Follow Us On

29

March

2024

Friday

  • ചെന്നായുടെ മനസ്സാക്ഷിയിൽ കുഞ്ഞാട് കരയുന്നു

    ചെന്നായുടെ മനസ്സാക്ഷിയിൽ കുഞ്ഞാട് കരയുന്നു0

    മധ്യാഹ്നത്തിലെ ചൂട് സഹിക്കാൻ വയ്യാത്തതായിരുന്നു. അതിനാൽ അരുവിയിലെ വെള്ളത്തിൽ കാലുകൾ ഇറക്കിവച്ചുനിന്നപ്പോൾ ആട്ടിൻകുട്ടിക്ക് നല്ല കുളിർമ തോന്നി. അതു ക്രമേണ തലതാഴ്ത്തി അരുവിയിലെ ജലം അ ല്പാല്പമായി ആസ്വദിച്ചു കുടിക്കാൻ തുടങ്ങി. അപ്പോഴാണ് അരുവിയുടെ എതിർവശത്തുനിന്നും ഒരു ചെന്നായ അവിടെയെത്തിയത്. ആട്ടിൻകുട്ടിയെ കണ്ടപ്പോൾ ചെ ന്നായ്ക്ക് സന്തോഷമായി നല്ലൊരു ഇര! പക്ഷേ ഇത്രയും ഓമനത്തമുള്ള ഈ കുഞ്ഞാടിനെ വെറുതെ കേറി ആക്രമിക്കുന്നതെങ്ങനെ. സ്വന്തം പ്രവൃത്തിയെ മനസ്സാക്ഷിയുടെ മുന്നിൽ ന്യായീകരിക്കുവാൻ തനിക്കെന്തെങ്കിലും ന്യായം കണ്ടെത്തിയേ പറ്റൂ. ”വികൃതിക്കുഞ്ഞാടേ, എന്തൊരു

  • ഗത്‌സെമനിയിലേക്കുള്ള യാത്ര

    ഗത്‌സെമനിയിലേക്കുള്ള യാത്ര0

    പിതാവിന്റെ ഇഷ്ടം ശിരസ്സാ വഹിച്ച് ക്രിസ്തു നിറവേറ്റിയ അത്യന്തം നിഗൂഢവും രക്ഷാകരവുമായ നാളുകൾ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ ദൈവം തരുന്ന അവസരമാണ് നോമ്പുകാലം. നോമ്പും പ്രായശ്ചിത്ത പ്രവൃത്തികളും ആത്മശരീരങ്ങൾക്ക് ശുദ്ധീകരണ പ്രക്രിയയാണ്. ജഡികതയ്ക്കു വിരാമം കൽപിക്കാനും പഴയ മനുഷ്യനെ ഉന്മൂലനം ചെയ്യുവാനും ദൈവത്തിന്റെ അടുക്കൽനിന്നും പുതിയത് സ്വീകരിക്കുവാനും നോമ്പ് മനുഷ്യനെ പ്രാപ്തനാക്കേണ്ടതുണ്ട്. കർത്താവിന്റെ പെസഹാ രഹസ്യത്തെ യും മരണത്തെയും എല്ലാത്തിലുമുപരിയായി ഉയിർപ്പിനെ യും മനസ്സിൽ ധ്യാനിച്ചുകൊണ്ട് മരണാനന്തര ജീവിതമെന്ന യാഥാർത്ഥ്യത്തിൽ ഊന്നിനിന്നുകൊണ്ട് യേശുവോട് സ്വാ രൂപ്യം പ്രാപിക്കാനുള്ള ശ്രമമാണ്

  • ശേഷിക്കുന്ന മുറിപ്പാടുകൾ

    ശേഷിക്കുന്ന മുറിപ്പാടുകൾ0

    മുറിവുണങ്ങുമ്പോഴും മുറിപ്പാടുകൾ ശേഷിക്കാറുണ്ടെന്നതാണ് വാസ്തവം. ചില ഓർമ്മകൾ നമുക്കായി കാത്തുസൂക്ഷിക്കുന്നതിന്റെ അടയാളമാകാം ഈ മുറിപ്പാടുകൾ. കാലം മുറിവുണക്കുന്നു; ദൈവം മുറിപ്പാടുകൾ സൂക്ഷിക്കുന്നു. കുഞ്ഞിനെ വളർത്തിയ അമ്മയ്ക്കുണ്ട് മുറിപ്പാടുകൾ, ശിഷ്യനെ പഠിപ്പിച്ച ഗുരുവിനുമുണ്ടിത്. ചില മുറിപ്പാടുകൾ ശരീരത്തിലാകാം, മറ്റു ചിലത് ഹൃദയത്തിലും. ‘സിംഗർ’ എന്ന കൃതിയിൽ കാൾവിൻ മില്ലർ അസൂയക്കാരാൽ വധിക്കപ്പെട്ട ഗായകന്റെ കഥ പറയുന്നു. വധിക്കപ്പെട്ടവന് ഒരു നാളിൽ ജീവൻ വീണ്ടുകിട്ടി. അയാൾ അത്ഭുതപ്രവർത്തകനായി. ഒരിക്കലയാൾ ഒരു പെൺകുട്ടിയെ സുഖപ്പെടുത്തി. തന്റെ രക്ഷകനായ ഗായകന്റെ കൈകളിലെ മുറിവുകളും

  • മുറിവേൽക്കുന്ന ദൈവം

    മുറിവേൽക്കുന്ന ദൈവം0

    ദൈവത്തിനു സഹനമു ണ്ടോ? മുറിവേൽക്കുന്ന ഹൃദയമാണോ ദൈവത്തിന്റേത്? വ്യ ത്യസ്ത ദൈവസങ്കൽപങ്ങൾ മനുഷ്യർ വച്ചുപുലർത്തുന്നു. സർവ്വശക്തനും സർവ്വാധിപതിയുമായ ദൈവത്തിന്റെ മുമ്പിൽ ആശ്ചര്യഭയഭക്ത്യാദരങ്ങളോടെ കൈകൂപ്പി നിൽക്കുന്ന മനുഷ്യനെ എല്ലാ മതങ്ങളും അവതരിപ്പിക്കുന്നുണ്ട്. അനുഗ്രഹങ്ങൾ വാരിക്കോരിച്ചൊരിയുന്ന ഔദാര്യസമ്പന്നനായ ദൈവത്തിന്റെ ചിത്രം ഭക്തരിൽ നിറ ഞ്ഞുനിൽക്കുന്നു. ”രണ്ടു കാശിട്ടെന്നാൽ ചുണ്ടി ൽ പുഞ്ചിരി വരും തെണ്ടിയല്ലേ മതംതീർത്ത ദൈവം” എന്നും മാനത്തെ പിച്ചക്കാരനു മാണിക്യം വാരിത്തൂകിയ മാളോരേ, താഴത്തെ പിച്ചക്കാരനാ- രാഴക്കു മുത്തുതരാമോ മാളോരേ?” എന്നും കവികൾ ചോദിക്കാൻ കാരണം മനുഷ്യനോടു

  • കടന്നുപോകൽ

    കടന്നുപോകൽ0

    ചിത്രശലഭങ്ങളെ നാം കണ്ടിട്ടുണ്ട്. ഒരു നികൃഷ്ട ജീവിയായ പുഴുവിൽ നിന്നും രൂപാന്തരപ്പെട്ട് വരുന്ന ഒന്നാണ് മനോഹരമായ ചിത്രശലഭമെന്ന് വിശ്വസിക്കാൻ ഒരുപക്ഷേ ചിലർക്കെങ്കിലും ബുദ്ധിമുട്ടായിരിക്കും. തനിക്ക് ചുറ്റും നിർമ്മിക്കുന്ന ആവരണത്തെ തകർത്ത് ഒരു പുതിയ രൂപത്തിൽ പുതിയ ജീവിതത്തിലേക്ക് കടന്നുപോകുന്ന ചിത്രശലഭത്തിന്റെ ഈ കടന്നുപോകൽ തീർച്ചയായും വിസ്മയകരമാണ്. പെസഹാആചരണം നമ്മിൽ കടന്നുപോകലിന്റെ സ്മരണയാണ് നിറയ്ക്കുക. നൂറ്റാണ്ടുകളായി തങ്ങളായിരുന്ന അടിമത്തത്തിന്റെ ചട്ടക്കൂട് പൊട്ടിച്ചെറിഞ്ഞ് ഒരു പുതിയ ലോകത്തേക്ക്, വാഗ്ദത്ത ഭൂമിയിലേക്ക് കടന്നുപോകുന്ന ഇസ്രായേൽ ജനതയുടെ ഈ കടന്നുപോകലാണ് പെസഹാ ആചരണത്തിന്റെ

  • നോമ്പിലെ വിലാപം

    നോമ്പിലെ വിലാപം0

    പതിവില്ലാത്ത സ്വപ്നമായിരുന്നു അത്. ദൈവം പ്രത്യക്ഷപ്പെട്ട് എന്നോട് പറഞ്ഞു: ”ഈ ലോകത്തെ നീ നന്നാക്കണം.” ഭയത്തോടും വിറയലോടുംകൂടെ ഞാൻ പറഞ്ഞു: ”വെറും സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണ് ഞാൻ. പറയത്തക്ക ഗുണവിശേഷങ്ങളൊന്നുമില്ല എനിക്ക്.” ദൈവം വിടാനുള്ള മട്ടില്ല. അവിടുന്ന് പറഞ്ഞു: ”നിനക്ക് ഒരു കാര്യം ചെയ്യാൻ കഴിയും. നിനക്ക് നിന്നെത്തന്നെ നന്നാക്കാൻ കഴിയും.” എനിക്ക് ലഭിച്ച വലിയൊരു വെളിപാടായിരുന്നു അത്. എന്നിലുള്ള മാറ്റമാണ് മറ്റു വ്യക്തികളിലേക്ക്, സമൂഹത്തിലേക്ക് വ്യാപിക്കുന്നത്. ലോകത്തിന്റെ മാറ്റത്തിനുള്ള ആരംഭവും അതുതന്നെയാണ്. സ്വയം നന്നാകാതെ

  • പറുദീസ തേടി…

    പറുദീസ തേടി…0

    മംഗലാപുരത്തുള്ള രാമകൃഷ്ണമിഷന്റെ ഒരാശ്രമത്തിലെ യോഗി ശ്രീ പൂർണാനന്ദ സ്വാമികളെ ഒരിക്കൽ പരിചയപ്പെട്ടതോർക്കുന്നു. അദ്ദേഹത്തോട് സംസാരിക്കവേ അവരുടെ മതാനുഷ്ഠാനങ്ങളെക്കുറിച്ചും പരിശീലനത്തെ കുറിച്ചുമൊക്കെ അദ്ദേഹം പങ്കുവച്ചു. അതിലൊരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അതെന്നെ ഒരൽപം അത്ഭുതപ്പെടുത്തുകയും ചെയ്തു. ആ ആശ്രമത്തിൽ ചേർന്ന് പഠിക്കുവാൻ വരുന്ന പുതിയ കുട്ടികൾക്ക് അവർ പ്രധാനമായും മൂന്ന് ഗ്രന്ഥങ്ങളാണ് പഠിക്കുവാൻ കൊടുക്കുന്നത്. ഒന്നാമതായി രാമകൃഷ്ണമിഷന്റെ നിയമസംഹിത, രണ്ടാമതായി ഭഗവത്ഗീത, മൂന്നാമതായി ബൈബിളിലെ പുതിയ നിയമം. ഒരു ഹൈന്ദവ പശ്ചാത്തലത്തിൽ രൂപംകൊണ്ട് നിലനിൽക്കുന്ന ഈ ആശ്രമത്തിൽ

  • കോഴികൂവലുകൾക്ക് കാതോർക്കുക

    കോഴികൂവലുകൾക്ക് കാതോർക്കുക0

    അകന്നുപോകുന്നവന്റെ അടുത്തേക്ക് ചെല്ലുന്ന കർത്താവ്. മനുഷ്യനു മുമ്പിൽ പരാജയപ്പെടുന്ന കർത്താവ്. അതാണ് കുരിശ്. ഇതിന് കാരണം സ്‌നേഹമാണ്. സ്‌നേഹം താഴ്ന്നിറങ്ങാൻ തയ്യാറാകും, നാണംകെടാൻ തയ്യാറാകും. ബന്ധങ്ങളുടെ രഹസ്യം ഈ സ്‌നേഹപൂർവ്വകമായ താഴ്ന്നുകൊടുക്കലാണ്. ശിഷ്യപ്രമുഖനും അധരംകൊണ്ട് കർത്താവിന് സ്തുതി പാടിയവനുമായ പത്രോസിന്റെ ജീവിതത്തിൽ സംഭവിച്ച ചില താളപ്പിഴകൾ ഈ നോമ്പുകാലത്തിൽ ചിന്തനീയമാണ്. നമ്മുടെ ജീവിതത്തിൽ പലപ്പോഴും പത്രോസിനെപ്പോലെ ആത്മീയജീവിതത്തിൽ തകർച്ചകൾ ഉണ്ടാകും. ഒരിക്കലും ഒരു നിമിഷത്തെ ചെയ്തികളല്ല നമ്മെ തമ്പുരാനിൽനിന്നും അകറ്റുന്നത്. മറിച്ച് ആത്മീയപതനത്തിന് പടിപടിയായുള്ള തകർച്ചകളുണ്ട്. മനുഷ്യനെ

Latest Posts

Don’t want to skip an update or a post?