Follow Us On

29

March

2024

Friday

  • വിശുദ്ധ ജോണ്‍ മരിയ വിയാനി സ്വര്‍ഗത്തിലേക്കുള്ള വഴികാട്ടി

    വിശുദ്ധ ജോണ്‍ മരിയ വിയാനി സ്വര്‍ഗത്തിലേക്കുള്ള വഴികാട്ടി0

    വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ കത്തോലിക്കാ സഭ ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് ആചരിച്ചു. എന്നാല്‍ തിരുസഭാ ചരിത്ര പാതയെ കെടാവിളക്കുപോലെ പ്രകാശമാനമാക്കിയ വിശുദ്ധനെ നാം അടുത്തറിയുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടുന്ന സമയമാണിത്. വിശുദ്ധരില്‍ വസിച്ച പരിശുദ്ധാത്മാവിനെക്കുറിച്ച് നാം ധ്യാനിക്കുമ്പോഴാണ് അതിപുരാതനവും വ്യവസ്ഥാപിതവും തനതുനിയമങ്ങളാല്‍ കളംവരയ്ക്കപ്പെട്ടതുമായ തിരുസഭയ്ക്ക് യുവത്വം കൈവരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനം ഇത്തരുണത്തില്‍ ചിന്തോദ്ദീപകമാണ്: ”സുദീര്‍ഘ ചരിത്രത്താല്‍ സമ്പന്നവും മാനവ പരിപൂര്‍ണ്ണതയിലേക്ക് മുന്നേറുന്നതും ജീവന്റെ ആത്യന്തിക ലക്ഷ്യം ഉന്നം വയ്ക്കുന്നതുമായ സഭയാണ് ഈ ലോകത്തിന്റെതന്നെ

  • യുഗാന്ത്യത്തെ സംബന്ധിച്ചുള്ള  കാലികപ്രസക്തമായ ചില ചോദ്യങ്ങള്‍

    യുഗാന്ത്യത്തെ സംബന്ധിച്ചുള്ള കാലികപ്രസക്തമായ ചില ചോദ്യങ്ങള്‍0

    മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചുമുള്ള ചിന്ത ആദിമകാലം മുതല്‍ മനുഷ്യനില്‍ അന്തര്‍ലീനമാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മിശിഹായുടെ ഉത്ഥാനമാണ് മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിശ്വാസത്തിന്റെ ആധാരശില (1 കോറി 15:12). ക്രിസ്തീയവിശ്വാസമാണ് നമ്മുടെ പ്രത്യാശയെ അനുദിനം ഊട്ടിയുറപ്പിക്കുന്നത്. ഉത്ഥാനത്തിലുള്ള പ്രത്യാശയും ക്രിസ്തീയജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളോടുള്ള പ്രതികരണവും തമ്മില്‍ വ്യക്തമായ ബന്ധം സഭയുടെ ആദ്യകാലംമുതല്‍ കാണുവാന്‍ സാധിക്കും. മരണത്തിലൂടെ മിശിഹായില്‍ എത്തിച്ചേരാമെന്നുള്ള ഉത്ഥാനപ്രതീക്ഷ പുലര്‍ത്തിയതു മൂലമാണ് രക്തസാക്ഷികള്‍ കുരിശിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുവാന്‍ തയ്യാറായത്. ഇവരുടെ മാതൃക പിന്തുടര്‍ന്ന് മിശിഹായിലേക്കുള്ള തങ്ങളുടെ തീര്‍ത്ഥയാത്ര അനുസ്യൂതം തുടരുവാന്‍ ക്രൈസ്തവര്‍

  • രക്ഷാചരിത്രത്തിലെ  അറിയപ്പെടാത്തവര്‍

    രക്ഷാചരിത്രത്തിലെ അറിയപ്പെടാത്തവര്‍0

    ഈശോയുടെ പീഡാനുഭവചരിത്രം വായിക്കുമ്പോള്‍ ഒട്ടേറെപ്പേരെ നാം കണ്ടുമുട്ടുന്നു. അവരില്‍ ചിലരൊക്കെ ദിവ്യഗുരുവിന്റെ സ്‌നേഹിതരും മറ്റുള്ളവര്‍ അവിടുത്തെ ശത്രുക്കളുമാണെന്നുമാത്രം. മുമ്പെങ്ങും രംഗത്ത് വരാത്തവരാണ് ചിലരെങ്കിലും. ഈശോയുടെ പീഡാനുഭവ സംഭവത്തില്‍ ഒരിക്കല്‍മാത്രം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അവരെ സഭാചരിത്രത്തിലൊരിക്കല്‍പ്പോലും പിന്നീട് കാണുന്നില്ല. അതുകൊണ്ട് രക്ഷാകരചരിത്രത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള അവരെപ്പറ്റി കൂടുതലായി വിവരങ്ങളൊന്നും ലഭ്യമല്ല. ഇത്തരത്തിലുള്ള ഏതാനും വ്യക്തികളെപ്പറ്റിയുള്ള ലഘുപഠനമാണിത്. കഴുതയുടെ ഉടമസ്ഥന്‍ ഓശാന ഞായറാഴ്ചയിലെ ജറുസലേം പ്രവേശനത്തിലൂടെയാണല്ലോ വലിയ ആഴ്ചയുടെ ആരംഭം. ബന്ധുക്കളും ശിഷ്യന്മാരും ആവശ്യപ്പെട്ടിട്ടുപോലും യൂദയായില്‍ സ്വയം വെളിപ്പെടുത്താന്‍ സന്നദ്ധനായിരുന്നില്ല ഗുരുനാഥന്‍.

  • കാലഘട്ടത്തിന്റെ  ശബ്ദം

    കാലഘട്ടത്തിന്റെ ശബ്ദം0

    നഭോമണ്ഡലത്തിലെ ഓരോ നക്ഷത്രത്തിനും ഓരോ തിളക്കമാണ്. രാത്രികളില്‍ അവ ആകാശവിതാനത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമെങ്കിലും നക്ഷത്രവ്യൂഹങ്ങളില്‍ നമ്മള്‍ കാണുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രകാശമുള്ളവയുമുണ്ട് എന്നാണ് ജ്യോതിശാസ്ത്രനിരീക്ഷണം. സ്വര്‍ഗത്തിലെ വിശുദ്ധരുടെ കാര്യത്തിലും ഇങ്ങനെതന്നെ. തിരുസഭയില്‍ എവിടെയും അറിയപ്പെടുന്നവരും നമ്മള്‍ മാധ്യസ്ഥം തേടുന്നവരുമായി അനേക വിശുദ്ധരുണ്ട്. അധികമാരാലും അറിയപ്പെടാത്തവരുണ്ട്. എന്നാല്‍ അവരും അറിയപ്പെടേണ്ടവരാണ്. വി. യോഹന്നാന്‍ ക്രൂസ് (കുരിശിന്റെ വിശുദ്ധ യോഹന്നാന്‍) ഈ രണ്ടാമത്തെ ഗണത്തില്‍പ്പെടുന്നു. നാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും ഈ വിശുദ്ധന്‍ അനേകര്‍ക്ക് അപരിചിതനാണ്. ബാല്യം

  • വെളിച്ചം പരത്തുന്ന മുറിപ്പാടുകള്‍

    വെളിച്ചം പരത്തുന്ന മുറിപ്പാടുകള്‍0

    വിശ്വാസത്തിന്റെ വിത്തുകള്‍ രക്തംതൂകി മുളപ്പിച്ചെടുത്ത മാര്‍ തോമ്മാശ്ലീഹായുടെ ഓര്‍മ്മദിനം ‘ദുക്‌റാന’ ഭാരതത്തിന്റെ ക്രൈസ്തവഭൂമികയിലെ ദീപ്തസ്മരണയാണ്. മാറുന്ന കാലത്തിന്റെ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍ നവസുവിശേഷവത്ക്കരണത്തിന്റെ അന്തര്‍ധാരകള്‍ അന്വേഷിക്കേണ്ടത് അനിവാര്യതയാണ്. ഉത്തരാധുനിക സമവാക്യങ്ങള്‍ ഉത്തരാധുനികത ഉണര്‍ത്തുന്ന പ്രതിലോമ തരംഗങ്ങള്‍ ലോകവ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ അലകള്‍ പുതിയ ചിന്താധാരകളിലേക്ക് മാനവികതയെ വഴിനടത്തുകയാണ്. സത്യനിരാസം, ഉപഭോഗസംസ്‌കാരതൃഷ്ണ, ഇടറിയ സ്വാതന്ത്ര്യവിചാരം, മാധ്യമവത്കൃത സംസ്‌കാരം, ബഹുരാഷ്ട്ര ഭീമന്‍മാരുടെ സര്‍വ്വാധിപത്യം തുടങ്ങിയ ബഹുമുഖ പ്രതിഭാസങ്ങള്‍ സമകാലിക സംകൃതിക്ക് രൂപഭാവങ്ങള്‍ നല്‍കിവരുന്നു. വിവരസാങ്കേതികവിദ്യയുടെ വിപ്ലവവളര്‍ച്ചയും ആഗോളീകരണത്തിന്റെ കമ്പോളസ്വഭാവവും ഒന്നിക്കുമ്പോള്‍ പല സനാതനബിംബങ്ങളും

  • ക്രിസ്തീയ കുടുംബം ഭൂമിയിലെ സ്വര്‍ഗം

    ക്രിസ്തീയ കുടുംബം ഭൂമിയിലെ സ്വര്‍ഗം0

    മൂന്നു ചിത്രങ്ങളാണ് ക്രിസ്തീയ കുടുംബത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസില്‍ തെളിയുന്നത്. അവയില്‍ ആദ്യത്തേതാണ് അനാദിയിലെ കുടുംബം. അത് ദൈവകുടുംബമാണ്. ദൈവം മൂന്നാളുകളുടെ കൂട്ടായ്മയാണെന്ന് യേശു തന്നെ വെളിപ്പെടുത്തിയ നിത്യസത്യമാണ്: ”ഞാന്‍ പിതാവിന്റെ അടുത്തുനിന്ന് അയക്കുന്ന സഹായകന്‍, പിതാവില്‍ നിന്നും പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും (യോഹ. 15:26). ദൈവനാമത്തില്‍ ജനതകളെ സ്‌നാനപ്പെടുത്തുമ്പോള്‍ അത് ”പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍” (മത്താ.28: 20) ആയിരിക്കണമെന്ന് യേശു പ്രത്യേകം നിഷ്‌ക്കര്‍ഷിക്കുന്നു. പൗലോസ് ശ്ലീഹാ പരിശുദ്ധ ത്രിത്വത്തിലെ

  • പരിശുദ്ധാത്മാവാണ്  സഭയെ നയിക്കുന്നത്‌

    പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നത്‌0

    ”നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ ജ്ഞാനസ്‌നപ്പെടുവിന്‍ (അപ്പ 1. 5 ) എന്ന ആഹ്വാനം സ്വീകരിച്ച് മാതാവിനോടൊപ്പം ശിഷ്യന്മാര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളെപോലെ കാത്തിരുന്നു. അവരിലേക്ക് ദൈവം തന്റെ ആത്മാവിനെ അഗ്നിയായി അയച്ചു.” എന്ന തിരുവചനം വായിച്ചാണ് പാപ്പ പന്തക്കുസ്താക്കായി ജനങ്ങളെ ഒരുക്കിയത്. പരിശുദ്ധാത്മവിനെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ”എന്റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകന്‍ നിങ്ങളെ എല്ലാകാര്യങ്ങളും പഠിപ്പിക്കുകയും ഞാന്‍ പഠിപ്പിച്ചവ ഓര്‍മിപ്പിക്കുകയും ചെയ്യും” എന്നാണ് യേശു അരുള്‍ചെയതത്. ചരിത്രത്തിലൂടെ സഭയെ നയിച്ച പരിശുദ്ധാത്മാവിനെ ഉള്‍ക്കൊണ്ട സഭക്ക് നിശ്ചലമായിരിക്കാന്‍ സാധ്യമല്ല. പരിശുദ്ധാത്മാവ്

  • പരിശുദ്ധാത്മാവ് ഇല്ലാതെ തിരുസഭയില്ല പരിശുദ്ധ കന്യാമറിയം ഇല്ലാതെ പന്തക്കുസ്ത ഇല്ല

    പരിശുദ്ധാത്മാവ് ഇല്ലാതെ തിരുസഭയില്ല പരിശുദ്ധ കന്യാമറിയം ഇല്ലാതെ പന്തക്കുസ്ത ഇല്ല0

    നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഉയിര്‍പ്പിന്റെ അമ്പതാം ദിവസമാണ് പന്തക്കുസ്ത. ‘പന്തക്കുസ്ത’ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ‘അമ്പത്’ എന്നാണ്. യഹൂദപാരമ്പര്യത്തില്‍ വിളവെടുപ്പിന് അരിവാള്‍ വയ്ക്കുകയും ഫലം ശേഖരിക്കുകയും ചെയ്യുന്ന ദിവസമാണ് പന്തക്കുസ്തായെങ്കില്‍ പുതിയ നിയമത്തില്‍ അത് മൂര്‍ച്ചയേറിയ ഇരുതല വാള്‍പോലെ പരിശുദ്ധ റൂഹാ ഇറങ്ങിവന്നതിന്റെ അനുസ്മരണമാണ്. നസ്രായനായ ഈശോയുടെ നാമത്തില്‍, അവന്റെ അമ്മയുടെയും ശ്ലീഹന്മാരുടെയും കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥനയിലാണ് (നടപടി 1:14) റൂഹാദ്ക്കുദ്ശായുടെ ശക്തമായ പ്രവര്‍ത്തനം വെളിപ്പെടുന്നത്. പന്തക്കുസ്തയിലാണ് സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. സ്വര്‍ഗത്തിലേക്ക് കരേറിയ ഈശോയുടെ

Latest Posts

Don’t want to skip an update or a post?