Follow Us On

28

March

2024

Thursday

  • പകരക്കാരന്‍

    പകരക്കാരന്‍0

    ”ആ വര്‍ഷത്തെ പ്രധാന പുരോഹിതനായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ. ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത് യുക്തമാണെന്ന് നിങ്ങള്‍ മനസിലാക്കുന്നില്ലേ” (യോഹ. 11:49-50). കഴിഞ്ഞയാണ്ടിലെ നോമ്പുധ്യാനം നടത്തിയത് ചിക്കാഗോയിലെ മൊണ്ടലെയ്ന്‍ സെമിനാരിയിലായിരുന്നു. തൊണ്ണൂറ് വയസ് പ്രായമുള്ള മോണ്‍. ജോണ്‍ എസെഫ് ആയിരുന്നു ധ്യാനഗുരു. ആദ്യവാക്കുകള്‍ തന്നെ ഒരുപാട് സ്വാധീനിച്ചു. തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ആദ്യനാളുകളില്‍ ഉണ്ടായ ഒരു സംഭവം വിവരിച്ചുകൊണ്ടാണ് പ്രഭാഷണം തുടങ്ങിയത്. 1952-ല്‍ പട്ടം സ്വീകരിച്ച ഫാ. ജോണ്‍ ഒരു സഹവികാരിയായി

  • തോട്ടം

    തോട്ടം0

    ”അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു” (യോഹ. 19:41). മാനവരാശിയുടെ ചരിത്രം ആരംഭിക്കുന്നത് തോട്ടത്തിലാണ്; അതിന്റെ ഒടുക്കവും തോട്ടംതന്നെ. ഉല്‍പത്തിയില്‍ തുടങ്ങിയ തോട്ടത്തിലേക്ക് വെളിപാട് ഒടുക്കം കൂട്ടിക്കൊണ്ടുപോകുന്നു. തോട്ടത്തിന്റെ ഗ്രീക്കുപരിഭാഷയാണ് പറുദീസ. അന്ന് പറുദീസയ്ക്ക് പുറത്തായത് ജീവന്റെ വൃക്ഷത്തില്‍നിന്നും പറിച്ചിട്ടാണ് (ഉല്‍. 3:22). ഇന്ന് പറുദീസയില്‍ പ്രവേശിക്കുന്നത് ജീവന്റെ വൃക്ഷത്തിന്മേല്‍ അവകാശം ലഭിക്കാനാണ് (വെളി. 22:14). ദൈവവും മനുഷ്യനും മൃഗങ്ങളുമൊക്കെ ഒരുമിച്ചു പാര്‍ത്തു

  • ആഞ്ഞൂസ് ദേയി

    ആഞ്ഞൂസ് ദേയി0

    ”യേശു തന്റെ അടുത്തേക്ക് വരുന്നതുകണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ. 1:29). ഒരുമിച്ചു വളര്‍ന്നവരാണ് യേശുവും യോഹന്നാനും. ആറുമാസത്തെ പ്രായവ്യത്യാസമേയുള്ളൂ ബന്ധുക്കളായ ഇവര്‍ തമ്മില്‍. എന്നിട്ട് യേശുവിനെ ഈ ഭൂമിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് ശ്രദ്ധിക്കുക. ദൈവത്തിന്റെ കുഞ്ഞാട് (ആഞ്ഞൂസ് ദേയി). ജറുസലെം ദൈവാലയത്തിലേക്ക് അപ്പോഴും മനുഷ്യര്‍ ബലിക്കായി ആടുകളെയും കാളകളെയും കൊണ്ടുപോകുന്നുണ്ട്. ജറുസലെം കണ്ടല്ല, മണംകൊണ്ടറിയാം എന്നാണ് പറയുക. നിരന്തര ബലിയുടെ രക്തത്തിന്റെ ഗന്ധം പരിസരം മുഴുവനിലുമുണ്ട്. ദൈവത്തെയും മനുഷ്യനെയും ബന്ധിപ്പിക്കാന്‍

  • ദൈവകാരുണ്യം പ്രഘോഷിക്കപ്പെടുമ്പോള്‍

    ദൈവകാരുണ്യം പ്രഘോഷിക്കപ്പെടുമ്പോള്‍0

    അന്ന് ശാലോം ഫെസ്റ്റിവലില്‍ ദൈവകരുണയെക്കുറിച്ചായിരുന്നു പ്രസംഗിച്ചത്. പ്രസംഗപീഠത്തില്‍നിന്ന് താഴേക്കിറങ്ങിയപ്പോള്‍ ഒരു സഹോദരി ചോദിച്ചു: ‘കരുണയുടെ ഈ വര്‍ഷത്തില്‍ അച്ചന്‍ എന്തെങ്കിലും പ്രത്യേകമായി ചെയ്യുന്നുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘കരുണയെ ധ്യാനിക്കുന്നു, അതെക്കുറിച്ച് എഴുതുന്നു, പ്രസംഗിക്കുന്നു. ദൈവകരുണയില്‍ ജീവിക്കാന്‍ ശ്രമിക്കുന്നു.’ ‘ഇത് പലര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ്. നമ്മുടേതായി ഒരു പ്രത്യേക കാര്യം നാം ചെയ്യണം.’ അവര്‍തന്നെ അത് നിര്‍ദേശിച്ചു. ‘എവിടെയാണ് അച്ചന്‍ കൂടുതല്‍ സമയം ചെലവിടുന്നത്?’ ഞാന്‍ പറഞ്ഞു, ‘ഇപ്പോഴത്തെ നിലയില്‍ ഏറെ സമയം എയര്‍പോര്‍ട്ടില്‍ ഇരിക്കുന്നുണ്ട്. ശുശ്രൂഷകള്‍ക്കായി യാത്ര

  • മടക്കയാത്ര

    മടക്കയാത്ര0

    ”മനുഷ്യന്‍ തന്റെ നിത്യഭവനത്തിലേക്ക് പോവുകയും വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. വെള്ളിച്ചരട് പൊട്ടും കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും. ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്ക് മടങ്ങും; ആത്മാവ് അതിന്റെ ദാതാവായ ദൈവത്തിങ്കലേക്കും” (സഭാ. 12:5-7). ‘നിങ്ങളുടെ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്താണ്?’ ആ വര്‍ഷം വേദോപദേശ പരീക്ഷയിലെ അവസാനചോദ്യം ഇതായിരുന്നു. നേടിയെടുക്കേണ്ട ഉദ്യോഗങ്ങളുടെയും അതിനായി ചവിട്ടിക്കയറേണ്ട മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ ഒരു പരമ്പരതന്നെ എഴുതി തയാറാക്കി. സ്വര്‍ഗത്തെക്കുറിച്ചോ നിത്യജീവിതത്തെക്കുറിച്ചോ ധ്യാനിക്കാന്‍ അധികം ആര്‍ക്കും കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്

  • കണക്കുകൂട്ടല്‍

    കണക്കുകൂട്ടല്‍0

    ”യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു” (യോഹ. 18:36). എത്രയെത്ര കണക്കുകൂട്ടലുകളിലാണ് നാം ജീവിതം നെയ്‌തെടുക്കുന്നത്. ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍, നാളെ നേടേണ്ട ലക്ഷ്യങ്ങള്‍, എഴുതി തീര്‍ക്കേണ്ട അധ്യായങ്ങള്‍ എന്നിങ്ങനെ പലതും. കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും നാമാകെ പരിഭ്രമിക്കും. കടുത്ത വേനലില്‍ പെട്ടെന്ന് പെയ്ത മഴയില്‍ കുടയില്ലാതെ അകപ്പെട്ട കുഞ്ഞിന്റെ വിഭ്രാന്തിയാണ് ചിലര്‍ക്കെങ്കിലും. നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ എന്തൊക്കെയോ ദൈവനിയോഗം പൂര്‍ത്തിയാകുന്നുവെന്ന് ഗ്രഹിക്കാനുള്ള വെളിച്ചം കിട്ടിയാല്‍ നിങ്ങള്‍ക്ക്

  • സ്‌നേഹം അടുപ്പമാണ്, അകലവുമാണ്‌

    സ്‌നേഹം അടുപ്പമാണ്, അകലവുമാണ്‌0

    ”അവള്‍ പറഞ്ഞു: നിങ്ങള്‍ എങ്ങനെ എന്റെ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്ക് ജീവനും ശ്വാസവും നല്‍കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭം ഒരുക്കുകയും ചെയ്തവന്‍ കരുണാപൂര്‍വം നിങ്ങള്‍ക്ക് ജീവനും ശ്വാസവും വീണ്ടും നല്‍കും” (2 മക്ക. 7:22-23). സ്‌നേഹം, അത് അടുപ്പമാണ്. ഇഴയടുപ്പം. ഏറെ കൈമാറ്റങ്ങള്‍ സ്‌നേഹത്തിലുണ്ട്. ആശയങ്ങളും അവകാശങ്ങളും ആലോചനകളും ആഭിമുഖ്യങ്ങളും ഒക്കെ അതില്‍പെടും. കൂടുതല്‍ അടുക്കുമ്പോള്‍ ഹൃദയത്തിന്റെ കൈമാറ്റംപോലും സംഭവിക്കും. രണ്ടുപേര്‍ക്കിടയിലെ കാരണങ്ങള്‍ ഗണിച്ചെടുക്കാനാവാത്ത സ്വാതന്ത്ര്യമാണീ സ്‌നേഹം. സ്‌നേഹിക്കുന്നവര്‍ക്ക്

  • കുറ്റബോധത്തിന്റെ മാറാപ്പ്‌

    കുറ്റബോധത്തിന്റെ മാറാപ്പ്‌0

    ”ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ട് നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍ മരത്തില്‍ തൂക്കപ്പെട്ടവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു” (ഗലാ. 3:13). ഏറെ വിഷാദനായിട്ടാണ് ക്ലമന്റ് അന്ന് ധ്യാനത്തില്‍ പങ്കെടുത്തത്. വീണ്ടെടുക്കാനാവാത്ത ഇന്നലെക്കുറിച്ച് ഭാരപ്പെട്ടും വന്നുപോയ പിഴവുകളെ നിരന്തരം പഴിച്ചും സ്വയം പീഡിപ്പിച്ച് കഴിയുകയായിരുന്നു അയാള്‍. ക്രിസ്തു കാണിച്ചുതരുന്ന ഭാവിയിലേക്ക് കണ്ണുകളുയര്‍ത്താനുള്ള സന്ദേശമാണയാള്‍ അന്ന് വചനവേദിയില്‍ കേട്ടത്. അദ്ദേഹം പറഞ്ഞു: ‘ഒരിക്കലും വന്നുപോകാന്‍ പാടില്ലാത്ത ഒരു പിഴവാണ് എന്റെ പതിനാലാമത്തെ വയസില്‍ സംഭവിച്ചത്. തോക്കുപയോഗിച്ച് കളിക്കുകയായിരുന്നു അന്ന് ഞാനും

Latest Posts

Don’t want to skip an update or a post?