Follow Us On

12

July

2020

Sunday

 • പ്രത്യാശയോടെ കാത്തിരിക്കേണ്ട ദിനം- ലെന്റൻ റിഫ്‌ളെക്ഷൻ 50

  പ്രത്യാശയോടെ കാത്തിരിക്കേണ്ട ദിനം- ലെന്റൻ റിഫ്‌ളെക്ഷൻ 500

  ദുഃഖശനി ഏറെ നിശബ്ദത കോരിയിടുന്ന ദിനമാണ്. ഉയിര്‍പ്പില്‍ പ്രത്യാശ വയ്ക്കുന്നവർക്കേ നിരാശയിലേക്ക് വീണുപോകാതെ ഈയൊരു ദിനം പിന്നിടാനാകൂ. ഫാ. റോയ് പാലാട്ടി സി.എം.ഐ അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെ കൊണ്ടുപോയി. അവന്‍ ആരോഹണം ചെയ്തുവെന്നതിന്റെ അര്‍ത്ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ? (എഫേ. 4:8-9). അരിമത്തിയായിലെ ജോസഫിനെക്കുറിച്ച് രണ്ട് പ്രത്യേക പ്രതിപാദ്യങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. ഒന്ന്, അവന്‍ നീതിമാനും ധനികനുമായിരുന്നു. രണ്ട്, അവന്‍ ആലോചനാസംഘത്തിലെ അംഗമെങ്കിലും അവരുടെ ആലോചനകളില്‍ പങ്കുചേരാത്തവനായിരുന്നു.

 • ക്രിസ്തു പൂർത്തിയാക്കി, ഇനി നമ്മുടെ ദൗത്യം!- ലെന്റൻ റിഫ്‌ളെക്ഷൻ 49

  ക്രിസ്തു പൂർത്തിയാക്കി, ഇനി നമ്മുടെ ദൗത്യം!- ലെന്റൻ റിഫ്‌ളെക്ഷൻ 490

  രക്ഷകന്റെ നിയോഗം അവിടുന്ന് കുരിശിൽ പൂർത്തിയാക്കി. ഇനി, രക്ഷിക്കപ്പെട്ടവരുടെ നിയോഗമാണ് ബാക്കിയുള്ളത്. കുരിശിലെ രക്ഷ വിളിച്ചുപറയുക എന്നതാണത്. ആത്മപരിശോധന ചെയ്യാം, ആ ജീവിത നിയോഗം എത്രമാത്രം നമുക്ക് നിറവേറ്റാനാകുന്നുണ്ട്‌? ഫാ. റോയ് പാലാട്ടി സി.എം.ഐ യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു (യോഹ 19:30). നിയോഗം പൂര്‍ത്തിയാക്കി യഥാസമയം മടങ്ങാനാവുക ഭാഗ്യമാണ്. മരണത്തിന്റെ പാനപാത്രം കുരിശിലെ ക്രിസ്തു ചോദിച്ചുവാങ്ങി. ഇനിയൊന്നും ബാക്കിവച്ചിട്ടില്ല. തന്നെ അയച്ച പിതാവിലേക്ക് മടങ്ങുകതന്നെ. ഇനി

 • പിതൃകരങ്ങളിലേക്കൊരു ആത്മനൈവേദ്യം- ലെന്റൻ റിഫ്‌ളെക്ഷൻ 48

  പിതൃകരങ്ങളിലേക്കൊരു ആത്മനൈവേദ്യം- ലെന്റൻ റിഫ്‌ളെക്ഷൻ 480

  കുരിശോളമെത്തുന്ന സമർപ്പണങ്ങളാണ് പിതാവിനു സ്വീകാര്യമാകൂവെന്ന്‌ അവിടുത്തെ ആത്മസമർപ്പണം നമുക്ക് പറഞ്ഞുതരുന്നു.  ഫാ. ബെന്നി നൽക്കര സി.എം.ഐ “പിതാവേ, അങ്ങേ കരങ്ങളിലേക്ക് എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” (ലൂക്കാ 23:46) – യേശുവിന്റെ ഏഴു അന്ത്യമൊഴികളിൽ അവസാനത്തേത്. ലൂക്കായുടെ സുവിശേഷത്തിലെ മൂന്നാമത്തെ അന്ത്യമൊഴിയും. ഈ ജന്മം പാഴായി പോയി എന്നു കരുതിയവന്റെ പാഴ് വാക്കല്ലത് . തന്നെ ഏൽപ്പിച്ച ജീവനും ജീവിതവും ഉടയോനു സംതൃപ്തിയോടും നന്ദിയോടും കൂടി തിരിച്ചേല്പിക്കുന്നവന്റെ കാഴ്ചസമർപ്പണപ്രാർത്ഥനയാണിത്. സമവീക്ഷണസുവിശേഷങ്ങളൊക്കെയും അടയാളപ്പെടുത്തുന്നതു യേശു ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ജീവൻ വെടിഞ്ഞുവെന്നാണ്

 • ‘ആത്മീയ വൃത്തി’ ഉറപ്പാക്കിയോ?- ലെന്റൻ റിഫ്‌ളെക്ഷൻ 47

  ‘ആത്മീയ വൃത്തി’ ഉറപ്പാക്കിയോ?- ലെന്റൻ റിഫ്‌ളെക്ഷൻ 470

  ഞാൻ പാപം ചെയ്യുന്നില്ല എന്ന് ആരും വിചാരിക്കരുത്. പാപം ചെയ്യുന്നില്ല എന്നാണ് ചിന്തയെങ്കിൽ ഒന്നുകിൽ നമുക്ക് പാപത്തെപ്പറ്റി ധാരണയില്ല, അല്ലെങ്കിൽ നമ്മെപ്പറ്റി ശരിക്കും അറിയില്ല. ഫാ. ജോസഫ് ഈന്തംകുഴി സി.എം.ഐ ഞാൻ പാപങ്ങൾ ഏറ്റുപറയാതിരുന്നപ്പോൾ ദിവസം മുഴുവൻ കരഞ്ഞ് എന്റെ ശരീരം ക്ഷീണിച്ചുപോയി. രാവും പകലും അങ്ങയുടെ കരം എന്റെ മേൽ പതിച്ചിരുന്നു. വേനൽക്കാലത്തെ ചൂടുകൊണ്ടെന്ന പോലെ എന്റെ ശക്തി വരണ്ടുപോയി. എന്റെ പാപം അവിടുത്തോട് ഞാൻ ഏറ്റുപറഞ്ഞു. എന്റെ അകൃത്യം ഞാൻ മറച്ചു വച്ചില്ല. എന്റെ

 • എവിടേക്ക് ചാഞ്ഞോ, അവിടേക്ക് പതിക്കും- ലെന്റൻ റിഫ്‌ളെക്ഷൻ 44

  എവിടേക്ക് ചാഞ്ഞോ, അവിടേക്ക് പതിക്കും- ലെന്റൻ റിഫ്‌ളെക്ഷൻ 440

  നിങ്ങള്‍ എവിടേക്കു ചാഞ്ഞുനില്‍ക്കുന്ന വൃക്ഷമാണ്? എവിടേക്ക് ചാഞ്ഞിരിക്കുന്നുവോ അവിടേക്കുതന്നെ നിങ്ങള്‍ വന്നു പതിക്കും. കുരിശുമരണത്തിലേക്ക് ചാഞ്ഞിരിക്കാം, വാക്കിലും പ്രവൃത്തിയിലും ധ്യാനത്തിലും. ഫാ. റോയ് പാലാട്ടി സി.എം.ഐ ”അവര്‍ അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ. കുരിശില്‍ നിന്നിറങ്ങി വരട്ടെ” (മത്താ. 27:42). ഒരാളുടെ ജീവിതത്തിന്റെ ഒടുക്കത്തില്‍ വിളമ്പുന്നത് അയാളുടെ ജീവിതത്തിന്റെ സംഗ്രഹം ആയിരിക്കും. ചിലതു പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്നതുതന്നെ ഭാഗ്യമല്ലേ. ജീവിച്ചതിനെ മരണംകൊണ്ട് സാക്ഷ്യപ്പെടുത്താം. അല്ലെങ്കില്‍

 • യൂദാസിന്റെ വിൽപ്പത്രത്തിൽ പേരുണ്ടോ?- ലെന്റൻ റിഫ്‌ളെക്ഷൻ 42

  യൂദാസിന്റെ വിൽപ്പത്രത്തിൽ പേരുണ്ടോ?- ലെന്റൻ റിഫ്‌ളെക്ഷൻ 420

  നിരാശനായ യൂദാസ് കെട്ടിത്തൂങ്ങുന്നതിനുമുമ്പ് ഗുരുവിനെ വിറ്റു നേടിയ 30വെള്ളിനാണയങ്ങൾ സ്ഥലത്തെ പ്രധാന തോന്ന്യാസികൾക്കായി വീതിച്ചു വിൽപത്രം എഴുതിവച്ചത്രേ! ആ പണം കൈപ്പറ്റിയവരുടെ കൂട്ടത്തിൽ ഞാനുമുണ്ടോ എന്ന് ആത്മശോധനചെയ്യാം, ഈ വിശുദ്ധവാരത്തിൽ. ഫാ. റോയ് പാലാട്ടി സി.എം.ഐ ”പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്ത പ്രധാന പുരോഹിതന്മാരുടെ അടുത്തുചെന്ന് ചോദിച്ചു: ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക് എന്ത് തരും?” (മത്തായി 26:15). പ്രാര്‍ത്ഥനയുടെ നീണ്ട രാവുകള്‍ക്കുശേഷം രക്ഷകന്‍ തിരഞ്ഞെടുത്ത പന്ത്രണ്ടു പേരുടെ യഥാര്‍ത്ഥ ചിത്രം വെളിവാകാന്‍ തുടങ്ങി. ക്രിസ്തുവിന്റെ

 • ആഞ്ഞൂസ് ദേയി അഥവാ സ്‌നാപകന്റെ സാക്ഷ്യം- ലെന്റൻ റിഫ്‌ളെക്ഷൻ

  ആഞ്ഞൂസ് ദേയി അഥവാ സ്‌നാപകന്റെ സാക്ഷ്യം- ലെന്റൻ റിഫ്‌ളെക്ഷൻ0

  നിരന്തര ബലിയുടെ രക്തത്തിന്റെ ഗന്ധം പരിസരം മുഴുവനിലുമുണ്ട്. ദൈവത്തെയും മനുഷ്യനെയും ബന്ധിപ്പിക്കാന്‍ ഒരു കുഞ്ഞാട് വേണം. ഇതറിയാവുന്ന മനുഷ്യർക്കിടയിലാണ് പ്രവാചകശ്രേണിയിലെ അവസാന കണ്ണിയായ സ്‌നാപകന്റെ സാക്ഷ്യം. ഫാ. റോയ് പാലാട്ടി സി.എം.ഐ ”യേശു തന്റെ അടുത്തേക്ക് വരുന്നതുകണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ. 1:29). ഒരുമിച്ചു വളര്‍ന്നവരാണ് യേശുവും യോഹന്നാനും. ആറു മാസത്തെ പ്രായവ്യത്യാസമേയുള്ളൂ ബന്ധുക്കളായ ഇവര്‍ തമ്മില്‍. എന്നിട്ട് യേശുവിനെ ഈ ഭൂമിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് ശ്രദ്ധിക്കുക. ദൈവത്തിന്റെ കുഞ്ഞാട്

 • കടക്കാരനായ രാജാധിരാജന്റെ പ്രാണന്‍- ലെന്റൻ റിഫ്‌ളെക്ഷൻ

  കടക്കാരനായ രാജാധിരാജന്റെ പ്രാണന്‍- ലെന്റൻ റിഫ്‌ളെക്ഷൻ0

  വലിയ കടക്കാരാണ് നാം. മണ്ണില്‍നിന്നും വിണ്ണില്‍നിന്നും മനുജരില്‍നിന്നും സ്വീകരിക്കാത്തതായി ഒന്നുമില്ല. ഈയൊരു കടബോധം കുറെക്കൂടി വിശ്വസ്തമായി ജീവിക്കാന്‍ നമ്മെ നിര്‍ബന്ധിക്കും.  ഫാ. റോയ് പാലാട്ടി സി.എം.ഐ പിതാവെ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇത് പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു (ലൂക്കാ 23:46). കുരിശിലെ ക്രിസ്തു ചിലപ്പോള്‍ നിരീശ്വരവാദിയായതായി തോന്നും (ജി.കെ. ചെസ്റ്റര്‍ട്ടണ്‍). ആ നിലവിളി കേള്‍ക്കുന്നവര്‍ക്ക് ആദ്യം അങ്ങനെയേ തോന്നുകയുള്ളൂ. പൊടുന്നനെ, മറ്റൊന്നുകൂടി കേള്‍ക്കുന്നു: എന്റെ പ്രാണനെ നിന്റെ കരങ്ങളില്‍ നല്‍കുന്നു. ക്രിസ്തുവിന്റെ

Latest Posts

Don’t want to skip an update or a post?