Follow Us On

28

March

2024

Thursday

  • ക്ഷമിക്കുമ്പോഴുണ്ടാകുന്ന അത്ഭുതങ്ങള്‍

    ക്ഷമിക്കുമ്പോഴുണ്ടാകുന്ന അത്ഭുതങ്ങള്‍0

    പലപ്പോഴും വലിയ സങ്കടങ്ങളും വേദനകളും ഉള്ളില്‍ സൂക്ഷിച്ച് പുറമേ അതൊന്നും കാണിക്കാതെ മുന്നോട്ട് പോകുന്നവരാണ് പല വിദ്യാര്‍ത്ഥികളും. എന്നാല്‍ വിശ്വസ്തരായ ആരെങ്കിലും അവരെ കേള്‍ക്കാന്‍ തയ്യാറായാല്‍ ഹൃദയം തുറന്ന് പറയാമെന്ന് അവര്‍ക്ക് മനസിലായാല്‍ ചങ്കുപൊട്ടുന്ന ഒരുപാട് സങ്കടങ്ങള്‍ അവര്‍ പറയും. നല്ല കഴിവും ചിന്താശേഷിയുമുള്ള അവരുടെ ജീവിതംതന്നെ അതോടെ മാറിമറിയുന്ന ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതില്‍ ഒരു ചെറിയ അനുഭവം പറയാം. മൂവാറ്റുപുഴ നിര്‍മലാ കോളജില്‍, കുട്ടികള്‍ക്കായി കൗണ്‍സലിംഗ്് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുട്ടികള്‍ പല കാരണങ്ങളാലും ആ

  • ജപമാലമാസത്തില്‍ പരിശുദ്ധ അമ്മയുടെ സുഗന്ധം

    ജപമാലമാസത്തില്‍ പരിശുദ്ധ അമ്മയുടെ സുഗന്ധം0

    ജീവിതം ദൈവത്തോട് ചേര്‍ത്തുവച്ചപ്പോള്‍ അവിടുന്ന് കൈപിടിച്ച് നയിച്ച ഒരുപിടി അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനൊന്നിനും വലിയ അത്ഭുതങ്ങളുടെ പകിട്ട് ഇല്ലെങ്കിലും ഞാനതിലെല്ലാം ദൈവപരിപാലനയാണ് കാണുന്നത്. രണ്ടു വര്‍ഷം മുമ്പൊരു ഒക്ടോബര്‍ മാസം നടന്നൊരു സംഭവം കുറിക്കാം. മലയോരത്തുള്ള എന്റെ ഇടവകപള്ളിയില്‍ രണ്ടടിയോളം ഉയരമുള്ള പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപങ്ങള്‍ വെഞ്ചിരിച്ച് നല്‍കിയ ദിവസം ഓര്‍ക്കുന്നു. വിശ്വാസികള്‍ അത് ഏറ്റുവാങ്ങി സ്വന്തം കുടുംബയൂണിറ്റുകളിലേക്ക് നടന്നുനീങ്ങുന്ന കാഴ്ച മനോഹരമായിരുന്നു. എല്ലാവരും ഭക്തിപൂര്‍വ്വം അധരത്തിലും മനനസിലും പരിശുദ്ധ അമ്മയുടെ നാമജപങ്ങള്‍ ഉരുവിട്ടാണ് പോയിരുന്നത്. ചുറ്റും

  • എല്ലാം ഉത്തരീയത്തിന്റെ സംരക്ഷണം

    എല്ലാം ഉത്തരീയത്തിന്റെ സംരക്ഷണം0

    ഒരു സന്ധ്യാനേരം. മഴ ചാറുന്നു, നല്ല ഇരുട്ട്, ഇടയ്ക്കിടെ ഇടിമുഴക്കം. മുമ്പെങ്ങോ നടന്ന ഓര്‍മവച്ച് ഞാന്‍ നടക്കുകയാണ്. വളവും തിരിവുമുള്ള മണ്‍പാത. ഒരു ബന്ധുവീടാണ് ലക്ഷ്യം. ഒരിക്കലേ പോയിട്ടുള്ളൂ. ഊഹംവച്ചുള്ള നടപ്പാണ്. കൈയില്‍ കുടയില്ല, വെളിച്ചവുമില്ല. റോഡിന് ഇരുവശവും റബര്‍മരങ്ങളാണ്. അരികിലായി വീടുകളില്ല. തുലാവര്‍ഷത്തിന്റെ മേളപ്പെരുക്കങ്ങള്‍ക്കിടയില്‍ ഗ്രാമവാസികള്‍ വീടിനുള്ളില്‍ സുരക്ഷിതരാണ്. മുന്നോട്ടുതന്നെ നടക്കുകയല്ലാതെ എനിക്ക് വേറെ നിവര്‍ത്തിയില്ല. ഇരുട്ടത്ത് നടക്കുമ്പോള്‍ കാല്‍ ഉയര്‍ത്തിച്ചവിട്ടി നടക്കുകയാണ് നല്ലതെന്ന് അറിയാം. കല്ലില്‍ തട്ടാതെ നടക്കാന്‍ അതു സഹായിക്കും. അങ്ങനെ നടക്കുമ്പോള്‍

  • വിമാനത്തെ താങ്ങിയ ദൈവകരങ്ങള്‍

    വിമാനത്തെ താങ്ങിയ ദൈവകരങ്ങള്‍0

    ദുബായിലെ ശുശ്രൂഷ കഴിഞ്ഞ് നെടുമ്പാശേരിയിലേക്കായിരുന്നു ആ യാത്ര. എറണാകുളത്ത് എത്താന്‍ നാല്‍പതു മിനിറ്റിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. മുപ്പതിനായിരം അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം എയര്‍പോക്കറ്റില്‍ വീണു. മൂവായിരം അടി താഴ്ചയിലേക്കായിരുന്നു വീഴ്ച. വിമാനം ആകെ ഉലഞ്ഞു. ചുറ്റും കൂട്ടനിലവിളികളുയര്‍ന്നു. മരിക്കുമെന്ന് ഉറപ്പായ നിമിഷങ്ങള്‍. 2011-ലാണ് സംഭവം. ഗോവയുടെ മുകളിലൂടെയാണ് വിമാനം പറന്നിരുന്നത്. അപകടത്തിനുമുമ്പായി ഞാന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയായിരുന്നു. അതിനിടയില്‍ ഉറങ്ങിപ്പോയി. വിമാനം ഉലഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും കരങ്ങളില്‍ ജപമാല ഉയര്‍ത്തി ബന്ധനപ്രാര്‍ത്ഥന പരിശുദ്ധ അമ്മയുടെ

  • ശബ്ദകോലാഹലങ്ങളിലെ നിശബ്ദത

    ശബ്ദകോലാഹലങ്ങളിലെ നിശബ്ദത0

    കോഴിക്കോട് പെരുവണ്ണാമൂഴി എന്നൊരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ. അച്ഛന്‍ ആന്റണി ജോര്‍ജ്, അമ്മ ത്രേസ്യാമ്മ ജോര്‍ജ്. ഞങ്ങള്‍ മൂന്ന് മക്കളാണ്. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ മാതാപിതാക്കള്‍. കാരണം ഞങ്ങള്‍ മൂന്ന് മക്കള്‍ക്കും അവരവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പഠിക്കാനും തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ നല്‍കിയിരുന്നു. അവരുടെ വിശ്വാസവും പ്രാര്‍ത്ഥനയും സ്‌നേഹവുമാണ് എന്റെ എല്ലാവിജയങ്ങളുടെയും ഊര്‍ജം. ഇപ്പോള്‍ അവരോടൊപ്പം പിന്തുണയ്ക്കാനും സ്‌നേഹിക്കാനും ഒരാള്‍ക്കൂടിയുണ്ട് ഭാര്യ അല്‍വിറ്റ. ഇവരാണ് എന്റെ ജീവിതത്തെ സന്തോഷമുള്ള

  • ദൈവപരിപാലനയുടെ തണലില്‍

    ദൈവപരിപാലനയുടെ തണലില്‍0

    ദൈനംദിന ജീവിതത്തില്‍ ദൈവസാന്നിധ്യവും ഇടപെടലുകളും നിരന്തരം നടക്കുന്നുണ്ടെന്ന് അനുഭവിച്ചറിയുന്ന വ്യക്തിയാണ് ഞാന്‍. പല സന്ദര്‍ഭങ്ങളിലും പൊലിഞ്ഞു പോകേണ്ട ജീവിതത്തെ താങ്ങിനിര്‍ത്തുവാന്‍ ദൈവകരങ്ങള്‍ എനിക്ക് തുണയായിട്ടുണ്ട്. ബാല്യകാലത്ത് അമ്മയോടൊപ്പം രോഗീസന്ദര്‍ശനത്തിനുപോയിരുന്നതും ഞായറാഴ്ചകളില്‍ നടത്തിയിരുന്ന ആശുപത്രി സന്ദര്‍ശനങ്ങളുമാണ് ഇതിനെല്ലാം പ്രചോദനമായി മാറിയത്. മാറാരോഗങ്ങളുമായി വീടുകളില്‍ കഴിയുന്ന നിര്‍ധനരായ രോഗികള്‍ക്കുവേണ്ടി 2008-ല്‍ ‘പരിപാലന പെയിന്‍ ആന്റ് പായിലേറ്റീവ് കെയര്‍’ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. സമൂഹത്തിലെ നിര്‍ധന കാന്‍സര്‍ രോഗികള്‍ക്കും മാറാരോഗികള്‍ക്കും മരുന്ന്, ഭക്ഷണം, വസ്ത്രം, വീല്‍ചെയര്‍, വാട്ടര്‍ബെഡ് മുതലായവ പൊതുജനസഹായത്തോടെ

  • എനിക്ക് എന്തുകൊണ്ടാണ് അത് സാധിക്കാത്തത്?

    എനിക്ക് എന്തുകൊണ്ടാണ് അത് സാധിക്കാത്തത്?0

    ഞാന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലം. ജീസസ് യൂത്ത് – പ്രോ ലൈഫ് മിനിസ്ട്രിയുടെ കോ-ഓര്‍ഡിനേറ്ററായിരുന്നു അന്ന്. 2004-ലായിരുന്നു അത്. അവിടുത്തെ 80 ശതമാനം ഗൈനക്കോളജിസ്റ്റുകളും അബോര്‍ഷന്‍ ചെയ്യാത്തവരാണ്. അബോര്‍ഷന്‍ നടത്താതെ ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും പുറത്തുപോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ പ്രസവം നിര്‍ത്തല്‍ അസിസ്റ്റ് ചെയ്യാതെ ആ  ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും പാസായി പോരുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ആ നാളുകളില്‍ ഞാന്‍ കടുത്ത പ്രതിസന്ധിയിലായി. കാരണം പ്രസവം നിര്‍ത്താനുള്ള കേസുകള്‍ തുടര്‍ച്ചയായി വരുന്നു. ഓരോ ദിവസവും പത്തും പന്ത്രണ്ടുപേര്‍

  • ജീവിതത്തിന്റെ വഴിത്തിരിവായി മാറിയ സംഭവം

    ജീവിതത്തിന്റെ വഴിത്തിരിവായി മാറിയ സംഭവം0

    തിരിഞ്ഞുനോക്കിയാല്‍ നിരവധി ദൈവാനുഭവങ്ങളാണ് ഞാന്‍ കാണുന്നത്. കണ്ണൂര്‍ നിര്‍മലഗിരി കോളജിന്റെ പ്രിന്‍സിപ്പാള്‍സ്ഥാനത്തുനിന്ന് വിരമിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. കോഴിക്കോട് ദേവഗിരി കോളജിലായിരുന്നു ബിരുദപഠനം. ദേവഗിരിയില്‍ അന്ന് സുവോളജി വിഭാഗം തലവനായിരുന്ന വിജയമാധവന്‍ സാറിന്റെ പേരിനുമുന്നില്‍ മാത്രമേ ‘ഡോക്ടര്‍’ ഉള്ളൂ. അന്നുവരെ ചികിത്സിക്കുന്ന ഡോക്ടറെക്കുറിച്ചു മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. ഗവേഷണം നടത്തി എങ്ങനെ ഡോക്ടറേറ്റു നേടാം എന്ന് മനസിലാക്കിത്തന്നത് വിജയമാധവന്‍ സാറാണ്. എം.എസ്.സി കഴിഞ്ഞ് ദേവഗിരിയില്‍ നിന്നിറങ്ങുമ്പോള്‍ എന്റെ പേരിന് മുന്നിലും ഒരു ‘ഡോക്ടര്‍’ ചേര്‍ക്കുമെന്നത് ജീവിതാഭിലാഷമായി മാറിയിരുന്നു. പിന്നീട് എനിക്ക്

Don’t want to skip an update or a post?