Follow Us On

28

March

2024

Thursday

  • വൈഎംസിഎ ശതോത്തര രജതജൂബിലി സമാപിച്ചു

    വൈഎംസിഎ ശതോത്തര രജതജൂബിലി സമാപിച്ചു0

    കൊൽക്കത്ത: ഇന്ത്യൻ വൈഎംസിഎ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. കൊൽക്കത്ത അതിരൂപതാധ്യക്ഷൻ ഡോ. തോമസ് ഡിസൂസ അനുഗ്രഹ പ്രഭാഷണം നടത്തി. ജസ്റ്റീസ് ബിസ്വന്ത് സോമദാർ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. ഏഷ്യ പസഫിക് അലയൻസ് പ്രസിഡന്റ് ബാബു മർക്കസ് ഗോമസ്, ശ്രീലങ്കൻ വൈഎംസിഎ പ്രസിഡന്റ് നിർമൽ ഡി ഫൊനെസ്‌കാ, വൈസ്‌മെൻ ഇന്റർനാഷണൽ

  • പ്രകൃതിദുരന്തങ്ങളെ നേരിടാൻ പരിശീലനം

    പ്രകൃതിദുരന്തങ്ങളെ നേരിടാൻ പരിശീലനം0

    ഗുവഹത്തി: പ്രകൃതി ദുരന്തങ്ങൾ പതിവു കാഴ്ചകളായ അസമിൽ അവയെ നേരിടുന്നതിനായി പൊതുജനങ്ങൾക്ക് പരിശീലനം നൽകുന്നു. സലേഷ്യൻ സഭയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ബോസ്‌കോ റീച്ച് ഔട്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഗോൽപാറ ജില്ലയിലെ ലെങ്ങോപാറ ഗ്രാമത്തിൽ നടത്തിയ പരിശീലനത്തിൽ നാല് ഗ്രാമങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 160 പേർ സംബന്ധിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പരിശീലനം നൽകുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ പരിക്ക് ഏല്ക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിലും പരിശീലനം നൽകി. ഭൂമികുലുക്കം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, തീപിടുത്തം തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അവയെ

  • പരിസ്ഥിതി പ്രവർത്തകനായ മെത്രാൻ

    പരിസ്ഥിതി പ്രവർത്തകനായ മെത്രാൻ0

    മുംബൈ: കഴിഞ്ഞ തലമുറ മനോഹരമായ ഭൂമിയാണ് നമ്മെ ഭരമേല്പിച്ചത്. ആ മനോഹാരിത കാത്തുസൂക്ഷിച്ച് അടുത്ത തലമുറക്ക് കൈമാറാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്.” മുംബെ സഹായമെത്രാൻ ഡോ. ആൽവിൻ ഡിസൂസ പറയുന്നു. ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസിന്റെ കാലാവസ്ഥ വ്യതിയാന വിഭാഗത്തിന്റെ സെക്രട്ടറിയും മുംബൈ അതിരൂപതയുടെ പാരിസ്ഥിത വിഭാഗത്തിന്റെ തലവനുമാണ് 68-കാരനായ ഡോ. ഡിസൂസ. ഇക്കഴിഞ്ഞ ജനുവരി 28-നാണ് അദ്ദേഹം മുംബൈ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. കേവലം വാക്കുകളിൽ ഒതുങ്ങിനില്ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾ. താനെ സെന്റ് ജോൺ

  • ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ കന്യാസ്ത്രീയുടെ നേതൃത്വത്തിൽ സമരം

    ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ കന്യാസ്ത്രീയുടെ നേതൃത്വത്തിൽ സമരം0

    മതിയായ നഷ്ടപരിഹാരം നൽകാതെ പാവപ്പെട്ട കർഷകയുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള സമരം നയിക്കാൻ കന്യാസ്ത്രീ. അജ്മീരിലെ മിഷൻ സിസ്റ്റേഴ്‌സ് സഭാംഗമായ സിസ്റ്റർ കരോൾ ഗീത നീതിനിഷേധത്തിന് എതിരെ രംഗത്തുവന്നത്. വികസനം എത്തുന്നതിന് ഞങ്ങൾ എതിരല്ല; വിമാനത്താവളത്തെയും എതിർക്കുന്നില്ല. എന്നാൽ അർഹമായ നഷ്ടപരിഹാരം നൽകാതെ ഈ പാവങ്ങളെ തെരുവിലേക്ക് ഇറക്കിവിടാൻ അനുവദിക്കില്ല; ഉറച്ച ശബ്ദത്തിൽ സിസ്റ്റർ പറയുന്നു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലുള്ള രാത്തോഡൻ കി ധാനി എന്ന ഗ്രാമത്തിലാണ് വിമാനത്താവളത്തിനായി പാവപ്പെട്ട കൃഷിക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ഗ്രാമത്തിൽ ഒരു

  • മുംബൈയിലെ ക്രിസ്‌ബെൽ ട്രെസ്റ്റ്

    മുംബൈയിലെ ക്രിസ്‌ബെൽ ട്രെസ്റ്റ്0

    മുംബൈയിലെ ബാന്ദ്രയിലുള്ള ബാവ ആശുപത്രിയുടെ എതിർവശത്തുള്ള റോസ് റൂം എന്നറിയപ്പെടുന്ന മുറിയോട് ചേർന്ന് എപ്പോഴും തിരക്കായിരിക്കും. അവിടെ എത്തുന്നവരുടെ പൊതുവായ സാമ്യം എല്ലാവരുംതന്നെ ഉപേക്ഷിക്കപ്പെട്ടവരാണെന്നതായിരിക്കും. ഭിന്നശേഷിയുള്ളവർ, അനാഥർ, രോഗികൾ തുടങ്ങി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവരാണ് സന്ദർശകർ. അവർക്കാവശ്യമായ വസ്ത്രം, മരുന്ന്, വസ്ത്രങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്യപ്പെടുന്നത്. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തിൽ മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. സിസ്റ്റർ ക്രിസ്റ്റബെൽസ് ട്രസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. സിസ്റ്റർ ക്രിസ്റ്റ്‌ബെൽ ആരംഭിച്ചതാണ് ഈ

  • ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനം നിലച്ചു

    ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനം നിലച്ചു0

    ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ ഉറപ്പുവരുത്താൻ ഉത്തരവാദിത്വപ്പെട്ട ദേശീയ ന്യൂനപക്ഷകമ്മീഷന്റെ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച മട്ടിലായി. അധ്യക്ഷനടക്കം ഏഴ് അംഗങ്ങളുള്ള കമ്മീഷനിൽ നിലവിൽ ഉണ്ടായിരുന്ന അംഗമായ ദാദി ഇ മിസ്ട്രി ഈ മാസം ആദ്യം റിട്ടയർ ചെയ്തതിനെ തുടർന്നാണ് കമ്മീഷനിൽ അംഗങ്ങൾ ഇല്ലാത്ത അവസ്ഥ സംജാതമായത്. കമ്മീഷന്റെ പ്രവർത്തനങ്ങൾ നിലച്ചിട്ടും പുതിയ അംഗങ്ങളുടെ കാര്യത്തിൽ ഗവൺമെന്റ് തീരുമാനം എടുത്തിട്ടില്ല. ജൂഡീഷ്യൽ പദവിയുള്ള കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി മൂന്ന് വർഷമാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ വിരമിച്ചവർക്ക്

  • പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കുവേണ്ടി കാഷ്മീരിൽ പ്രാർത്ഥനകൾ

    പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കുവേണ്ടി കാഷ്മീരിൽ പ്രാർത്ഥനകൾ0

    ശ്രീനഗർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവർക്കുവേണ്ടി ജമ്മു-കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ പ്രാർത്ഥന നടത്തി. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തെ തുടർന്നായിരുന്നു പ്രാർത്ഥന. ശ്രീനഗർ ഹോളി ഫാമിലി ദൈവാലയത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് വികാരി ഫാ. റോയി മാത്യു നേതൃത്വം നൽകി. ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല, വിശ്വാസത്തിന്റെ പേരിൽ ലോകത്ത് പീഡനങ്ങൾ നേരിടുന്ന എല്ലാവർക്കുംവേണ്ടിയായിരുന്നു പ്രാർത്ഥന എന്ന് ഫാ. റോയി പറഞ്ഞു.

  • നാഗാലാന്റിൽ പുതിയ കത്തോലിക്ക സ്‌കൂൾ

    നാഗാലാന്റിൽ പുതിയ കത്തോലിക്ക സ്‌കൂൾ0

    ദിമാപൂർ: നാഗാലാന്റിലെ ദിമാപൂർ ജില്ലയിൽ പുതിയ കത്തോലിക്കാ സ്‌കൂൾ തുടങ്ങി. നിലാന്റ് ഗ്രാമത്തിൽ സെന്റ് ആൻസ് മഠത്തിനോടനുബന്ധിച്ചാണ് സെന്റ് ജോസഫ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. പാർലമെന്ററി സെക്രട്ടറി എൻ. ജേക്കബ് സ്‌കൂൾ ഉദ്ഘാടനം ചെയ്തു. കൊഹിമ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് തോപ്പിൽ സ്‌കൂൾ ആശീർവദിച്ചു. ഗ്രാമമുഖ്യൻ വിക്കി, സെന്റ് ജോസഫ് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ദേവരാജ്, സിസ്റ്റർ ജീന തുടങ്ങിയവർ പ്രസംഗിച്ചു.

Latest Posts

Don’t want to skip an update or a post?