Follow Us On

24

October

2020

Saturday

 • ദൈവത്തിന്റെ സമ്മാനം

  ദൈവത്തിന്റെ സമ്മാനം0

  കോട്ടയം മണിമല വെള്ളമ്മേല്‍ (പ്ലാക്കാട്ട്) ജോസഫ് മാത്യു (നിതിന്‍ 39) നീന മരിയ മാത്യു (37) ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞത് അഞ്ചു മക്കള്‍. മക്കളുടെ എണ്ണം കുറയ്ക്കാനാവശ്യപ്പെടുന്ന നേതാക്കളും അണുകുടുംബമായി മാറിക്കൊണ്ടിരിക്കുന്ന പുതുതലമുറയില്‍നിന്നും വ്യത്യസ്തരാവുകയാണ് ഇവര്‍. അഞ്ചു മക്കളില്‍ മൂത്തയാള്‍ മാത്യു ജോസഫ് (12) ഏഴാം ക്ലാസിലും രണ്ടാമത്തെയാള്‍ പത്തുവയസുകാരിയായ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി സെലിന്‍ ജോസഫുമാണ്. ഒന്നില്‍ പഠിക്കുന്ന തെരേസ് ജോസഫിന് (6) താഴെയായ 3 വയസുകാരന്‍ തോമസ് പി. ജോസഫും 3 മാസം പ്രായമായ ജേക്കബ്

 • മിസ്റ്റിക്കായി മാറിയ യാചകബാലന്‍

  മിസ്റ്റിക്കായി മാറിയ യാചകബാലന്‍0

  തെരുവിലെ അനാഥബാല്യങ്ങള്‍ തെരുവിലൊടുങ്ങുകയാണ് പതിവ്. ഈ തെമ്മാടിക്കൂട്ടങ്ങള്‍ ആരെയും വകവെക്കാറില്ല. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ എത്ര വിചിത്രം. നമ്മുടെ ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഫിലിപ്പീനോയിലെ യാചകബാലനായിരുന്ന ഡാര്‍വിന്‍ റാമോസിന്റെ ജീവിതം ദൈവത്തിന്റെ അനന്ത കാരുണ്യത്തിന്റെ കഥയാണ്. യാചകബാലനായിരുന്നുവെങ്കിലും ദൈവത്തിന്റെ പക്കലേക്ക് തിരികെവിളിക്കുമ്പോള്‍ അവനൊരു മിസ്റ്റിക്കായിരുന്നുവെന്നറിയുമ്പോഴാണ് ദൈവകൃപയുടെ ആഴം നാം മനസിലാക്കുക. ഫിലിപ്പീന്‍സിലെ മാനിലയിലെ പസെയ് സിറ്റിയിലെ ചേരിയിലായിരുന്നു അവന്റെ ജനനം. 1994 ഡിസംബര്‍ 17-ന് പിറന്നുവീണ അവനെ മാതാപിതാക്കള്‍ ഡാര്‍വിന്‍ റാമോസ് എന്ന് വിളിച്ചു. ദരിദ്രമായ കുടുംബമായിരന്നു

 • ക്രിസ്തുസ്‌നേഹത്തിന്റെ തിരിനാളമായി…

  ക്രിസ്തുസ്‌നേഹത്തിന്റെ തിരിനാളമായി…0

  നാല്‍പതോളം പേര്‍. പത്തുപേര്‍ വീതം നാലു നിരകളിലായി നിരത്തി നിര്‍ത്തിയിരിക്കുന്നു. എല്ലാം യുവാക്കള്‍. ‘കോന്‍ ഹെ?’ പോലീസുകാരന്റെ ചോദ്യം. എന്നോട് പറയാന്‍ അവര്‍ ആവശ്യപ്പെടുകയാണ്. ഞാന്‍ പരിഭ്രാന്തനായി. എന്തു പറയണമെന്നറിയില്ല. അപ്പോള്‍ ആരോ ചെവിയില്‍ പറയുന്നതുപോലെ. ‘ആരെന്ന് അറിയില്ല…ഒന്നും മനസിലാവുന്നില്ല”എന്ന് പറയാന്‍. പറയാന്‍ മടിച്ചപ്പോള്‍ പിന്നെയും പോലീസുകാരന്‍ സ്വരമുയര്‍ത്തി. അതോടെ എന്റെ വിറങ്ങലിച്ച ശരീരത്തില്‍ നിന്നും പണിപ്പെട്ടു പുറത്തുവന്ന വാക്കുകളിങ്ങനെയായിരുന്നു.. ”ഇവരല്ല….ഇവരാണെന്ന് തോന്നുന്നില്ല..” ഒരു പോലീസുകാരന്‍ അപ്പോഴേക്കും എന്നെ മജിസ്‌ട്രേറ്റിന്റെ അടുത്തേക്ക് ആനയിച്ചിരുന്നു. ഇവരല്ല എന്നു ഞാന്‍

 • ഇത് കര്‍ത്താവിന്റെ കണ്ടക്ടര്‍

  ഇത് കര്‍ത്താവിന്റെ കണ്ടക്ടര്‍0

  35 വര്‍ഷം ഒരു സ്വകാര്യ ബസിലെ കണ്ടക്ടര്‍ ജോലി ചെയ്ത്  യേശുവിന്റെ വചനത്തിന്റെ സാക്ഷിയായി ജീവിച്ച അനുഭവങ്ങള്‍ ഏറെ പങ്കുയ്ക്കാനുണ്ട് തോമസ് അമ്പാട്ടിന്. ഇടുക്കി  രൂപതയിലെ എഴുകുംവയല്‍ സ്വദേശിയാണ് ഇദ്ദേഹം. ഏതൊരു ജോലിയും ദൈവത്തെ മഹത്വപ്പെടുത്താന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കാനാകും. ചെയ്യുന്ന ജോലിയോട് നൂറുശതമാനം നീതി പുലര്‍ത്തിയാല്‍ അതിലൂടെ മറ്റുള്ളവര്‍ക്ക് ദൈവത്തെ കാണിച്ചുകൊടുക്കാനും സാധിക്കും. ദൈവരാജ്യ ശുശ്രൂഷയ്ക്ക് ഒട്ടും സമയം കണ്ടെത്താന്‍ കഴിയാത്ത മേഖലകളിലും മനസുവച്ചാല്‍ അതിന് സാധിക്കും. ദൈവം അതിനുള്ള വഴികളും തുറന്നുതരും. ഒരു സ്വകാര്യ

 • വരയുടെ ലോകത്തെ ദൈവിക സ്പര്‍ശം

  വരയുടെ ലോകത്തെ ദൈവിക സ്പര്‍ശം0

  ഇതിനോടകം അയ്യായിരത്തിലധികം ചിത്രങ്ങള്‍  ഫാ.വിമല്‍ വരച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ക്രിസ്തുവും മദര്‍തെരേസയും അന്ത്യത്താഴവുമെല്ലാം  കണ്ട് അത്ഭുതപ്പെടാത്തവര്‍ ആരാണുള്ളത്?  ഓയില്‍ പെയിന്റില്‍ വരച്ച അന്ത്യത്താഴത്തിന്റെ ചിത്രം പൂര്‍ത്തികരിക്കാന്‍ നാലുമാസമാണ് എടുത്തത്. റോഗെഷനിസ്റ്റ് സഭാംഗമായ ഫാ. വിമല്‍ കല്ലൂക്കാരന്റെ വിരല്‍ തുമ്പുകളിലൂടെ ജീവന്‍ തുളുമ്പുന്ന ചിത്രങ്ങള്‍ ഇതള്‍ വരിയുന്നത് കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകും. അത്ര മനോഹരമാണത്. ബ്രഷും ചായക്കൂട്ടുകളും കൈകളിലെത്തിയാല്‍ പ്രകൃതിയും ദൈവവും മനുഷ്യരുമെല്ലാം നിമിഷനേരങ്ങളില്‍ ജീവസുറ്റ ചിത്രങ്ങളായി മാറുന്ന കാഴ്ച ആരെയും വിസ്മയിപ്പിക്കും. എന്നാല്‍ വരയുടെ ബാലപാഠങ്ങളൊന്നും ഒരിടത്തും

 • കലാപഭൂമിയിലെ ശാന്തിദൂതന്‍

  കലാപഭൂമിയിലെ ശാന്തിദൂതന്‍0

  അക്രമരാഷ്ട്രീയത്തിനെതിരെ കണ്ണൂര്‍  കേന്ദ്രമാക്കി റവ. ഡോ. സ്‌കറിയ കല്ലൂര്‍ കപ്പൂച്ചിന്‍ തുടങ്ങിയ ജനകീയ പ്രസ്ഥാനം ഇന്ന് കേരളമെങ്ങും അറിയപ്പെടുന്ന വിധത്തില്‍ വളര്‍ന്നിരിക്കുന്നു. അക്രമസംഭവങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കുറയ്ക്കുവാനും ജനങ്ങളില്‍  പരസ്പര സ്‌നേഹവും വിശ്വാസവും വളര്‍ത്തുവാനും ഇതിന് കഴിയുന്നു. ക്രൈസ്തവര്‍ വിരളമായി മാത്രമുള്ള ഈ പ്രദേശങ്ങളില്‍ അച്ചന്റെ പ്രവര്‍ത്തനം സുവിശേഷസാക്ഷ്യമാണ്.   മഴയും തണുപ്പുമുള്ള സായാഹ്നം. കടത്തിണ്ണയില്‍ തണുത്ത് വിറച്ച് ഒരു വൃദ്ധന്‍. കയറിക്കിടക്കാന്‍ മാര്‍ഗമില്ലാതെ വിഷമിച്ചിരുന്ന ഇയാളുടെ അടുത്തുചെന്ന് അപ്പച്ചന്‍ വിവരങ്ങള്‍ ചോദിച്ചു. കൊടുംതണുപ്പില്‍ അവിടെ കഴിഞ്ഞാല്‍ അയാളുടെ

 • വഴിവിളക്കായി മാറിയ വചനം

  വഴിവിളക്കായി മാറിയ വചനം0

  മാനസികനില തെറ്റി തെരുവില്‍  അലയുന്നവര്‍ക്ക് സ്വന്തം ഭവനത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തുകൊണ്ട് ആരംഭിച്ച ജീവകാരുണ്യ ശുശ്രൂഷയെ ദൈവം  വഴിനടത്തിയ അനുഭവങ്ങള്‍. നിസഹായരും പരിത്യക്തരുമായി വഴിയോരങ്ങളില്‍ അലയുന്ന മനോരോഗികളും അശരണരുമായവര്‍ക്കുള്ള അഭയകേന്ദ്രമാണ് തിരുരക്താശ്രമം. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് ആശാന്‍കവലയില്‍ പ്രവര്‍ത്തിക്കുന്ന തിരുരക്താശ്രമത്തിന് നേതൃത്വം നല്‍കുന്നത് പാലക്കാട്ട് ബേബിയാണ്. ദൈവവചനം ജീവിതത്തില്‍ പകര്‍ത്തുകയാണ് ബേബിയും കുടുംബവും. തെരുവില്‍ അലഞ്ഞു നശിക്കുന്നവരെ പ്രത്യാശയിലേക്കും രക്ഷയിലേക്കും നയിക്കുന്ന ശുശ്രൂഷ. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ തെരുവോരങ്ങളിലോ മനോനില തെറ്റി, ആരോരുമില്ലാത്തവരെ കണ്ടെത്തിയാല്‍ പോലിസ്, റവന്യു അധികാരികള്‍ ആദ്യം

 • കണക്ക് എളുപ്പമുള്ളതാക്കിയ ഒരു വൈദികൻ

  കണക്ക് എളുപ്പമുള്ളതാക്കിയ ഒരു വൈദികൻ0

  സി.എം.ഐ സന്യാസ സഭയുടെ വിഭിന്നങ്ങളായ ശുശ്രൂഷകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. സഭാസ്ഥാപകനായ വിശുദ്ധ ചാവറപിതാവ് മുതല്‍ ഇന്നുവരെയുള്ള കര്‍മലീത്താ സന്യാസികളില്‍ ബഹുഭൂരിപക്ഷവും സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുവാന്‍ വിദ്യാദാനം പ്രവര്‍ത്തനമേഖലയാക്കിയവരാണ്. ആ ഗണത്തില്‍ എടുത്തുപറയേണ്ട പേരാണ് ഫാ. ജോസഫ് ആലപ്പാട്ട് സി.എം.ഐയുടേത്. കുട്ടികളെയും അധ്യാപകരെയും ഇത്രയേറെ ചേര്‍ത്തുപിടിച്ച മറ്റൊരു വിദ്യാഭ്യാസ ശ്രേഷ്ഠന്‍ ഉണ്ടോയെന്നത് സംശയമാണ്. തന്റെ സന്യാസ ജീവിതത്തിന്റെ ആദ്യനാളുകള്‍ എല്‍ത്തുരുത്ത് ആശ്രമത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ച ജോസഫച്ചനിലെ ഗുരുഭാവം ഏറ്റവും പ്രോജ്വലമായത് അച്ചന്‍ പാവറട്ടി സെന്റ്

Latest Posts

Don’t want to skip an update or a post?