സുകൃതിയായ ഭർത്താവിന് പുണ്യവതിയായ ഭാര്യ; ആരേയും അമ്പരപ്പിക്കും ഈ വൃദ്ധ ദമ്പതികൾ
- Best of the week
- August 18, 2020
അമേരിക്കയിലെ പ്രസിദ്ധമായ ഓക്‌റിഡ്ജ് നാഷണൽ ലബോറട്ടറി എന്ന ഗവേഷണശാലയിൽ നിന്ന് പ്രഗത്ഭനായൊരു യുവശാസ്ത്രജ്ഞൻ രാജിവയ്ക്കുന്നു എന്നറിഞ്ഞ ഡോ. പ്രെഡ്രാഗ് ക്ര്സ്റ്റിക് അമ്പരന്നു. അതും അയാൾ പോകുന്നത് കത്തോലിക്കാ സഭയിലെ പുരോഹിതനാകാൻ! തന്റെ കീഴിൽ ഗവേഷണം നടത്തിയിട്ടുള്ളവരിൽ ഏറ്റവും മിടുക്കനായ പോസ്റ്റ് ഡോക്ടറൽ ഫെലോ. നാനോ ടെക്‌നോളജിയിൽ ഒരു പ്രധാനപ്പെട്ട പ്രബന്ധം സമർപ്പിച്ചു കഴിഞ്ഞ ഉടനെയാണീ പോക്ക്. അയാളുടെ കണ്ടെത്തലുകൾ ലോകത്തിലെ ഒന്നാം നമ്പർ ശാസ്ത്രമാസികയായ ‘സയൻസ്’ മാഗസിനിൽ വൈകാതെ പ്രസിദ്ധീകരിക്കും. ഒരു ശാസ്ത്രജ്ഞനു ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും
സിനിമ കാണാൻ തിയറ്ററിൽ പോകില്ല, ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കില്ല, കാറുണ്ടെങ്കിലും ദൂരം കുറവാണെങ്കിൽ യാത്ര ഇരുചക്ര വാഹനത്തിൽ, വീട്ടിൽ പണച്ചെലവുള്ള ആഘോ ഷങ്ങളൊന്നുമില്ല, ആഡംബര വീട്ടിൽ ജീവിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും താമസം ഇടത്തരം ഫ്‌ളാറ്റിലും! ആരാണ് ഈ പിശുക്കൻ എന്ന് ചിന്തിക്കാൻ വരട്ടെ, മിതവ്യയത്തിലൂടെ മിച്ചം പിടിക്കുന്ന പണംകൊണ്ട് ഇദ്ദേഹം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചറിഞ്ഞാൽ മനസുകൊണ്ടു നമിച്ചുപോകും ആരും: ഏതാണ്ട് 1300 പേരുടെ ചികിത്സയ്ക്കുള്ള പണമാണിത്. ‘ജീവിക്കാൻ പണം വേണം എന്നാൽ, പണത്തിനുവേണ്ടി ജീവിക്കരുത്’ എന്ന ദർശനം ജീവിതംകൊണ്ട് സാക്ഷിക്കുന്ന
കഴിഞ്ഞ മൂന്നു വർഷങ്ങളായി വീട്ടിൽ തളർന്നുകിടക്കുന്ന രോഗികളെ യും കൊണ്ട് മിഷൻ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ ദൈവം എന്നെ അനുവദിക്കുന്നു. വീടിന്റെ ജനലിനപ്പുറമുള്ള സ്ഥിരം ചിത്രങ്ങളല്ലാതെ മറ്റൊന്നും കാണാത്തവരാണ് ഇവരിൽ പലരും. അവരെ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും കൊണ്ടുപോകാനും അവരുടെ ജീവിതത്തിൽ പ്രത്യാശ പകരാനും ഇടയായതാണ് മറക്കാനാവാത്ത അനുഭവം. സഹോദരനായ ഫാ. പോൾ ചുങ്കത്ത് സി.എം.ഐ മിഷൻ പ്രവർത്തനം നടത്തുന്ന സാഗർ രൂപതയിലേക്കാണ് ഞങ്ങൾ 2015-ൽ പോയത്. കിടപ്പുരോഗികളുമായി അവിടേക്ക് വരുന്ന കാര്യം പറഞ്ഞപ്പോൾ ജ്യേഷ്ഠൻ ആദ്യം
ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെയെല്ലാം മൂലകാരണമായി ഞാൻ കാണുന്നത് എന്റെ മാതാപിതാക്കളാണ്. ഒരു ദിവസം പോലും കുടുംബപ്രാർത്ഥന മുടങ്ങരുതെന്ന് അമ്മയ്ക്ക് നിഷ്‌കർഷയുണ്ടായിരുന്നു. അമ്മയ്ക്ക് മാതാവിനോട് വലിയ ഭക്തിയുണ്ടായിരുന്നു. അതോടൊപ്പം അമ്മയുടെ പ്രാർഥനയും ഞങ്ങൾ മക്കൾക്കെല്ലാം വലിയ ശക്തി പകർന്നു. ഉറച്ച ഭക്തിയുള്ള നല്ലൊരു കത്തോലിക്കനായാണ് എന്നും ജീവിക്കാൻ ശ്രമിക്കുന്നത്. മാതാവിനോടുള്ള ഭക്തിയും കത്തോലിക്കാ വിശ്വാസങ്ങളും തള്ളിപ്പറയുന്നവരോട് പൊരുത്തപ്പെടാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. എന്റെ അമ്മ ചെറുപ്പത്തിൽ പഠിപ്പിച്ചതാണ് മാതാവിനോടുള്ള ഭക്തിയും, പ്രാർത്ഥനയും. അതെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഒരുപാട്
നാസി തടവറയിൽവെച്ച് രഹസ്യമായി ദിവ്യബലി അർപ്പിച്ച പുരോഹിതരെകുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ നാസി തടവറ, പൗരോഹിത്യ സ്വീകരണത്തിന് വേദിയാവുകയോ? ധീരരക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്നു പന്തലിച്ച സഭയുടെ ചരിത്രത്തിൽ രേഖപ്പെടുത്താൻ, അപ്രകാരമൊരു സാഹസവും ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ, ആദ്യമായും അവസാനമായും നാസി തടവറയിൽ അങ്ങനെയൊരു പൗരോഹിത്യ സ്വീകരണംമാത്രമേ നടന്നിട്ടുണ്ടാകുകയുള്ളൂ. ആ ധൈര്യശാലിയുടെ പേര്, ഡീക്കൻ കാൾ ലെയിസ്‌നർ. ദാക്കാവ് നാസി തടങ്കൽ പാളയത്തിൽ നടന്ന പൗരോഹിത്യ സ്വീകരണത്തിന് അകത്തോലിക്കരും അക്രൈസ്തവരുമായ തടവുപുള്ളികൾവരെ സഹകരണവുമായെത്തി എന്നതാണ് മറ്റൊരു അത്ഭുതം! ജർമനിയിലെ കുപ്രസിദ്ധമായ ദാക്കാവ്
ഒന്നുമില്ലായ്മയിൽനിന്ന് ഒരു രൂപതയ്ക്കുവേണ്ട ഒട്ടുമിക്ക അജപാലനസംവിധാനങ്ങളും നോർത്ത് അമേരിക്കയിൽ യാഥാർത്ഥ്യമാക്കിയ ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസ്, പാറശാല രൂപതയുടെ പ്രഥമ ഇടയ ദൗത്യം ഏറ്റെടുക്കുമ്പോൾ അവിടെയും കാത്തിരിക്കുന്നത് അജപാലന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. കത്തീഡ്രൽ ദൈവാലയം ഉണ്ടെന്നതുമാത്രമാകും ഏക വ്യത്യാസം. പക്ഷേ, ആശങ്ക ഇല്ലെന്നുമാത്രമല്ല, വലിയ ആനന്ദമാണ് മനസുനിറയെ. അത് മുഖത്ത് പ്രതിഫലിക്കുന്നുമുണ്ട്. മനുഷ്യദൃഷ്ടിയിൽ പ്രതികൂല സാഹചര്യങ്ങൾ കാത്തിരിപ്പുണ്ടല്ലോ എന്നു ചോദിച്ചാൽ അദ്ദേഹം ആനന്ദത്തിന്റെ രഹസ്യം വെളിപ്പെടുത്തും: ‘നോർത്ത് അമേരിക്കയിലേതിനേക്കാൾ വലിയ വെല്ലുവിളികളാണ് പാറശാലയിൽ കാത്തിരിക്കുന്നത്. അതിനർത്ഥം
ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കുന്നതും അതിൽ വിശ്വസിക്കുന്നതും വ്യക്തിപരമായ കാര്യമല്ലേ? ചോദ്യം വിനോദ് കാംബ്ലി എന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റേതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രശസ്തിയുടെ നെറുകയിൽ നില്ക്കുമ്പോഴായിരുന്നു വിനോദ് കാംബ്ലി ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. മുംബെയിൽ ജനിച്ചുവളർന്ന കാബ്ലിയുടെ കുടുംബം മറ്റു മതവിശ്വാസികളുടെ ആരാധാനാലയങ്ങളിലും പോയിരുന്നു. അങ്ങനെയാണ് മൗണ്ട് മേരി ദൈവാലയത്തിൽ നൊവേനകളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ആ ബന്ധമാണ് ജീവിതം ക്രിസ്തുവിലേക്ക് കേന്ദ്രീകരിക്കുന്ന വിധത്തിലേക്ക് വളർന്നത്. തന്നെ ക്രിസ്തുവിലേക്ക് അടുപ്പിച്ചതിന്റെ ക്രെഡിറ്റ് ഭാര്യ
പിതാവായ ദൈവം നമുക്ക് നൽകിയ വലിയൊരു സമ്മാനമാണ് പരിശുദ്ധ കന്യകാമറിയം. മൂന്നുവർഷം പരസ്യജീവിതത്തിൽ ജീവിച്ച ക്രിസ്തു മുപ്പതുവർഷം അമ്മയുടെ കരുതലിലും വാത്സല്യത്തിലുമാണ് വളർന്നത്. പരസ്യജീവിതത്തിന്റെ പത്തിരട്ടിക്കാലം അമ്മയോടൊത്ത് ജീവിച്ച ക്രിസ്തുവിന്റെ മാനുഷികഗുണങ്ങളെ വളർത്തിയെടുക്കാൻ ആ അമ്മയുടെ വലിയൊരു സ്വാധീനം ഉണ്ടായിട്ടുണ്ടാവണം. അങ്ങനെ ആണെങ്കിൽ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിനും മനുഷ്യർക്കും പ്രീതികരമായി ക്രിസ്തുവിനെ വളർത്തി വലുതാക്കിയ മറിയത്തിന് എന്നെയും വളർത്താൻ സാധിക്കും. ഈ മാതൃപുത്ര ബന്ധത്തെ മനസിലാക്കാൻ സാധിക്കാത്ത ഒരാൾക്കും മറിയത്തെ പൂർണമായും ഉൾക്കൊള്ളാൻ കഴിയില്ല. മറിയത്തിന്റെ ലക്ഷ്യം
Don’t want to skip an update or a post?