Follow Us On

22

February

2024

Thursday

 • വെളിച്ചമായി കുട്ടികള്‍ക്ക്‌

  വെളിച്ചമായി കുട്ടികള്‍ക്ക്‌0

  തലശേരി അതിരൂപതയിലെ ഹൈസ്‌കൂളുകളില്‍നിന്ന് 2018-19-ലെ മികച്ച പ്രധാനാധ്യാപികയ്ക്കുള്ള മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത് വല്‍സമ്മ ജോസിനാണ്. കേരള പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.എച്ച്.എ) നല്‍കിവരുന്ന മികച്ച ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡായ ചെറിയാന്‍ മെമ്മോറിയല്‍ എക്‌സലന്‍സ് പുരസ്‌കാരവും വല്‍സമ്മടീച്ചറിനെ തേടിയെത്തി. തലശേരി അതിരൂപതയിലെ ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം പ്രധാനാധ്യാപികയാണ് വല്‍സമ്മ ജോസ്. 2015 ഏപ്രില്‍ ഒന്നിനാണ് ടീച്ചര്‍ ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മിസ്ട്രസായി

 • എല്ലാം ഉപേക്ഷിച്ച് പൗരോഹിത്യത്തിലേക്ക്

  എല്ലാം ഉപേക്ഷിച്ച് പൗരോഹിത്യത്തിലേക്ക്0

  ”അവരുടെ കഷ്ടതകളില്‍ ദൂതനെ അയച്ചില്ല. അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്‌നേഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കഴിഞ്ഞ കാലങ്ങളില്‍ അവിടുന്ന് അവരെ കരങ്ങളില്‍ വഹിച്ചു” (ഏശയ്യാ 63:9). പപ്പയും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന ചെറിയ കുടുംബത്തിലെ അംഗമാണ് ഞാന്‍. ഓര്‍മവച്ച കാലംമുതല്‍ ദൈവപരിപാലനയുടെ ചെറിയ വീടായിരുന്നു എന്റേത്. സന്തോഷത്തിന്റെയും ദുരിതങ്ങളുടെയും ഇല്ലായ്മകളുടെയും നാളുകളില്‍ പ്രാര്‍ത്ഥിക്കുന്ന അപ്പനും അമ്മയും എനിക്കേറ്റം ആവശ്യമുള്ളത് പഠിപ്പിച്ചുതന്നു. കട്ടപ്പനയില്‍നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പരപ്പ് എന്ന ഗ്രാമത്തിലെ പള്ളിപ്പറമ്പില്‍ ജോസ്-ലിസമ്മ ദമ്പതികളുടെ

 • നിസഹായരുടെ നൊമ്പരങ്ങളിലൂടെ…

  നിസഹായരുടെ നൊമ്പരങ്ങളിലൂടെ…0

  പാഴായിപ്പോകാത്ത കൃത്യതയാര്‍ന്ന ക്ലിക്കുകള്‍’മികവാര്‍ന്ന ഫോട്ടോ ജേര്‍ണലിസത്തിന്റെ മുഖമുദ്രയാണ്  ഇതിലെ സത്യസന്ധത മറ്റ് മാധ്യമശൃംഖലകള്‍ക്ക് അവകാശപ്പെടാനാകുമോ എന്ന് സംശയാതീതമായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ദൃഷ്ടിഗോചരമായ പ്രമേയം എന്താണോ, അത് സത്യസന്ധമായി ഒപ്പിയെടുക്കുക അതാണ് ഫോട്ടോ പത്രപ്രവര്‍ത്തനത്തിന്റെ ഐഡന്റിറ്റി. തൂലികാ ധര്‍മ്മം മറന്ന് പോയ എഴുത്തുകാരന്റെ മനോനിലക്കനുസരിച്ച് തൂലികക്ക് ചലിക്കേണ്ടി വരുമ്പോള്‍ സത്യവിരുദ്ധമായ വസ്തുതകള്‍ക്ക് തൂലിക കൂട്ട് നില്‍ക്കേണ്ടി വരുന്നത് ചില മാധ്യമങ്ങളുടെ അപചയമാണ്. ക്യാമറാകണ്ണുകളുടെ സംവേദനക്ഷമത സത്യസന്ധമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാഹചര്യങ്ങളെയും വസ്തുതകളേയും ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ ഫ്രെയിമുകളിലാക്കി പ്രേക്ഷകന് നല്‍കാന്‍

 • എല്ലാം നന്മയ്ക്കായി

  എല്ലാം നന്മയ്ക്കായി0

  തലശേരി അതിരൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലെ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നിന്ന് 2018-19 വര്‍ഷത്തെ മികച്ച പ്രിന്‍സിപ്പലായി തിരഞ്ഞെടുത്ത സിസ്റ്റര്‍ എമിലി സെബാസ്റ്റ്യന്‍ എസ്.എ.ബി.എസ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി എക്‌സലന്റ് പുരസ്‌കാരത്തിന് അര്‍ഹയായി. അതിരൂപത വിദ്യാഭ്യാസ ഏജന്‍സി എല്‍.പി -ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗങ്ങളിലുള്ള മുഖ്യാധ്യാപകരെയാണ് മാര്‍ വള്ളോപ്പിള്ളി എക്‌സലന്റ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗത്തില്‍ സിസ്റ്റര്‍ എമിലി സെബാസ്റ്റ്യനെയാണ് തിരഞ്ഞെടുത്തത്. കിളിയന്തറ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് സിസ്റ്റര്‍.

 • കാരുണ്യയാത്രകള്‍

  കാരുണ്യയാത്രകള്‍0

  പ്രാര്‍ത്ഥനയും കാരുണ്യ പ്രവര്‍ത്തനങ്ങളും ഒരുമിപ്പിക്കുകയാണ് ഒരു സംഘം ചെറുപ്പക്കാര്‍. ഇരിഞ്ഞാലക്കുട രൂപതയിലെ ചേലൂര്‍ ഇടവകാംഗമായ ബാബു ചെറുപനയ്ക്കല്‍ ആണ് നേതൃത്വം നല്‍കുന്നത്. ഓട്ടോറിക്ഷയാണ് ബാബുവിന്റെ വരുമാനമാര്‍ഗം. ഇതില്‍നിന്നും കിട്ടുന്നതിന്റെ ഒരു ഭാഗം പാവപ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കാന്‍ ബാബു തീരുമാനിച്ചപ്പോള്‍ കൂടെ നില്‍ക്കാന്‍ ഏറെപ്പേരുണ്ടായി. പണം കൊടുത്ത് സഹായിക്കുന്നതിലും നല്ലത് തീര്‍ത്തും കഷ്ടതയിലായിരിക്കുന്നവര്‍ക്ക് അന്നന്നത്തെ അപ്പം ലഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ് എന്ന ബോധ്യം അവരെ പുതിയ വഴികളിലേക്ക് നയിച്ചു. ബാബുവിന്റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ റോയി മാളിയേക്കലുമായി നടത്തിയ

 • ഓലമേഞ്ഞ കുടിലുകളില്‍ ബലിയര്‍പ്പിച്ചിരുന്ന കാലം

  ഓലമേഞ്ഞ കുടിലുകളില്‍ ബലിയര്‍പ്പിച്ചിരുന്ന കാലം0

  ”അന്യ ദേശത്തുനിന്നും വന്നൊരു വൈദികന്റെ സ്‌നേഹ നിര്‍ഭരമായ വാക്കുകളാണ് എന്റെ പൗരോഹിത്യ വിളിക്ക് പിന്നില്‍. പിന്തിരിഞ്ഞുനോക്കുമ്പോള്‍ പൗരോഹിത്യത്തിന്റെ അമ്പതാണ്ടുകളിലൂടെ ദൈവം എന്നെ അളവില്ലാതെ വളര്‍ത്തുന്ന കാഴ്ചയാണ് ഞാന്‍ കാണുന്നത്…” പറയുന്നത് തിരുവനന്തപുരം കരവാളൂര്‍ സെന്റ് ജറാള്‍ഡ് മൊണാസ്ട്രി സുപ്പീരിയറും റിഡംപ്റ്ററിസ്റ്റ് സഭാംഗവുമായ ഫാ.തോമസ് മുളഞ്ഞനാനി. ഇപ്പോഴദേഹം പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലിയിലാണ്. തന്റെ പൗരോഹിത്യത്തിലേക്ക് വഴി തുറന്നതെങ്ങനെയെന്ന് അച്ചന്‍ വിശദീകരിക്കുന്നു. ”ഞാനൊരു അള്‍ത്താര ബാലനായിരുന്ന കാലം. ഒരു ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ ചെന്നപ്പോള്‍ പുതിയൊരച്ചന്‍ ബലിയര്‍പ്പിക്കാനെത്തിയിരിക്കുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം

 • തുവ്വൂരിലെ നിറദീപം

  തുവ്വൂരിലെ നിറദീപം0

  വ്രതവാഗ്ദാനത്തിന്റെ സുവര്‍ണജൂബിലിയില്‍ സ്വപ്‌നങ്ങളും സഹനങ്ങളുമെല്ലാം ഈശോയ്ക്ക് സമര്‍പ്പിക്കുകയാണ് സിസ്റ്റര്‍ ജോസി എം.എസ്.ജെ. പരദേശിയെ സ്വീകരിക്കാന്‍, ആശയറ്റവര്‍ക്ക് പ്രതീക്ഷയേകാന്‍, മുറിവേറ്റവരെ വച്ചുകെട്ടാന്‍, തളര്‍ന്നവരെ ബലപ്പെടുത്താന്‍…. ഈശോയുടെ ഉപകരണമായി മാറിയിരിക്കുകയാണ് ഈ സമര്‍പ്പിത. പുഴുവരിച്ച് തെരുവില്‍ കിടന്നവരെ താങ്ങിയെടുത്ത് ആശ്രയം നല്‍കി ക്രിസ്തുസ്‌നേഹം പകര്‍ന്നു നല്‍കുന്ന കര്‍മധീരയായ സിസ്റ്റര്‍, മഞ്ചേരിക്കടുത്ത് തുവ്വൂരിലുള്ള വിമലഹൃദയാശ്രമത്തിന്റെ സര്‍വസ്വമാണ്. പലരും ഓര്‍ക്കുന്നുണ്ടാകും സ്‌നേഹവീട്ടില്‍ വളര്‍ന്ന ‘ജോസിയമ്മ’യുടെ ആറുമക്കള്‍ കഴിഞ്ഞവര്‍ഷം കതിര്‍മണ്ഡപത്തിലേക്ക് നീങ്ങിയത്. വിനീതയും വിനീഷയും ജിസയും സിനിയും ഗീതയും സുവര്‍ണയും ഒന്നിച്ച് വിവാഹജീവിതത്തിലേക്ക് കാലെടുത്തു

 • ‘പുല്‍ക്കൂടുകള്‍’ ഒരുക്കുന്ന ഡോക്ടര്‍

  ‘പുല്‍ക്കൂടുകള്‍’ ഒരുക്കുന്ന ഡോക്ടര്‍0

  ”ഒരുപാട് കണ്ണീരു കണ്ടു… അതിലേറെ ചിരി കണ്ടു.” കരിങ്കല്ലത്താണി സെന്റ് മേരീസ് ആശുപത്രിയിലെ പരിശോധനാ മുറിയിലിരുന്ന് സിസ്റ്റര്‍ ഓര്‍മച്ചെപ്പു തുറന്നു. ആയിരക്കണക്കിന് ദമ്പതികളുടെ ഹൃദയനൊമ്പരങ്ങള്‍ക്ക് ദൈവം മറുപടി നല്‍കിയത് ഈ ‘അമ്മ’യിലൂടെയായിരുന്നു. പ്രിയപ്പെട്ടവള്‍ അന്നക്കുട്ടി 1963-ല്‍ ചെമ്പേരി നിര്‍മല സ്‌കൂളില്‍നിന്നും പത്താംക്ലാസ് പരീക്ഷ മികച്ച നിലയില്‍ അന്നക്കുട്ടി പാസായി. ‘ചാച്ചാ, എനിക്ക് മഠത്തില്‍ ചേരണം.’ ഈ വര്‍ത്തമാനം പിതാവിനെ ഞെട്ടിച്ചു. പത്തുമക്കളില്‍ നാലാമത്തെ കൊച്ച് മഠത്തില്‍ ചേരണമെന്ന് പറയുന്നു. ”തമ്പുരാന്റെ മണവാട്ടിയാകാനല്ലേ അവള് പോണത്, ഇതൊക്കെ ദൈവത്തിന്റെ

Latest Posts

Don’t want to skip an update or a post?