ചാരായഷാപ്പില് വചനം വിതച്ച തങ്കച്ചന്!
- സുവർണ്ണ ജാലകം
- June 26, 2021
മാനസികനില തെറ്റി തെരുവില്‍ അലയുന്നവര്‍ക്ക് സ്വന്തം ഭവനത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തുകൊണ്ട് ആരംഭിച്ച ജീവകാരുണ്യ ശുശ്രൂഷയെ ദൈവം വഴിനടത്തിയ അനുഭവങ്ങള്‍. നിസഹായരും പരിത്യക്തരുമായി വഴിയോരങ്ങളില്‍ അലയുന്ന മനോരോഗികളും അശരണരുമായവര്‍ക്കുള്ള അഭയകേന്ദ്രമാണ് തിരുരക്താശ്രമം. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് ആശാന്‍കവലയില്‍ പ്രവര്‍ത്തിക്കുന്ന തിരുരക്താശ്രമത്തിന് നേതൃത്വം നല്‍കുന്നത് പാലക്കാട്ട് ബേബിയാണ്. ദൈവവചനം ജീവിതത്തില്‍ പകര്‍ത്തുകയാണ് ബേബിയും കുടുംബവും. തെരുവില്‍ അലഞ്ഞു നശിക്കുന്നവരെ പ്രത്യാശയിലേക്കും രക്ഷയിലേക്കും നയിക്കുന്ന ശുശ്രൂഷ. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ തെരുവോരങ്ങളിലോ മനോനില തെറ്റി, ആരോരുമില്ലാത്തവരെ കണ്ടെത്തിയാല്‍ പോലിസ്, റവന്യു അധികാരികള്‍ ആദ്യം
സി.എം.ഐ സന്യാസ സഭയുടെ വിഭിന്നങ്ങളായ ശുശ്രൂഷകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. സഭാസ്ഥാപകനായ വിശുദ്ധ ചാവറപിതാവ് മുതല്‍ ഇന്നുവരെയുള്ള കര്‍മലീത്താ സന്യാസികളില്‍ ബഹുഭൂരിപക്ഷവും സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുവാന്‍ വിദ്യാദാനം പ്രവര്‍ത്തനമേഖലയാക്കിയവരാണ്. ആ ഗണത്തില്‍ എടുത്തുപറയേണ്ട പേരാണ് ഫാ. ജോസഫ് ആലപ്പാട്ട് സി.എം.ഐയുടേത്. കുട്ടികളെയും അധ്യാപകരെയും ഇത്രയേറെ ചേര്‍ത്തുപിടിച്ച മറ്റൊരു വിദ്യാഭ്യാസ ശ്രേഷ്ഠന് ഉണ്ടോയെന്നത് സംശയമാണ്. തന്റെ സന്യാസ ജീവിതത്തിന്റെ ആദ്യനാളുകള്‍ എല്‍ത്തുരുത്ത് ആശ്രമത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ച ജോസഫച്ചനിലെ ഗുരുഭാവം ഏറ്റവും പ്രോജ്വലമായത് അച്ചന് പാവറട്ടി സെന്റ്
കാന്‍സറിന്റെ അവസാന ഘട്ടത്തിലെത്തിയ നിമ്മിക്ക് ഡോക്ടര്‍മാര്‍ നിശ്ചയിച്ച പരമാവധി ആയുസ് ആറ് മാസമായിരുന്നു. എന്നാല്‍ ആ 19-കാരി 13 വര്‍ഷത്തിനുശേഷവും പൂര്‍ണ ആരോഗ്യവതിയായി കുടുംബ ജീവിതം നയിക്കുന്നു. ഇപ്പോള്‍ നാല് മക്കളുടെ അമ്മയുമാണ്. കാന്‍സര്‍ രോഗത്തില്‍നിന്നും കര്‍ത്താവ് നല്കിയ അത്ഭുതകരമായ സൗഖ്യത്തിന്റെ വഴികളിലൂടെ…. കര്‍ത്താവ് ചിലരെ പ്രത്യേകമാംവിധം തിരഞ്ഞെടുക്കാറുണ്ട്. ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാതെ ലോകത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അടയാളമായി ഉയര്ന്നുനില്ക്കുവാന്വേണ്ടിയാണ് ഇത്തരം തിരഞ്ഞെടുപ്പുകള്‍. ദൈവം അടയാളപ്പെടുത്തിയ വ്യക്തികളുടെ ജീവിതവും സാക്ഷ്യങ്ങളും അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു. ഇടുക്കി ജില്ലയില്‍
സീറോ മലബാര്‍ സഭ ഈ വര്‍ഷം വൈദികരത്ന പുരസ്കാരം നല്കി ആദരിച്ച കോതമംഗലം രൂപതയുടെ മുന്‍ വികാരി ജനറാള്‍ റവ. ഡോ. ജോര്‍ജ് ഓലിയപ്പുറത്തിന്റെ വ്യത്യസ്തത നിറഞ്ഞ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. ”ജറുസലേമില്‍നിന്ന് ജറീക്കോയിലേക്കുള്ള വഴിയൊക്കെ വളരെ പഴയതാ. നമ്മളിന്നും അതിന്റെ കഥയും പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഇനി പുതിയ വഴികളെപ്പറ്റി പറയണം. അവിടെ മുറിവേറ്റവനും സഹായം ആവശ്യമുള്ളവനും കിടപ്പുണ്ടാകും. ആ വഴിയില്‍വച്ച് കഴിഞ്ഞ ദിവസം കണ്ടുമുട്ടിയ സമരിയക്കാരനെക്കുറിച്ചാണ് പറയേണ്ടത്. അത്തരം പുതിയ കഥ പറയുമ്പോഴാണ് അത് ഇന്നത്തെ ജനത്തിന് പ്രചോദനമാകുന്നത്”
വളരുന്ന തലമുറയെ വിദ്യാസമ്പന്നരാക്കണം എന്ന ലക്ഷ്യത്തോടെയാണ് ഫാ. തോമസ് കൊച്ചുപറമ്പില്‍ എന്നും പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് വിശ്രമജീവിതത്തിലാണെങ്കിലും തന്റെ നേട്ടങ്ങളില്‍ അദേഹം ഏറെ അഭിമാനം കൊള്ളുന്നു… താമരശേരി രൂപതയിലെ മഞ്ഞുവയല് ദൈവാലയത്തില്‍ സേവനം അനുഷ്ഠിക്കാന്‍ 1965 ലാണ് ഫാ. തോമസ് കൊച്ചുപറമ്പില്‍ എത്തുന്നത്. ദൈവാലയം എന്നു വിളിക്കാവുന്ന ഒന്നുമുണ്ടായിരുന്നില്ല അവിടെ. വെറും പുല്ലുമേഞ്ഞ ഷെഡുമാത്രം. ചാണകം മെഴുകിയ തറ. വിശുദ്ധ കുര്‍ബാനയുള്ള ദിവസങ്ങളില്‍ തലേന്ന് ഏതാനും സ്ത്രീകള്‍ വന്ന് തറ അടിച്ച് വൃത്തിയാക്കും, അതേയുള്ളൂ. വള്ളോപ്പിള്ളി പിതാവിന്റെ നിര്‍ദേശമനുസരിച്ചാണ്
ഇന്ത്യയില്‍ മിഷനറിയായി സേവനമനുഷ്ഠിച്ച പരിചയമാണ് സിസ്റ്റര്‍ കാര്‍മ്മലിനെ ആഫ്രിക്കയിലെത്തിച്ചത്. ഇപ്പോള്‍ കറുത്തമുത്തുകള്ക്കൊപ്പം കാല് നൂറ്റാണ്ട് പിന്നിടുന്നു… ആഫ്രിക്കയിലെ വളക്കൂറുള്ള മണ്ണില്‍ ദൈവവചനവിത്തുകള് വിതയക്കുന്ന ദൗത്യവുമായി സിസ്റ്റര്‍ കാര്‍മ്മല്‍ മഠത്തിപറമ്പില്‍ ആഫ്രിക്കന്‍ മിഷനിലെത്തിയിട്ട് 25 വര്‍ഷം. ഡോട്ടേര്‍സ് ഓഫ് സെന്റ് പോള്‍ സഭാംഗമായ സിസ്റ്റര്‍ കാര്‍മ്മല്‍ തന്റെ സമര്‍പ്പണത്തിന്റെ 25-ാം വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ആഫ്രിക്കന്‍ മിഷന് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷമാണ് സിസ്റ്റര്‍ കാര്‍മ്മല്‍ ആഫ്രിക്കയിലെത്തുന്നത്. 1993 ല്‍ ലോകത്ത് തങ്ങളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളില്‍ പുതിയ ‘ഭവനങ്ങള്‍
ഒരു ദിവസംപോലും വിശുദ്ധ കുര്‍ബാന മുടക്കാതെയാണ് ഡോക്ടര്‍ നിര്‍മ്മല്‍ ഔസേപ്പച്ചന് ഐ.എ.എസ് ന്റെ പടവുകളോരോന്നും കയറിയത്. എല്ലാത്തിനും മാതൃകയായി അദേഹത്തോടൊപ്പമുള്ളത് പ്രാര്‍ത്ഥനയില്‍ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന കുടുംബവും… ആലപ്പുഴയുടെ വടക്കുഭാഗത്ത്, ദേശീയപാതയുടെ പടിഞ്ഞാറായുള്ള ഒരു ചെറിയ കടലോര ഗ്രാമമാണ് തുമ്പോളി. ഇവിടെനിന്ന് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന്റെ വലിയ ലോകത്തിലേക്കു് നടന്നുകയറിയ ഡോ. നിര്‍മ്മല്‍ ഔസേപ്പച്ചന്റെ ജീവിതത്തിലെ ദൈവാശ്രയത്തത്തിന്റെയും പ്രാര്‍ത്ഥനാ ജീവിതത്തിന്റെയും സാക്ഷ്യങ്ങള്‍ ഗ്രാമത്തിനൊന്നാകെ വലിയ പ്രചോദനമേകുകയാണ്. ദൈവത്തിലെങ്ങനെ ആശ്രയിക്കണമെന്നും കര്‍ത്താവിന്റെ കരംപിടിച്ച് എങ്ങനെയാണ് പ്രതിസന്ധികളെ തരണം
കോയമ്പത്തൂരില്‍നിന്നും അമ്പതു കിലോമീറ്റര്‍ അകലെ വ്യവസായ നഗരമായ തിരുപ്പൂരിലെ വഞ്ചിപ്പാളയത്താണ് ഭിന്നശേഷിക്കാരുടെ ആശ്രയഭവനമായ മദര്‍ തെരേസ പീസ് ഹോം. ശരീരവും മനസും തകര്‍ന്ന ഒട്ടനവധി പേര്‍ക്ക് ആശ്രയമാവുകയാണ് ഈ ശാന്തിതീരം. കാരുണ്യത്തിന്റെ കരമായി മാറുകയാണ് ഇതിന്റെ ഡയറക്ടറായ നോര്‍ബര്‍ട്ടൈന്‍ സഭാംഗം ഫാ. വിനീത് കറുകപ്പറമ്പിലും അദേഹത്തൊടൊപ്പം പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്സും… രാമനാഥപുരം രൂപതയിലെ സാന്തോം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ തിരുപ്പൂരിലെ മൗണ്ട് കാര്‍മല്‍ ഇടവകാതിര്‍ത്തിക്കുള്ളിലാണ് ഈ ആശ്രയഭവനം. രാമനാഥപുരം രൂപതയുടെ ജീവകാരുണ്യ മേഖലയിലെ ആദ്യ സംരംഭമാണിത്. മൗണ്ട്
Don’t want to skip an update or a post?