Follow Us On

28

March

2024

Thursday

  • അമ്മമാരുടെ ഉദരങ്ങളിലെ നിശബ്ദ നിലവിളികള്‍; ദൈവാലയങ്ങളില്‍ ഓഗസ്റ്റ് 10 ന് മണിമുഴങ്ങും

    അമ്മമാരുടെ ഉദരങ്ങളിലെ നിശബ്ദ നിലവിളികള്‍; ദൈവാലയങ്ങളില്‍ ഓഗസ്റ്റ് 10 ന് മണിമുഴങ്ങും0

    പാലാ: അമ്മമാരുടെ ഉദരങ്ങളില്‍ വധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കുവേണ്ടി പാലാ രൂപതയിലെ ദൈവാലയങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 10) ഉച്ചയ്ക്ക് മണി മുഴങ്ങും. ഇന്ത്യയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഓഗസ്റ്റ് 10 ന് കേരള കത്തോലിക്ക സഭയില്‍ ജീവന്റെ സംരക്ഷണ ദിനമായും സിബിസിഐയുടെ നേതൃത്വത്തില്‍ വിലാപദിനമായി ആചരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് പാലാ രൂപതയിലെ ദൈവാലയങ്ങളില്‍ ഉച്ചയ്ക്ക് 12-നുള്ള ത്രികാല മണിക്കുശേഷം  ദൈവാലയ മണിമുഴക്കുന്നത്. ഏഴ് വയസിനുതാഴെയുള്ള കുട്ടികളുടെ മരണ അറിയിപ്പിനായുള്ള പള്ളിമണി ക്രമമനുസരിച്ചാണ് മണിമുഴക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പാലാ രൂപതാധ്യക്ഷന്‍

  • ജനസംഖ്യ കുറച്ച് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാവില്ല: കെസിബിസി

    ജനസംഖ്യ കുറച്ച് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാവില്ല: കെസിബിസി0

    കൊച്ചി: വികസനനയങ്ങളിലെ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രതിസന്ധികള്‍ക്ക് ജനസംഖ്യ കുറയ്ക്കുകയാണ് പരിഹാരമെന്ന നിലപാട് യുക്തിസഹമല്ലെന്ന് കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി. ഓഗസ്റ്റ് രണ്ട്  മുതല്‍ ആറ് വരെ ഓണ്‍ലൈനില്‍ നടന്ന കെസിബിസി സമ്മേളനത്തിനും മെത്രാന്മാരുടെ വാര്‍ഷിക ധ്യാനത്തനും ശേഷം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനന നിരക്ക് കുറച്ച വികസിത രാജ്യങ്ങളും  ചൈനയും അതിന്റെ തിക്തഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവര്‍ (1.8%) കേരളത്തില്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ്

  • 12-ാം ക്ലാസിനുശേഷം എന്തു പഠിക്കണം; മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

    12-ാം ക്ലാസിനുശേഷം എന്തു പഠിക്കണം; മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം0

    മാനന്തവാടി: 12-ാം ക്ലാസിനുശേഷം എന്ത് എന്നു ചിന്തിക്കുന്നവര്‍ക്കും പഠന മേഖല തെരഞ്ഞെടുത്തവര്‍ക്കുമായി അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തുന്നു. ഓഗസ്റ്റ് ഒമ്പതു മുതല്‍ 13 വരെ വൈകുന്നേരം ഏഴിനാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാം നടക്കുന്നത്. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഫെഡര്‍ ഫൗണ്ടേഷനാണ് പ്രോഗ്രാം ഒരുക്കുന്നത്. സൗജന്യമായി നടത്തുന്ന ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കണം. ഓറിയന്റേഷന്‍ പ്രോഗ്രാമിനായി രൂപപ്പെടുത്തിയ വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ന്നവര്‍ ഇതു പൂരിപ്പിക്കേണ്ടതില്ല. https://docs.google.com/forms/d/e/1FAIpQLSeXsaEdWqhZlfDheVvwAUW5Tc_QOvRxNFt80KtDFTUlOIcOOQ/viewform?fbclid=IwAR2hKu0NiVzFUFxw7JCYOODZbKb5HdrUlQdbKve5PBXBxssY2qMyvWIJ3is

  • കുടുംബങ്ങളുടെ സംരക്ഷണം സഭയുടെ ഉത്തരവാദിത്വം

    കുടുംബങ്ങളുടെ സംരക്ഷണം സഭയുടെ ഉത്തരവാദിത്വം0

    കാഞ്ഞിരപ്പള്ളി: വിശ്വാസിസമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ സംരക്ഷണം സഭാസംവിധാനങ്ങളുടെ  ഉത്തരവാദിത്വമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിലൂടെയാണ് സഭ ജീവിച്ചു വളരുന്നത്. സഭയുടെ  മുഖ്യധാരയില്‍ കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തി ആത്മീയ തലങ്ങളില്‍ മാത്രമല്ല ഭൗതീക മേഖലകളിലും കുടുംബങ്ങളെ ശക്തിപ്പെടുത്തും. ആഗോള കത്തോലിക്കാസഭ ആഹ്വാനം ചെയ്തിരിക്കുന്ന കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി രൂപതാതലത്തില്‍ കൂടുതല്‍ കുടുംബക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം

  • നൂറ് ദിവസംകൊണ്ട് നിര്‍മിച്ച ദൈവാലയം പുല്ലംകണ്ടത്തുണ്ട്

    നൂറ് ദിവസംകൊണ്ട് നിര്‍മിച്ച ദൈവാലയം പുല്ലംകണ്ടത്തുണ്ട്0

    തൃശൂര്‍: നൂറ് ദിവസംകൊണ്ട് ഒരു ദൈവാലയം നിര്‍മിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പുല്ലംകണ്ടത്തെ വിശ്വാസികള്‍. പ്രാര്‍ത്ഥനയും കൂട്ടായ്മയും ഒരുമിച്ചു കൈകോര്‍ത്തപ്പോഴാണ് ഇങ്ങനെയൊരു അത്ഭുതം സാധ്യമായത്. ഇടവക വികാരി ഫാ. വര്‍ഗീസ് എടക്കളത്തൂരിന്റെയും ഇടവകാംഗങ്ങളുടെയും വിശ്വാസത്തിലുള്ള ഒരു എടുത്തുചാട്ടമായിരുന്നു ദൈവാലയ നിര്‍മാണം. തൃശൂര്‍ അതിരൂപതയിലെ പുല്ലംകണ്ടം സെന്റ് ജോര്‍ജ്  ഇടവകയില്‍ ദൈവാലയത്തിന് തറക്കല്ലിടുമ്പോള്‍ അവരുടെ കൈയില്‍ കാര്യമായ പണമൊന്നും ഉണ്ടായിരുന്നില്ല. കൈവശം ഉണ്ടായിരുന്ന മൂലധനം വിശ്വാസമായിരുന്നു. വിശ്വാസത്തോടെയുള്ള യാത്രകളെ ദൈവം അനുഗ്രഹിക്കുമെന്നതിന്റെ സാക്ഷ്യംകൂടിയായി മാറുകയാണ് ഉയര്‍ന്നുനില്ക്കുന്ന ഈ ദൈവാലയം. സാധാരണക്കാരായ

  • ഉദരത്തിലെ നിലയ്ക്കാത്ത നിലവിളികള്‍; ഓഗസ്റ്റ് 10 ന് ഇന്ത്യയില്‍ വിലാപ ദിനം

    ഉദരത്തിലെ നിലയ്ക്കാത്ത നിലവിളികള്‍; ഓഗസ്റ്റ് 10 ന് ഇന്ത്യയില്‍ വിലാപ ദിനം0

    ന്യൂ ഡല്‍ഹി: ഉദരത്തില്‍ ഉയരുന്ന നിലവിളികളുടെ രോദനം സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍ ഉയര്‍ത്തുന്നതിനും ജീവന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓഗസ്റ്റ് 10-ന് ഇന്ത്യയിലെ കത്തോലിക്ക സഭ രാജ്യത്ത് വിലാപദിനമായി ആചരിക്കുന്നു. ഇന്ത്യയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാകു ന്ന ദിനമാണ് ഓഗസ്റ്റ് 10. 1971 ഓഗസ്റ്റ് 10 നായിരുന്നു രാജ്യത്ത് ഈ നിയമം നിലവില്‍ വന്നത്. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാജ്യത്ത് ഈ നിയമം

  • ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഓണ്‍ലൈന്‍ യുവജന ധ്യനം

    ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഓണ്‍ലൈന്‍ യുവജന ധ്യനം0

    ബംഗളൂരു: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഓണ്‍ലൈന്‍ യുവജന ധ്യാനം ഓഗസ്റ്റ് 14, 15 തീയതികളില്‍ നടക്കും. ബംഗളൂരു ധര്‍മരാം സെന്റ് തോമസ് യൂത്ത് അസോസിയേഷന്റെയും സന്തോം പ്രൊഫഷണല്‍ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ‘മോറിയ മീറ്റ് 2021’ എന്ന ധ്യാനം ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം ആറ് മുതല്‍ രാത്രി ഒമ്പതുവരെ ധ്യാനം നടക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. രജിസ്റ്റര്‍ ചെയ്യുവാനായി താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ നിങ്ങളുടെ പേര് വിവരങ്ങള്‍ നല്‍കുക. https://forms.gle/8aK8XFgJLNvkExso8

  • ഗ്രേയ്‌സിനും അവളുടെ സ്വപ്നങ്ങള്‍ക്കും കൊടുക്കാം നല്ലൊരു കയ്യടി; കേള്‍ക്കാനാവില്ലെങ്കിലും 99 ശതമാനം മാര്‍ക്കുണ്ട്

    ഗ്രേയ്‌സിനും അവളുടെ സ്വപ്നങ്ങള്‍ക്കും കൊടുക്കാം നല്ലൊരു കയ്യടി; കേള്‍ക്കാനാവില്ലെങ്കിലും 99 ശതമാനം മാര്‍ക്കുണ്ട്0

    കണ്ണൂര്‍: പ്രതിസന്ധികളുടെ മുകളിലൂടെ നടന്നാണ് ഗ്രേസ് മരിയ വിനോദ് നേട്ടങ്ങളുടെ നെറുകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് പ്ലസ് ടുവിന് അവള്‍ക്ക് ലഭിച്ച 99 ശതമാനം മാര്‍ക്കിന് 100 ശതമാനത്തിലധികം തിളക്കമുണ്ടാകുന്നത്. പരിമിതികള്‍ പിന്നിലേക്ക് വിളിക്കുന്നത് അവള്‍ കേള്‍ക്കുന്നില്ല. ജനനം മുതല്‍ ഗ്രേസ് മരിയക്ക് കേള്‍വിശക്തി ഉണ്ടായിരുന്നില്ല. അവളുടെ മനസില്‍ വലിയൊരു വലിയൊരു സ്വപ്നമുണ്ട്. തന്റെ സ്വപ്നം ദൈവം യാഥാര്‍ത്ഥ്യമാക്കുമെന്ന ഉറച്ച ബോധ്യവും. അവരുടെ വീട്ടിലെ ആറില്‍ അഞ്ചു പേര്‍ക്കും കേള്‍വി-സംസാരശക്തിയില്ല. എങ്കിലും വ്യത്യസ്തമായ മേഖലകളില്‍ കഴിവുതെളിയിച്ചവരാണ് എല്ലാവരും. തിരുവനന്തപുരത്ത്

Latest Posts

Don’t want to skip an update or a post?