Follow Us On

16

April

2024

Tuesday

  • മൂന്നാം പ്രമാണം ശ്രദ്ധിക്കുക

    മൂന്നാം പ്രമാണം ശ്രദ്ധിക്കുക0

    സ്‌കൂളിലെ കണക്ക് എത്രയും വേഗം ചെയ്യേണ്ടിയിരുന്നു. സ്വകാര്യതയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു യുവതി സഹായിക്കുവാനെത്തി. ശനിയാഴ്ച വൈകിട്ടാണ് അവള്‍ക്ക് വരാന്‍ സൗകര്യപ്പെട്ടത്. അവള്‍ ജോലി മനസിലാക്കി. ‘നാളെ രാവിലെ ഒമ്പതുമണിക്ക് ഞാനെത്തും’ എന്നവള്‍ പറഞ്ഞു. ‘നാളെ ഞായറാഴ്ചയാണല്ലോ’ ഞാന്‍ പറഞ്ഞു. ‘ഓഫിസ് തുറന്നു തന്നിട്ട് സിസ്റ്റര്‍ പൊയ്‌ക്കൊള്ളുക. ഞാന്‍ അവിടെയിരുന്ന് ചെയ്തുകൊള്ളാം.’വളരെ അടിയന്തിരമായി കണക്ക് ചെയ്യേണ്ടതുകൊണ്ട് വൈമനസ്യത്തോടെയാണെങ്കിലും ഒരു വിധം സമ്മതിച്ചിട്ട് ഞാന്‍ മഠത്തിലേക്ക് പോന്നു. മഠത്തിലെത്തി സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞ് വേറൊരു കാര്യത്തിലായിരിക്കെ ഒരു ശബ്ദം കേട്ടു.

  • നിങ്ങളുടെ വിശ്വാസം അഗ്നിശോധനയെ അതിജീവിക്കുമോ ?

    നിങ്ങളുടെ വിശ്വാസം അഗ്നിശോധനയെ അതിജീവിക്കുമോ ?0

    ഇക്കഴിഞ്ഞ ഒക്‌ടോബർ മാസം ഉത്തരേന്ത്യയില ഏഴ് മിഷൻ രൂപതകളിൽ നിന്ന് 32വൈദികർ ഒഡീഷയിലെ കണ്ടമാൽ ജില്ലയിലെ ക്രൈസ്തവ വിശ്വാസികളെ സന്ദർശിച്ചു.2007 മുതൽ 2008 വരെ വിശ്വാസികളുടെ സമൂഹം അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സ്ഥലമാണ് കാണ്ടമാൽ. അഗ്നിശോധനയുടെ ദിവസങ്ങളിൽ ഒരു വശത്തു തങ്ങളുടെ വീടിന്റെയും സ്വത്തിന്റെയും പ്രിയപ്പെട്ടവരുടെയും സ്വജീവന്റെയും സുരക്ഷ. മറുവശത്ത് ക്രിസ്തുവിലുള്ള വിലപ്പെട്ട വിശ്വാസം. ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുവാൻ അവർ നിർബന്ധിതരായി. ഏതാനും പേർമാത്രം വിശ്വാസം ഉപേക്ഷിച്ചപ്പോൾ ഭൂരിപക്ഷം പേരും വിശ്വാസം സംരക്ഷിക്കുന്നതിനായി സമ്പത്തും ഭവനങ്ങളും എല്ലാം

  • രാപ്പകൽ വ്യത്യാസമില്ലാതെ  കള്ളനെ കരുതിയിരിക്കാം, സന്തോഷത്തോടെ!

    രാപ്പകൽ വ്യത്യാസമില്ലാതെ കള്ളനെ കരുതിയിരിക്കാം, സന്തോഷത്തോടെ!0

    തലക്കെട്ട് വായിക്കുമ്പോൾ കൗതുകകരമായി തോന്നാമെങ്കിലും, ‘മരണം’  എന്ന അനിശ്ചിതത്വത്തെ ഒരു കള്ളനെപോലെ കരുതിയിരിക്കണമെന്ന ബൈബിൾ വചനങ്ങൾ നവംബറിൽ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുണ്ടായ അപ്രതീക്ഷിത മരണങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ, മരണം എന്ന കള്ളനെ സ്വീകരിക്കാൻ ഏത് സമയവും ഒരുങ്ങിയിരിക്കണമെന്ന് തോന്നുന്നില്ലേ. അതെ, ജീവിതത്തിൽ ഗൗരവമായിത്തന്നെ സ്വീകരിക്കേണ്ട വിഷയമാണിത്.  വിശുദ്ധ മത്തായി 24:43ൽ  വചനം  പറയുന്നു: ‘കള്ളൻ രാത്രിയിൽ ഏത് സമയത്താണ് വരുന്നതെന്ന് ഗൃഹനാഥൻ അറിഞ്ഞിരുന്നെങ്കിൽ അവൻ ഉണർന്നിരിക്കുകയും തന്റെ ഭവനം കവർച്ച ചെയ്യാൻ ഇട

  • വൃദ്ധ വിലാപം

    വൃദ്ധ വിലാപം0

    വേച്ചുവേച്ചായിരുന്നു അവരുടെ വരവ് വൃദ്ധനും വൃദ്ധയും. വൃദ്ധയാണ് സംസാരിച്ചു തുടങ്ങിയത്: ”അച്ചാ, കുറച്ചു കാര്യങ്ങൾ അച്ചനുമായ് പങ്കുവയ്ക്കാനുണ്ട്; സമയം കാണുമോ?” അവരോടൊപ്പം ഇരുന്ന് അവരുടെ സംസാരം കേൾക്കുവാൻ തുടങ്ങി. വൃദ്ധനോടൊപ്പം വന്നിരിക്കുന്നത് നാട്ടിൽ നിന്നും വന്ന അയാളുടെ സഹോദരിയാണ്. ആ സഹോദരിയെ കൂടാതെ വേറെ രണ്ടു സഹോദരിമാരുണ്ട് അയാൾക്ക്. കൂടെ വന്നിരിക്കുന്ന സഹോദരിയെ നാട്ടിൽ തന്നെ വിവാഹം കഴിപ്പിച്ചയച്ചതിനുശേഷം വർഷങ്ങൾക്കു മുമ്പേ മറ്റു രണ്ടു സഹോദരിമാരുമായി മലബാറിലേക്ക് കുടിയേറ്റം നടത്തിയതാണയാൾ. കഠിനാദ്ധ്വാനം ചെയ്ത് മൂന്നേക്കറോളം ഭൂമി വാങ്ങി.

  • തമ്പുരാന്റെ മനോഗുണത്താൽ….

    തമ്പുരാന്റെ മനോഗുണത്താൽ….0

    നവംബർ മധ്യം പിന്നിടുന്നു. കുറെ ഒപ്പീസുകളും മരിച്ചവർക്കുവേണ്ടിയുള്ള കുർബാനകളും കാഴ്ചയർപ്പിക്കാമെന്ന് നാം കരുതുന്നു. എന്നാൽ ചില യാഥാർത്ഥ്യങ്ങൾ നാം കാണാതെപോകരുത്. ജീവിച്ചിരിക്കെ സ്‌നേഹത്തോടെ ഒരിറ്റുവെള്ളം നല്കാതെ, സന്തോഷത്തോടെ ഒരു ഉരുള ചോറു നല്കാതെ മരണത്തിലേക്ക് പറഞ്ഞയച്ച എത്രയോ മാതാപിതാക്കൾ? വൃദ്ധ സദനങ്ങളിൽ മാലാഖമാർ ശേഖരിക്കുന്ന കണ്ണീർത്തുള്ളികളുടെ കണക്കെടുത്താൽ നമ്മിൽ കുറെപേരെങ്കിലും വിധിയാളന്റെ മുന്നിൽ തലകുമ്പിട്ട് നിൽക്കേണ്ടി വരികയില്ലേ? കണ്ണീരും കയ്പുമായി കടന്നുപോയ മാതാപിതാക്കളുടെയും മറ്റും മരണാനന്തര വിശേഷങ്ങൾക്കായി നടക്കുന്ന ധൂർത്തുകൾ കണ്ട് തീർച്ചയായും ആത്മാക്കൾക്ക് കൂടുതൽ പൊള്ളുന്നുണ്ടാകും.

  • സ്വർഗം തുറക്കുന്ന സ്വർണ്ണത്താക്കോൽ

    സ്വർഗം തുറക്കുന്ന സ്വർണ്ണത്താക്കോൽ0

    മഹാനായ മിൽട്ടൻ പറഞ്ഞു: ”സ്വർഗം തുറക്കുവാനുള്ള സ്വർണ്ണത്താക്കോലാണ് മരണം.” മരണാനന്തര സൗഭാഗ്യത്തെപ്പറ്റിയുള്ള വിശ്വാസം ജീവിതത്തിൽ മനുഷ്യർക്ക് കർത്തവ്യബോധവും പ്രത്യാശയും പകരുന്നു. പ്രിയപ്പെട്ടവരുടെ മരണത്തിൽ ആകുലരായവർക്ക് ആശ്വാസമേകുന്നു.മരണം മനുഷ്യനെ നിത്യതയിലേക്ക് കൈപിടിച്ചു നടത്തുന്നു. ഇറ്റലിയിൽ മിലാനിലെ കത്തീഡ്രൽ പള്ളിയുടെ ഭിത്തിയിൽ താഴെപ്പറയുന്ന വാക്യങ്ങൾ എഴുതിവെച്ചിട്ടുണ്ട്: ”പ്രീതിപ്പെടുത്തുന്നതെല്ലാം നൈമിഷികമാണ്. വേദനകളെല്ലാം മാഞ്ഞുപോകും. പ്രധാനമായിട്ടുള്ളത് നിത്യത മാത്രം…” ഈതർ അല്ലൻ നിരീശ്വരനും ഭൗതികവാദിയുമായിരുന്നു. ദൈവവും മരണാനന്തരജീവിതവും ഇല്ലെന്ന് അദ്ദേഹം എഴുതുകയും പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. തന്റെ ഏകമകളെ അദ്ദേഹം നിരീശ്വരവാദം പഠിപ്പിച്ചു.

  • കർത്താവിന്റെ കല്പനകളോട് 'ഇതാ ഞാനെന്ന് പറയുവിൻ….'

    കർത്താവിന്റെ കല്പനകളോട് 'ഇതാ ഞാനെന്ന് പറയുവിൻ….'0

    കർത്താവിന്റെ പദ്ധതി നടപ്പിലാക്കുന്നതിനായി വിവിധ വ്യക്തികളും സമൂഹങ്ങളും ദൈവാത്മാവിനാൽ പ്രചോദിപ്പിക്കപ്പെടുന്നതിന്റെ ദൃഷ്ടാന്തം പഴയനിയമത്തിലെ എസ്രായുടെ പുസ്തകത്തിലുണ്ട്. ജറെ മിയായിലൂടെ കർത്താവ് അരുളിച്ചെയ്ത വചനങ്ങൾ നിറവേറേണ്ടതിന് പേർഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണ വർഷം കർത്താവ് പ്രചോദിപ്പിക്കുകയും അവൻ വിളംബരമെഴുതി രാജ്യം മുഴു വൻ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പേർഷ്യാ രാജാവായ സൈറസ് അറിയിക്കുന്നു: സ്വർഗത്തിന്റെ ദൈവമായ കർത്താവ് ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകുകയും യൂദായിലെ ജറുസലെമിൽ അവിടുത്തേക്ക് ആലയം പണിയാൻ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.(എസ്ര 1:1-2) ഇവിടെ,

  • കാക്കക്കുഞ്ഞ് പകരുന്ന ദൈവികദൂത്

    കാക്കക്കുഞ്ഞ് പകരുന്ന ദൈവികദൂത്0

    കുന്നംകുളം: ദൈവ വചനം പ്രഘോഷിക്കാനും ആദിവാസികളുടെയും നിരാലംബരുടെയും സഹായത്തിനായി ജീവിതം മുഴുവൻ സമർപ്പിക്കുവാനുമായി ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ ജോലിയുണ്ടാായിരുന്ന ജോഷി ജോലി രാജിവച്ച് മുഴുവൻസമയവും പാവങ്ങൾക്കുവേണ്ടി സമർപ്പണജീവിതം നയിക്കുന്നത് കേരളത്തിൽ മാത്രമല്ല, കൂടുതലും ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. അത്ഭുതകരമായ ഈ ദൈവനടത്തിപ്പിനെപ്പറ്റി അറിയുക. പെനിയൻമിഷൻ ഓഫ് ഇന്ത്യയുടെ എല്ലാമെല്ലാമായ ജോഷി.ഐ.ചീരൻ മാർത്തോമ്മാശ്ലീഹായാൽ രൂപം കൊണ്ട ആർത്താറ്റ് ചാട്ടുകുളത്തിന് സമീപം ജനിച്ചു. 1963-ൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഐ.ഐ. ചീരനും അധ്യാപിക കൊച്ചന്നയുമായിരുന്നു മാതാപിതാക്കൾ. മമ്മിയൂർ

Don’t want to skip an update or a post?