Follow Us On

22

February

2024

Thursday

 • മറിയാമ്മച്ചി പാടുകയാണ്, പാട്ടെഴുതുകയാണ്

  മറിയാമ്മച്ചി പാടുകയാണ്, പാട്ടെഴുതുകയാണ്0

  ഇതൊരു പാട്ടിന്റെ കഥയാണ്. എഴുതിയെഴുതി പാട്ടായ കഥ. ഈ കഥയിലെ നായികയ്ക്ക് ജീവിതത്തോട് മാത്രമാണ് സാമ്യം. സാങ്കല്‍പ്പികതയോട് ഒരിക്കലും സമരസപ്പെടാനാകില്ല. കാരണം പാട്ടിവിടെ ജീവിതമാണ്, ജീവനാണ് ഒപ്പം ജന്‍മവും. അതുകൊണ്ട് സംഗീതത്തില്‍ തുടങ്ങി പാട്ടിലൂടെ കടന്ന് താളത്തില്‍ പരിസമാപ്തി കുറിക്കാം. ഇടയ്ക്കല്‍പ്പം സംഗീതസാന്ദ്രമായാല്‍ ആസ്വദിക്കുക, കാരണം പാട്ടിന്റെ കഥയില്‍ പല്ലവിയാണ് ശക്തം. അപ്പോള്‍ കഥാനായിക പാട്ടുംപാടി ജീവിതം പറയട്ടെ. കഥകേട്ട് നമുക്ക് പിന്നാലെ പോകാം. മറിയാമ്മയെന്ന് പേരുള്ളയെന്നെ നാട്ടാര് വിളിക്കുന്നത് പാട്ടമ്മയെന്ന് കാസര്‍ഗോഡുള്ളോര് പാണത്തൂരെന്‍ ദേശം എണ്‍പത്താറ്

 • കുമ്പസാരക്കൂട് ജനമധ്യത്തിലേക്ക്‌

  കുമ്പസാരക്കൂട് ജനമധ്യത്തിലേക്ക്‌0

  കരുണയുടെ കൂടാണ് കുമ്പസാരക്കൂട്. കാരുണ്യരൂപനായ കര്‍ത്താവുതന്നെയാണ് അതിനുള്ളില്‍ അനുതാപത്തോടെ അണയുന്നവരെ കാത്തിരിക്കുന്നതും അതിരുകളും അളവുകളുമില്ലാതെ കനിവും പാപപ്പൊറുതിയും നല്‍കുന്നതും. പാപവിമോചകനായ ക്രിസ്തുവിന്റെ പ്രതിപുരുഷനായ ഓരോ പുരോഹിതനും കുമ്പസാരക്കൂട്ടില്‍ ക്രിസ്തുവിന്റെ പാപമോചകദൗത്യമാണ് തുടര്‍ന്നുകൊണ്ടുപോകുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞതിനാലാണ് കത്തോലിക്കാ സഭയിലെ പല വിശുദ്ധരും പൗരോഹിത്യജീവിതത്തിന്റെ ഭൂരിഭാഗം സമയവും കുമ്പസാരക്കൂടുകളില്‍ ചെലവഴിച്ചത്. ക്ലരീഷ്യന്‍ പ്രേഷിതസമൂഹത്തിന്റെ പ്രതിഷ്ഠാപകനായ വിശുദ്ധ ആന്റണി മേരി ക്ലാരറ്റ് (1807-1870) വൈദികനും പിന്നിട് ക്യൂബയിലെ ആര്‍ച്ച് ബിഷപ്പുമായിരുന്ന കാലഘട്ടത്തില്‍ കൂടുതല്‍ സമയവും കുമ്പസാരം കേള്‍ക്കുവാന്‍ നീക്കിവച്ചിരുന്നു. വിവിധയിടങ്ങളില്‍

 • കുടിയേറ്റത്തിന്റെ ചരിത്രകാരന്‍…

  കുടിയേറ്റത്തിന്റെ ചരിത്രകാരന്‍…0

  തലശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. അബ്രാഹം പോണാട്ട് പൗരോഹിത്യ ശുശ്രൂഷയില്‍ അരനൂറ്റാണ്ടിനോട് അടുക്കുകയാണ്. 1972 ഡിസംബര്‍ 20-ന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. വിശ്രമരഹിതമായിരുന്നു ഫാ. അബ്രാഹം പോണാട്ടിന്റെ 47 വര്‍ഷത്തെ ശുശ്രൂഷാജീവിതം. ഇടവക ഭരണത്തോടൊപ്പം രൂപതയിലെ പല ചുമതലകളും വഹിക്കുവാന്‍ പിതാക്കന്മാര്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ഫാ. പോണാട്ടിന്റെ അര്‍പ്പണ-സേവന മനോഭാവത്തിനുള്ള അംഗീകാരമായിരുന്നു ഇത്. തലശേരി രൂപത സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച ‘കുടിയേറ്റത്തിന്റെ ഇതിഹാസം’ എന്ന അതിരൂപതയുടെ സമ്പൂര്‍ണ ചരിത്രഗ്രന്ഥം പോണാട്ടച്ചന്റെ കഠിനാധ്വാനത്തിന്റെ

 • യു.എ.ഇ- പേപ്പൽ ലോഗോ: പ്രവീണിന് ദൈവം നൽകിയ സമ്മാനം

  യു.എ.ഇ- പേപ്പൽ ലോഗോ: പ്രവീണിന് ദൈവം നൽകിയ സമ്മാനം0

  ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശനത്തിന്റെ ലോഗോ തയാറാക്കാൻ അവസരം ലഭിച്ച പ്രവീൺ ഐസക്കിനെ ഭാഗ്യവാൻ എന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ പ്രവീണിനെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ വെറുമൊരു ഭാഗ്യമല്ല, ദൈവം നൽകിയ സമ്മാനംതന്നെയായിരുന്നു ആ അവസരം എന്ന് പറഞ്ഞുപോകും- സത്യദൈവമായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് വിശ്വാസം സ്വീകരിച്ചതിന്, അവിടുന്നിൽമാത്രം ആശ്രയംവെച്ചതിന് ദൈവം നൽകിയ സമ്മാനം! കൊക്കിൽ ഒലിവിലയേന്തിയ വെള്ളരിപ്രാവ്- പേപ്പൽ സന്ദർശന ലോഗോ ലോകമെമ്പാടും തരംഗമാണിപ്പോൾ. വത്തിക്കാനും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും കത്തോലിക്കാ സഭയും ഇസ്ലാംമതവും തമ്മിലുള്ള ബന്ധത്തിലും

 • സ്‌നേഹം പെയ്തിറങ്ങുന്നു

  സ്‌നേഹം പെയ്തിറങ്ങുന്നു0

  സമരിറ്റന്‍ സന്യാസ സഭാംഗമായ സിസ്റ്റര്‍ അലോഷ്യാ വ്രതവാഗ്ദാന സുവര്‍ണ ജൂബിലി നിറവിലാണ്. ബൈബിളിലെ പ്രധാനപ്പെട്ട വാക്കാണല്ലോ നല്ല സമറായന്‍. നന്മപ്രവൃത്തികള്‍ ചെയ്യുന്നവരെ അഭിസംബോധന ചെയ്യുന്ന ‘ഗുഡ്‌സമരിറ്റന്‍’ എന്ന വാക്ക് ആഗോളതലത്തില്‍ തന്നെ പ്രസിദ്ധം. ബൈബിളിലെ ആ വാക്കിന്റെ സന്ദര്‍ഭവും ആഴവും മനസിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വരുംതലമുറയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നതിനാണ് തൃശൂര്‍ അതിരൂപത വികാരി ജനറാളായിരുന്ന മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി 1961 ജനുവരി 25-ന് സമരിറ്റന്‍ സന്യാസ സമൂഹം രൂപീകരിക്കുന്നത്. തൃശൂര്‍ മേഖലയില്‍ ഉണ്ടായിരുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിനും

 • കാരുണ്യത്തിന്റെ വിജയഗാഥ

  കാരുണ്യത്തിന്റെ വിജയഗാഥ0

  തിരക്കുകളുടെയും ലാഭക്കണക്കുകളുടെയും നിലയ്ക്കാത്ത പ്രവാഹത്തിലാണ് ആധുനിക കാലഘട്ടം. തിരക്കുകളുടെ ആധിക്യം മനുഷ്യനിലെ നന്മയെ യും പങ്കുവയ്ക്കലുകളെയും തടസപ്പെടുത്തുന്നു. നഷ്ടക്കണക്കുകളെക്കുറിച്ചുള്ള ഭീതി മനുഷ്യനെ നന്മ ചെയ്യിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നു. ഇതിനര്‍ത്ഥം മനുഷ്യനില്‍നിന്നും നന്മ നഷ്ടപ്പെട്ടുകഴിഞ്ഞു എന്നല്ല. അവന്റെ അന്തരാത്മാവില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ആയിരമായിരം വിത്തുകള്‍ പാകിയശേഷമാണ് ദൈവം ഓരോ ശിശുവിനെയും ഈ മണ്ണില്‍ പിറക്കാന്‍ അനുവദിക്കുന്നത്. നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള ഓട്ടങ്ങള്‍ക്കിടയില്‍ മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും കാരുണ്യത്തിനുമൊക്കെ മങ്ങലേല്‍ക്കുന്നു എന്നുമാത്രം. മറന്നുപോയ കാരുണ്യവഴികളെ ഓര്‍മിപ്പിക്കുവാനും നന്മയുടെ കണ്ണികള്‍ ഇഴപൊട്ടാതെ കോര്‍ക്കുവാനും

 • സന്തോഷ് ട്രോഫിയിലെ റഫറിയച്ചന്‍

  സന്തോഷ് ട്രോഫിയിലെ റഫറിയച്ചന്‍0

  ഫാ. ജോയി സി. മാത്യുവിന്റെ വൈദികപഠനകാലം. മൈനര്‍ സെമിനാരിയില്‍ തുടങ്ങിയതാണ് സംഗീത ഉപകരണങ്ങളോടുള്ള അദേഹത്തിന്റെ കമ്പം. സംഗീതമാര്‍ഗമാണ് തന്റെ വഴിയെന്ന് അദേഹം മനസിലാക്കി. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നുകൊണ്ട് സംഗീതസംവിധാനം നിര്‍വഹിക്കാന്‍ അച്ചന് കഴിഞ്ഞിട്ടുണ്ട്. കാര്‍മല്‍ഗിരി സെമിനാരിയുടെ സുവര്‍ണ ജൂബിലിക്കായി തയാറാക്കിയ ആന്തത്തിന് ഈണം പകരുന്ന മത്സരരംഗത്ത് പ്രഗത്ഭരായ സംഗീതസംവിധായകരുടെ നീണ്ട നിരയാണ് എത്തിയത്. എന്നാല്‍ അന്ന് സെമിനാരി വിദ്യാര്‍ത്ഥിയായ ജോയി സി. മാത്യുവിനെ ദൈവനിയോഗംപോലെ തിരഞ്ഞെടുക്കുകയായിരുന്നു. സെമിനാരി പഠനകാലത്തുതന്നെ അച്ചന്‍

 • വിശുദ്ധ കബറിടങ്ങളിലെ തീര്‍ത്ഥാടകന്‍

  വിശുദ്ധ കബറിടങ്ങളിലെ തീര്‍ത്ഥാടകന്‍0

  വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വരുംകാലങ്ങളില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന മറ്റ് എട്ടു പേരുടെയും കല്ലറകള്‍ തുറക്കുമ്പോള്‍ ഡോക്ടര്‍ എന്ന നിലയില്‍ സംഘത്തില്‍ അംഗമായിരുന്ന ഡോ. നെല്‍സണ്‍ ചാണ്ടിയുടെ അനുഭവങ്ങള്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന മറ്റ് എട്ട് പേരുടെയും കല്ലറകള്‍ തുറന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് ഡോ. നെല്‍സണ്‍ ചാണ്ടി. എം.ബി.ബി.എസ് പഠനശേഷം അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലാണ് ഡോ. നെല്‍സണ്‍ ജോയിന്‍ ചെയ്തത്. അദ്ദേഹം കഴുത്തിലണിഞ്ഞിരുന്ന ജപമാല കണ്ടിട്ടാണ് സെലക്ഷന്‍ നല്‍കിയതെന്ന്

Latest Posts

Don’t want to skip an update or a post?