Follow Us On

29

March

2024

Friday

  • സൂര്യനെ തോല്പിച്ച കുരിശുമായ്….

    സൂര്യനെ തോല്പിച്ച കുരിശുമായ്….0

    പരുമല തിരുമേനി എന്നു വിളിക്കപ്പെടുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസിന്റെ ചിത്രമെടുക്കാനെത്തിയതായിരുന്നു ഡിക്രൂസ് സായിപ്പ്. അഞ്ചു ദിവസത്തോളം ശ്രമിച്ചിട്ടും ഫോട്ടോ എടുക്കാൻ സാധിച്ചില്ല. അമിതമായ വെളിച്ചമായിരുന്നു കാരണം. തന്റെ ദുഃഖം ഡിക്രൂസ് സായിപ്പ് തിരുമേനിയോട് പറഞ്ഞു. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ മലങ്കരയിലെ മെത്രാന്മാരുടെ പാരമ്പര്യവേഷം കാണിക്കുന്നതിനായി ദിവാൻ പേഷ്‌കാർ ഗാമയ്യായുടെ ആവശ്യപ്രകാരം എത്തിയതായിരുന്നു കൊട്ടാരത്തിലെ സർക്കാർ ഫോട്ടോഗ്രാഫറായ ഡിക്രൂസ് സായിപ്പ്. സായിപ്പിന്റെ വിഷമം കേട്ടപ്പോൾ തിരുമേനി ധ്യാനനിമഗ്നനായി. ഒരു നിമിഷം! കൈയിലുണ്ടായിരുന്ന സ്വർണക്കുരിശ് ആകാശത്തിലേക്കുയർത്തി കുരിശിന്റെ ആകൃതിയിൽ വാഴ്ത്തി.

  • മദറിനെ മാറ്റിയ മദർ

    മദറിനെ മാറ്റിയ മദർ0

    അന്ന് സിസ്റ്റർ തെരേസ ഒരു സ്‌കൂൾ അധ്യാപികയാണ്. കൊൽക്കത്തയിലെ ലൊറേറ്റോ സ്‌കൂളിലെ പ്രധാനാധ്യാപിക. ഏറെ സ്ഥാപനബന്ധിതമായ ശുശ്രൂഷകളിൽ മുഴുകി നീങ്ങുമ്പോഴും ഒരു ഉൾവിളി അവളെ പിന്തുടരുന്നുണ്ടായിരുന്നു. വ്യക്തതയില്ലാതിരുന്നതുകൊണ്ടും തിരക്കിനിടെ കൃത്യമായ ധ്യാനത്തിന് അവസരം കൊടുക്കാത്തതുകൊണ്ടും ആ വിളിയുടെ ശബ്ദം കേൾക്കാതെയായി. പുറത്തെ പോർവിളികൾക്കിടയിൽ അകത്തെ ഉൾവിളി കേൾക്കാതെ പോകാറില്ലേ പലപ്പോഴും. അതുതന്നെ അവൾക്കും സംഭവിച്ചു. അങ്ങനെയിരിക്കെ ജന്മനാട്ടിൽനിന്ന് അമ്മയുടെ കത്ത്. അൽബേനിയായിൽനിന്ന് കത്ത് കിട്ടുന്നത് വിരളമാണ്. അന്ന് അത് അപ്രതീക്ഷിതമായിരുന്നു. ‘പ്രിയ കുഞ്ഞേ, സുഖംതന്നെ ആയിരിക്കുമല്ലോ. പിന്നെ,

  • ഫാ. പോപ്‌സ്, സ്വർഗരാജ്യം അങ്ങയുടേതാണ്

    ഫാ. പോപ്‌സ്, സ്വർഗരാജ്യം അങ്ങയുടേതാണ്0

    ”നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്” (മത്താ.5:10). ‘ഫാ. പോപ്‌സ്’ എന്ന സ്‌നേഹവിളികൊണ്ട് ഒരു ജനം നെഞ്ചിലേറ്റിയ അവരുടെ സ്വന്തം ഫാ.ഫൗസ്‌തോ തെന്തോറിയോ എന്ന പി.ഐ.എം.ഇ വൈദികനെ ജനം ഇന്നും ഓർക്കുന്നു. വിശുദ്ധമായൊരു ജീവിതമാണ് അദേഹം നയിച്ചതെന്ന് അവർ ലോകത്തിന് സാക്ഷ്യം നൽകുന്നു. 2011 ഒക്‌ടോബർ 17 നാണ് അദേഹം അക്രമിയുടെ വെടിയേറ്റു മരിച്ചത്. ജാർഖണ്ഡിലെ ആദിവാസികളുടെ ശബ്ദമായി മാറിയ സിസ്റ്റർ വൽസാ ജോണിന്റെ കൊലപാതകത്തിനുശേഷം കത്തോലിക്കാ സമൂഹത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് കത്തോലിക്കാ

  • മാതാവിനെ ഇടയകന്യകയായി കാണുന്നവരുടെ നാട്ടിൽ മെഡിക്കൽ മിഷൻ

    മാതാവിനെ ഇടയകന്യകയായി കാണുന്നവരുടെ നാട്ടിൽ മെഡിക്കൽ മിഷൻ0

    സന്യാസസമൂഹാംഗം സിസ്റ്റർ മറിയം വെനിസ്വലയിലെ ചില അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 1991-ലാണ് ഞാൻ വെനിസ്വലായിൽ എത്തുന്നത്. ഞങ്ങൾക്ക് അവിടെ അഞ്ച് ഹൗസുകളാണുള്ളത്. ചേരികളിലായിരുന്നു എന്റെ പ്രവർത്തനം. ഓയിൽ സമ്പത്തുകൊണ്ട് സമ്പന്ന രാഷ്ട്രമായി വിശേഷിക്കപ്പെടുമ്പോൾപോലും വെനിസ്വലയിലെ ജനം ദാരിദ്ര്യത്തിലാണ് കഴിഞ്ഞത്. എണ്ണസമ്പുഷ്ടമായതിനാൽ ജനത്തിന്റെ പൊതു തൊഴിൽ ടാക്‌സി വാഹനങ്ങൾ ഓടിച്ച് ജീവിക്കുന്നതാണ്. ഒരു പഴയ വണ്ടി വാങ്ങി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ആളുകൾ എങ്ങനെയും ജീവിക്കാൻ നോക്കും. ദിവസം രണ്ട് നേരം പോലും ഭക്ഷണമില്ലാത്ത ഭവനങ്ങൾ ഇവിടെ

  • എന്നെ അപായപ്പെടുത്താൻ ശ്രമിച്ചവരുടെ മുമ്പിൽ

    എന്നെ അപായപ്പെടുത്താൻ ശ്രമിച്ചവരുടെ മുമ്പിൽ0

    മഹാരാഷ്ട്രയിലെ വസായ് രൂപതയിൽപ്പെട്ട ഗാസ് ഗ്രാമം. വിശുദ്ധ ഗോൺസാലോ ഗാർസിയുടെ ജന്മനാട്. അവിടെയാണ് ഐസക് ഗോൺസാൽവസ് എന്ന മരപ്പണിക്കാരൻ താമസിച്ചിരുന്നത്. ഭാര്യ സാന്തക്ക്. കഠിനാധ്വാനിയും സത്യസന്ധനുമായിരുന്ന അദ്ദേഹത്തിന് മക്കൾ ആറുപേർ. പട്ടിണിയായിരുന്നു വീട്ടിൽ അവർക്ക് കൂട്ട്. കാരണം, ഉള്ള ആഹാരം തങ്ങളെക്കാൾ ദരിദ്രരായവർക്ക് എടുത്തുകൊടുക്കുമായിരുന്നു ആ അമ്മ. ആഹാരം മുടങ്ങിയാലും ഒരിക്കലും മുടക്കം വരാത്ത മൂന്നു കാര്യങ്ങൾ ആ വീട്ടിലുണ്ടായിരുന്നു – വിശുദ്ധ കുർബാന, ദിവ്യകാരുണ്യ സ്വീകരണം, കുടുംബപ്രാർത്ഥന. പ്രാർത്ഥനയുടെ ചൂടുപകർന്ന്, ദൈവസ്‌നേഹത്തിന്റെ തണലിൽ ആറുമക്കളെയും അവർ

  • പരിശുദ്ധ കാതോലിക്കാബാവാ എഴുപതിന്റെ നിറവിൽ

    പരിശുദ്ധ കാതോലിക്കാബാവാ എഴുപതിന്റെ നിറവിൽ0

    മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ മാർ പൗലോസ് ദ്വിതീയന് ഓഗസ്റ്റ് 30-ന് 70 വയസ്. 1963 കാലഘട്ടത്തിൽ കുന്നംകുളം ബഥനി ദൈവാലയത്തിൽ സ്ഥിരമായി വിശുദ്ധ കുർബ്ബാനക്ക് എത്താറുളള ഒരു കൗമാരക്കാരനുണ്ടായിരുന്നു, പോൾ. ആ ദൈവാലയത്തിലെ വന്ദ്യ പുരോഹിതൻ ഗീവർഗീസ് കത്തനാർ പോളിനെ പഴഞ്ഞി ദൈവാലയത്തിലെ ശുശ്രൂഷകനാക്കി. ആ നാളുകളിലാണ് കൊച്ചി മെത്രാസനത്തിന്റെ അഭിവന്ദ്യ പിതാവ് പൗലോസ് മാർ സേവേറിയോസ് പഴഞ്ഞി ദൈവാലയത്തിൽ പെസഹാവ്യാഴാഴ്ചയുടെ കാൽകഴുകൽ ശുശ്രൂഷയ്ക്ക് നേത്യത്വം കൊടുക്കാനെത്തിയത്. ആവശ്യമായ വൈദികരെ ലഭിക്കാതെ

  • തീവണ്ടി പാളത്തിലൂടെ ഒപ്പം നടന്ന കർത്താവ്

    തീവണ്ടി പാളത്തിലൂടെ ഒപ്പം നടന്ന കർത്താവ്0

    ”എനിക്ക് നിന്നെ ഇങ്ങനെയും രക്ഷിക്കുവാൻ കഴിയും. അത് നീ മനസിലാക്കി ജീവിക്കണം” ദൈവം എന്നോട് മന്ത്രിച്ചത് അങ്ങനെയാണ്. പരിഭ്രമം വിട്ടുമാറാത്ത മനസുമായി കൊച്ചി ചുള്ളിക്കൽ സ്വദേശി ജോസഫ് പറഞ്ഞു. കൊച്ചി രൂപതയിലെ ചുള്ളിക്കൽ സെന്റ് ജോസഫ് ബെത്‌ലഹേം ഇടവകാംഗമായ ചുള്ളിക്കൽ ജോസഫിന്റെ വിശ്വാസജീവിതത്തിന് ഇപ്പോൾ തീവണ്ടി പോലെ നൂറിരട്ടി വേഗത. തീവണ്ടി കാണുമ്പോൾ ആദ്യം അദ്ദേഹം നടുങ്ങും, പിന്നെ ‘ദൈവമേ നന്ദി, സ്തുതി’ എന്ന് പറയും. കാരണം, പാളങ്ങൾക്കിടയിൽ അരഞ്ഞുതീർന്നുവെന്ന് കരുതി, പോലിസും എറണാകുളം സൗത്ത് റെയിൽവേ

  • സ്‌നേഹം നിറഞ്ഞൊരു ഡോക്ടറമ്മ

    സ്‌നേഹം നിറഞ്ഞൊരു ഡോക്ടറമ്മ0

    ആയിരം നക്ഷത്രങ്ങളെക്കാൾ ശോഭ പകരുന്നതാണ് പുഞ്ചിരി. മനുഷ്യന് നൽകാവുന്ന ദൈവദാനം. ആ വരദാനത്തെ തന്നെ കാണുന്നവർക്കെല്ലാം യഥേഷ്ടം പകർന്നു നൽകാൻ ഒരു ഡോക്ടർക്കാവുമ്പോൾ രോഗിയുടെ രോഗവും ആശ്വസിക്കപ്പെടുന്നു. അത്തരത്തിലൊരു കുട്ടികളുടെ ഡോക്ടറമ്മയാണ് സിസ്റ്റർ ഡോ. ബെറ്റി ജോസ്. കഴിഞ്ഞ 30 വർഷമായി കുടിയേറ്റ വയനാടിന്റെ കുട്ടികളുടെ ഡോക്ടറമ്മയായി തലമുറകളുടെ ഡോക്ടറായി ആതുരസേവനരംഗത്തെ പൊൻനക്ഷത്രമായി ശോഭിക്കുകയാണ് അമ്മഡോക്ടർ. ഭൂമിയിൽ പിറക്കുന്ന കുഞ്ഞു മാലാഖമാർക്ക് സ്വാഗതമരുളാൻ കാത്തിരിക്കുകയാണ് നിറഞ്ഞ പുഞ്ചിരിയുമായി ശിശുരോഗവിദഗ്ദയായ ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്. കൽപ്പറ്റ ഫാത്തിമ

Latest Posts

Don’t want to skip an update or a post?