Follow Us On

29

March

2024

Friday

  • തിരുഹൃദയ വിചാരം:  ജൂണിന്റെ പുണ്യം

    തിരുഹൃദയ വിചാരം: ജൂണിന്റെ പുണ്യം0

    ഹൃദയമില്ലാത്ത മനുഷ്യന്‍ എന്ന് ആരെക്കുറിച്ചെങ്കിലും പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. സഹൃദയന്‍’എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള പദമാണു താനും. ഹൃദയമില്ലാത്ത സൗഹൃദങ്ങളില്ലെന്നും വ്യക്തം. സുഹൃത്തുക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ പ്രാധാന്യം തന്നെയാണ് ഈശോയുടെ തിരുഹൃദയ ഭക്തിയുടെയും ആധാരം. ദൈവം ഹൃദയമാണ് പഴയനിയമത്തില്‍ നിഴല്‍രൂപത്തില്‍ കണ്ട ദൈവഹൃദയത്തിന്റെ തെളിഞ്ഞരൂപമാണ് കുരിശില്‍ കണ്ടത്. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു”എന്ന് ഇസ്രായേല്‍ രാജ്യത്തെക്കുറിച്ചു പറഞ്ഞ കര്‍ത്താവ് (ജറെ. 31:20) ലോകത്തിനുവേണ്ടി തുടിക്കുന്ന തന്റെ ഹൃദയം കുരിശില്‍

  • തുടിക്കുന്ന തിരുഹൃദയം…

    തുടിക്കുന്ന തിരുഹൃദയം…0

    സിസ്റ്റര്‍ ശോഭ CSN മുറിപ്പാടുള്ള ഒരു ഹൃദയം കൈയിലേന്തിനില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രം മനസിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ദൈവത്തിനും ഒരു ഹൃദയമുണ്ടെന്ന ചിന്ത മാത്രമല്ല, ആ ഹൃദയത്തിലൊരു മുറിവുകൂടിയുണ്ടെന്നുള്ള അറിവാണ് തിരുഹൃദയത്തെ ഇഷ്ടപ്പെടാന്‍ കാരണം. അകാരണമായി മുറിവേറ്റ ഹൃദയം. നമ്മളും അകാരണമായി മുറിവേല്‍ക്കപ്പെടുന്നവരാണല്ലോ? ചരിത്രത്തില്‍ ഏറ്റവും തോല്‍പിക്കപ്പെട്ട വ്യക്തിയെന്നു ക്രിസ്തുവിനെ വിശേഷിപ്പിക്കാറുണ്ട്. അതവന്റെ കുറ്റമല്ല, അവന്റെ നിലപാടുകളില്‍ നിന്നൊക്കെ മാറി നടക്കുന്ന അനുയായികളെല്ലാവരുംകൂടി അവനെ തോല്‍പിക്കുന്നതാണ്. ക്രിസ്തുവിനെപ്പോലെ ചരിത്രത്തെ സ്വാധീനിച്ച, കാലഘട്ടത്തെ അതിജീവിച്ച വേറെ ആരുണ്ട്? യുക്തിപൂര്‍വ്വം ചിന്തിക്കുമ്പോള്‍

  • ദൈവവചനത്തിന്റെ  കാവല്‍ക്കാരന്‍

    ദൈവവചനത്തിന്റെ കാവല്‍ക്കാരന്‍0

    ”കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും സമൂഹത്തിനു മുമ്പില്‍നിന്നു സേവനം അനുഷ്ഠിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍നിന്ന് നിങ്ങളെ വേര്‍തിരിച്ചത് നിസാര കാര്യമാണോ?” (സംഖ്യ 16:9). ക്രൈസ്തവ സഭയുടെ നാള്‍വഴികളില്‍ നവീകരണത്തിന്റെ ചരിത്രം രചിച്ച മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചന്‍ നിത്യവസതിയിലേക്ക് കടന്നുപോയിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാകുന്നു. സമീപകാലത്തെ ആത്മീയ നിയന്താക്കളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കടന്നുപോയ ഒരു നവോത്ഥാന നായകന്‍! വിശ്വാസജീവിതത്തിന് അത്യുത്തമ മാതൃകയായി ജീവിച്ച് അനേകരെ സ്വാധീനിച്ച വ്യക്തിത്വം. ആത്മാവിലും സത്യത്തിലും ജീവിച്ച് ഭയം കൂടാതെ ദൈവത്തിന് സാക്ഷിയായവന്‍! വ്യതിരിക്തമായി ചിന്തിക്കുകയും

  • അതെ, ഇതൊന്നും കണ്ട് അഹങ്കരിക്കേണ്ട..!

    അതെ, ഇതൊന്നും കണ്ട് അഹങ്കരിക്കേണ്ട..!0

    മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചനെക്കുറിച്ചുള്ള ഓര്‍മകളിലൂടെ കടന്നുപോകുമ്പോള്‍, കൂടെക്കൂടെ ഇന്നും എന്നെ ഓര്‍മപ്പെടുത്തുകയും ശരിയായ തിരിച്ചറിവോടുകൂടി ചരിക്കാന്‍ എന്നെ സഹായിക്കുകയും ചെയ്യുന്ന ഒരു സംഭവമുണ്ട്. കൊച്ചച്ചനായിരുന്ന എന്നെ ഏറെ സ്‌നേഹത്തോടെ ധ്യാനടീമില്‍ ചേര്‍ത്ത്, രണ്ടുമാസം കഴിഞ്ഞ് ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു: ‘കോട്ടയത്തുള്ള മുറിഞ്ഞപുഴ എന്ന ഇടവകയില്‍ ധ്യാനിപ്പിക്കാന്‍ പോകണം. പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം അച്ചനെയാണ് കാണിച്ചുതന്നത്.’ ധ്യാനിപ്പിച്ച് ഒത്തിരി പരിചയമില്ലാത്ത എന്നെ ആദ്യമായി ഇടവക ധ്യാനത്തിന് പറഞ്ഞയയ്ക്കുകയാണ്. ഏതാനും സിസ്റ്റേഴ്‌സിനോടുകൂടി എന്നെ പറഞ്ഞയയ്ക്കുമ്പോള്‍ എന്നോട് പറഞ്ഞു: ‘ഞാന്‍

  • കാലത്തിനുമുമ്പേ നടന്ന  കര്‍മയോഗി

    കാലത്തിനുമുമ്പേ നടന്ന കര്‍മയോഗി0

    സമൂഹത്തിന്റെ ഒഴുക്കിനൊത്ത് നീന്താന്‍ ശ്രമിക്കുന്നവരാണ് മിക്കവാറും എല്ലാ മനുഷ്യരും. ഭൂരിപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതെന്തോ അത് അനുകരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നതാണ് സാധാരണക്കാരുടെ സ്വഭാവം. എന്നാല്‍ കാലത്തിനും അപ്പുറത്തേക്ക് കടന്നുചെന്ന് അവിടേക്ക് സമൂഹത്തെ നയിക്കുവാന്‍ കഴിയുന്ന അസാധാരണ വ്യക്തിത്വങ്ങള്‍ ഒഴുക്കിനെതിരെ നീന്തുന്നവരായിരിക്കും. ഭാഗ്യസ്മരണാര്‍ഹനായ മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചന്‍ അത്തരത്തില്‍ കാലത്തിനുമുന്നേ നടന്നുപോയ ഒരു കര്‍മയോഗിയാണ്. വിദ്യാഭ്യാസ മേഖലയില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്ന അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ”നമ്മള്‍ എഴുതാനും വായിക്കാനും പഠിപ്പിച്ചതുകൊണ്ടുമാത്രമായില്ല, വായിക്കാന്‍ പഠിച്ചവര്‍ക്ക് വായിക്കാനുള്ളതും കൊടുക്കണം. അല്ലെങ്കില്‍ അവര്‍ വേണ്ടാത്തതൊക്കെ

  • വര്‍ക്കിയച്ചന്‍-സമൂഹിക ദാര്‍ശനികന്‍

    വര്‍ക്കിയച്ചന്‍-സമൂഹിക ദാര്‍ശനികന്‍0

    ആധ്യാത്മിക പിതാവെന്ന നിലയിലും സന്യാസ സഭാസ്ഥാപകനെന്ന നിലയിലും നവീകരണ മുന്നേറ്റത്തിന്റെ മുന്‍നിരക്കാരില്‍ ഒരുവന്‍ എന്ന നിലയിലും പുകള്‍പെറ്റ മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചന്റെ അത്രയൊന്നും പരാമര്‍ശിക്കപ്പെടാതെപോകുന്ന ഒരു വശമുണ്ട്. അദ്ദേഹത്തിന്റെ സാമൂഹികദര്‍ശനം. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ മാത്രം മതി സാമൂഹികസേവനത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന താല്‍പര്യവും ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുള്ള വൈഭവവും മനസിലാക്കാന്‍. ഇന്നത്തെപ്പോലെ തൊഴിലും തൊഴിലവസരങ്ങളും ഇല്ലാതിരുന്ന 1960-70 കാലഘട്ടത്തെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടായിരിക്കുകയില്ല. കേരളം വ്യവസായികമേഖലയില്‍ വളരെ പിന്നിലായതിനാല്‍ സംസ്ഥാനത്തിനകത്ത് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ ലഭ്യമല്ലാതിരുന്ന കാലം. കുടിയേറ്റ മേഖലയില്‍നിന്ന് എസ്.എസ്.എല്‍.സി

  • ചെറുതുകളിലെ   വലിയ മനുഷ്യന്‍

    ചെറുതുകളിലെ വലിയ മനുഷ്യന്‍0

    ഒരു ചെറുചിരിയിലൂടെ ആത്മാവിന്റെ ഫലങ്ങള്‍ അന്യരിലേക്ക് പകര്‍ന്ന് കൊടുക്കാന്‍ സാധിച്ചിരുന്ന വര്‍ക്കിയച്ചന്‍, തന്റെ അഗാധമായ അറിവും ആന്തരികജീവിതവും ചെറുതുകളിലൂടെ തേന്‍പോലെ മാധുര്യമുള്ളതാക്കിയാണ് സാധാരണക്കാര്‍ക്ക് കൈമാറിയിരുന്നത്. ഒരിക്കല്‍ അച്ചന്‍ പറഞ്ഞു, ‘ഒരിടത്ത് ഒരാനയും ഉറുമ്പും ഉണ്ടായിരുന്നു. അവര്‍ വലിയ കൂട്ടുകാരായിരുന്നതുകൊണ്ട് പലപ്പോഴും ഒരുമിച്ചാണ് നടന്നിരുന്നത്. സംസാരം വ്യക്തമായി കേള്‍ക്കാനായി ഉറുമ്പ് എപ്പോഴും ആനയുടെ ചെവിയിലാണ് ഇരുന്നത്. അതിനാല്‍ ഉറുമ്പിന് ഒരു ഊഞ്ഞാല്‍ തൊട്ടിലില്‍ ഇരിക്കുന്ന പ്രതീതിയായിരുന്നു യാത്രയില്‍ ഉടനീളം. ഒരിക്കല്‍ അവര്‍ ഒരു പാലത്തില്‍ കയറി. അപ്പോള്‍ പാലം

  • ക്രാന്തദര്‍ശിയായ  മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍

    ക്രാന്തദര്‍ശിയായ മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍0

    ‘ജീവിതത്തില്‍ ശ്രേഷ്ഠത കൈവരിച്ച പുണ്യാത്മാക്കള്‍ നമ്മോട് ഒരു കാര്യം മന്ത്രിക്കുന്നുണ്ട്: നമുക്കും നമ്മുടെ ജീവിതങ്ങളെ ശ്രേഷ്ഠതയുള്ളവയാക്കി മാറ്റുവാന്‍ സാധിക്കും. കാലമാകുന്ന തീരത്ത് കാലടിപ്പാടുകള്‍ അവശേഷിപ്പിച്ചാണ് അവര്‍ കടന്നുപോകുന്നത്.’ പ്രശസ്ത ആംഗലേയ കവിയായ ലോഗ്‌ഫെലോയുടെ വാക്കുകളാണിത്. സി.ജെ. വര്‍ക്കിയച്ചന്റെ ജീവിതത്തെ സംബന്ധിച്ച് തികച്ചും അന്വര്‍ത്ഥമായ വരികളത്രേ ഇത്. തന്റെ കൂടെ ജീവിച്ചവര്‍ക്കും പിന്‍തലമുറകള്‍ക്കും മറക്കാത്ത ഓര്‍മകള്‍ സമ്മാനിച്ചാണ് അദ്ദേഹം നിത്യവസതിയിലേക്ക് കടന്നുപോയത്. കാലം കഴിയുംതോറും ആ സ്മരണകള്‍ മങ്ങുകയല്ല ചെയ്യുന്നത് പ്രസ്തുത വര്‍ധിച്ച ശോഭയോടെ മനസുകളില്‍ തിളങ്ങിനില്‍ക്കുകയാണ്. കാരണം

Latest Posts

Don’t want to skip an update or a post?