Follow Us On

04

June

2023

Sunday

 • നാലാമത്തെ കാസ

  നാലാമത്തെ കാസ0

  ”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഞാനിതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്നും ഞാന്‍ കുടിക്കുകയില്ല. ഇതുപറഞ്ഞ് അവന്‍ സ്‌തോത്രഗീതം ആലപിച്ച് ഒലിവുമലയിലേക്ക് പോയി” (മര്‍ക്കോ. 14:25-26). പീഡാനുഭവത്തിന്റെ തലേരാത്രി. തന്റെ പ്രിയശിഷ്യരെ ചേര്‍ത്തുപിടിച്ച് അവന്‍ പെസഹാ ഭക്ഷിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു? പെസഹാ യഹൂദന്റെ മതാത്മക ജീവിതത്തിലെ ഏറ്റം വലിയ ഉത്സവദിനമാണ്. ക്രിസ്തുവിനുമുമ്പ് ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കപ്പുറം അടിമത്തത്തിന്റെ മണ്ണില്‍നിന്നും ഇസ്രായേല്‍ മോചിതമായത് നന്ദിയോടെ ഓര്‍ക്കുന്ന ദിവസം. ആദരവോടെയുള്ള ഒരു ഓര്‍മയാചരണമാണിത്. ഒരു

 • പാനപാത്രം

  പാനപാത്രം0

  ”അവന്‍ അവരില്‍നിന്ന് ഒരു കല്ലേറുദൂരം മാറി മുട്ടിന്മേല്‍വീണു പ്രാര്‍ത്ഥിച്ചു. പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ. അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു” (ലൂക്കാ 22:41-42). ഉണര്‍വിലേക്കുള്ള ക്ഷണമുണ്ട് ഓരോ പ്രാര്‍ത്ഥനയിലും. അപേക്ഷിക്കുന്നവനും ഉത്തരം തരുന്നവനും ഉണരും. മറിയം മഗ്ദലനയെ ഓര്‍ക്കുക. അവളുടെ പ്രാണനും അഭയവും ക്രിസ്തു മാത്രമായിരുന്നു. അവനെ കണ്ടുമുട്ടിയ നാള്‍ മുതല്‍ അവള്‍ അവന്റെ പുറകെയുണ്ട്. പെട്ടെന്നൊരുനാള്‍ അവന്‍ വിട പറഞ്ഞപ്പോള്‍

 • തീക്കനല്‍

  തീക്കനല്‍0

  ”നിന്റെ ശത്രുവിന് വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസില്‍ തീക്കനലുകള്‍ കൂനകൂട്ടും” (റോമ. 12:20). സന്യാസ ജീവിതത്തിന്റെ പിള്ളത്തൊട്ടിയെന്നു പൊതുവെ വിശേഷിപ്പിക്കുന്നത് നവ സന്യാസ കാലഘട്ടത്തെയാണ്. ഏറെ കാര്യങ്ങള്‍ ഗുരുമുഖത്തുനിന്ന് അര്‍ത്ഥികള്‍ പഠിക്കേണ്ട കാലമാണിത്. പ്രത്യേകിച്ചും ശ്രേഷ്ഠരായ ഗുരുക്കന്മാര്‍ നല്‍കുന്ന വെളിച്ചം ഒരാളില്‍നിന്നും ഊതിക്കെടുത്തുക എളുപ്പമല്ല. ഞങ്ങളൊരുപാടു സി.എം.ഐ സന്യാസികളുടെ ഗുരുവാണ് ഫാ. ജോസ് കോളുതറ. ഒരു സന്ധ്യയില്‍ നടന്ന സംഭവം ഇപ്പോഴും പച്ചകെടാതെ നില്‍ക്കുന്നു. അന്ന് ഞങ്ങളില്‍ ചിലര്‍ ആവൃത്തിക്കിണങ്ങാതെ

 • കൂട്ടുകാരന്‍

  കൂട്ടുകാരന്‍0

  ”ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍ എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു” (യോഹ. 15:15). ജെസ്‌വിന് പതിനേഴ് വയസായി. കൈയില്‍ കിട്ടുന്ന വായനകള്‍ അധികവും ദൈവനിഷേധത്തെ സാധൂകരിക്കാന്‍ വഴിയിടുന്നതാണ്. അവനത് ആവോളം വായിക്കുന്നു. അന്നവന്‍ വായിച്ച പുസ്തകത്തിന്റെ അവസാന താളും പിന്നിട്ടപ്പോള്‍ അവന്‍ അവനോടുതന്നെ ചോദിച്ചു: സത്യത്തില്‍ ഈ ദൈവത്തിന്റെ ആവശ്യമുണ്ടോ? തന്നെയിരുന്ന് ചോദിച്ചത് പിറ്റേദിവസം പപ്പയോടും

 • ഒരു മണിക്കൂര്‍

  ഒരു മണിക്കൂര്‍0

  അനന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നത് കണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്ക് കഴിഞ്ഞില്ലേ (മര്‍ക്കോ 14:37) ഉറങ്ങിപ്പോയ ശിഷ്യരും ഉണര്‍ന്നിരിക്കുന്ന ഗുരുവും തമ്മില്‍ ഒരു കല്ലേറു ദൂരമേയുള്ളൂ. ഒട്ടേറെ ദൂരം ഗുരുവിനൊപ്പം യാത്ര ചെയ്തവര്‍ നിര്‍ണായക സമയത്ത് ആ ഒരു കല്ലേറുദൂരം യാത്ര ചെയ്യാന്‍ ആയില്ല എന്നത് വേദനാജനകമാണ്. നിദ്രാടനം പ്രലോഭനമാണ്. ജാഗ്രത നഷ്ടമാക്കി ചടഞ്ഞിരിക്കാനുള്ള പ്രലോഭനം. യഹൂദരുടെ ഉറക്കസമ്പ്രദായം യാമങ്ങള്‍ തിരിച്ചാണ്. അത്താഴം കഴിഞ്ഞ് കുറെയുറങ്ങി പിന്നെ

 • തറവാടുമഹിമ

  തറവാടുമഹിമ0

  ”അപ്പോള്‍ ശ്രേഷ്ഠന്മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുളുകള്‍ നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും” (വെളി. 5:5). മലയാളി കുടുംബങ്ങള്‍ ചരിത്രം എഴുതിക്കൊണ്ടിരിക്കുന്ന കാലമാണിത്. കുടുംബയോഗങ്ങളും കുടുംബമഹിമയെ ചിത്രീകരിക്കുന്ന പ്രഭാഷണങ്ങളും കുടുംബവൃക്ഷത്തെ അധികരിച്ചുള്ള ഗ്രന്ഥങ്ങളുമൊക്കെ ഇന്ന് ഏറെ കാണാം. ആഗോളികൃത ലോകത്ത് മനുഷ്യനാകെ ഒറ്റപ്പെട്ടുപോകുമെന്ന ഭയത്തിന്റെയും തിരിച്ചറിവിന്റെയും പ്രതിഫലനംകൂടിയാണ് തറവാടുകള്‍ അവരുടെ വേരുകള്‍ തേടി യാത്ര നടത്തുന്നത്. ഇതില്‍ വംശാവലി പ്രധാന ഘടകമാണ്. ചരിത്രങ്ങളിലധികവും വിജയാളിയുടെ പക്ഷത്തുനിന്നുള്ളതാണ്. പരാജിതന്റെ

 • രക്ഷയും സ്‌നേഹവും

  രക്ഷയും സ്‌നേഹവും0

  ”ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാ തിരുനാളിനുമുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്ക് സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു” (യോഹ. 13:1). മാനവരാശിയുടെ രക്ഷയ്ക്കായി സ്വന്തം മാറില്‍ ചാഞ്ഞിരുന്ന സ്വപുത്രനെ ഭൂമിയിലേക്ക് വലിച്ചെറിയുക എന്നതല്ലാതെ സ്വര്‍ഗപിതാവിന് മറ്റൊരു വഴിയും ഇല്ലായിരുന്നോ? ഒരുപാടു കാലമായി ഉള്ളില്‍ ഉതിരുന്ന ചോദ്യമായിരുന്നു ഇത്. വചനംകൊണ്ട് പ്രപഞ്ചത്തെയും ജീവജാലങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് പാപത്തില്‍ വീണുപോയ മനുഷ്യനെ രക്ഷിക്കാന്‍ തീര്‍ച്ചയായും പല വഴികള്‍ ഉണ്ടാകണം. അവിടുത്തെ അനന്തജ്ഞാനത്തില്‍

 • യൂദാസിന്റെ വില്‍പത്രം

  യൂദാസിന്റെ വില്‍പത്രം0

  ”പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്ത പ്രധാന പുരോഹിതന്മാരുടെ അടുത്തുചെന്ന് ചോദിച്ചു: ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക് എന്ത് തരും?” (മത്തായി 26:15). പ്രാര്‍ത്ഥനയുടെ നീണ്ട രാവുകള്‍ക്കുശേഷം രക്ഷകന്‍ തിരഞ്ഞെടുത്ത പന്ത്രണ്ടു പേരുടെ യഥാര്‍ത്ഥ ചിത്രം വെളിവാകാന്‍ തുടങ്ങി. ക്രിസ്തുവിന്റെ രാജ്യം ഐഹികമല്ലെന്നും അതിന് പീഡാനുഭവത്തിന്റെ വില കൊടുക്കണമെന്നും പലപ്പോഴും അവന്‍ പറഞ്ഞിട്ടുണ്ട്. അന്നൊന്നും അവരത് കാര്യമായി എടുത്തില്ല. അപ്പം വര്‍ധിപ്പിച്ചതിന്റെ സന്തോഷവും ജനത്തിന്റെ ആര്‍പ്പുവിളിയും ഒക്കെയായിരുന്നു അവരുടെ ഉള്ളില്‍. ഇരുട്ട് പതുക്കെ പതുക്കെ വലയം

Latest Posts

Don’t want to skip an update or a post?