Follow Us On

19

February

2019

Tuesday

 • യു.എ.ഇ- പേപ്പൽ ലോഗോ: പ്രവീണിന് ദൈവം നൽകിയ സമ്മാനം

  യു.എ.ഇ- പേപ്പൽ ലോഗോ: പ്രവീണിന് ദൈവം നൽകിയ സമ്മാനം0

  ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശനത്തിന്റെ ലോഗോ തയാറാക്കാൻ അവസരം ലഭിച്ച പ്രവീൺ ഐസക്കിനെ ഭാഗ്യവാൻ എന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ പ്രവീണിനെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ വെറുമൊരു ഭാഗ്യമല്ല, ദൈവം നൽകിയ സമ്മാനംതന്നെയായിരുന്നു ആ അവസരം എന്ന് പറഞ്ഞുപോകും- സത്യദൈവമായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് വിശ്വാസം സ്വീകരിച്ചതിന്, അവിടുന്നിൽമാത്രം ആശ്രയംവെച്ചതിന് ദൈവം നൽകിയ സമ്മാനം! കൊക്കിൽ ഒലിവിലയേന്തിയ വെള്ളരിപ്രാവ്- പേപ്പൽ സന്ദർശന ലോഗോ ലോകമെമ്പാടും തരംഗമാണിപ്പോൾ. വത്തിക്കാനും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും കത്തോലിക്കാ സഭയും ഇസ്ലാംമതവും തമ്മിലുള്ള ബന്ധത്തിലും

 • സ്‌നേഹം പെയ്തിറങ്ങുന്നു

  സ്‌നേഹം പെയ്തിറങ്ങുന്നു0

  സമരിറ്റന്‍ സന്യാസ സഭാംഗമായ സിസ്റ്റര്‍ അലോഷ്യാ വ്രതവാഗ്ദാന സുവര്‍ണ ജൂബിലി നിറവിലാണ്. ബൈബിളിലെ പ്രധാനപ്പെട്ട വാക്കാണല്ലോ നല്ല സമറായന്‍. നന്മപ്രവൃത്തികള്‍ ചെയ്യുന്നവരെ അഭിസംബോധന ചെയ്യുന്ന ‘ഗുഡ്‌സമരിറ്റന്‍’ എന്ന വാക്ക് ആഗോളതലത്തില്‍ തന്നെ പ്രസിദ്ധം. ബൈബിളിലെ ആ വാക്കിന്റെ സന്ദര്‍ഭവും ആഴവും മനസിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വരുംതലമുറയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നതിനാണ് തൃശൂര്‍ അതിരൂപത വികാരി ജനറാളായിരുന്ന മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി 1961 ജനുവരി 25-ന് സമരിറ്റന്‍ സന്യാസ സമൂഹം രൂപീകരിക്കുന്നത്. തൃശൂര്‍ മേഖലയില്‍ ഉണ്ടായിരുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിനും

 • കാരുണ്യത്തിന്റെ വിജയഗാഥ

  കാരുണ്യത്തിന്റെ വിജയഗാഥ0

  തിരക്കുകളുടെയും ലാഭക്കണക്കുകളുടെയും നിലയ്ക്കാത്ത പ്രവാഹത്തിലാണ് ആധുനിക കാലഘട്ടം. തിരക്കുകളുടെ ആധിക്യം മനുഷ്യനിലെ നന്മയെ യും പങ്കുവയ്ക്കലുകളെയും തടസപ്പെടുത്തുന്നു. നഷ്ടക്കണക്കുകളെക്കുറിച്ചുള്ള ഭീതി മനുഷ്യനെ നന്മ ചെയ്യിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നു. ഇതിനര്‍ത്ഥം മനുഷ്യനില്‍നിന്നും നന്മ നഷ്ടപ്പെട്ടുകഴിഞ്ഞു എന്നല്ല. അവന്റെ അന്തരാത്മാവില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ആയിരമായിരം വിത്തുകള്‍ പാകിയശേഷമാണ് ദൈവം ഓരോ ശിശുവിനെയും ഈ മണ്ണില്‍ പിറക്കാന്‍ അനുവദിക്കുന്നത്. നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള ഓട്ടങ്ങള്‍ക്കിടയില്‍ മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും കാരുണ്യത്തിനുമൊക്കെ മങ്ങലേല്‍ക്കുന്നു എന്നുമാത്രം. മറന്നുപോയ കാരുണ്യവഴികളെ ഓര്‍മിപ്പിക്കുവാനും നന്മയുടെ കണ്ണികള്‍ ഇഴപൊട്ടാതെ കോര്‍ക്കുവാനും

 • സന്തോഷ് ട്രോഫിയിലെ റഫറിയച്ചന്‍

  സന്തോഷ് ട്രോഫിയിലെ റഫറിയച്ചന്‍0

  ഫാ. ജോയി സി. മാത്യുവിന്റെ വൈദികപഠനകാലം. മൈനര്‍ സെമിനാരിയില്‍ തുടങ്ങിയതാണ് സംഗീത ഉപകരണങ്ങളോടുള്ള അദേഹത്തിന്റെ കമ്പം. സംഗീതമാര്‍ഗമാണ് തന്റെ വഴിയെന്ന് അദേഹം മനസിലാക്കി. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നുകൊണ്ട് സംഗീതസംവിധാനം നിര്‍വഹിക്കാന്‍ അച്ചന് കഴിഞ്ഞിട്ടുണ്ട്. കാര്‍മല്‍ഗിരി സെമിനാരിയുടെ സുവര്‍ണ ജൂബിലിക്കായി തയാറാക്കിയ ആന്തത്തിന് ഈണം പകരുന്ന മത്സരരംഗത്ത് പ്രഗത്ഭരായ സംഗീതസംവിധായകരുടെ നീണ്ട നിരയാണ് എത്തിയത്. എന്നാല്‍ അന്ന് സെമിനാരി വിദ്യാര്‍ത്ഥിയായ ജോയി സി. മാത്യുവിനെ ദൈവനിയോഗംപോലെ തിരഞ്ഞെടുക്കുകയായിരുന്നു. സെമിനാരി പഠനകാലത്തുതന്നെ അച്ചന്‍

 • വിശുദ്ധ കബറിടങ്ങളിലെ തീര്‍ത്ഥാടകന്‍

  വിശുദ്ധ കബറിടങ്ങളിലെ തീര്‍ത്ഥാടകന്‍0

  വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വരുംകാലങ്ങളില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന മറ്റ് എട്ടു പേരുടെയും കല്ലറകള്‍ തുറക്കുമ്പോള്‍ ഡോക്ടര്‍ എന്ന നിലയില്‍ സംഘത്തില്‍ അംഗമായിരുന്ന ഡോ. നെല്‍സണ്‍ ചാണ്ടിയുടെ അനുഭവങ്ങള്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന മറ്റ് എട്ട് പേരുടെയും കല്ലറകള്‍ തുറന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് ഡോ. നെല്‍സണ്‍ ചാണ്ടി. എം.ബി.ബി.എസ് പഠനശേഷം അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലാണ് ഡോ. നെല്‍സണ്‍ ജോയിന്‍ ചെയ്തത്. അദ്ദേഹം കഴുത്തിലണിഞ്ഞിരുന്ന ജപമാല കണ്ടിട്ടാണ് സെലക്ഷന്‍ നല്‍കിയതെന്ന്

 • കുന്നിന്‍മുകളിലെ കുലപതി

  കുന്നിന്‍മുകളിലെ കുലപതി0

  കുറവിലങ്ങാട്ട് ‘ജര്‍മ്മന്‍കുകുന്നി’ന്റെ മുകളിലെ ക്ലാരെറ്റ് ഭവന്‍ മൈനര്‍ സെമിനാരിയിലുണ്ട് 83 കാരനായ ഒരു വൈദികന്‍. 1849-ല്‍ സ്‌പെയിനില്‍ വിശുദ്ധ ആന്റണി മേരി ക്ലാരെറ്റിനാല്‍ സ്ഥാപിതമായതും, ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളില്‍ 65 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതുമായ ക്ലരീഷ്യന്‍ സന്യാസസഭയുടെ (CMF Cordis Marie Filii മാതാവിന്റെ വിമലഹൃദയത്തിന്റെ മക്കള്‍) ഭാരതകാരണവര്‍, ഫാ. ജോസഫ് മാധവത്ത് CMF എന്ന ‘മാധവത്തച്ചന്‍’! അച്ചനെ അറിയുക. കുറവിലങ്ങാട് ഇടവക ദൈവാലയത്തിന്നുസമീപമുള്ള ജര്‍മ്മന്‍കുകുന്നിന് മുകളിലുള്ള ആശ്രമ ദൈവാലയത്തില്‍ താപസശ്രേഷ്ഠനെപ്പോലെ ജീവിക്കുന്നൊരു വൈദികനുണ്ട്. ഫാ. ജോസഫ്

 • തെരുവില്‍ അലയുന്നവര്‍ക്ക് പുല്‍ക്കുടൊരുക്കി

  തെരുവില്‍ അലയുന്നവര്‍ക്ക് പുല്‍ക്കുടൊരുക്കി0

  കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമുയര്‍ന്ന അസീസി സ്‌നേഹാശ്രമങ്ങളിലൂടെ നാട്ടുകാരുടെ പ്രിയ താരമാണ് ഫാ. ഫ്രാന്‍സിസ് ഡൊമിനിക് കപ്പൂച്ചിന്‍… 1996 ഫെബ്രുവരി ആറ്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലെ 20 ഏക്കര്‍ എന്ന സ്ഥലത്ത് പോര്‍സ്യൂങ്കുല കപ്പൂച്ചില്‍ അച്ചന്മാരുടെ സ്ഥലത്തുള്ള വായനശാലയില്‍ ഒരു ധ്യാനം നടക്കുന്നു. സാധാരണ കണ്ടുവരുന്ന ധ്യാനമായിരുന്നില്ല അത്. തെരുവില്‍ നിന്നുള്ള ശാരീരികവും സാമൂഹികവുമായി തകര്‍ക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരാണ് അതില്‍ പങ്കെടുത്തിരുന്നത്. ഭിക്ഷക്കാരും വികലാംഗരും മാനസിക രോഗികളും തീരാരോഗികളും എന്നുവേണ്ട സമൂഹം അറപ്പോടും വെറുപ്പോടും കൂടി മാറ്റിനിര്‍ത്തിയിരിക്കുന്ന 140

 • മുന്നൂറ് വൈദികരെ പരിശീലിപ്പിച്ച പുരോഹിതന്‍

  മുന്നൂറ് വൈദികരെ പരിശീലിപ്പിച്ച പുരോഹിതന്‍0

  നാല്പത് വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 20 വര്‍ഷം സെമിനാരി പരിശീലനത്തിന് നേതൃത്വം നല്‍കിയ ഫാ. ജോസഫ് കുരീക്കാട്ടില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ”ദൈവാത്മാവ് ജീവിതത്തെ നയിക്കുമ്പോള്‍ പ്രതികൂലങ്ങളെല്ലാം അനുകൂലമാവുന്നു എന്നതാണ് എന്റെ അനുഭവം. കഴിഞ്ഞ 40 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയെ നോക്കി കാണുമ്പോള്‍ എനിക്ക് പറയാനാവുന്നത് അങ്ങനെയാണ്.” റൂബി ജൂബിലിക്കൊരുങ്ങുന്ന ഫാ. ജോസഫ് കുരീക്കാട്ടിലിന്റെ വാക്കുകളാണിത്. പൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടില്‍ ഇരുപത് വര്‍ഷവും വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയായിരുന്നു ചുമതല. തലശേരി, താമരശേരി, ബെല്‍ത്തങ്ങാടി രൂപതകളില്‍ സെമിനാരി റെക്ടറായും വൈസ് റെക്ടറായുമുള്ള

Latest Posts

Don’t want to skip an update or a post?