Follow Us On

29

March

2024

Friday

  • അടുത്ത വർഷത്തെ സിനഡിന്റെ വിഷയം യുവജനം

    അടുത്ത വർഷത്തെ സിനഡിന്റെ വിഷയം യുവജനം0

    2018 ഒക്‌ടോബറിൽ റോമിൽവച്ച് നടക്കുന്ന 15-ാമത് സാധാരണസിനഡിൽ യുവജനങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇതിന് സഹായകരമായി യുവത, വിശ്വാസം, ദൈവവിളി വിവേചിക്കൽ എന്ന തലക്കെട്ടോടുകൂടിയ ഒരുക്കരേഖ 2017 ജനുവരി 13 -ാം തിയതി പ്രസിദ്ധികരിക്കുകയുണ്ടയി. മൂന്നായി തിരിച്ചിരിക്കുന്ന ഈ രേഖയുടെ ഒന്നാം ഭാഗം യുവജനങ്ങൾ ഇന്നത്തെ ലോകത്തിൽ എന്നതും രണ്ടാംഭാഗം വിശ്വാസം, വിവേചിക്കൽ, ദൈവവിളി എന്നതും മൂന്നാംഭാഗം അജപാലനപരമായ പ്രവർത്തനം എന്നതും വിവരിച്ചിരിക്കുന്നു. യുവാവായ യോഹന്നാൻ ശ്ലീഹായുടെ ദൈവവിളിയെക്കുറിച്ചും ശ്ലീഹാ എപ്രകാരം ക്രിസ്തുശിഷ്യത്തിലേക്ക് ആനയിക്കപ്പെടുകയും വളരുകയും ചെയ്തുവെന്ന് ഈരേഖയുടെ

  • വെറുപ്പിന്റെ വേരുകൾ വളർന്ന്… വളർന്ന്…

    വെറുപ്പിന്റെ വേരുകൾ വളർന്ന്… വളർന്ന്…0

    നോമ്പുകാല ചിന്തകൾ -2 അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തുകാരനായിരുന്നു ചാൾസ് ശോഭരാജ്. ഫ്രഞ്ച് പൗരനായ അദ്ദേഹത്തെ വർഷങ്ങൾക്ക്മുമ്പ് ഗോവയിൽ നിന്നുമാണ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. സ്ത്രീകളെ വശീകരിച്ച് പീഡിപ്പിക്കുക അയാൾക്കൊരു വിനോദമായിരുന്നു. ചാൾസിന്റെ ഈ പ്രത്യേക സ്വഭാവത്തിന്റെ കാരണം കണ്ടെത്താൻ മന:ശാ സ്ത്രജ്ഞന്മാർ അയാളുടെ ജീവിതത്തെ അപഗ്രഥിച്ച് പഠിച്ചു. അവർ കണ്ടെത്തിയ വസ്തുത ഇതായിരുന്നു:ചാൾസിന്റെ പിതാവ് ആരാണെന്ന് ചാൾസിനറിയില്ല. ജീവിതത്തിൽ ആകെയുളളത് അമ്മ മാത്രം. ആ അമ്മ പിഞ്ചുകുഞ്ഞായിരുന്ന അദ്ദേഹത്തെ ഹോട്ടൽ മുറികളിൽ അടച്ചിട്ട് മറ്റു പുരുഷന്മാരുമായി ഉല്ലസിക്കാൻ

  • കുരിശിന്റെ വഴിയിൽ ഈശോയൊടൊപ്പം

    കുരിശിന്റെ വഴിയിൽ ഈശോയൊടൊപ്പം0

    നോമ്പുകാല ചിന്തകൾ -1 ഈശോയേ, അങ്ങയോടൊപ്പം കുരിശിന്റെ വഴിയിലൂടെ നടന്ന് ഈ നോമ്പുകാലം പിന്നിടാനാണ് എനിക്കു താൽപര്യം. ഇത് എല്ലാ ക്രൈസ്തവരുടെയും താൽപര്യമായിരിക്കാം. എങ്കിലും എന്റെ കാര്യം പറയാതെ പറ്റില്ലല്ലോ. കുരിശിന്റെ വഴിയിൽ അങ്ങയുടെ പിന്നാലെ എന്റെ കുരിശു ചുമന്നുകൊണ്ടു വരണമെന്നാണു സഭ പറയുന്നത്. എന്റെ കുരിശൊന്നും ഞാൻ എടുത്തിട്ടില്ല എന്നു തോന്നുന്നു. എങ്കിലും ഒരു നിരീക്ഷകനെപ്പോലെ, കാഴ്ചക്കാരനെപ്പോലെ അങ്ങയുടെ കൂടെ വരണം എന്ന് വലിയ താൽപര്യം. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നു നിന്നത്. ഈ ഗത്സമൻ

  • നമുക്ക് എഴുന്നേൽക്കാൻ സമയമായിരിക്കുന്നു

    നമുക്ക് എഴുന്നേൽക്കാൻ സമയമായിരിക്കുന്നു0

    ഏറ്റവും വിശുദ്ധിയോടും പരിപാവനതയോടെയും കാണേണ്ട മനുഷ്യ ജീവൻ ഈ ആധുനിക കാലഘട്ടത്തിൽ അപ്രധാനപ്പെട്ട ഒന്നാണെന്ന നിലയിൽ ഇന്ന് പരിഗണിയ്ക്കപ്പെടുന്നത് നമുക്കെല്ലാം അറിവുള്ളതാണല്ലോ. ലോകമൊട്ടാകെ അന്ധകാരത്തിന്റെ ദുഷ്ടസ്വാധീനം വിലയം പ്രാപിച്ചു വരുന്നതായി അനുഭവപ്പെടുന്നു. വിശുദ്ധമായതിനെ വിശുദ്ധമായി കാണാതെ അശുദ്ധിയെ മാന്യമായും അംഗീകരിക്കത്തക്കതായയും കാണുന്ന പ്രവണത വളരുന്നു. കൊടുക്കരുതാത്തതിന് അമിത പ്രാധാന്യവും മാന്യതയും നൽകി മാധ്യമങ്ങൾ ചിത്രീകരിക്കുന്നു. തിന്മയെ നന്മയായും അധർമ്മത്തെ ധർമ്മമായും അസത്യത്തെ സത്യമായും നിരന്തരം മാധ്യമങ്ങളിലൂടെ വ്യാഖ്യാനിച്ചുകൊണ്ട് മനുഷ്യ ഹൃദയങ്ങളെ അന്ധകാരത്തിലേയ്ക്ക് നയിക്കുന്ന തിന്മയുടെ പ്രവണത വളരുന്നു.

  • സ്വന്തം മുഖം കണ്ടിട്ടില്ലാത്തവരുടെ സങ്കടങ്ങൾ

    സ്വന്തം മുഖം കണ്ടിട്ടില്ലാത്തവരുടെ സങ്കടങ്ങൾ0

    ”ഞാൻ എന്നെ ഇതുവരെയും കണ്ടിട്ടില്ലെന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം.” ബംഗളൂരു സെന്റ് ജോസഫ് കോളജാണ് വേദി. നേത്രദാനത്തെക്കുറിച്ചുള്ള ബോധവല്ക്കരണ ഭാഗമായി അന്ധരുടെ ദുരിതങ്ങളെക്കുറിച്ച് സദസിന്റെ ശ്രദ്ധക്ഷണിക്കുകയായിരുന്നു ഫാ. ജോർജ് കണ്ണന്താനം. നേത്രദാനം പ്രോത്സാഹിപ്പിക്കുമ്പോൾ ലോകത്തിന്റെ മനോഹാരിത കാണാൻ അനേകർക്ക് അവസരം സൃഷ്ടിക്കുകയാണെന്ന് വിദ്യാർത്ഥികളെ ഓർമിപ്പിക്കുമ്പോഴായിരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത ആ മറുപടി. സദസിൽ ഉണ്ടായിരുന്ന അന്ധവിദ്യാർത്ഥിയുടേതായിരുന്നു ഹൃദയത്തെ സ്പർശിക്കുന്ന വാക്കുകൾ. അന്ധരുടെ ഏറ്റവും വലിയ വേദന അവിടെവച്ച് ഫാ. കണ്ണന്താനം തിരിച്ചറിയുകയായിരുന്നു. അന്ധത അകറ്റുന്നതിനുള്ള യാത്രയിൽ വിശ്രമിക്കാൻ

  • പരിശുദ്ധ കന്യാ മാതാവിന്റെ വേറിട്ട ചിത്രങ്ങളുമായി ഫ്രാൻസിസ് നാടു ചുറ്റുന്നു

    പരിശുദ്ധ കന്യാ മാതാവിന്റെ വേറിട്ട ചിത്രങ്ങളുമായി ഫ്രാൻസിസ് നാടു ചുറ്റുന്നു0

    ക്രിസ്തുമതത്തിന്റെ ആവിർഭാവം മുതൽ ഇന്നുവരെയുള്ള ചരിത്രത്തിൽ ചിത്രകാരന്മാർക്കും ശിൽപികൾക്കും എന്നും ഇഷ്ടവിഷയമായിരുന്നു പരിശുദ്ധ കന്യാമറിയം എന്ന യാഥാർത്ഥ്യത്തിന് അടിവരയിട്ടുകൊണ്ട് ദിവ്യജനനിയുടെ വൈവിധ്യമാർന്ന ആയിരം ചിത്രങ്ങളുമായി ഇടുക്കി അറക്കുളം സ്വദേശി ഫ്രാൻസിസ് കുര്യൻ ഇടവക്കണ്ടത്തിൽ. ശാലോം ടൈംസിന്റെ രണ്ടാം പേജിൽ അച്ചടിച്ചുവരുന്ന മാതാവിന്റെ ഏതെങ്കിലും ബഹുവർണ്ണചിത്രത്തോടൊപ്പമുള്ള പ്രാർത്ഥന ഡയറിയിൽ പകർത്തി എഴുതുന്ന ശീലമാണ് വൈവിധ്യമാർന്ന ഈ ശേഖരത്തിന് വഴി തുറന്നത്; പ്രാർത്ഥന എഴുതി സൂക്ഷിക്കുന്നതിലും നല്ലത് ആ പേജുകൾ വെട്ടിയെടുത്ത് ഭംഗിയായി സൂക്ഷിക്കുന്നതല്ലേയെന്നുള്ള ഭാര്യ മോളിയുടെ നിർദ്ദേശമായിരുന്നു ഇതിനെല്ലാം

  • ഈശോക്ക് കത്തെഴുതിയ പെൺകുട്ടി

    ഈശോക്ക് കത്തെഴുതിയ പെൺകുട്ടി0

    ഒരു സാധാരണ കുടുംബത്തിൽ മിഖേലിന്റെയും മരിയ മെയോയുടെയും ഇളയമകളായി ഇറ്റലിയിലെ റോമിൽ 1930 ലായിരുന്നു അന്റോണിറ്റോയുടെ ജനനം. സ്‌നേഹപൂർവ്വം നെനോലിന എന്നാണ് അവളെ അവർ വിളിച്ചിരുന്നത്. വീണത് മൂലം കാൽമുട്ടിൽ ഉണ്ടായ ഒരു മുറിവ് ഉണങ്ങാതിരുന്നതിനാൽ പരിശോധനയ്ക്ക് വിധേയയായപ്പോഴാണ് എല്ലുകളിൽ അർബുദമാണ് എന്ന് കണ്ടുപിടിച്ചത്. അഞ്ചുവയസായിരുന്നു അവൾക്കപ്പോൾ. കാലുകൾ മുറിച്ച് കളയേണ്ട അവസ്ഥ വന്നപ്പോൾ ആ വേദനകൾ അവൾ സന്തോഷത്തോടെ സഹിച്ചു. അതിനുശേഷം കൃത്രിമ കാലുകൾ വച്ചുപിടിപ്പിച്ചു. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠിക്കുന്നവർ അവളെ മിസ്റ്റിക് എന്ന് വിളിച്ചു.

  • ദൈവാലയങ്ങൾ ശൂന്യമാകുന്നതിന് പിന്നിൽ

    ദൈവാലയങ്ങൾ ശൂന്യമാകുന്നതിന് പിന്നിൽ0

    2010 ലെ ക്രിസ്മസിന് ഒരാഴ്ച മുഴുവൻ ഞാനൊരു ഇടവക പള്ളിയിലായിരുന്നു. 2300ൽ അധികം വീട്ടുകാരുള്ള ഇടവകയായിരുന്നു അത്. എല്ലാ ദിവസവും വിശുദ്ധ ബലിയർപ്പിക്കുക, കുമ്പസാരിപ്പിക്കുക ഇവയായിരുന്നു എന്റെ കടമകൾ. ആ ദിവസങ്ങളിൽ വികാരിയച്ചനുമായി നിരവധി കാര്യങ്ങൾ സംസാരിക്കാനിടയായി. അദ്ദേഹം ആ പള്ളിയിൽ വന്നിട്ട് രണ്ടു കൊല്ലം ക ഴിഞ്ഞു. അതിനു മുൻപു മറ്റൊരു ഇടവകയിൽ അദ്ദേഹം 27 വർഷം വികാരിയായിരുന്നു. അദ്ദേഹം പുതിയ ഇടവകയിൽ എത്തിയശേഷമുള്ള ആദ്യക്രിസ്മസ് രാവിൽ പള്ളിയിൽ വന്നത് വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. എന്നാൽ, ഇപ്രാവശ്യം

Latest Posts

Don’t want to skip an update or a post?