Follow Us On

29

March

2024

Friday

  • എയ്ഡഡ് മേഖലയിലെ  അധ്യാപക നിയമനങ്ങള്‍  അനധികൃതമോ?

    എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങള്‍ അനധികൃതമോ?0

    സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവ് നിലനിര്‍ത്തുന്നതില്‍ എയ്ഡഡ് മേഖല നല്‍കിയിട്ടുള്ള സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. സാര്‍വത്രിക വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സംവിധാനം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് എയ്ഡഡ് മേഖല പ്രസക്തമായത്. ഇതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷസമൂഹങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. എന്നാല്‍ എയ്ഡഡ് മേഖലക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തി നമ്മുടെ പൊതുസമൂഹത്തെ അത്തരം വിദ്യാലയങ്ങള്‍ക്കെതിരെ തിരിക്കുകയെന്നത് നിര്‍ഭാഗ്യകരമാണ്. പുതിയ വിവാദം 2020 ഫെബ്രുവരി 7-ാം തിയതി

  • ത്രിത്വോപാസകന്‍

    ത്രിത്വോപാസകന്‍0

    കേരളത്തിലെ പ്രമുഖമായ രണ്ട് ധ്യാനമന്ദിരങ്ങളുടെ സ്ഥാപകനും കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ പ്രാരംഭകനും കപ്പൂച്ചിന്‍ സഭയിലെ വിശുദ്ധസാന്നിധ്യവുമായിരുന്നു ഫാ. ആര്‍മണ്ട് മാധവത്ത് കപ്പൂച്ചിന്‍. കേരളത്തിലെ ആദ്യ കരിസ്മാറ്റിക് ധ്യാനകേന്ദ്രമായ ഭരണങ്ങാനം അസീസിയുടെയും ഇരിട്ടിയ്ക്കടുത്തുള്ള വിമലഗിരി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനാണ്. പാലാ രൂപതയിലെ മരങ്ങാട്ടുപള്ളി ഇടവകയില്‍ മാധവത്ത് പ്രാഞ്ചി-റോസ ദമ്പതികളുടെ എട്ട് മക്കളില്‍ നാലാമനായി 1930 നവംബര്‍ 25-ന് ആര്‍മണ്ട് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍മണ്ട് അജ്മീര്‍ മിഷനില്‍ വൈദികനാകാന്‍ പഠനമാരംഭിച്ചു. എന്നാല്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയോടുള്ള ആകര്‍ഷണം അദ്ദേഹത്തെ

  • രക്ഷാകരമായ  സഹനങ്ങള്‍

    രക്ഷാകരമായ സഹനങ്ങള്‍0

    ജീവിതത്തെ ആഴമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഏറ്റവും ഉചിതമായ അവസരമാണ് നോമ്പുകാലം. ഈശോയുടെ പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ച് ഉയിര്‍പ്പ് തിരുനാളിലേക്ക് നമ്മെ നയിക്കുന്ന ഈ പുണ്യകാലം ദൈവത്തിങ്കലേക്ക് കൂടുതല്‍ അടുക്കുവാന്‍ ലഭിക്കുന്ന അവസരമായി കാണണം. ഈശോയുടെ പീഡാസഹനങ്ങളില്‍ പങ്കുചേരാനുള്ള ദൈവികമായ സാധ്യതയാണ് വലിയ നോമ്പുകാലം നല്‍കുന്നത്. നോമ്പുകാലത്തെ പ്രാര്‍ത്ഥനകളും ഗീതങ്ങളും തിരുവചനവായനകളും ഈശോയുടെ രക്ഷാകരമായ സഹനത്തിന്റെ ഓര്‍മ നമ്മുടെ മനസില്‍ ഉണര്‍ത്തുന്നതാണ്. പല തരത്തിലുള്ള സഹനങ്ങളും പ്രതിബന്ധങ്ങളും അനുദിനമെന്നോണം നേരിടുകയും അതിജീവിക്കുകയും ചെയ്യുന്നവരാണ് പലരും. സഹനങ്ങള്‍ രക്ഷാകരമാകണമെങ്കില്‍ അവ

  • രോഗികളെ ആശ്ലേഷിക്കുന്ന യേശു

    രോഗികളെ ആശ്ലേഷിക്കുന്ന യേശു0

    ”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്താ. 11:28). ക്രിസ്തുവിന്റെ ഈ വാക്കുകള്‍ മനുഷ്യപുത്രന് മുറിവേറ്റവരും ക്ലേശിതരുമായ എല്ലാവരുമായുള്ള ഐകദാര്‍ഢ്യമാണ് പ്രകടിപ്പിക്കുന്നത്. എത്രയോ മനുഷ്യര്‍ ശരീരത്തിലും ആത്മാവിലും സഹിക്കുന്നു. തന്റെയടുത്തേക്ക് വരാന്‍ യേശു ഓരോ വ്യക്തിയെയും നിര്‍ബന്ധിക്കുന്നു. അവിടുന്ന് ആശ്വാസവും പ്രശാന്തതയും വാഗ്ദാനം ചെയ്യുന്നു. രോഗി പ്രതീക്ഷിക്കുന്നത് ഇരുപത്തിയെട്ടാം ലോകരോഗീദിനാചരണത്തില്‍ യേശു ഈ വാക്കുകള്‍ രോഗികളോടും പീഡിതരോടും ദരിദ്രരോടും ആവര്‍ത്തിക്കുന്നു. എന്തെന്നാല്‍ തങ്ങള്‍ പൂര്‍ണമായും ദൈവത്തെ ആശ്രയിക്കുന്നുവെന്നും ക്ലേശങ്ങളുടെ ഭാരത്തിന്‍കീഴില്‍ അവിടുത്തെ

  • 2020  പ്രേഷിതവര്‍ഷം

    2020 പ്രേഷിതവര്‍ഷം0

    പ്രേഷിതവര്‍ഷത്തിന് ‘ദൈവത്തിന്റെ ദൗത്യം’ എന്നര്‍ത്ഥം വരുന്ന മിസ്സിയോ ദേയി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ആദ്യപാപംമൂലം സംഭവിച്ച പാപത്തിന്റെയും മരണത്തിന്റെയും അവസ്ഥകളില്‍നിന്ന് മനുഷ്യകുലത്തെ ഉയര്‍ത്താന്‍ ദൈവം ഒരുക്കിയ പദ്ധതിയാണ് മിസ്സിയോ ദേയി അഥവാ ദൈവത്തിന്റെ രക്ഷാകരപദ്ധതി. ”നിങ്ങള്‍ ലോകമെങ്ങുംപോയി സകലസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക” എന്ന ക്രിസ്തുവിന്റെ ആഹ്വാനം സ്വീകരിച്ച സഭയുടെ അസ്തിത്വം സുവിശേഷപ്രഘോഷണദൗത്യത്തിന്റേതാണ്. യേശുവിന്റെ ദൗത്യത്തിന്റെ തുടര്‍ച്ച ”പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു” (യോഹ 20:21) എന്നാണ് യേശു തന്റെ അപ്പോസ്തലന്മാരോടു പറഞ്ഞത്. അതിനാല്‍ സഭയുടെ

  • കുടുംബങ്ങളുടെ  സന്തോഷം സഭയുടെയും

    കുടുംബങ്ങളുടെ സന്തോഷം സഭയുടെയും0

    ”കുടുംബങ്ങളില്‍ അനുഭവിക്കുന്ന സ്‌നേഹത്തിന്റെ ആനന്ദം സഭയുടെ ആനന്ദമാണ്.” ‘സ്‌നേഹത്തിന്റെ ആനന്ദം’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ സിനഡാനന്തര ശ്ലൈഹികപ്രബോധനത്തിലെ ആദ്യവാചകമാണിത്. നമ്മുടെ സഭയും സമൂഹവും അനുഭവിക്കുന്ന ആനന്ദത്തിന്റെ അടിസ്ഥാനം കുടുംബമാണ് എന്ന് പാപ്പ പറഞ്ഞുവയ്ക്കുന്നു. കാരണം ഈ ലോകത്തിലെ ഓരോ വ്യക്തിയും ജനിക്കുന്നതും വളരുന്നതും വിശ്വാസം ആര്‍ജിക്കുന്നതും കുടുംബങ്ങളിലാണ്. എവിടെ നന്മ നിറഞ്ഞ കുടുംബങ്ങള്‍ നിലനിന്നുവോ അവിടെയൊക്കെ നന്മ നിറഞ്ഞ സമൂഹവും രൂപപ്പെട്ടിട്ടുണ്ട്. വിവാഹിതരാകുവാനും ഉത്തമ കുടുംബജീവിതം നയിക്കുവാനും ഇന്നും യുവജനങ്ങള്‍ കാണിക്കുന്ന താല്‍പര്യവും ഉത്സാഹവും സഭയ്ക്ക് എന്നും

  • പൗരത്വ നിയമഭേദഗതിയും  ആശങ്കകളും

    പൗരത്വ നിയമഭേദഗതിയും ആശങ്കകളും0

    ”പരദേശിയെ സ്‌നേഹിക്കുക, ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ” (നിയമാവര്‍ത്തനം 10:19) എന്നും ”ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു” (മത്തായി 25:35) എന്നും ബൈബിള്‍ പറയുന്നു. അഭയാര്‍ഥികളോടു കരുണകാട്ടണം എന്നത് സുവിശേഷത്തിന്റെ ചൈതന്യമാണ്; മനുഷ്യത്വത്തിന്റെയും. ഇന്ത്യയിലേക്ക് അഭയംതേടിയെത്തിയവരോട് കരുണ കാട്ടുന്ന സമീപനമാണ് ഇന്ത്യ എക്കാലവും പുലര്‍ത്തിയിട്ടുള്ളത്. ഇപ്പോള്‍ പ്രശ്‌നം അതല്ല, അഭയാര്‍ഥികളില്‍ ആര്‍ക്കൊക്കെ ഇന്ത്യന്‍ പൗരത്വം നല്‍കണം എന്നതാണ്. ഇന്ത്യയുടെ സമീപരാജ്യങ്ങളില്‍ ചിലതില്‍ ന്യൂനപക്ഷങ്ങള്‍ക്കു പരിമിതമായ സ്വാതന്ത്ര്യം മാത്രമേ ഉള്ളുവെന്നതും പല സ്ഥലങ്ങളിലും അവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നതും പുതിയൊരറിവല്ല.

  • ദൈവാലയ  ഗാനങ്ങളും ഗായകരും

    ദൈവാലയ ഗാനങ്ങളും ഗായകരും0

    സാര്‍വ്വത്രികസഭയുടെ ആരാധനാക്രമ സംഗീത പാരമ്പര്യത്തെ വിലമതിക്കാന്‍ കഴിയാത്ത അമൂല്യനിധിയായിട്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത് (ആരാധനക്രമം,112). സാര്‍വ്വത്രികസഭ എന്നു പറയുമ്പോള്‍ വിവിധ വ്യക്തിഗതസഭകളുടെ കൂട്ടായ്മയാണല്ലോ. ആയതിനാല്‍ ഓരോ വ്യക്തിഗതസഭകളുടെയും ആരാധനാക്രമ സംഗീതപാരമ്പര്യം സംരക്ഷിക്കപ്പെടേണ്ട അമൂല്യനിധിയാണ്. ആരാധനാക്രമ സംഗീതം വിശ്വാസികളുടെ ഭക്തിയും ഭാഗഭാഗിത്വവും വര്‍ധിപ്പിക്കുന്നു. ഉദാഹരണമായി ലത്തീന്‍ സഭയുടെ ഗ്രിഗോറിയന്‍ സംഗീതവും സീറോ മലബാര്‍ സഭയുടെ സുറിയാനി സംഗീതവും ആരാധനയില്‍ സജീവമായി പങ്കുചേരുവാന്‍ വിശ്വാസികളെ സഹായിക്കുന്നു. പഴയനിയമത്തില്‍ സംഗീതത്തിന് അനിതരസാധാരണമായ പ്രാധാന്യമാണ് ബൈബിളില്‍ കൊടുത്തിരിക്കുന്നത്. പഴയനിയമത്തില്‍ 309 ഉം

Latest Posts

Don’t want to skip an update or a post?