Follow Us On

20

October

2020

Tuesday

 • ഉടനടി തകരണം, മിത്തും മതിലും!

  ഉടനടി തകരണം, മിത്തും മതിലും!0

  അതിസാഹസികമായി അന്യഗ്രഹ സഞ്ചാരം നടത്താൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന കാരണവും അവിടെ കൂടുതൽ സൗകര്യങ്ങളുള്ള ജീവിതമുണ്ടാകുമോ എന്നറിയാൻ വേണ്ടിക്കൂടിയല്ലേ? 2018ൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും ഇനിയും വ്യക്തമായ പരിഹാരം കണ്ടെത്തേണ്ടതുമായ ഒരു മാനുഷിക പ്രശ്‌നമാണ് കുടിയേറ്റവും അഭയാർത്ഥി പ്രവാഹവും. ലോകം ഇന്ന് ഏറെ സുതാര്യവും തുറവിയുള്ളതുമാണെന്ന് നാം അറിയുന്നു. പുതിയ ആഗോള സാമ്പത്തിക ക്രമം ലോകത്തെ നിയന്ത്രിക്കുന്നു എന്നതാണ് അവകാശ വാദം. എന്നിട്ടം എന്തുകൊണ്ടാണ് ലോകരാഷ്ട്രങ്ങൾക്ക് അതി സങ്കീർണമായ ഈ മാനവിക പ്രതിസന്ധിയ്ക്ക് ഐക്യത്തോടെ ഒരു തീർപ്പുണ്ടാക്കാൻ കഴിയാത്തത്?

 • ‘മെക്കറിക് മെസ് ‘ ഉയർത്തുന്ന ചോദ്യങ്ങൾ

  ‘മെക്കറിക് മെസ് ‘ ഉയർത്തുന്ന ചോദ്യങ്ങൾ0

  ലൈംഗിക വിവാദങ്ങളെ തുടർന്ന് ആർച്ച്ബിഷപ്പ് എമരിത്തൂസ് തിയഡോർ മെക്കാറികിന് കർദിനാൾ സംഘത്തിൽനിന്ന് രാജിവെക്കാൻ നിർബന്ധിതനായ പശ്ചാത്തലത്തിൽ, സഭാനേതൃത്വവും വിശ്വാസീസമൂഹവും ശ്രദ്ധവെക്കേണ്ട സുപ്രധാന കാര്യങ്ങൾ കുറിക്കുന്നു ലേഖകൻ. പുറത്തുവരുന്ന, പുരോഹിത പാപങ്ങൾ സഭാഗാത്രത്തിനേൽപ്പിക്കുന്ന മുറിവുകളുടെ ആഴം അളന്നറിയുന്നതിലും അപ്പുറമാണ്. സമൂഹം എക്കാലത്തും മഹത്വവൽക്കരിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക സദാചാരബോധത്തെയാണ് ബ്രഹ്മചാരികളുടെ ദുഷ്‌ചെയ്തികൾ വികൃതമാക്കുന്നതെന്ന് അറിയുമ്പോഴാണ് സത്യത്തിന്റെ മുഖം എത്ര ഭയാനകമെന്ന് മനസിലാകുന്നത്. കാര്യകാരണങ്ങളെല്ലാം സാത്താനിൽ ചുമത്തി തലയൂരുന്നത് പ്രശ്‌നത്തിന്റെ ഗൗരവം സാധൂകരിക്കുകയില്ലെന്നത് തീർച്ചയാണ്. ഗുരുതരമായ വീഴ്ചകൾ പരിഗണിച്ച് നിരുപാധികം മാപ്പപേക്ഷിക്കാൻ ക്രൈസ്തവരായ

 • മനുഷ്യരെ പിടിച്ച മീൻപിടുത്തക്കാർക്ക് അഭിവാദ്യങ്ങൾ

  മനുഷ്യരെ പിടിച്ച മീൻപിടുത്തക്കാർക്ക് അഭിവാദ്യങ്ങൾ0

  ആദ്യ ശിഷ്യരായി മുക്കുവരെ തന്നെ ക്രിസ്തു തിരഞ്ഞെടുക്കാൻ കാരണം എന്തായിരിക്കും? അത് കണ്ടറിയാൻ രണ്ടായിരം വർഷങ്ങൾക്കിപ്പുറമുള്ള ഒരു പ്രളയകാലം വരെ നമുക്ക് കാത്തിരിക്കേണ്ടിവന്നോ? മഹാപ്രളയം മലയാളിയോട് മറക്കരുതാത്ത പലതും പറഞ്ഞു തരുന്നുണ്ട്. അതിലൊന്ന് മത്സ്യത്തൊഴിലാളികൾ നമ്മുടെ നാടിന്റെ പവിഴമുത്തുകളാണ് എന്നതാണ്. ദുരന്തകാലത്ത് കടലിന്റെ മക്കൾക്ക് ഉത്തമ ജീവൻ രക്ഷാ പ്രവർത്തകരാകൻ കഴിയുമെന്ന യഥാർത്ഥ്യമാണ് പ്രളയം തെളിയിച്ചത്. ദുരിതക്കയത്തിൽ മുങ്ങിത്താണ് മരണത്തോട് മല്ലടിച്ചവരെ കൈപിടിച്ചുയർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചത് നമ്മുടെ സ്വന്തം മീൻപിടിത്തക്കാരാണല്ലോ. ഉപജീവനത്തിനുവേണ്ടി തിരമാലകളോട് പോരാടുകയെന്നത് നിത്യാഭ്യാസമാക്കിയവർ ഗതിമാറി ഒഴുകിയ പുഴകളെ

 • കർത്താവിന്റെ ബലിപീഠത്തിൽ മഹാബലിക്കെന്ത് കാര്യം?

  കർത്താവിന്റെ ബലിപീഠത്തിൽ മഹാബലിക്കെന്ത് കാര്യം?0

  ഓണക്കാലമായല്ലോ. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും വലിയ ആഘോഷക്കാലം. മരിക്കാത്ത ഓർമകളാണ് കേരളീയ മനസുകളിൽ ഓണം സമ്മാനിക്കുക. ലോകത്തിന്റെ ഏതൊരു മൂലയിൽ മലയാളിയുണ്ടോ അവിടെയെല്ലാം ഗൃഹാതുരത്വത്തോടെയാണ് പൊന്നിൻ ചിങ്ങമാസത്തിലെ ഓണം കൊണ്ടാടുക. എന്നാൽ, ഈയടുത്ത കാലത്തായി ഓണാഘോഷം ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുല്ലോ. വിവാദങ്ങളിൽ ക്രൈസ്തവരെ സംബന്ധിച്ചടത്തോളം ഏറെ ചർച്ചാ വിഷയമാകുന്നത് ഓണബലിയർപ്പണം, ഓണക്കുർബാന എന്ന പേരിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലികളാണ്. സംവാദത്തിന് വേദിയാകുന്നത് നവമാധ്യമങ്ങളാണ് എന്നതുകൊണ്ടുമാത്രം വ്യാജപ്രചരണമെന്ന മട്ടിലോ അനാവശ്യ വിവാദമെന്ന പേരിലോ ഇത് തള്ളിക്കളയേണ്ടതുമില്ല. കാരണം

Latest Posts

Don’t want to skip an update or a post?