Follow Us On

11

July

2020

Saturday

 • വ്യത്യസ്ഥനാമൊരു കണ്ടക്ടറാം തോമസ്

  വ്യത്യസ്ഥനാമൊരു കണ്ടക്ടറാം തോമസ്0

  ടിക്കറ്റ് കൊടുക്കലും പണം വാങ്ങലും മാത്രമല്ല, ഒരു ബസ് കണ്ടക്ടർക്ക് അതിനുമപ്പുറം ചെയ്യാനുണ്ടെന്ന് തെളിയിച്ച തോമസ് അമ്പാട്ട്, ഓരോ ക്രിസ്ത്യാനിക്കും പകരുന്നത് സുപ്രധാനമായ ഒരു ബോധ്യമാണ്. സുബിൻ തോമസ് ചില്ലറ നൽകാത്തതിന് ദേഷ്യപ്പെട്ടും ബാക്കി പിന്നെതരാമെന്ന് പറഞ്ഞും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി പാഞ്ഞു നടക്കുന്ന ബസ് കണ്ടക്ടർമാർ മലയാളികൾക്ക് പതിവുകാഴ്ചയാണ്. ഒരു ബസ് കണ്ടക്ടറിൽനിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കണം എന്ന് ചോദിക്കുന്നവരുടെ അറിവിലേക്ക്, ഒരാളെ പരിചയപ്പെടുത്താം, വ്യത്യസ്ഥനാം കണ്ടക്ടർ ഇടുക്കി സ്വദേശി തോമസ് അമ്പാട്ട്. യാത്രക്കാർ

 • മാധവി എന്ന മറിയം: വിശുദ്ധ അൽഫോൻസ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം!

  മാധവി എന്ന മറിയം: വിശുദ്ധ അൽഫോൻസ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം!0

  ജെയ്‌മോൻ നിരവധിയായ അത്ഭുതങ്ങൾക്ക് മാധ്യസ്ഥ്യയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ഒരു ചോദ്യം: വിശുദ്ധയുടെ മാധ്യസ്ഥ്യത്താലുണ്ടായ ആദ്യത്തെ അത്ഭുതം ഏതാണ്? പഴയ തലമുറ കേട്ടിട്ടുണ്ടാകുമെങ്കിലും പുതുതലമുറയ്ക്ക് ഒരുപക്ഷേ, അറിവുണ്ടായിരിക്കില്ല. ഉത്തരം എന്തന്നല്ലേ- മാധവിയുടെ മാനസാന്തരം! വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് പതിറ്റാണ്ടുകൾക്കുമുമ്പ് അൽഫോൻസാമ്മ പ്രവർത്തിച്ച പ്രസ്തുത അത്ഭുതത്തിന് 70 വർഷം പൂർത്തിയാവുകയാണ് ജൂലൈ 28ന്. വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയാൽ സംഭവിച്ച ആദ്യ അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് മാധവി എന്ന അക്രൈസ്തവ യുവതിയുടെ ക്രിസ്തു വിശ്വാസസ്വീകരണമാണ്. പാവപ്പെട്ട ഒരു ഹൈന്ദവ കുടുംബത്തിൽ

 • ഒരു വർഷത്തിൽ ഒരേയൊരു ദിവ്യബലി, അതാണ് ട്രിഗിജോ വില്ലേജിലെ സ്ഥിതി!

  ഒരു വർഷത്തിൽ ഒരേയൊരു ദിവ്യബലി, അതാണ് ട്രിഗിജോ വില്ലേജിലെ സ്ഥിതി!0

  വിളവ് ഏറെയുള്ള, വേലക്കാർ ചുരുക്കമായ ഇക്വഡോറിയൻ ഗ്രാമങ്ങളിലെ മിഷൻ അനുഭവങ്ങൾ പങ്കുവെക്കുന്നു, സി.എം.ഐ സഭയുടെ ഇക്വഡോർ മിഷനിൽ സേവനം ചെയ്യുന്ന ഫാ. ജോഷി കണ്ടത്തിൽ സി.എം.ഐ. നാല്‌ മുളങ്കുറ്റി കുത്തിവെച്ച് അതിനു മുകളിൽ പനയോല വാരിയിട്ട ഒരു ചായ്പ്പ്, മേശയുടെയും കസേരയുടെയും സ്ഥാനത്ത് വലിയകല്ലും മരക്കഷ്ണവും- പറഞ്ഞുവരുന്നത് ഇക്വഡോറിലെ ഗ്രാമാന്തരങ്ങളിലുള്ള മതബോധന ‘ക്ലാസ്മുറി’കളെക്കുറിച്ചാണ്. മതബോധന പഠനം സ്മാർട്ട് ക്ലാസ് മുറികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന നമുക്കൊന്നും ഉൾക്കൊള്ളാനാവില്ല ഈ ഇക്വഡോറിയൻ യാഥാർത്ഥ്യങ്ങൾ. സി.എം.ഐ സഭ ഇക്വഡോറിൽ മിഷനറി പ്രവർത്തനം ആരംഭിച്ചിട്ട്

 • മുന്നൂറ് വൈദികരെ പരിശീലിപ്പിച്ച പുരോഹിതന്‍

  മുന്നൂറ് വൈദികരെ പരിശീലിപ്പിച്ച പുരോഹിതന്‍0

  നാല്പത് വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 20 വര്‍ഷം സെമിനാരി പരിശീലനത്തിന് നേതൃത്വം നല്‍കിയ ഫാ. ജോസഫ് കുരീക്കാട്ടില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ”ദൈവാത്മാവ് ജീവിതത്തെ നയിക്കുമ്പോള്‍ പ്രതികൂലങ്ങളെല്ലാം അനുകൂലമാവുന്നു എന്നതാണ് എന്റെ അനുഭവം. കഴിഞ്ഞ 40 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയെ നോക്കി കാണുമ്പോള്‍ എനിക്ക് പറയാനാവുന്നത് അങ്ങനെയാണ്.” റൂബി ജൂബിലിക്കൊരുങ്ങുന്ന ഫാ. ജോസഫ് കുരീക്കാട്ടിലിന്റെ വാക്കുകളാണിത്. പൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടില്‍ ഇരുപത് വര്‍ഷവും വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയായിരുന്നു ചുമതല. തലശേരി, താമരശേരി, ബെല്‍ത്തങ്ങാടി രൂപതകളില്‍ സെമിനാരി റെക്ടറായും വൈസ് റെക്ടറായുമുള്ള

 • പല്ലു കളഞ്ഞ വാക്കത്തി കൊച്ചു മാത്യുവിനെ എത്തിച്ചത്‌

  പല്ലു കളഞ്ഞ വാക്കത്തി കൊച്ചു മാത്യുവിനെ എത്തിച്ചത്‌0

  പൗരോഹിത്യത്തിന്റെ അമ്പതാണ്ടുകള്‍ പിന്നിട്ട ഫാ.മാത്യു കുന്നത്ത് തന്റെ പൗരോഹിത്യ ജീവിതവും മിഷന്‍ അനുഭവങ്ങളും പങ്കുവയ്ക്കുന്നു… ഏഴു പതിറ്റാണ്ടുകള്‍ക്കുമുമ്പ് കോട്ടയം ജില്ലയിലെ തെള്ളകം കുന്നത്തുവീട്ടിലെ തറവാട്ടുവീട് കെട്ടിമേയുകയാണ്. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരും പുരമേയുന്ന തിരക്കിലായിരുന്നു. പഴയ പനയോല മാറ്റി പുത്തനോല മേയുമ്പോള്‍ ഓലയുടെ മടലും മറ്റും വെട്ടിയൊതുക്കുകയായിരുന്നു പണിക്കാരിലൊരാള്‍. പെട്ടെന്നാണതു സംഭവിച്ചത്. ഓല പെറുക്കി കൊടുത്തുകൊണ്ടിരുന്ന കൊച്ചുമാത്യു ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. പണിക്കാരന്റെ കൈയിലിരുന്ന വാക്കത്തി ലക്ഷ്യംതെറ്റി മാത്യുവിന്റെ മുന്‍നിരയിലെ പല്ലിലാണ് വായ്ത്തല ചെന്നുകൊണ്ടത്. പല്ലിന്റെ ഒരു കഷണം

 • പള്ളിപ്പുറത്തെ ധീര വനിത

  പള്ളിപ്പുറത്തെ ധീര വനിത0

  തെങ്ങുകയറ്റംമുതല്‍ ബഹിരാകാശയാത്രവരെയുള്ള സകലതും ‘വളയിട്ട കൈകള്‍ക്ക്’ വഴങ്ങുമെന്നതിന് നിരവധി തെളിവുകളുണ്ട് ചൂണ്ടിക്കാട്ടാന്‍. എന്നാല്‍ പള്ളിപ്പുറത്തെ ബേബിച്ചേച്ചിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാകില്ല. സംശയമുണ്ടെങ്കില്‍ അന്വേഷിക്കൂ, സെമിത്തേരിയില്‍ ശവക്കുഴിയെടുക്കുന്ന സ്ത്രീകള്‍ എവിടെയെങ്കിലുമുണ്ടോ? വൈപ്പിന്‍കരയിലെ പള്ളിപ്പുറം മഞ്ഞുമാതാ ദൈവാലയത്തില്‍ മരണാനന്തരശുശ്രൂഷയില്‍ പങ്കെടുക്കാനെത്തുന്നവര്‍ മടങ്ങുന്നത് അമ്പരപ്പോടെയാകും. കാരണം, അവിടെ ശവക്കുഴി വെട്ടുന്നത് ആണല്ല, പെണ്ണാണ്, നാട്ടുകാര്‍ ബേബിച്ചേച്ചി എന്നു വിളിക്കുന്ന മറിയം. വിശപ്പടക്കാന്‍ നിവൃത്തിയില്ലാതെ കുഴിവെട്ടിയാകാന്‍ ഉറപ്പിച്ച് സെമിത്തേരിയിലെത്തിയപ്പോള്‍ പ്രായം 17. ഇപ്പോള്‍ 61. ഈ 44 വര്‍ഷത്തിനിടയില്‍ 4000-ലേറെ കുഴികള്‍ വെട്ടിയ ബേബിച്ചേച്ചി മണ്ണിനടിയില്‍

 • ചൈനയുടെ മണ്ണില്‍ പ്രത്യാശയോടെ

  ചൈനയുടെ മണ്ണില്‍ പ്രത്യാശയോടെ0

  എറണാകുളം- അങ്കമാലി അതിരൂപതയിലെ തിരുമുടിക്കുന്ന് ഇടവക. ആത്മീയ നിറവുള്ള വികാരിയച്ചന് യാത്രയയപ്പ് കഴിഞ്ഞുള്ള വിരുന്ന് ഒരുക്കിയത് അന്ന് കണ്ടംകളത്തി തറവാട്ട് വീട്ടില്‍ കുഞ്ഞിപ്പൈലോയുടെ ഭവനത്തിലായിരുന്നു. ഭക്ഷണശേഷം അച്ചന്‍ തൊട്ടിയില്‍ ഉറങ്ങുന്ന കുഞ്ഞിന്റെ നിക്കറില്‍ ഒരു മെഡല്‍ കുത്തിക്കൊടുത്തിട്ട് പറഞ്ഞു ”ഇവനൊരു വൈദികനാകും.” ‘ആ പുണ്യപുരുഷന്റെ പ്രവചനം 1998 ജനുവരി പത്തിന് നിറവേറി. ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ തീക്ഷ്ണതയോടെ ക്രിസ്തുവിന്റെ ഉറച്ച മിഷനറിയായി മാറിയ ഫാ. ജിജോ കണ്ടംകുളത്തില്‍ സി.എം.എഫ് ആയിരുന്നു ആ ശിശു. പൗരോഹിത്യം സ്വീകരിച്ച് ആദ്യംതന്നെ

 • വിശുദ്ധ അൽഫോൻസാമ്മക്ക് നൽകിയ വെട്ടിപ്പഴങ്ങൾ

  വിശുദ്ധ അൽഫോൻസാമ്മക്ക് നൽകിയ വെട്ടിപ്പഴങ്ങൾ0

  1946 വിശുദ്ധ അൽഫോൻസാമ്മ മരിക്കുന്നതിന് മുമ്പുള്ള കാലഘട്ടം. സിസ്റ്ററിനെക്കുറിച്ചുള്ള സംസാരം ആ നാട്ടിൽ ഉണ്ടായിരുന്നു. പാലാ രൂപതയിലെ ഇടമറ്റം ഇടവകയിലെ ഇടയോടിയിൽ കുട്ടിപാപ്പന്റെ മകൻ എ.ജെ. സ്‌കറിയ ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളിൽ രണ്ടാം ക്ലാസിലായിരുന്നു ആ കാലഘട്ടത്തിൽ. നിത്യവും ഇടമറ്റത്ത് നിന്ന് മീനച്ചിലാറിലൂടെ വള്ളം കടന്ന് നടന്ന് പോകണം. ടാറിട്ട റോഡിലൂടെ വളച്ച് പോകാതെ കുറുക്ക് വഴികൾ സ്‌ക്കറിയാക്കും കൂട്ടുകാർക്കും സുപരിചിതം. പുഴ കടന്ന് കുറെ നടന്നാൽ പിന്നെ കാടുപിടിച്ച് കിടക്കുന്ന മീൻക്കുഴി എന്ന സ്ഥലത്തുനിന്നു

Latest Posts

Don’t want to skip an update or a post?