Follow Us On

02

December

2023

Saturday

  • ഇനി പറക്കും ടാക്‌സികള്‍

    ഇനി പറക്കും ടാക്‌സികള്‍0

    ട്രാഫിക് ബ്ലോക്കുകള്‍ ശ്വാസം മുട്ടിക്കുന്ന ഏഷ്യയിലെ പട്ടണങ്ങളിലേക്ക് വിപ്ലവമാകാന്‍ പറക്കും ടാക്‌സികള്‍ വരുന്നൂ. ജര്‍മ്മന്‍ കമ്പനിയായ വൊളോക്കോപ്റ്റര്‍ നിര്‍മ്മിച്ച 18 പ്രൊപ്പല്ലര്‍ വാഹനം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പൈലറ്റിന്റെ സഹായത്തോടെ സിങ്കപ്പൂരിലെ മറീനാ ബേ ജില്ലയെ ചുറ്റി രണ്ടു മിനിറ്റ് 30 സെക്കണ്ട് നേരം പറന്നു. ഡ്രോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കാഴ്ചയില്‍ ഇവ ചെറിയ ഹെലിക്കോപ്റ്ററിനു സമാനമാണ്. പൈലറ്റുകളില്ലാതെ സ്വന്തമായി പറക്കാന്‍ സാധിക്കുമെങ്കിലും സുരക്ഷാകാരണങ്ങളാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ പറത്തിയപ്പോള്‍ പൈലറ്റുകളാണ് പറക്കും ടാക്‌സികള്‍ നിയന്ത്രിച്ചത്. ദുബായ്, ഹെല്‍സിങ്കി,

  • കലാലയരാഷ്ട്രീയം വീണ്ടും വരുകയാണോ?

    കലാലയരാഷ്ട്രീയം വീണ്ടും വരുകയാണോ?0

    കാമ്പസുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമം വ്യാപകമായി നടക്കുകയാണിന്ന്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് പാര്‍ട്ടിക്ക് അനുഭാവികളെ ഉണ്ടാക്കാനാണ് കലാലയ രാഷ്ട്രീയത്തെ ഉപയോഗിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കും ഫണ്ട് നല്‍കുന്നതും മാര്‍ഗനിര്‍ദേശം നല്‍കുന്നതും പാര്‍ട്ടികളാണ്. അക്രമത്തിന് പ്രേരിപ്പിക്കുന്നതും അക്രമം കാണിച്ചാല്‍ സംരക്ഷണം നല്‍കുന്നതും പാര്‍ട്ടിയാണ്. ക്ലാസില്‍ കയറാതിരിക്കുന്നതും ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും രണ്ടുപേര്‍ തമ്മില്‍ സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളുടെ പേരില്‍ സമരം ചെയ്യുന്നതും ഘരാവോ ചെയ്യുന്നതും അടി ഉണ്ടാക്കുന്നതും പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളില്‍നിന്ന് കിട്ടുന്ന പിന്‍ബലംകൊണ്ടാണ്. കാമ്പസുകളില്‍ വര്‍ഗീയത വളരാതിരിക്കാനും

  • പരിശ്രമത്തിന്റെ ഫലം

    പരിശ്രമത്തിന്റെ ഫലം0

    വിക്കുമൂലം മറ്റുളളവര്‍ അകറ്റിനിര്‍ത്തിയ ബാലനെ വര്‍ഷങ്ങള്‍ക്കുശേഷം ശബ്ദത്തിനുവേണ്ടി ആളുകള്‍ സമീപിപ്പിക്കുന്നുവെന്ന് കേട്ട് അത്ഭുതപ്പെടരുത്. ഇതൊരു സിനിമാക്കഥയല്ല, യാഥാര്‍ത്ഥ്യമാണ്. ടോണി വട്ടക്കുഴി എന്ന ശബ്ദ കലാകാരന്റെ ജീവിതം അതാണ് തെളിയിക്കുന്നത്. സംസ്‌കൃതം, അറബിക്, ഒറിയ, സിംഹള, ഹിന്ദി, തമിഴ്, ഗോവന്‍, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലെല്ലാം ടോണി ശബ്ദം നല്‍കിയിട്ടുണ്ട്. വത്തിക്കാനിലും ലൂര്‍ദിലും ഇദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് തീര്‍ത്ഥാടകര്‍ ആ സ്ഥലങ്ങളെക്കുറിച്ച് മനസിലാക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കഴിഞ്ഞ 27 വര്‍ഷമായി സമീപിപ്പിക്കുന്നതും ഇദേഹത്തെ തന്നെയാണ്. ശബ്ദത്തിന് രാഷ്ട്രീയവും

  • ആത്മനിര്‍വൃതിയായി…

    ആത്മനിര്‍വൃതിയായി…0

    ദൈവശബ്ദം കണ്‍വന്‍ഷന് അരങ്ങൊരുക്കിയവര്‍ക്ക് ആത്മനിര്‍വൃതി നല്‍കി മക്കള്‍ പൗരോഹിത്യ വേദിയില്‍ എത്തിയിരിക്കുന്നു. തൃശൂരില്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ കഴിഞ്ഞ 25 വര്‍ഷമായി നടക്കുന്ന ദൈവശബ്ദം കണ്‍വന്‍ഷനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. 1994ല്‍ ആരംഭിച്ച ഈ കണ്‍വന്‍ഷനിലൂടെ ലക്ഷക്കണക്കിനാളുകളാണ് വിശ്വാസത്തിലേക്ക് കടന്നുവന്നത്. ഈ കണ്‍വന്‍ഷന് നേതൃത്വം നല്‍കിയവരെല്ലാം തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റിലെ സാധാരണ തൊഴിലാളികളായിരുന്നു. ദൈവം അവരുടെ സമര്‍പ്പണത്തെയും പ്രാര്‍ഥനയെയും അതിരുകളില്ലാത്ത വിധം മാനിച്ചിരിക്കുന്നു. സഭയുടെ പൗരോഹിത്യ വേദികളില്‍ ഇനി ഇവരുടെ പേരുകളും എഴുതി ചേര്‍ക്കപ്പെടും. തൃശൂര്‍ കളത്തില്‍

  • കരുണയുടെ കരമൊന്ന് നീട്ടിയപ്പോള്‍..

    കരുണയുടെ കരമൊന്ന് നീട്ടിയപ്പോള്‍..0

    നമ്മെ വേദനിപ്പിക്കുയും നൊമ്പരപ്പെടുത്തുകയും ചെയ്ത വ്യക്തിയോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍ ആര്‍ക്കും കഴിയണമെന്നില്ല. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ അത്ഭുതകരമായ ഫലം അനുഭവിക്കാന്‍ കഴിയും. വയനാട് സ്വദേശിനി നിര്‍മ്മലയുടെ അനുഭവം ഇതാണ് സൂചിപ്പിക്കുന്നത്. വിധവകള്‍ക്കായി വയനാട് നടത്തിയ സംഗമത്തിലാണ് അവര്‍ തന്റെ അനുഭവം പങ്കുവച്ചത്. ”എന്റെ അപ്പന്‍ തികഞ്ഞൊരു മദ്യപാനിയായിരുന്നു. സഹോദരന്മാരും അങ്ങനെതന്നെ. അതുകൊണ്ട് കുഞ്ഞുനാളില്‍ ഒരേയൊരു പ്രാര്‍ത്ഥന മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ: ഇതുപോലെ കുടിയനായ ഭര്‍ത്താവിനെ എനിക്ക് ഒരിക്കലും ലഭിക്കരുതേയെന്ന്. കാരണം മദ്യപാനികളുടെ ജീവിതം അത്രയേറെ ഞാന്‍ വെറുത്തിരുന്നു.

  • ഒന്ന് ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…

    ഒന്ന് ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…0

    വിധവയായൊരു അമ്മയെയും മകനെയും കുറിച്ചൊരു വൈദികന്‍ പറഞ്ഞ അനുഭവം. അകാലത്തില്‍ വിധവയായ ഈ സ്ത്രീ ഏറെ കഷ്ടപ്പെട്ടാണ് മകനെ വളര്‍ത്തിയത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ നല്ല നിലയില്‍ വിവാഹവും നടത്തി. വിവാഹം വരെ അമ്മയ്ക്ക് എല്ലാത്തിനും മകനും മകന് എല്ലാത്തിനും അമ്മയുമായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. മകന്റെ കാര്യങ്ങള്‍ അവന്റെ ഭാര്യ ശ്രദ്ധിക്കാന്‍ തുടങ്ങി. അവന്‍ പല കാര്യങ്ങളും അമ്മയെ ആശ്രയിക്കാതെ ഭാര്യയെ ആശ്രയിച്ചുതുടങ്ങി. അത് സ്വാഭാവികമാണല്ലോ. പക്ഷേ, അമ്മയ്ക്കത് വിഷമമുണ്ടാക്കി. അവള്‍ വന്നതില്‍പ്പിന്നെ അവന്

  • വിശുദ്ധ പാദ്രേ പിയോ എന്ന സ്‌നേഹസ്പര്‍ശം

    വിശുദ്ധ പാദ്രേ പിയോ എന്ന സ്‌നേഹസ്പര്‍ശം0

    വിശുദ്ധ പാദ്രേ പിയോ ഒരു സാധാരണ വൈദികനായി ജീവിച്ചിരുന്ന കാലം. 1925 ഡിസംബറില്‍ ഒരു വ്യക്തി ഫാ. പിയോക്കെതിരായി നുണക്കഥകളെഴുതി പ്രസിദ്ധീകരിക്കുമെന്നും അപ്രകാരം ചെയ്യാതിരിക്കണമെങ്കില്‍ വലിയ ഒരു തുക കൊടുക്കണമെന്നും പറഞ്ഞു അദ്ദേഹത്തിന്റെ സഹോദരനായ മിഖേലിനെ ഭീഷണിപ്പെടുത്തി. മിഖേലിന് അതുകേട്ട് വിഷമമായി. വൈദികനായ സഹോദരന്റെ സത്‌പേരിനു കളങ്കം വരരുതെന്ന് കരുതി ആ വ്യക്തി ചോദിച്ചപ്പോഴെല്ലാം പണം നല്‍കിപ്പോന്നു. എന്നാല്‍ ഫാ. പാദ്രേ പിയോയെ അടുത്തറിയാമായിരുന്ന ബ്രൂണെത്തോ എന്നൊരാള്‍ മിഖേലില്‍നിന്നും കാര്യങ്ങളെല്ലാം മനസിലാക്കി. നുണക്കഥകളെഴുതി പണം പിടുങ്ങുന്ന ഈ

  • പതറാതെ മുന്നോട്ട്

    പതറാതെ മുന്നോട്ട്0

    സാവിയോ ജോസ് എന്ന കൂട്ടുകാരന്‍ തിരുവനന്തപുരത്തു നിന്നും ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു ആത്മകഥ അയച്ചു തന്നിരുന്നു. ‘സഫ്‌നത്ത് ഫാനെയാ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സെറിബ്രല്‍ പള്‍സി എന്ന രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് കടുത്ത സഹനങ്ങളിലൂടെ കടന്നു പോയിട്ടും അതിനെ അതിജീവിച്ച് മുന്നേറിയ അനുഭവമാണ് സാവിയോ എഴുതിയത്. ഇന്ന് അദേഹം ആയിരങ്ങള്‍ക്ക് പ്രത്യാശയുടെ അടയാളമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സാവിയോയെക്കുറിച്ച് കുറിച്ചിട്ടുണ്ട്. ആ കുറിപ്പ് ഇങ്ങനെയാണ്; ‘കഴിഞ്ഞ മാസം 19-ന് പാലാ

Latest Posts

Don’t want to skip an update or a post?