ക്ഷമയ്ക്ക് പുതിയൊരു പാഠം
- ആൾക്കൂട്ടത്തിൽ തനിയെ
- February 7, 2020
കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന് സമീപമുള്ള സെന്റ് പോള്‍സ് ബുക്ക് സ്റ്റാളിലേക്ക് പ്രവേശിക്കുന്ന ഏതൊരാളെയും സഹര്‍ഷം സ്വാഗതം ചെയ്ത് നിറഞ്ഞചിരിയുമായി ഒരാളവിടെ ഉണ്ടായിരുന്നു, ബ്രദര്‍ ആന്റണി പൊട്ടനാനി എന്ന സന്യാസസഹോദരന്‍. പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് അദേഹം നമുക്കൊപ്പം നിന്ന് വിശേഷങ്ങള്‍ അന്വേഷിച്ച് സ്നേഹംകൊണ്ട് പൊതിയും. എന്നാല്‍ ഇനി ആ സഹോദരനെ അവിടെക്കാണാനാവില്ല. അദേഹം നിത്യതയിലേക്ക് പ്രവേശിച്ചിട്ട് ഒരുമാസമായി. ബ്രദര്‍ഹുഡ് ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഇദ്ദേഹം മാധ്യമപ്രേഷിതത്വം കാരിസമായി സ്വീകരിച്ചുകൊണ്ട്, 1914-ല്‍ വടക്കന്‍ ഇറ്റലിയിലെ ആല്‍ബായില്‍ ഫാ. ജയിംസ് ആല്‍ബേരിയോണ
എന്നും ആത്മീയതയെ ചേര്‍ത്തു പിടിച്ച സാബു ആരക്കുഴയുടെ ഒരു പ്രോഗ്രാം കൈരളി ചാനലില്‍ കണ്ടപ്പോഴാണ് അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്ര വലുതെന്ന് മനസിലാകുന്നത്. ഒരേ സമയത്ത് മൂന്നു കാര്യങ്ങള്‍ ചെയ്യുന്ന മഹത്തായ ഒരു കലാവിരുന്നാണ് അദേഹം ആ പ്രോഗ്രാം അവതാരകയുടെ മുന്നില്‍ ചെയ്ത് കാണിച്ചത്. അധരംകൊണ്ട് പാടുകയും വലതുകൈ കൊണ്ട് വരയ്ക്കുകയും ഇടതു കൈകൊണ്ട് ശില്‍പ്പം മെനഞ്ഞും സാബു ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. ഇപ്പോള്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളില്‍ അധ്യാപകനായി സാബു ജോലി ചെയ്യുന്നു. വീട്ടിലെ ദാരിദ്യം മൂലം
വാട്സാപ്പില്‍ നിന്നും കിട്ടിയൊരു കഥയാണിത്. അജ്ഞാതനായ എഴുത്തുകാരന് നന്ദി. ഇന്ത്യയില്‍നിന്നുള്ള സന്യാസിയുമായി ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധി അഭിമുഖസംഭാഷണം നടത്തുകയായിരുന്നു. പത്രപ്രവര്ത്തകന് ചോദിച്ചു. ‘സാര്‍ താങ്കള്‍ ബന്ധം (contact), അടുപ്പം (connetion) എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നല്ലോ. എനിക്കത് വ്യക്തമായില്ല. വിശദമാക്കാമോ?’ ഇതിനുത്തരം പറയാതെ സന്യാസി ഒരു മറുചോദ്യംചോദിച്ചു. ‘താങ്കള്‍ ന്യൂയോര്‍ക്കില്‍ നിന്നാണോ വരുന്നത്?’ പത്ര: ‘അതെ’ സന്യാ: ‘താങ്കളുടെ വീട്ടില്‍ ആരൊക്കെയുണ്ട്?’ പത്ര:’അമ്മ മരിച്ചു പോയി. അച്ഛനും മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. സഹോദരങ്ങള്‍ വിവാഹിതരാണ്.’ സന്യാ:’താങ്കളുടെ അച്ഛനുമായി
പരാജയപ്പെടുമെന്നും കടംകയറുമെന്നും നിക്ഷേപകര്‍ വിലയിരുത്തിയ ആശയമാണ് കഠിനാധ്വാനത്തിലൂടെ ജെഫ് ബെസോസ് എന്ന വ്യക്തി മികച്ച വിജയമാതൃകയാക്കി ലോകത്തിന് കാണിച്ചുകൊടുത്തത്. യുഎസ് ടെക്നോളജി എന്‍ട്രപ്രണര്‍, ഫിലാന്ത്രോപ്പിസ്റ്റ്, ഇന്‍വെസ്റ്റര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പേരെടുത്ത ജെഫ് ബെസോസിന്റെ ബിസിനസ് തന്ത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് കോര്‍പ്പറേറ്റ് ലോകം. വീടിനോട് ചേര്‍ന്ന ഗാരേജില്‍ ഭാര്യയുമൊത്ത് ജെഫ് ബെസോസ് തുടങ്ങിയ സംരംഭമാണ് ആമസോണ്‍. തുടക്കത്തില്‍ പണം കണ്ടെത്താന്‍ അറുപത് നിക്ഷേപകരെ ജെഫ് ബെസോസ് നേരില്‍ കണ്ടു. നാല്പത് പേരും ഞങ്ങളില്ല എന്ന് പറഞ്ഞപ്പോള്‍ ബാക്കിയുളളവരെ
ബോബി അച്ചന്റെ നേതൃത്വത്തില്‍ തുടക്കമിട്ട ‘അഞ്ചപ്പം’ എന്ന ഭക്ഷണശാല കേരളമെങ്ങും വ്യാപകമാവുകയാണ്. ഏതാനും മാസം മുമ്പ് ചങ്ങനാശേരിയില്‍ ആരംഭിച്ച ‘അഞ്ചപ്പ’ത്തില്‍ അപ്രതീക്ഷിതമായാണ് സിനിമാതാരങ്ങളായ ജയറാം, കലാഭവന്‍ പ്രജോദ്, ടിനി ടോം, നടി ആത്മീയ, സംവിധായകന് സനല്‍ കളത്തില്‍ സാജന് കളത്തില്‍, കലാസംവിധായകന്‍ സാലു ജോര്‍ജ് എന്നിവരെല്ലാം എത്തിയത്. ബോബിയച്ചന്റെ അഞ്ചപ്പത്തെ കുറിച്ച് മിക്കവരും കേട്ടിട്ടേയുള്ളൂ. ആദ്യമായാണ് അന്നവും അക്ഷരവും ഒരുമിച്ച് പകരുന്ന ഭക്ഷണശാല നേരിട്ട് കാണുന്നത്. മേശയില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് താരങ്ങള്‍ മൊത്തം അമ്പരന്നു. വീട്ടില്‍
വയനാട് പുല്‍പ്പള്ളി താമരക്കാട്ടില്‍ ജോസഫ് ചേട്ടനെ (73) ക്രിസ്ത്യന്‍ തീര്ത്ഥാടകരിലേറെപ്പേരും അറിയും. ഒരു കുരിശുമേന്തി വയോവൃദ്ധനായ ഒരാള്‍ ചാക്കു വസ്ത്രങ്ങളണിഞ്ഞ് പ്രാര്‍ത്ഥനാപൂര്‍വ്വം നടക്കുന്ന ഫോട്ടോ മാധ്യമങ്ങളില്‍ ഒരു തവണയെങ്കിലും നാം കണ്ടിട്ടുണ്ടാകും. സ്വദേശമായ വയനാട്ടില്‍ നിന്നും മലയാറ്റൂരിലേക്ക് ചാക്കുടുത്ത് ചാരംപൂശി കുരിശുമേന്തി നടത്തിയ കാല്‍നട തീര്‍ത്ഥാടനത്തിലൂടെയാണ് സൗമ്യനായ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. ക്രിസ്തുവിന്റെ പീഡാസഹനത്തോട് സമരസപ്പെട്ട് ജീവിച്ച് മരിക്കണമെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കുരിശു യാത്രക്കിടയില്‍ ദൈവത്തില്‍ വിലയം പ്രാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പല അഭിമുഖത്തിലും അദേഹം
വല്ലാതെ നമ്മെ സ്നേഹിക്കുകയും അതോടൊപ്പം ശാസനയും ഉപദേശവും നല്‍കുകയും ചെയ്യുന്നവരുടെ പെട്ടെന്നുള്ള വേര്‍പാടുകള്‍ നമ്മെ നൊമ്പരപ്പെടുത്തും. കാരണം ഈ ശാസനത്തിനും പരിഭവത്തിനുമപ്പുറം സ്നേഹത്തിന്റെ സ്നിഗ്ദത അവരുടെ വാക്കുകളില്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന ഓര്‍മയാണത്. ഒരു ദിനം അവര്‍ നമ്മില്‍നിന്ന് അകലുമ്പോഴാണ് ആ സ്നേഹത്തെക്കുറിച്ച് നാം മനസിലാക്കുന്നത്. കുന്നംകുളത്തെയും പരിസരപ്രദേശങ്ങളിലെ ദൈവാലയങ്ങളെയും വ്യക്തികളെയും ദീര്‍ഘകാലം പത്രത്താളിലൂടെ പരിചയപ്പെടുത്തിയ ജോബേട്ടന്റെ വിയോഗത്തില്‍ ആ ഓര്മകളെന്റെ മനസിലിപ്പോള്‍ കരിമുകിലുകളായി നിറയുന്നു. ജോബ് സ്രായില്‍ എന്ന 71 കാരനെ ഞാനാദ്യം പരിചയപ്പെടുന്നത് ഫോണിലൂടെയാണ്, 19 വര്‍ഷം
തന്റെ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്ന ഒരു ഭരണാധികാരിയെ പരിചയപ്പെടാം! തൊഴിലവസരങ്ങളും, കൃഷിയും അദേഹത്തിന്റെ ഭരണകാലത്ത് വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി. അഭ്യസ്തവിദ്യരായവരുടെ എണ്ണവും കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമാണുണ്ടായത്. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്. തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ‘ജോസ് മുജിക്ക’യാണ്. ഒരു സാധാരണക്കാരന്
Don’t want to skip an update or a post?