Follow Us On

28

March

2024

Thursday

  • ടോക്കിയോ സിറ്റിയില്‍ അന്നു സംഭവിച്ചത്‌

    ടോക്കിയോ സിറ്റിയില്‍ അന്നു സംഭവിച്ചത്‌0

    നമ്മുടെ ജീവിതത്തില്‍ ക്രിസ്തുവിന്റെ ഇടപെടല്‍ ബോധ്യമാകുന്ന ധാരാളം അനുഭവങ്ങള്‍ നമുക്ക് പറയാനുണ്ടാകും. വാര്‍ധക്യത്തില്‍ എത്തിനില്‍ക്കുന്ന എനിക്ക് സ്വന്തം ജീവിതാനുഭവങ്ങളുടെ ചുരുള്‍ അഴിക്കുമ്പോള്‍ ക്രിസ്തുവിന്റെ ഇടപെടല്‍ ബോധ്യപ്പെട്ട ഒട്ടേറെ സന്ദര്‍ഭങ്ങള്‍ എടുത്തുപറയാന്‍ കഴിയും. ആ അനുഭവങ്ങളിലൊന്ന് പങ്കുവയ്ക്കാം. 35 വര്‍ഷങ്ങള്‍ക്കുമുമ്പ് 1983-ല്‍ എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണ ഭാഗമായി ഒരാഴ്ച ജപ്പാനിലെ ടോക്കിയോ നഗരത്തില്‍ താമസിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണിത്. ടോക്കിയോ സിറ്റിയില്‍ എത്തിയ ആദ്യദിനം സന്ധ്യ കഴിഞ്ഞ് ഹോട്ടലില്‍നിന്നും ഒറ്റക്ക് പുറത്തിറങ്ങി. മഹാനഗരം കാണുവാനുള്ള ജിജ്ഞാസയില്‍ പല റോഡുകളും ക്രോസ്

  • നല്ല സമരിയാക്കാരനിലേക്കുള്ള വഴി

    നല്ല സമരിയാക്കാരനിലേക്കുള്ള വഴി0

    ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയില്‍ മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന ഒരുപാടനുഭവങ്ങളുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഭിന്നശേഷിയുള്ള വ്യക്തികളുടെ ക്ഷേമത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവമെന്നെ ഉപയോഗിക്കുന്നു. കോട്ടയം ജില്ലയില്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഭിന്നശേഷിയുള്ള വ്യക്തിയുടെ ഭവനത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ചെന്നതായിരുന്നു ഞാന്‍. ചെറിയൊരു വീട്. ഞാനും സഹപ്രവര്‍ത്തകരും വീടിന്റെ വാതില്‍ക്കല്‍ ചെന്ന് വിളിച്ചപ്പോള്‍ 60 വയസ് പ്രായമുള്ള അമ്മ പുറത്തേക്ക് വന്നു. ആ വീട്ടില്‍ 46 വയസ്പ്രായമുള്ള ഭിന്നശേഷിയുള്ളൊരു മകനുണ്ട്. കൂടാതെ ഭര്‍ത്താവിന്റെ സഹോദരിയും. കുടുംബനാഥന്‍ മരണമടഞ്ഞിട്ട്

  • ആ ജപമാല ദിനം  മറക്കില്ല

    ആ ജപമാല ദിനം മറക്കില്ല0

    2019 ഫെബ്രുവരി അഞ്ച് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ്. മാര്‍പാപ്പയുടെ ഗള്‍ഫ് തീര്‍ത്ഥാടനത്തില്‍ ജപമാല ചൊല്ലുവാന്‍ ലഭിച്ച കൃപയെ ഓര്‍ത്ത് ദൈവത്തിന് നന്ദി പറയുന്നു. ചെറിയൊരു വേദിയില്‍പോലും നില്‍ക്കുവാന്‍ ധൈര്യമില്ലാത്ത എന്നെ ജപമാലക്കായി തെരഞ്ഞെടുത്തതും ഒരുലക്ഷം പേരുടെ മുമ്പില്‍ നിര്‍ത്തിയതും ദൈവമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അബുദാബി സന്ദര്‍ശനത്തോട് അനുബന്ധിച്ച് ജപമാലയര്‍പ്പണത്തിന് എന്നെ തെരഞ്ഞെടുത്ത നാള്‍മുതല്‍ ഞാന്‍ അതിനായി പ്രാര്‍ത്ഥിച്ച് ഒരുങ്ങുവാന്‍ തുടങ്ങി. ഉപവാസവും നോമ്പുമെല്ലാം ഈയൊരു നിയോഗത്തിനാണ് സമര്‍പ്പിച്ചത്. വിശുദ്ധ കുര്‍ബാനയിലും പ്രത്യേകമായി ഈ

  • തളർന്ന  കാൽമുട്ടുകളെ ബലപ്പെടുത്തുന്ന ദൈവം

    തളർന്ന കാൽമുട്ടുകളെ ബലപ്പെടുത്തുന്ന ദൈവം0

    ”എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്ന് വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും” (മലാക്കി 4:2). എന്റെ ജീവിതത്തില്‍ തകര്‍ച്ചയില്‍നിന്ന് യേശുഎന്നെ പിടിച്ചുയര്‍ത്തിയ ഒരനുഭവം പറയാം. കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് ഞാന്‍ ജനിച്ചത്. ബാല്യം മുതല്‍ ഓടിയും ചാടിയും നടക്കുന്ന പ്രകൃതമായിരുന്നു എന്റേത്. പകല്‍ കിടന്നുറങ്ങുകയോ വെറുതെ ഒരിടത്തിരിക്കുകയോ ചെയ്യില്ല. എപ്പോഴും വേഗത്തിലാണ് നടത്തം. പടി രണ്ടെണ്ണം ചാടിക്കടക്കും. പഠനത്തില്‍ അന്ന് വളരെ പിന്നാക്കമായിരുന്നു. അള്‍ത്താര ബാലനായശേഷമാണ് ഒരുയര്‍ച്ച വന്നത്. കഷ്ടിച്ചുമാത്രം ജയിച്ചിരുന്ന

  • എല്ലാത്തിനും ദൈവമേ നിനക്ക് മാത്രം നന്ദി!

    എല്ലാത്തിനും ദൈവമേ നിനക്ക് മാത്രം നന്ദി!0

    അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ രണ്ടു വര്‍ഷം ഞാന്‍ ജീവിച്ചു. അരനൂറ്റാണ്ടുമുമ്പായിരുന്നു അത്. കേരള ഗവണ്‍മെന്റ് സര്‍വീസില്‍ ജൂണിയര്‍ എഞ്ചിനിയര്‍ ആയിരുന്ന ഞാന്‍ അമേരിക്കയിലായിരുന്ന സഹോദരിയുടെ ഉപദേശം സ്വീകരിച്ചാണ് അവിടേക്ക് പോയത്. ഭാര്യയെയും രണ്ടുവയസില്‍ താഴെയുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളെയും നാട്ടിലാക്കിയിട്ട് രണ്ടു വര്‍ഷത്തെ സ്റ്റഡിലീവില്‍ സ്റ്റുഡന്റ് വിസായില്‍ പോവുകയായിരുന്നു. ചെറിയ ജോലികളും പഠനവുമായി ആദ്യമാസങ്ങള്‍ പിന്നിട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍കാര്‍ഡ് ലഭിച്ചതിനാല്‍ അല്‍പം ഭേദപ്പെട്ട ജോലി കിട്ടി. ഭാര്യയും കുഞ്ഞുങ്ങളും അമേരിക്കയില്‍ വരുന്നതിനുള്ള അപേക്ഷാഫാറം ചെന്നൈയിലെ യു.എസ്. കോണ്‍സലേറ്റില്‍നിന്ന്

  • എല്ലാവരും ഒന്ന്  പതറിയ സമയത്ത്…

    എല്ലാവരും ഒന്ന് പതറിയ സമയത്ത്…0

    ദൈവസ്‌നേഹം അനുഭവിച്ചറിഞ്ഞ നാള്‍ മുതല്‍ ദൈവപരിപാലനയില്‍ ആ ശ്രയിച്ചാണ് ഞങ്ങള്‍ ജീവിതം മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. എനിക്കും ഭര്‍ത്താവിനും ജോലിയുള്ളപ്പോഴും ഇല്ലാതിരുന്നപ്പോഴും കരുതുന്നവന്റെ കരങ്ങളില്‍ ഞങ്ങള്‍ അഭയം കണ്ടു. സിസേറിയനിലൂടെ ജന്മമെടുത്ത ആറു കുഞ്ഞുങ്ങളുമായി ദൈവത്തെ മഹത്വപ്പെടുത്തി ഞങ്ങളിന്ന് മുന്നോട്ട് പോകുന്നു. അടുത്തകാലത്ത് എന്റെ കുടുംബത്തിലുണ്ടായ ഒരനുഭവം ജീവിതത്തില്‍ മറക്കാനാവാത്തതാണ്. ആ സംഭവം ഞാ ന്‍ ചുരുക്കി പറയാം. മരണകരമായ അനുഭവത്തിലൂടെയാണ് എന്റെ ഇളയ കുഞ്ഞ് അനീറ്റ അന്ന് കടന്നുപോയത്. ‘ഞങ്ങള്‍ കുടുംബ സമേതം കളമശേരി സയന്‍സ്

  • അന്ന് വന്നത് ഉണ്ണീശോയും മാതാവും

    അന്ന് വന്നത് ഉണ്ണീശോയും മാതാവും0

    ദൈവത്തിന്റെ അനുഗ്രഹവും കൃപയും മാത്രമാണ് എന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോയത്. അന്നെല്ലാം ദൈവം വഴി നടത്തി. എന്നെ മാറ്റിമറിച്ചൊരു സംഭവം പറയാം. തികച്ചും സാധാരണമായൊരു ദിവസമായിരുന്നു അത്. പക്ഷേ അസാധാരണമായിട്ടെന്തോ സംഭവിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ ദിവസമെന്ന് പിന്തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു. അന്നേ ദിവസം ഒരു അമ്മയും കുഞ്ഞും വീട്ടിലെത്തി. ദൈന്യത നിറഞ്ഞ മുഖത്തോടെ അമ്മ പറഞ്ഞു: ”കുഞ്ഞിന് കൊടുക്കാന്‍ ഒരു തുടം പാല്‍ വേണം.” അവര്‍ തിരിച്ചുപോയപ്പോള്‍ മനസില്‍ പാലിനെക്കുറിച്ച് പാലാഴിപോലൊരു ഓര്‍മ

  • ശരീരത്തില്‍ ചമ്മട്ടിയടിച്ച് പ്രാര്‍ത്ഥിച്ച വൈദിക പരിശീലന കാലം

    ശരീരത്തില്‍ ചമ്മട്ടിയടിച്ച് പ്രാര്‍ത്ഥിച്ച വൈദിക പരിശീലന കാലം0

    മൂന്നാംവര്‍ഷം നവസന്യാസ (നൊവിഷ്യേറ്റ്) കാലമാണ്. സി.എം.ഐ സഭയിലെ സന്യാസ ജീവിതത്തിന്റെ ഏറ്റവും പ്രധാന പരിശീലന കാലം. കഠിനമാണ് ഈ ഘട്ടം. ഈ കാലയളവില്‍ വീട്ടിലേക്ക് പോകാനോ ആരെയും കാണാനോ പറ്റില്ല. ളോവ കിട്ടുന്ന കാലമാണിത്. ചെത്തിപ്പുഴ ആശ്രമത്തിലായിരുന്നു നൊവിഷ്യേറ്റ്. വെളുപ്പിന് അഞ്ചുമണിക്ക് മണിയടിക്കും. കട്ടിലിന് തീ പിടിച്ചപോലെ എല്ലാവരും ചാടിയെണീക്കും. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച് 5.30-ന് ചാപ്പലിലെത്തും. ധ്യാനം, കാനോന നമസ്‌കാരം, കുര്‍ബാന എന്നിവയാണ് ചാപ്പലിലെ ചടങ്ങുകള്‍. ഭക്ഷണാനന്തരം കഠിനാധ്വാനം. ളോവ ഉള്‍പ്പെടെ പൂര്‍ണവസ്ത്രം ധരിച്ചുകൊണ്ടാണ് പണി

Don’t want to skip an update or a post?