Follow Us On

16

April

2024

Tuesday

  • നഷ്ടം മൂന്ന്: മക്കള്‍

    നഷ്ടം മൂന്ന്: മക്കള്‍0

    ”ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു” (ലൂക്കാ 15:32). ഏതൊരാളുടെ ജീവിതകാണ്ഡത്തിനും മൂന്ന് അധ്യായങ്ങള്‍ കണ്ടേക്കാം: മഹത്വത്തിന്റെ കാലം, മഹത്വം നഷ്ടപ്പെടുന്ന കാലം, വീണ്ടെടുപ്പിന്റെ കാലം. നഷ്ടമായ ആടിനും നാണയത്തിനും മകനുമുണ്ട് ഇങ്ങനെ മൂന്നു ഭാഗം. മഹത്വകാലത്തെക്കുറിച്ചുള്ള ഓര്‍മയും പ്രത്യാശയുമാണ് വീണ്ടെടുപ്പിന് വഴിതെളിക്കുന്നത് എന്നും കാണാം. ഒരു പിതാവിന് രണ്ടുമക്കള്‍ നഷ്ടമാകുന്ന കഥയാണ് ലൂക്കാ 15-ലെ അവസാന ഭാഗം. ഒരാള്‍ വീടിനകത്ത് നഷ്ടമാകുന്നു,

  • നഷ്ടം രണ്ട്: നാണയം

    നഷ്ടം രണ്ട്: നാണയം0

    ‘എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു” (ലൂക്കാ 15:9). ആടിനെ കൂട്ടത്തില്‍നിന്നും അകറ്റിയത് അതിന്റെ അറിവില്ലായ്മയാണ്. എന്നാല്‍ നാണയം കൈമോശം വരുന്നത് അശ്രദ്ധകൊണ്ടാകാം. പത്തു നാണയത്തില്‍ കോര്‍ത്ത മാലയിട്ട് മണവറയിലേക്ക് പ്രവേശിക്കേണ്ടവളാണ് അവര്‍. പത്തു തിരികള്‍ കത്തിച്ച് പത്തു കന്യകമാര്‍ മണവാളനായി കാത്തുനില്‍ക്കുന്നതുപോലെ. ഒരു നാണയം വിരല്‍തുമ്പില്‍നിന്നും വഴുതിമാറി. അശ്രദ്ധമായ കൈകാര്യം ചെയ്യതില്‍ എത്രയോ പുണ്യങ്ങളാണ് നമ്മില്‍നിന്നും തെന്നിമാറുന്നത്. ഒരു മാലയിലെ ഏറ്റം ദുര്‍ബലമെന്നു തോന്നിക്കുന്ന കണ്ണിയാണ് ഏറ്റം ശക്തം. അതാണ് മറ്റെല്ലാത്തിനെയും കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്നത്.

  • നഷ്ടം ഒന്ന്: ആട്‌

    നഷ്ടം ഒന്ന്: ആട്‌0

    ‘അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോട് പറയുന്നു” (ലൂക്കാ 15:7). മൂന്നു നഷ്ടങ്ങളുടെയും അവയുടെ വീണ്ടെടുപ്പിന്റെയും കഥ പറയുന്ന അധ്യായമല്ലേ ലൂക്കാ 15. ആട് ആലവിട്ടിറങ്ങുന്നു, നാണയം കൈവിരല്‍ തുമ്പില്‍നിന്നും വഴുതി മാറുന്നു, മകന്‍ വീടുവിട്ടിറങ്ങുന്നു. ഇടയന് ആടും സ്ത്രീക്ക് നാണയവും അപ്പന് മകനും ഒരുപോലെ പ്രധാനപ്പെട്ടതുതന്നെ. അജ്ഞതയാണ് ആടിനെ ഒറ്റപ്പെടുത്തിയത്. ബാക്കി തൊണ്ണൂറ്റി ഒമ്പതിനും പറ്റാത്ത അബദ്ധം എന്തുകൊണ്ടാണ് ഈ ഒരാടിനുമാത്രം

  • പറുദീസയുടെ ദുഃഖം

    പറുദീസയുടെ ദുഃഖം0

    ‘കര്‍ത്താവ് അവരെ ഏദന്‍തോട്ടത്തില്‍നിന്ന് പുറത്താക്കി. മണ്ണില്‍നിന്നെടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാന്‍ വിട്ടു. മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിന് കിഴക്ക് അവിടുന്ന് കെരൂബുകളെ കാവല്‍നിര്‍ത്തി” (ഉല്‍പത്തി 3:24). അന്ന് പറുദീസയില്‍ വല്ലാത്ത ദുഃഖം നിറഞ്ഞ ദിവസമായിരുന്നു. കാര്യം വ്യക്തമാണ്. ദൈവപദ്ധതി ആദ്യമനുഷ്യന്‍ തകിടം മറിച്ച ദിവസം. തന്റെ ജീവന്‍ നിക്ഷേപിച്ച് മെനഞ്ഞെടുത്ത മനുഷ്യന്റെ അധഃപതനത്തില്‍ ദൈവം പകച്ചുനിന്നു. മനുഷ്യനെ അവിടെനിന്നും പുറത്താക്കാതെ വഴിയില്ലായിരുന്നു. പറുദീസയ്ക്ക് ദൈവം വേലികെട്ടി. കെരൂബുകളെ കാവല്‍ നിര്‍ത്തി. ദൈവനീതി നടപ്പാക്കിയ

  • നീ എങ്ങോട്ടു പോകുന്നു?

    നീ എങ്ങോട്ടു പോകുന്നു?0

    നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു (ഏശയ്യാ 53:5). രണ്ടു ദിനങ്ങള്‍ സുപ്രധാനങ്ങളാണ്: നീ ജനിച്ച ദിവസം; എന്തിനു നീ ജനിച്ചു എന്നു കണ്ടെത്തുന്ന ദിവസം. ജനിച്ച ദിവസം കലണ്ടറില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, എന്തിന് ജനിച്ചുവെന്ന് നീതന്നെ കണ്ടെത്തണം. ഉടയവന്‍ നിന്റെ നെഞ്ചില്‍ വച്ചിരിക്കന്ന നിയോഗം തിരിച്ചറിയുമ്പോഴേ ആ ദിനത്തിലെത്തുകയുള്ളൂ. ഓരോന്നിനും നിയോഗമുണ്ട്. അതിന്റെ വെളിച്ചത്തില്‍ ജീവിതാനുഭവങ്ങളെ വായിക്കുമ്പോഴേ അര്‍ത്ഥം

  • അന്ത്യപരീക്ഷണം

    അന്ത്യപരീക്ഷണം0

    പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ ക്രിസ്തു ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍ തന്നെത്തന്നെ രക്ഷിക്കട്ടെ (ലൂക്കാ 23:35). പരീക്ഷകള്‍ – അത് ക്ലാസ്മുറിയിലായാലും ജീവിതത്തിലായാലും ക്ലേശകരംതന്നെ. ഒട്ടേറെ പരീക്ഷകളിലൂടെ യാത്ര ചെയ്തുവേണം നാം നിത്യതയുടെ തീരത്തണയാന്‍. ചെറുപരീക്ഷകളെ അതിജീവിക്കാന്‍ ആകാത്തവര്‍ക്ക് അന്ത്യപ്രലോഭനങ്ങളെ നേരിടാനാകില്ല. ആദ്യം ക്രിസ്തുവിന്റെ അന്ത്യപരീക്ഷകളെ പരിശോധിക്കാം. ഗത്‌സമനിയും കാല്‍വരിയുമായിരുന്നു അവസാന പ്രലോഭനങ്ങളുടെ കളരി. ഗത്‌സമനില്‍ ക്രിസ്തു തന്റെ ഇഷ്ടത്തോട് മരിച്ചു, അതുകൊണ്ടാണ് കുതറാതെയും പതറാതെയും കാല്‍വരിയിലേക്ക് അവന് നീങ്ങാനായത്.

  • എന്താണ് സത്യം

    എന്താണ് സത്യം0

    പീലാത്തോസ് വീണ്ടും ചോദിച്ചു: അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരെ സാക്ഷ്യപ്പെടുത്തുന്നു എന്നു നീ കേള്‍ക്കുന്നില്ലേ? എന്നാല്‍ അവന്‍ ഒരു ആരോപണത്തിനുപോലും മറുപടി പറഞ്ഞില്ല. അവന്റെ മൗനം ദേശാധിപതിയെ ഞടുക്കി (മര്‍ക്കോ. 27:13-14). വിശുദ്ധ അഗസ്റ്റിന്‍ തന്റെ ആത്മകഥയില്‍ എഴുതി: ‘കാലം അതെന്താണ്?’ അതെന്താണെന്ന് എനിക്കറിയാം. എന്നാല്‍ വിശദമാക്കാന്‍ പറഞ്ഞാല്‍ ഞാനാകെ കുഴയും. അറിയാം, പക്ഷേ പറയാനറിയില്ല. എന്താണ് സത്യം? അറിയാം. പീലാത്തോസിന്റെ കണ്‍വെട്ടത്ത് അതുണ്ട്. സാധകന്‍ തപസു ചെയ്തും ധ്യാനിച്ചും സ്വന്തമാക്കുന്ന ആ സത്യത്തിന് മുമ്പിലാണയാള്‍. എന്നിട്ടും

  • പരിഹാസ രാജാവ്

    പരിഹാസ രാജാവ്0

    കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു. അവര്‍ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു. അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചല്ലോ. അവിടുന്ന് അവനെ രക്ഷിക്കട്ടെ. അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ (സങ്കീ. 22: 7-8). മനുഷ്യപുത്രന് അന്നവര്‍ ചാര്‍ത്തിയ അലങ്കാരമാണ് പരിഹാസരാജാവ്. ദൈവത്തെ തരാന്‍ വന്നിട്ട് ദൈവം തന്നെ കൈവിട്ട വിധത്തില്‍ കുരിശില്‍ കയറേണ്ടിവന്നവന്‍. ദൈവനാമത്തില്‍ വന്‍ കാര്യങ്ങള്‍ ചെയ്തിട്ട് തനിക്കായി ഒന്നും ചെയ്യാനാകാത്തവന്‍! നീതിമാന്റെ സഹനം എന്നും ഒരു  സമസ്യതന്നെ. വിശ്വാസയാത്രയിലെ സംഘട്ടനവും ഇതുതന്നെയാണ്. ദൈവത്തെ നിഷേധിച്ചു നടന്ന കാലത്ത് കഷ്ടതയും

Latest Posts

Don’t want to skip an update or a post?