Follow Us On

29

March

2024

Friday

  • ഞാൻ അവനെ അറിയില്ല

    ഞാൻ അവനെ അറിയില്ല0

    പത്രോസ് എന്ന ശിഷ്യന്റെ ഗുരുവിനെപ്പറ്റിയുള്ള ”ഞാനറിയില്ല” എന്ന പ്രസ്താവനയുടെ തെറ്റും ശരിയും പരിശോധിക്കുമ്പോൾ അതു വളരെ തെറ്റായിപ്പോയി, നീചമായിപ്പോയി എന്നുതന്നെയാണ് എല്ലാവരും കരുതുക. ഒരു ശിഷ്യൻ ഒറ്റിക്കൊടുത്തു; അതിനോടു ചേർത്തുവയ്ക്കാവുന്ന മറ്റൊരപരാധമാണ് പത്രോസിന്റെ തള്ളിപ്പറച്ചിൽ. മൂന്നുതവണ ആവർത്തിക്കുന്ന ഈ ഗുരുനിരാസത്തിന് പടിപടിയായുള്ള വികാസവുമുണ്ട്. ആദ്യം നീ പറയുന്നതെന്താണെന്ന് ഞാൻ അറിയുന്നില്ലെന്നു (മത്താ.26:70) പറയുമ്പോൾ അടുത്ത തവണ ”ഞാൻ അവനെ അറിയുന്നില്ലെ”ന്നാണു (26:72) പ്രസ്താവന. ആദ്യത്തേതിൽ അവനെന്ന പരാമർശമില്ല, രണ്ടാമത്തേതിൽ ‘അവ ൻ’ കടന്നുവരുന്നുണ്ട്. മൂന്നാമത്തേതിൽ കുറച്ചുകൂടെ വ്യക്തമായി

  • ശത്രു

    ശത്രു0

    ഉണങ്ങിയ ഒലിവുമരച്ചില്ലകളുടെ വിടവുകളിലിരുന്ന് ചീവീടുകൾ അപ്പോഴും കരയുന്നുണ്ടായിരുന്നു. ഇവറ്റകൾക്കൊന്ന് മിണ്ടാതിരുന്നുകൂടെ? ഇപ്പോഴും അവന്റെ മുഖവും വാർന്നിറങ്ങുന്ന രക്തവും വേച്ചു നീങ്ങുന്ന രൂപവും മനസിൽ ഒരു വിങ്ങലായി തുടരുകയാ. അന്നുമാത്രമാണ് സൂര്യൻ നേരത്തെ ചക്രവാളം കണ്ടത്. ചുറ്റിനുമുള്ള ഇരുട്ട് അതിവേഗം മനസിലേക്കും അരിച്ചിറങ്ങുന്നതുപോലെ. പത്രോസാണ് ആദ്യം ശബ്ദിച്ചത്: നീ… നീയെന്തിനാ അവനെ ഒറ്റിയത്? എപ്പോഴാണ് നിന്റെ മനസിൽ നിഗൂഢതയുടെ പക ഉടലെടുത്തത്? നിന്നെയല്ലേ അവന് ഏറ്റവും വിശ്വാസമായിരുന്നത്? എന്തു കിട്ടിയാലും നീയല്ലേ അതിന്റെ സൂക്ഷിപ്പുകാരനായിരുന്നത്? അതിനവൻ ഇങ്ങനെ മറുപടി

  • അവസാനം വരെ…

    അവസാനം വരെ…0

    അപ്പസ്‌തോലന്മാരിൽ അവസാനം മരിച്ചത് യോഹന്നാനാണെന്ന് പാരമ്പര്യങ്ങൾ പറയുന്നു. ശ്ലീഹന്മാർ ഓരോരുത്തരായി വാൾമുനയിലും കുരിശും കുന്തമുനയിലുമായി ആയുസിന്റെ മധ്യാഹ്നങ്ങളിൽ ഒടുങ്ങിയപ്പോൾ തൊണ്ണൂറ് കഴിഞ്ഞ വയോധികനായി യോഹന്നാൻ പ്രശാന്തമായ മരണത്തിലേക്ക്, ഒരു മിസ്റ്റിക്ക് അനുഭവത്തിലേക്കെന്നപോലെ തലചായ്ച്ചുവത്രേ. പാത്‌മോസ് ദ്വീപിന്റെ ദൈവികമായ ഏകാന്തതയിൽ വചനത്തിന്റെ വിശ്വസൗന്ദര്യത്തെ കാലത്തിന് കൊണ്ടാടാൻ വേണ്ടി വാങ്മയചിത്രങ്ങളാക്കാൻ അയാൾ തപസിരുന്നു. വാക്കിന്റെ ആദിയും അന്തവും കണ്ടറിഞ്ഞ് അത് വാക്കിൽ കുറിച്ചിട്ട ഒരേയൊരാൾ. യോഹന്നാൻ എന്നും അവസാനംവരെ നിൽക്കുന്നയാളാണ്. ക്രിസ്തുവിന്റെ മരണനിമിഷം വരെ കൂടെ നടന്ന ഒരേയൊരു മനുഷ്യൻ.

  • നോമ്പിന് ഫലമുണ്ടാവണമെങ്കിൽ…

    നോമ്പിന് ഫലമുണ്ടാവണമെങ്കിൽ…0

    ”ഒരു വേദന തീരുംമുമ്പ് മറ്റൊന്നു വന്നു കഴിഞ്ഞു. ജീവിതത്തിൽ നിരാശനാകാതെ അവയെല്ലാം അങ്ങയെയോർത്ത് സഹിക്കാൻ എനിക്കു ശക്തി തരണമേ.” കുരിശിന്റെ വഴിയിലെ ഒൻപതാം സ്ഥ ലത്തെ പ്രാർത്ഥനയാണിത്. ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും. ഒരു പ്രശ്‌നം പരിഹരിക്കപ്പെടുന്നതിന് മുമ്പേ മറ്റൊന്ന് ജീവിതത്തിലേക്ക് കടന്നുവരാം. അപ്പോൾ സ്വാഭാവികമായും നാം പതറിയെന്നും നിരാശപ്പെട്ടെന്നും വരാം. പക്ഷേ ഇങ്ങനെയുള്ള സന്ദർഭത്തി ലാണ് നാം എല്ലാറ്റിനും അധികമായി ദൈവത്തിൽ ആശ്രയിക്കേണ്ടത്. ജീവിതത്തിൽ ദൈവം അനുവദിക്കുന്ന രോഗങ്ങളുടെയും ദുഃഖങ്ങളുടെയും പ്രതികൂലങ്ങളുടെയും പിന്നിൽ ദൈവത്തിന്

  • കുരിശിൻ ചുവട്ടിൽനിന്ന്….

    കുരിശിൻ ചുവട്ടിൽനിന്ന്….0

    യേശു കുരിശിൽ വേദനയോടെ പിടഞ്ഞു മരിക്കുമ്പോൾ കുരിശിന് താഴെയിരുന്ന് അവന്റെ മേലങ്കിക്കുവേണ്ടി കുറിയിടുന്ന ഒരു കൂട്ടരെ നാലു സുവിശേഷകന്മാരും എടുത്തു കാണിക്കുന്നുണ്ട്. മനസാക്ഷി മരവിച്ച ഇവർ നമ്മുടെയൊക്കെ പ്രതീകങ്ങളല്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. യേശുവിനെ ക്രൂശിക്കുവാൻ വിട്ട് നേട്ടങ്ങൾക്കുവേണ്ടി ഓടി നടക്കുന്നവരെല്ലാം ഇക്കൂട്ടരുടെ പിൻതലമുറക്കാരല്ലെന്ന് പറയാനാവുമോ? ക്രൂശിക്കൽ നടത്തുന്നവർക്കുള്ള പ്രതിഫലമായിരുന്നു ക്രൂശിലേറ്റപ്പെടുന്നവന്റെ വസ്ത്രം. ചെറിയ ലാഭത്തിനുവേണ്ടിയുള്ള ദാഹത്തിൽ വലിയ ജീവന്റെ വില മറന്ന പടയാളികളെ നാം ഇവിടെ കാണുന്നു. മരിച്ച മനുഷ്യന്റെ സ്വത്തിനുവേണ്ടി കടിപിടി കൂടുന്ന ബന്ധുക്കളും

  • നല്കുമ്പോൾ

    നല്കുമ്പോൾ0

    ഇരുട്ടിൽ നിലംപറ്റെ വീണുകിടന്നു കരയുകയാണ് പിഞ്ഞിയ വസ്ത്രധാരിയായ ആ നിസ്വൻ. നിവർന്നു നിൽക്കാൻ അശക്തനായ ആ മനുഷ്യൻ വിറയാർന്ന അധരത്തോടെ സർവാധീശനായ ദൈവത്തോട് ചോദിക്കുന്നു: ഞാൻ എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്. കിട്ടാനുള്ളതിന്റെയും ചോദിക്കാനുള്ളതിന്റെയും നീണ്ട രേഖയുമായാണ് ഒട്ടുമിക്ക മനുഷ്യരും ദൈവത്തെ തേടുക. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ചിലർ ‘ഞങ്ങൾ എന്തു ചെയ്തു തരണം’ എന്ന് ചോദിക്കാൻ ധൈര്യമുള്ളവരാകുന്നു. അവരാണ് ക്രിസ്തീയതയുടെ ആത്മീയതയെ തൊട്ടവർ. അവർ ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരാണ്, വിശുദ്ധരാണ്. ഈ ചോദ്യം ചോദിക്കുകയും അത്

  • ഉത്ഥിതനോടു കൂട്ടുചേരാനുള്ള വഴികൾ

    ഉത്ഥിതനോടു കൂട്ടുചേരാനുള്ള വഴികൾ0

    കത്തോലിക്കാസഭയുടെ വിശ്വാസജീവിതത്തിന്റെ കേന്ദ്രമായ ക്രിസ്തുവിന്റെ പീഡാസഹന, മരണ, ഉത്ഥാനരഹസ്യങ്ങളുടെ ഒരുക്കത്തിന്റെ കാലമാണിത്. നോമ്പുകാലം വേദനയുടെ കാലമാണ്. ശരീരത്തിന്റെയും മനസിന്റെയും താളപിഴകളെ തപിക്കുന്ന ഹൃദയത്തോടെ നേരെയാക്കുവാനും ഉപവാസം, പ്രാർത്ഥന, ദാനധർമ്മാദികളായ മുന്നണികളിൽ ജീവിതത്തെ തളച്ചിട്ടുകൊണ്ട് ക്രിസ്തുരഹസ്യത്തിലേക്ക് ജീവിത യാഥാർത്ഥ്യങ്ങളെ ചേർത്തുവയ്ക്കാനുള്ള കാലം. അനുതാപത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന ജനത എന്ന ക്രിസ്തുദർശനം സാധ്യമാക്കുന്ന തരത്തിൽ ജീവിതവ്യാപാരങ്ങളെ മനനം ചെയ്ത് വിശുദ്ധീകരിക്കുവാനുള്ള സമയം. ”ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എന്റെ അടുക്കലേയ്ക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ്,

  • ചെന്നായുടെ മനസ്സാക്ഷിയിൽ കുഞ്ഞാട് കരയുന്നു

    ചെന്നായുടെ മനസ്സാക്ഷിയിൽ കുഞ്ഞാട് കരയുന്നു0

    മധ്യാഹ്നത്തിലെ ചൂട് സഹിക്കാൻ വയ്യാത്തതായിരുന്നു. അതിനാൽ അരുവിയിലെ വെള്ളത്തിൽ കാലുകൾ ഇറക്കിവച്ചുനിന്നപ്പോൾ ആട്ടിൻകുട്ടിക്ക് നല്ല കുളിർമ തോന്നി. അതു ക്രമേണ തലതാഴ്ത്തി അരുവിയിലെ ജലം അ ല്പാല്പമായി ആസ്വദിച്ചു കുടിക്കാൻ തുടങ്ങി. അപ്പോഴാണ് അരുവിയുടെ എതിർവശത്തുനിന്നും ഒരു ചെന്നായ അവിടെയെത്തിയത്. ആട്ടിൻകുട്ടിയെ കണ്ടപ്പോൾ ചെ ന്നായ്ക്ക് സന്തോഷമായി നല്ലൊരു ഇര! പക്ഷേ ഇത്രയും ഓമനത്തമുള്ള ഈ കുഞ്ഞാടിനെ വെറുതെ കേറി ആക്രമിക്കുന്നതെങ്ങനെ. സ്വന്തം പ്രവൃത്തിയെ മനസ്സാക്ഷിയുടെ മുന്നിൽ ന്യായീകരിക്കുവാൻ തനിക്കെന്തെങ്കിലും ന്യായം കണ്ടെത്തിയേ പറ്റൂ. ”വികൃതിക്കുഞ്ഞാടേ, എന്തൊരു

Latest Posts

Don’t want to skip an update or a post?