Follow Us On

29

March

2024

Friday

  • കൊങ്കിണി സമുദായത്തിലും ഒരു ദൈവദാസനുണ്ട്

    കൊങ്കിണി സമുദായത്തിലും ഒരു ദൈവദാസനുണ്ട്0

    പതിനെട്ടാം നൂറ്റാണ്ടിൽ ഗോവയിൽ നിന്ന് മംഗലാപുരത്തേക്ക് കുടിയേറിയതിന്റെ പാരമ്പര്യമുള്ള ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിൽ 1875 ജനുവരി 23 നാണ് ദൈവദാസൻ മോൺ. റെയ്മണ്ട് ജനിച്ചത്. ലാസറസിന്റെയും ജോവന്നയുടെയും പതിമൂന്ന് മക്കളിൽ ഏഴാമനായിരുന്നു റെയ്മണ്ട്. പിതാവിന് മുൻസിപ്പൽ കമ്മീഷണറുടെ ഓഫീസിലായിരുന്നു ജോലി എന്നതിനാൽ ഷിമോഗയിലായിരുന്നു ജനനം. ക്രൈസ്തവവിശ്വാസത്തിൽ ആഴപ്പെട്ട ദമ്പതികളായിരുന്നു ലാസറസും ജോവന്നയും. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മതദ്രോഹങ്ങൾക്കും മരണത്തിനും വരെ വിധേയമാവേണ്ടിവന്ന പൂർവ്വികരായിരുന്നു അവരുടേത്. ആ വിശ്വാസത്തിന്റെ കരുത്ത് ലാസറസിനും ജോവന്നയ്ക്കുമുണ്ടായിരുന്നു. അവരത് മക്കൾക്ക് പകർന്നുനല്കുകയും ചെയ്തു.

  • ജീസസ് യൂത്ത് അന്തർദേശീയമായി അംഗീകരിക്കപ്പെട്ടതിന്റെ പ്രസക്തി എന്താണ്?

    ജീസസ് യൂത്ത് അന്തർദേശീയമായി അംഗീകരിക്കപ്പെട്ടതിന്റെ പ്രസക്തി എന്താണ്?0

    ജീസസ് യൂത്ത് അസോസിയേഷനായി അംഗീകരിക്കപ്പെട്ടത് എന്തിനാണ്? അസോസിയേഷൻ എന്ന വാക്ക് കാനോനികമായി നിയമപരമായി ഉപയോഗിക്കുന്ന ~ഒരു പദമാണ്. സഭയിൽ ഔദ്യോഗികമായി ഉപയോഗിക്കുന്ന വാക്കാണിത്. ഈ ഗണത്തിൽ മുന്നേറ്റങ്ങളും സമൂഹങ്ങളും ഉൾപ്പെടും. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം പരിശുദ്ധാത്മാവ് തിരുസഭയിൽ ധാരാളം മുന്നേറ്റങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ജന്മം നൽകിയിട്ടുണ്ടല്ലോ. ഇവയെ ആദ്യമായി ഒന്നിച്ചുവിളിച്ചുകൂട്ടിയത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്. അദ്ദേഹം മൂന്ന് വാക്കുകളാണ് ഉപയോഗിച്ചത്- സഭാത്മക മുന്നേറ്റങ്ങൾ, അസോസിയേഷനുകൾ, പുതുസമൂഹങ്ങൾ (Ecclesial Movements, Associations and New Communities). ഇത്

  • ജീസസ് യൂത്തിനെ വത്തിക്കാൻ അംഗീകരിച്ച വഴികൾ

    ജീസസ് യൂത്തിനെ വത്തിക്കാൻ അംഗീകരിച്ച വഴികൾ1

    വത്തിക്കാൻ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യമുന്നേറ്റം. 1970-കളിൽ കേരളത്തിൽ തുടക്കം- 1985 ൽ ജീസസ്‌യൂത്ത് എന്ന പേര് ലഭിച്ചു- 2008 മുതൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അംഗീകാരം- മുപ്പതിലധികം രാജ്യങ്ങളിൽ സാന്നിധ്യം- 2010-ൽ കൊച്ചിയിൽ വച്ച് 22000ലധികം പേർ പങ്കെടുത്ത ജൂബിലി സമ്മേളനം-. 2016 ൽ വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയിറ്റിയുടെ അംഗീകാരം-മിഷനറി ശിഷ്യത്വം എന്ന ലക്ഷ്യത്തിലൂന്നിയുള്ള പരിശീലന പരിപാടികൾ- വ്യക്തിപരമായ പ്രാർഥന, ദൈവവചന പഠനം, കൂട്ടായ്മ, കൂദാശകൾ, പാവങ്ങളോടുള്ള പക്ഷം ചേരൽ, സുവിശേഷവത്കരണാഭിമുഖ്യം.

  • നഴ്‌സിംഗ് ശുശ്രൂഷയ്ക്ക് മാതൃകയായി പരിശുദ്ധ കന്യകാമറിയം

    നഴ്‌സിംഗ് ശുശ്രൂഷയ്ക്ക് മാതൃകയായി പരിശുദ്ധ കന്യകാമറിയം0

    പരിശുദ്ധ കന്യകാമറിയത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന മെയ് മാസത്തിൽ അമ്മയുടെ ആതുര സേവനം മാതൃകയാക്കി സേവനനുഷ്ഠിക്കുന്ന നഴ്‌സുമാരുടെ പ്രവർത്തനങ്ങളെകുറിച്ച് ചിന്തിക്കുന്നത് അവർക്കുള്ള നന്ദിപ്രകാശനംകൂടിയാകുമല്ലോ. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ അനാവൃതമാകുന്നത് ഗൈനക്കോളജി വിഭാഗത്തിൽ വിദഗ്ദ്ധപരിശീലനം നേടിയ കന്യകാമറിയത്തിന്റെ നഴ്‌സിംഗ് മോഡലാണ്. ബന്ധുവായ എലിസബത്ത് വാർദ്ധ്യക്യത്തിൽ ഗർഭവതിയായ വിവരമറിഞ്ഞപ്പോൾ അവർക്ക് ശുശ്രൂഷ ആവശ്യമുണ്ടെന്ന് സ്വയം മനസ്സിലാക്കി മലമ്പ്രദേശത്തുള്ള വീട്ടിലേക്ക് ഒറ്റയ്ക്കുപോയ ബോധ്യമാണ് നഴ്‌സിംഗിന്റെ ആദ്യപാഠം. നഴ്‌സിംഗ് പഠനം കഴിഞ്ഞാൽ ജോലി സമയത്തും ശേഷവും സദാ സേവനസന്നദ്ധയായിരിക്കുക എന്നത് നഴ്‌സിന്റെ നിയമത്തിനപ്പുറമുള്ള ധാർമ്മിക

  • എത്ര സ്തുതിച്ചാലും മതിവരുമോ?

    എത്ര സ്തുതിച്ചാലും മതിവരുമോ?0

    എറണാകുളം അതിരൂപതയിലെ വെസ്റ്റ് കൊരട്ടി ഫാത്തിമ മാതാ ദൈവാലയത്തിൽ ആദ്യമായി ഞാൻ പാടിയത് ഓർക്കുന്നു. അന്ന് ആറാംക്ലാസിൽ പഠിക്കുന്നു. സി.എൽ.സി നടത്തിയ ഭക്തിഗാനമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയപ്പോൾ വികാരിയച്ചനായ ഫാ. സെബാസ്റ്റ്യൻ പാലാട്ടി എന്നെ ഗായകസംഘത്തിലേക്ക് ക്ഷണിച്ചു. ഇന്നും പരിശുദ്ധ അമ്മയും ദിവ്യകാരുണ്യനാഥനുമാണ് എന്റെ ഗാനശുശ്രൂഷാജീവിതത്തിന്റെ ഉൾതുടിപ്പ്. അൾത്താരയോട് ചേർന്നുനിൽക്കാനും പരിശുദ്ധ കുർബാനയിൽ പാടാനും എന്നെ എന്റെ ദൈവം തിരഞ്ഞെടുത്ത് നിയോഗിച്ചതാണ് എന്റെ ജീവിതം മുഴുവൻ ആത്മീയ ചൈതന്യമുള്ളതാക്കിയത്. അമ്മയുടെ വലിയ ഒരാഗ്രഹമായിരുന്നു എന്നെ പോട്ടയിലെ ഒരു

  • ശരീരങ്ങൾ  ഉയർക്കുമോ?

    ശരീരങ്ങൾ ഉയർക്കുമോ?0

    വിശുദ്ധ പൗലോസ് താൻ പ്രസംഗിച്ച സുവിശേഷത്തെക്കുറിച്ച് കോറിന്തോസിലെ ക്രൈസ്തവരോട് പറയുന്നു: ”എനിക്ക് ലഭിച്ചത് സർവപ്രധാനമായി കരുതി, ഞാൻ നിങ്ങൾക്ക് ഏൽപിച്ചുതന്നു” (1 കോറി. 15:3). എന്താണ് ഏൽപിച്ചുകൊടുത്തത്? ”ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു” (1 കോറി. 15:4). അപ്പസ്‌തോലൻ പറയുന്നത് ആരോ പറഞ്ഞുകേട്ട കഥയല്ല; തന്റെ സ്വന്തം അനുഭവമാണ്. ”കേപ്പയ്ക്കും പന്ത്രണ്ടുപേർക്കും പിന്നെ ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരർക്കും (അവരിൽ മിക്കവരും അപ്പസ്‌തോലൻ കോറിന്ത്യർക്ക് ഈ കത്തെഴുതുമ്പോഴും ജീവിച്ചിരുന്നവരാണ്.) പിന്നീട് യാക്കോബിനും

  • മണിമുത്തുകൾ

    മണിമുത്തുകൾ0

    കാർ കുഴിച്ച് മൂടാൻ ശ്രമിച്ചതിന് പിന്നിൽ ഈയിടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചൊരു വാർത്ത കോടികൾ വിലമതിക്കുന്ന തന്റെ കാർ കുഴിച്ചുമൂടുന്നൊരു സമ്പന്നനെക്കുറിച്ചായിരുന്നു. കോടികൾ വിലമതിക്കുന്ന തന്റെ ബെൻലി കാർ കുഴിച്ചുമൂടുകയാണ് താനെന്ന് ബ്രസീലിലെ ഏറ്റവും വലിയ ധനികനായ താനെ ചിക്യുനോ സ്‌കാർപയാണ് പ്രഖ്യാപിച്ചത്. തന്റെ മരണാനന്തരജീവിതത്തിൽ കാർ ഓടിച്ചുനടക്കുന്നതിനുവേണ്ടിയായിരുന്നു ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനായി അദ്ദേഹം ഒരു വലിയ കുഴിയും തന്റെ ബംഗ്ലാവിനോട് ചേർന്ന് തയ്യാറാക്കിയിരുന്നു. ഇത്രയും വിലയേറിയ കാർ വെറുതെ കുഴിച്ചുമൂടാതെ പരോപകാര പ്രവൃത്തിക്കും മറ്റുമായി

  • അടയാളങ്ങൾക്കൊണ്ട് വചനത്തിന് സ്ഥിരീകരണം

    അടയാളങ്ങൾക്കൊണ്ട് വചനത്തിന് സ്ഥിരീകരണം0

    വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിന്റെ അവസാന അധ്യായത്തിന്റെ അവസാനത്തെ ആറ് വചനങ്ങളാണ് 16:14-20. ഇതിൽ ഇരുപതാമത്തെ വചനം ഇങ്ങനെയാണ്: അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടി പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ വചനത്തിന്റെ പശ്ചാത്തലം ഇങ്ങനെയാണ്. സ്വർഗാരോഹണത്തിനുമുമ്പ് യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക… വിശ്വസിക്കുന്നവരോടുകൂടി ഈ അടയാളങ്ങൾ ഉണ്ടായിരിക്കും. അവർ എന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകൾ സംസാരിക്കും. അവർ സർപ്പങ്ങളെ കൈയിലെടുക്കും.

Latest Posts

Don’t want to skip an update or a post?