെ കീഴിലുള്ള ഭവനമാണ് ഭരണകൂടം പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസാക്കി മാറ്റിയിരിക്കുന്നത്. നിക്കരാഗ്വയിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനല്‍ മന്ത്രാലയം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട കൂടുതല്‍ ഭവനങ്ങള്‍ ഇത്തരത്തില്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും നിക്കരാഗ്വയിലെ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പാട്രീഷ്യ മോളിന

  • നിര്‍ദിഷ്ട പ്രാര്‍ത്ഥനയും വസ്തുക്കളും ഉപയോഗിക്കണം, ഇല്ലെങ്കില്‍ കൂദാശ അസാധുവാകും

    നിര്‍ദിഷ്ട പ്രാര്‍ത്ഥനയും വസ്തുക്കളും ഉപയോഗിക്കണം, ഇല്ലെങ്കില്‍ കൂദാശ അസാധുവാകും0

    വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. കൂദാശയുടെ പരികര്‍മ്മത്തിനായുള്ള നിര്‍ദിഷ്ട സൂത്രവാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്,

  • കരുണയും സ്‌നേഹവും നിറഞ്ഞ  സാമീപ്യം ഏത് രോഗത്തിനുമുള്ള  ആദ്യ ചികിത്സ: ഫ്രാന്‍സിസ് മാര്‍പാപ്പ

    കരുണയും സ്‌നേഹവും നിറഞ്ഞ സാമീപ്യം ഏത് രോഗത്തിനുമുള്ള ആദ്യ ചികിത്സ: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: കരുണയും സ്‌നേഹവും നിറഞ്ഞ സാമീപ്യമാണ് ഏത് രോഗത്തിനും നല്‍കേണ്ട ആദ്യ ചികിത്സയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി 11-ന് ആചരിക്കുന്ന രോഗികള്‍ക്കായുള്ള ആഗോളദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവത്തോടും, മറ്റ് മനുഷ്യരോടും അവരവരോട് തന്നെയുമുള്ള ബന്ധങ്ങളെ ശരിയായവിധത്തിലാക്കുന്നതിനുള്ള സഹായമാണ് രോഗികള്‍ക്ക് ആദ്യം നല്‍കേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ക്ഷമയോടെ അടുത്തുചെന്ന് മുറിവുകള്‍ വച്ചുകെട്ടുന്ന നല്ല സമറായന്റെ ഉപമ ഇക്കാര്യം അടിയവരയിടുന്നതായി പാപ്പ വ്യക്തമാക്കി. ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍ ബഹുമാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യന്റെ

Latest Posts

Don’t want to skip an update or a post?