Follow Us On

20

March

2023

Monday

  • വിശുദ്ധ അൽഫോൻസാമ്മക്ക് നൽകിയ വെട്ടിപ്പഴങ്ങൾ

    വിശുദ്ധ അൽഫോൻസാമ്മക്ക് നൽകിയ വെട്ടിപ്പഴങ്ങൾ0

    1946 വിശുദ്ധ അൽഫോൻസാമ്മ മരിക്കുന്നതിന് മുമ്പുള്ള കാലഘട്ടം. സിസ്റ്ററിനെക്കുറിച്ചുള്ള സംസാരം ആ നാട്ടിൽ ഉണ്ടായിരുന്നു. പാലാ രൂപതയിലെ ഇടമറ്റം ഇടവകയിലെ ഇടയോടിയിൽ കുട്ടിപാപ്പന്റെ മകൻ എ.ജെ. സ്‌കറിയ ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളിൽ രണ്ടാം ക്ലാസിലായിരുന്നു ആ കാലഘട്ടത്തിൽ. നിത്യവും ഇടമറ്റത്ത് നിന്ന് മീനച്ചിലാറിലൂടെ വള്ളം കടന്ന് നടന്ന് പോകണം. ടാറിട്ട റോഡിലൂടെ വളച്ച് പോകാതെ കുറുക്ക് വഴികൾ സ്‌ക്കറിയാക്കും കൂട്ടുകാർക്കും സുപരിചിതം. പുഴ കടന്ന് കുറെ നടന്നാൽ പിന്നെ കാടുപിടിച്ച് കിടക്കുന്ന മീൻക്കുഴി എന്ന സ്ഥലത്തുനിന്നു

  • ഫ്രാൻസിൽനിന്നൊരു വെള്ളരിപ്രാവ്

    ഫ്രാൻസിൽനിന്നൊരു വെള്ളരിപ്രാവ്0

    ചില പൂച്ചെടികൾ അങ്ങനെയാണ്. അതിൽ പൂത്തുലഞ്ഞു നിൽക്കുന്ന പുഷ്പങ്ങൾ മാത്രം മതി, ഒരു മലർവാടിയെ മനോഹരമാക്കാൻ. അല്ലെങ്കിൽ അതിൽ വിരിഞ്ഞ ഒരൊറ്റ പൂവ് മാത്രം മതി, അതിൽ മൊട്ടിടാതെപോയ ഒരായിരം പൂക്കൾക്ക് പകരമാകാൻ! കേരളസഭയും അങ്ങനെതന്നെ. ഇവിടെ ദൈവവിളികൾ കുറഞ്ഞുവരുന്നു, സഭ പ്രതിസന്ധിയിലാകും എന്ന് കരുതുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ, അവർക്ക് തെറ്റി. വിശുദ്ധരുടെ വിളനിലമാണ് കേരളസഭയെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് ദൈവവിളിയാൽ സമ്പന്നമായ കേരളസഭയെ നോക്കിക്കൊണ്ടാണ്. വിശുദ്ധിയുടെ പരിമളം പരത്തി കേരളസഭയെ മനോഹരിയാക്കുന്ന ഒട്ടനവധി വിശുദ്ധർ ഇനിയും

  • ഈ കരങ്ങളിൽ  അഭയമുണ്ട്… പ്രതിദിനം 850 പേർക്ക്  സൗജന്യ ഭക്ഷണം നൽകുന്ന സിബിൻ എന്ന യുവാവ്

    ഈ കരങ്ങളിൽ അഭയമുണ്ട്… പ്രതിദിനം 850 പേർക്ക് സൗജന്യ ഭക്ഷണം നൽകുന്ന സിബിൻ എന്ന യുവാവ്0

    വലിയ ഷർട്ടും പഴയ പാന്റും ധരിച്ച് ചെരിപ്പിടാതെ നടക്കുന്ന ആ 25 വയസുകാരൻ കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് അന്നദാതാവാണ്. മലമൂത്രത്തിൽ കുളിച്ചവരെ വൃത്തിയാക്കുമ്പോൾ, അവരുടെ മുറിവുകൾ സ്‌നേഹത്തോടെ പരിചരിക്കുമ്പോൾ അവൻ അവർക്ക് മകനാണ്. പണമില്ലാത്തതിനാൽ പഠനം മുടങ്ങിയ കുട്ടികൾക്ക് ഫീസ് നൽകാൻ തട്ടുകടയിൽ പാത്രം കഴുകുമ്പോൾ അവൻ അവർക്ക് ഉത്തരവാദിത്തബോധമുള്ള സഹോദരനാണ്. ചുരുക്കത്തിൽ ആരുമല്ലാത്തവർക്ക് കൈനകരിക്കാരൻ സിബിൻ ജോസഫ് എല്ലാമാണ്. ഏഴ് വർഷം മുമ്പാണ് ജന്മ നിയോഗം പോലെ കായലിൽപറമ്പിൽ ചെറിയാൻ ജോസഫിന്റെയും സൂസമ്മയുടേയും മകൻ

  • ദൈവം കൂടെയുണ്ടെങ്കിൽ ആര് നമ്മെ പരാജയപ്പെടുത്തും?

    ദൈവം കൂടെയുണ്ടെങ്കിൽ ആര് നമ്മെ പരാജയപ്പെടുത്തും?0

    ‘പതിനാറാം വയസിലാണ് ഞാൻ ബീഹാറിലെത്തുന്നത്. എനിക്കവിടുത്തെ പാവങ്ങളെ കാണണം, അവരുടെ സ്ഥിതി മനസിലാക്കി അവർക്കുവേണ്ടി സേവനം ചെയ്യണം എന്നുറപ്പിച്ചാണ് കേരളം വിട്ടത്. പക്ഷേ വലിയ പോഷ് ആയിട്ടുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കുന്ന അധ്യാപക ജോലിയാണ് ലഭിച്ചത്. എങ്കിലും എവിടെയാണ് പാവങ്ങൾ ജീവിക്കുന്നതെന്ന് ഞാൻ അന്വേഷിച്ചു.” ആറു ജില്ലകളിൽ ജോലി ചെയ്തശേഷം മുങ്കേർ ജില്ലയിലെത്തിയപ്പോഴാണ് മുസഹർ സമുദായത്തെ കണ്ടുമുട്ടിയത്. ആദിവാസികളും പാവപ്പെട്ടവരുമായ അവരെ ഛോട്ടാനാഗ്പൂരിൽ നിന്നും റാഞ്ചിയിൽനിന്നും ആട്ടിയോടിച്ചു. ഗംഗാനദിയുടെ തീരങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലുമാണ് അവർ താമസിച്ചിരുന്നത്.

  • കാരുണ്യത്തിന്റെ  സദ്വാർത്ത

    കാരുണ്യത്തിന്റെ സദ്വാർത്ത0

    പരസ്‌നേഹസുവിശേഷം ജീവിതപ്രമാണമാക്കി കഴിഞ്ഞ ഇരുപത്തഞ്ചു വർഷം അഗതി ശുശ്രൂഷയ്ക്കായി സമർപ്പിച്ച വ്യക്തിയാണ് സിസ്റ്റർ മേഴ്‌സിൻ കൊച്ചുവേലിക്കകത്ത് എഫ്.സി.സി. ഫ്രാൻസീസ് അസ്സീസി, ക്ലാരപുണ്യവതി, വിശുദ്ധ അൽഫോൻസാമ്മ, ഒടുവിലായി വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയായെയും സഭയ്ക്ക് സമ്മാനിച്ച ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പാലാ പ്രൊവിൻസ് അംഗമാണ് സിസ്റ്റർ. നൂറിലധികം വരുന്ന സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും പാഠ്യേതരവുമായ കഴിവുകളെ കണ്ടെത്തി വളർത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അതീവ തല്പരയാണ് സിസ്റ്റർ. തന്നെ ഭരമേല്പിച്ച അന്തേവാസികളോടും അവരുടെ കുടുംബാംഗങ്ങളോടും വളരെ സൗഹാർദ്ദപരമായും കാരുണ്യപരമായും

  • സമ്പാദിച്ചു മുന്നേറുന്ന ലോകത്തു  സമ്മാനിച്ചു മുന്നേറാനുള്ള മാർഗരേഖ

    സമ്പാദിച്ചു മുന്നേറുന്ന ലോകത്തു സമ്മാനിച്ചു മുന്നേറാനുള്ള മാർഗരേഖ0

    ഇതാ നിനക്കായി എന്നു പറഞ്ഞു സ്‌നേഹത്തിന്റെ അനശ്വരമായ നിർവചനത്തെ രക്തംകൊണ്ടും ജീവിതംകൊണ്ടും അടിവരയിട്ടു ഉറപ്പിച്ചിട്ടു, മാനവികതയോടു വിളിച്ചുപറയുകയാണ്, സമ്മാനിച്ചുകൊണ്ട് മുന്നോട്ടു പോകാനുള്ളതാണ് ജീവിതം, സമ്പാദിച്ചുകൊണ്ട് മുന്നോട്ടു പോകാനുള്ളതല്ല. സ്‌നേഹം എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നുമാത്രം, ഒരു വ്യക്തി തന്നെത്തന്നെ ഇല്ലാതാക്കി മറ്റുള്ളവർക്ക് ജീവൻ കൊടുക്കുന്നതാണ്. തന്റെ ജീവിതം മറ്റുള്ളവർക്ക് സമ്മാനമാക്കുന്നതാണ് സ്‌നേഹത്തിന്റെ പൊരുൾ. പഴയനിയമ പെസഹാ കടന്നു പോകലുകളുടെ ഓർമപുതുക്കലുകൾ ആയിരുന്നെങ്കിൽ പുതിയനിയമ പെസഹാ തന്റെ ജീവിതം മറ്റുള്ളവർക്ക് സമ്മാനമായി നൽകുന്ന ഒരു പ്രാണദാനത്തിന്റെ സംസ്‌കൃതിയുടെ അടിത്തറയിടലാണ്.

  • ജീവിതം കരിസ്മാറ്റിക്

    ജീവിതം കരിസ്മാറ്റിക്0

    കേരളത്തിലെ കരിസ്മാറ്റിക് നവീകരണം ഇത്രമേൽ സജീവവും കർമനിരതവുമായിരിക്കാൻ കാരണം അതിനുവേണ്ടി ജീവിതം സമർപ്പിച്ച ഒത്തിരിയേറെ ആളുകൾ ഉണ്ടെന്നതാണ്. ഇന്നത്തെ കരിസ്മാറ്റിക് ജീവിതത്തെ അതിരറ്റ് സ്‌നേഹിക്കുകയും ഓരോ നിമിഷവും അതിനുവേണ്ടി ഓടുകയും ചെയ്യുന്ന വ്യക്തിയാണ് കെ.എസ്.റ്റി വൈസ് ചെയർമാൻകൂടിയായ ഷാജി വൈക്കത്തുപറമ്പിൽ. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ ഇദ്ദേഹം 1984 മുതൽ കരിസ്മാറ്റിക് ജീവിതശൈലി പിന്തുടരുന്ന വ്യക്തിയാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഇടവകയിലും ജോലിസ്ഥലത്തുമെല്ലാം ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഉത്തമ കരിസ്മാറ്റിക് ജീവിതം നയിക്കുവാൻ സഹായിക്കുന്ന ഒട്ടേറെ അനുഭവപാഠങ്ങൾ ഈ കാലഘട്ടംകൊണ്ട്

  • നിങ്ങൾ രണ്ടാഴ്ച മുമ്പു വന്നിരുന്നെങ്കിൽ…

    നിങ്ങൾ രണ്ടാഴ്ച മുമ്പു വന്നിരുന്നെങ്കിൽ…0

    ഇരിങ്ങാലക്കുട രൂപതയിലെ ഒരു ഇടവകയിൽ ചങ്ങനാശേരി കൃപാ പ്രോലൈഫേഴ്‌സിന്റെ ജീവൻ പ്രോ ലൈഫ് എക്‌സിബിഷനും ക്ലാസും നടക്കുന്നു. ഒരു മണിക്കൂർ വീതമുളള മൂന്ന് ക്ലാസ് കഴിഞ്ഞപ്പോൾ പത്ത് മിനിറ്റ് വിശ്രമം ആവശ്യപ്പെട്ട് അടുത്ത കടയിൽ ജ്യുസ് കുടിയ്ക്കാൻ ഞാൻ ചെന്നു. കടക്കാരൻ എന്നോട് ആരാണെന്നും എവിടെനിന്നാണെന്നും ചോദിച്ചു.“ചങ്ങനാശേരിയിൽനിന്ന് ക്ലാസ് എടുക്കാനാണ് വന്നതെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാവം മാറി. ‘നിങ്ങൾ എന്താണ് രണ്ടാഴ്ച മുമ്പ് വരാതിരുന്നതെന്നായി അദേഹത്തിന്റെ ചോദ്യം. അതിനെന്ത് മറുപടി കൊടുക്കും? അച്ചൻ ഇന്നത്തേക്കാണ് എന്നെ വിളിച്ചത്.

Latest Posts

Don’t want to skip an update or a post?