Follow Us On

06

August

2020

Thursday

 • വീണവന്റെ സുവിശേഷം

  വീണവന്റെ സുവിശേഷം0

  ”പത്രോസ് അവനെ മാറ്റിനിര്‍ത്തി തടസം പറയാന്‍ തുടങ്ങി: ദൈവം ഇത് അനുവദിക്കാതിരിക്കട്ടെ. കര്‍ത്താവേ, ഇതൊരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെ” (മത്താ. 16:22). ദൈവത്തില്‍നിന്നും സ്വീകരിക്കുന്നതിനുപകരം അവിടുത്തെ പഠിപ്പിക്കാന്‍ തുടങ്ങുന്നവരിലൊക്കെ തുടര്‍ച്ചയുടെ കാലടികള്‍ നിങ്ങള്‍ക്കു കേള്‍ക്കാം. ദൈവം എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും മനുഷ്യന്‍ നിര്‍ദേശിക്കാന്‍ തുടങ്ങുന്നു. കുറെക്കൂടി ദൈവത്തെ ദൈവമാക്കാനുള്ള പരിശ്രമമാണ് അവരുടേത്. അത്തരം വീഴ്ചയില്‍ പെട്ടുപോകുന്ന ഒരുപിടി മനുഷ്യരുടെ പ്രതിനിധിയാണ് പത്രോസ്. അവന്റെ വീഴ്ചയുടെ മൂന്നു കാരണങ്ങള്‍ നമുക്ക് കാണാം: ഒന്ന്, അധികമായ സ്വയാശ്രയത്വം. രണ്ട്, മനുഷ്യപ്രീതി

 • അന്ത്യപ്രഭാഷണം

  അന്ത്യപ്രഭാഷണം0

  ”അവര്‍ അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ. കുരിശില്‍ നിന്നിറങ്ങി വരട്ടെ” (മത്താ. 27:42). ഒരാളുടെ ജീവിതത്തിന്റെ ഒടുക്കത്തില്‍ വിളമ്പുന്നത് അയാളുടെ ജീവിതത്തിന്റെ സംഗ്രഹം ആയിരിക്കും. ചിലതു പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്നതുതന്നെ ഭാഗ്യമല്ലേ. ജീവിച്ചതിനെ മരണംകൊണ്ട് സാക്ഷ്യപ്പെടുത്താം. അല്ലെങ്കില്‍ ജീവിച്ചതിനെ മരണസമയത്ത് തള്ളിപ്പറയാം. രണ്ടിനും നിരവധി ഉദാഹരണങ്ങളുണ്ട്. ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ അവരുടെ അവസാന നിമിഷങ്ങളെക്കുറിച്ച് പ്രിയപ്പെട്ടവര്‍ ചോദിച്ചറിയും. ആരാണ് കൂടെ ഉണ്ടായിരുന്നത്,

 • സഹോദരങ്ങളുടെ ബലി

  സഹോദരങ്ങളുടെ ബലി0

  ”കര്‍ത്താവ് കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം” (ഉല്‍. 4:6-7). മനുഷ്യന്‍ ദൈവത്തിനര്‍പ്പിക്കുന്ന ആദ്യബലിയാണ് കായേന്റെയും ആബേലിന്റെയും ബലി. സഹോദരങ്ങള്‍ അവരുടെ ജീവിതമാര്‍ഗത്തിന്റെ ഒരോഹരി ദൈവത്തിന് നല്‍കുന്നു. ഒരാള്‍ക്ക് ഒരു പുഷ്പം നല്‍കുമ്പോള്‍ പുഷ്പത്തിന്റെ വലുപ്പമല്ല, നല്‍കുന്നവന്റെ വലുപ്പമാണ് പ്രധാനം. സ്‌നേഹം സമര്‍പ്പണമാക്കാന്‍ ചിലതു നല്‍കണം. ചങ്ക് പറിച്ചു നല്‍കാനാവാത്തതുകൊണ്ട് കടുത്ത സ്‌നേഹത്തില്‍ ചങ്കിലെ ചോരയുടെ നിറമുള്ള പുഷ്പം നല്‍കുന്നു.

 • ക്രിസ്തുവിന്റെ പരിമളം

  ക്രിസ്തുവിന്റെ പരിമളം0

  ”മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ” (മത്താ. 5:16). ക്രിസ്തുവിനൊപ്പം ചരിക്കുന്നവര്‍ക്ക് അവന്റെ ഗന്ധമുണ്ടാകണമല്ലോ. അന്നൊരിക്കല്‍കൂടി ക്രിസ്തു ലാസറിന്റെയും അവന്റെ സഹോദരിമാര്‍ മാര്‍ത്താ, മറിയത്തിന്റെയും വീട്ടില്‍ പോയി. തന്റെ കുരിശുമരണത്തിന്റെ ഏറ്റവും അടുത്ത ദിനത്തില്‍ ചെയ്ത അത്ഭുതമായിരുന്നു ലാസറിനെ മരണത്തില്‍നിന്നും ഉയിര്‍പ്പിച്ചത്. ഏറെപ്പേര്‍ ലാസറിനെപ്രതി യേശുവില്‍ വിശ്വസിച്ചു (യോഹ. 12:11). പുരോഹിതപ്രമാണികളെ ഇതൊക്കെ ചൊടിപ്പിച്ചു. ലാസര്‍ അവന്റെ ഏറ്റം അടുത്ത സുഹൃത്താണ്. അവന്റെ വീട് മൂന്നുപ്രാവശ്യം

 • അജ്ഞതയ്ക്ക് മാപ്പ്

  അജ്ഞതയ്ക്ക് മാപ്പ്0

  ”യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല” (ലൂക്കാ 23:34). മാപ്പുകൊടുക്കാന്‍ ഒരു കാരണം വേണം, ആര്‍ക്കും എവിടെയും. ഒരല്‍പം ശാന്തമായിരുന്നാല്‍ നിങ്ങളുടെ തലയ്ക്ക് മുകളിലും കാരണത്തിന്റെ ഒരു മഴവില്ല് തെളിയും, മാപ്പുകൊടുക്കാനുള്ള കാരണത്തിന്റെ. കാസര്‍ഗോഡുള്ള ദേവകിയമ്മ, വിധവയാണവര്‍. കൂലിപ്പണിയെടുത്ത് ഏകമകനെ വളര്‍ത്തി അവന്റെ കല്യാണവും കഴിഞ്ഞു. വേറെ വീട്ടില്‍ താമസിക്കാനാണ് അവനും വന്നുകേറിയ പെണ്ണിനും താല്‍പര്യം. വീടുപണിയാന്‍ ഈ അമ്മയും സഹായിച്ചു. അങ്ങനെയിരിക്കെ നാട്ടിലാകെ നിലയ്ക്കാത്ത പേമാരി. പണി കിട്ടാനില്ല. അരി

 • ഏദനിലെ പാപവും ബലിയും

  ഏദനിലെ പാപവും ബലിയും0

  ”ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു” (ഉല്‍പ. 3:21). സുന്ദരമായ തോട്ടമാണ് ദൈവം മനുഷ്യനൊരുക്കിയത്. കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാന്‍ രുചിയുമുള്ള സകല വിഭവങ്ങളും അവിടെയുണ്ടായിരുന്നു. ഇതിനിടയിലും സമര്‍പ്പണത്തിന്റെ ബലി നടത്താന്‍ ഒരു വൃക്ഷത്തിന്റെമാത്രം ഫലം ഭക്ഷിക്കരുതെന്ന് അവിടുന്ന് കല്പിച്ചു. ഉപവാസത്തിന്റെ ആദ്യരൂപമാണിത്. ഉപവാസം ഏദെനില്‍ അഭിഷേകം ചെയ്യപ്പെട്ടുവെന്ന് വിശുദ്ധ ബേസില്‍ പറയുന്നത് ശ്രദ്ധിക്കുക. സ്‌നേഹത്തില്‍ ചെയ്യുന്ന ബലിയാണ് ഉപവാസം. എല്ലാ വൃക്ഷങ്ങളില്‍നിന്നും തിന്നും പങ്കിട്ടും കഴിയുമ്പോഴും ഒന്നില്‍നിന്ന് അകലം സൂക്ഷിച്ച് അവരുടെ ബലിജീവിതം

 • കാലെബിന്റെ ചൈതന്യം

  കാലെബിന്റെ ചൈതന്യം0

  ”ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതി ചെയ്യുന്നു” (കൊളോ. 3:2-3). ആഫ്രിക്കയിലെ പിന്നോക്ക വിഭാഗക്കാരുടെ അടുത്തേക്ക് പ്രസിദ്ധമായ ഒരു ഷൂ കമ്പനി കമ്പനി ഏജന്റുമാരെ പറഞ്ഞയച്ചു. ഇവിടെ ആരും ഷൂ ഉപയോഗിക്കുന്നില്ല, അതുകൊണ്ട് ഉല്പന്നം ഇവിടെ ചെലവാകില്ല എന്ന റിപ്പോര്‍ട്ടുമായി ആദ്യ ഏജന്റ് മടങ്ങിയെത്തി. രണ്ടാമന്‍ പറഞ്ഞു: ഇവിടെ ആരും ഇപ്പോള്‍ ഷൂ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് വേഗം കൂടുതല്‍ ഷൂകള്‍ ഇവിടേക്ക് അയക്കുക. ഇതു

 • ഒരിക്കല്‍ക്കൂടി ആരംഭിക്കാം

  ഒരിക്കല്‍ക്കൂടി ആരംഭിക്കാം0

  ”യേശു അവരെ അടുത്തേക്ക് വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല” (ലൂക്കാ 18:16-17). വലുതാകാനുള്ള തിടുക്കത്തില്‍ നമ്മിലെ കുഞ്ഞിനെ നാം തകര്‍ത്തുകളഞ്ഞു. വലുതായപ്പോള്‍ കാപട്യത്തിന്റെ വേലിയേറ്റവും കുഞ്ഞിന്റെ വേലിയിറക്കവും സംഭവിച്ചുപോയി. ഒരു കുഞ്ഞിന് സ്വന്തമായ നിഷ്‌കളങ്കതയും പരിശുദ്ധിയും തുറവിയുമൊക്കെ എക്കാലത്തും ചേര്‍ത്തുപിടിച്ചേ മതിയാകൂ. ആത്മീയപ്രയാണത്തിന്റെ മടക്കയാത്രകളെല്ലാം ഈ കുഞ്ഞിലേക്കുള്ളതാണ്. ആദ്യവിശുദ്ധി, ആദ്യനിഷ്‌കളങ്കത, ആദ്യത്തെ വീഴ്ചകള്‍ എന്നിങ്ങനെ പലതിലേക്കും. കുഞ്ഞിനെ ധ്യാനിക്കാം ഇവിടെ:

Don’t want to skip an update or a post?