കാഴ്ച ഇല്ലാത്ത സുവിശേഷകന്
- ASIA, Asia National, Featured, SUNDAY SPECIAL, WORLD, മുഖദർപ്പണം
- September 10, 2023
നേത്രപടലം മാറ്റിവെക്കല്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ശസ്ത്രക്രിയകൾ നടത്തിയ, പതിനായിരക്കണക്കിന് ആളുകളില്‍ കാഴ്ചയുടെ വെളിച്ചം തെളിച്ച പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് സാക്ഷിക്കുന്നു, തന്നെ മരണത്തിന്റെ വക്കില്‍നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ കര്‍മലോത്തരീയത്തിന്റെ അത്ഭുതശക്തി. ഒരു അദ്ഭുതമായിരുന്നുവത്രേ എന്റെ ജനനം. അമ്മയില്‍നിന്ന് പലവട്ടം കേട്ടിട്ടുള്ള ആ അത്ഭുത കഥ ഇങ്ങനെ: ഒന്‍പതു മക്കള്‍ക്ക് അമ്മ ജന്മമേകിയെങ്കിലും രണ്ടുപേര്‍ ബാല്യം മുഴുമിപ്പിച്ചില്ല. ശേഷിച്ച ഏഴുമക്കളില്‍ ആദ്യത്തേത് ആണ്‍കുട്ടിയായിരുന്നു. പിന്നാലേ മൂന്ന് പെണ്‍മക്കള്‍. ഇന്നത്തെപ്പോലെ അന്നും ആണ്‍കുട്ടികള്‍ക്കായിരുന്നു ഡിമാന്റെന്നുതോന്നുന്നു. എന്റെ പിതാവ് പ്രാര്‍ത്ഥിച്ചതും
ദിവ്യബലിയര്‍പ്പണം വധശിക്ഷാര്‍മായ ‘പ്രൊട്ടസ്റ്റന്റ് യുഗത്തി’ല്‍ അധികാരികളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് വൈദികരെ സംരക്ഷിച്ച, രഹസ്യമായി ദിവ്യബലിയര്‍പ്പണങ്ങള്‍ക്ക് സൗകര്യമൊരുക്കിയ വിശുദ്ധ മാര്‍ഗരറ്റ് ക്ലീത്ത്‌റോ എന്ന ധീരവനിതയെ അടുത്തറിയാം, സഭ വിശുദ്ധയുടെ തിരുനാൾ (മാർച്ച് 25) ആഘോഷിക്കുമ്പോൾ. ഹെന്റി എട്ടാമന്റെ കാലഘട്ടത്തില്‍ കത്തോലിക്കാവിശ്വാസം സംരക്ഷിക്കാന്‍ നിരവധിപേര്‍ ജീവിതം ബലിയര്‍പ്പിച്ചിട്ടുണ്ട്. കൊടിയ പീഡനത്തിനുശേഷമുള്ള ശിരച്ഛേദനമായിരുന്നു പതിവുരീതി. എന്നാല്‍, ഇതിനേക്കാളെല്ലാം പൈശാചികമായാണ് മാര്‍ഗരറ്റ് ക്ലിത്ത്‌റോയെ വധിച്ചത്. 1586 മാര്‍ച്ച് 25ന് യോര്‍ക്കിലെ ഊസ് നദിക്ക് കുറുകെയുള്ള പാലത്തിലാണ് ആ കിരാതകര്‍മം അരങ്ങേറിയത്. പൂര്‍ണ നഗ്‌നനയായി കിടത്തിയശേഷം
പ്രാർത്ഥനയുടെ ഓരം ചേർന്ന് നടക്കുന്നവരിൽ അവരറിയാതെ രൂപപ്പെടുന്ന ഒരു എനർജി. അതാണ് പ്രാർത്ഥിക്കുന്നവരുടെ ബലം- പ്രാർത്ഥന പകരുന്ന ശക്തി തിരിച്ചറിയാനും ആർജിക്കാനും ഈ നോമ്പുകാലം അവസരമാകണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ആശ്രമത്തിലെ ആദ്യനാളുകൾ അത്രയ്ക്ക് മുഷിപ്പായിരുന്നു. നീണ്ട നിശബ്ദതകളും പ്രാർത്ഥനകളും സമ്മാനിച്ചത് അസ്വസ്ഥതകൾമാത്രം. ഉള്ളിലെ പ്രാർത്ഥനാബോധത്തിന് ജീവിതത്തെ പിടിച്ചുനിർത്താനാവുന്നില്ലല്ലോ എന്ന സങ്കടമായിരുന്നു ആ ശിഷ്യന്. ഒരു സായംസന്ധ്യയിൽ ശിഷ്യൻ ഗുരുസമക്ഷം ഹൃദയം തുറന്നു. വാക്കുകൾക്കിടയിൽനിന്ന് അടർന്നുവീണ ഒരു സമസ്യയിതായിരുന്നു: നീണ്ട ധ്യാനത്തിലൂടെയും പ്രാർത്ഥനയിലൂടെയും അങ്ങ് എന്താണ് നേടിയത്? ഒരു ചെറുപുഞ്ചിരി
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ (മാർച്ച് 19) തന്റെ പ്രാണപ്രിയനായ അപ്പച്ചനെ കുറിച്ച് ‘ശാലോം മീഡിയ’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ പങ്കുവെക്കുന്ന ഈ കുറിപ്പ് പിതാവിനെ സ്‌നേഹിക്കുന്ന മക്കളുടെയെല്ലാം കണ്ണുകളെ ഈറനണിയിക്കും, പിതാവിനെ മനസിലാക്കാതെപോയ മക്കളുടെ മനസ്സിൽ പശ്ചാത്താപത്തിന്റെ തിരിതെളിക്കും. അമ്മയുടെ അഗാധമായ സ്‌നേഹത്തിൽ മാഞ്ഞുപോകുന്നതാണോ അപ്പന്റെ ഗാഢമായ സ്‌നേഹം? അപ്പന്റെ വീറുള്ള നോട്ടത്തെക്കാളും അമ്മയുടെ ഊഷ്മളതയുള്ള ചൂടിനെ നാം സ്‌നേഹിച്ചു. തീർച്ചയായും അതു തെറ്റല്ല. എങ്കിലും അപ്പനെ ഗൗരവമായി എടുക്കേണ്ടതല്ലേ?
റോസറി മാരത്തണിന്റെ സമാപന ദിനത്തിൽ ഫ്രാൻസിസ് പാപ്പ ‘കെട്ടുകൾ അഴിക്കുന്ന’ നാഥയ്ക്കു മുന്നിൽ അണയുമ്പോൾ, അടുത്തറിയാം വിഖ്യാതമായ ആ മരിയൻ ചിത്രത്തിന്റെ ചരിത്രം. ജർമൻ സംസ്ഥാനമായ ബവേറിയയിലെ ഔഗ്‌സ്ബുർഗിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ പത്രോസിന്റെ ദൈവാലയത്തിൽ പ്രതിഷ്ഠിതമായ വിഖ്യാതമായ മരിയൻ ചിത്രമാണ് ‘കെട്ടുകൾ അഴിക്കുന്ന’ നാഥ. തിന്മയ്‌ക്കെതിരെ വിജയം നേടുന്നതിന്റെയും കരുണയുടെയും പ്രത്യാശയുടെയും സന്ദേശം പകരുന്ന ‘കെട്ടുകൾ അഴിക്കുന്ന’ നാഥയോടുള്ള വണക്കം പ്രചരിക്കാൻ തുടങ്ങത് 18-ാം നൂറ്റാണ്ടിലാണ്. മറ്റു പല മരിയൻ ഭക്തികളുംപോലെ ഇത് പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം
മേയ് മാസാചരണത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത ‘റോസറി മാരത്തണി’ലൂടെ വിശ്വാസീസമൂഹം മുന്നേറുമ്പോൾ ജപമാലയുടെ ശക്തിയെക്കുറിച്ച് പരിശുദ്ധ അമ്മ നൽകിയ വെളിപ്പെടുത്തലുകൾ ധ്യാനിക്കാം. യേശുവിന്റെ ജീവിതത്തെ ധ്യാനിക്കുന്ന ജപമാലയർപ്പണം ക്രിസ്തുകേന്ദ്രീകൃതമായ പ്രാർത്ഥനയാണ്. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മ നിറഞ്ഞ മറിയമേ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്നീ ജപങ്ങൾ തിരുവചനപ്രാർത്ഥനകളാണ്. തിരുവചനങ്ങൾ ആവർത്തിച്ച് പ്രാർത്ഥിക്കുമ്പോൾ അതിന് സവിശേഷശക്തിയുണ്ട്. ജപമാല പ്രാർത്ഥനയിൽ പരിശുദ്ധ അമ്മ നമ്മോടൊപ്പം പ്രാർത്ഥിക്കും. പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച അനുഗ്രഹം നമുക്കും ലഭിക്കാൻ ദൈവത്തിനു
ലക്ഷക്കണക്കിന് ആളുകള്‍ കേള്‍ക്കുന്ന ആ യിരക്കണക്കിന് പോഡ്കാസ്റ്റുകളുടെ ഇടമാണ് ആപ്പിള്‍ (ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്ന ഓഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്). ദിവസവും വിവിധ വിഷയങ്ങളെ പറ്റിയുളള പ്രശസ്തരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ നിരവധി പേരാണ് ആപ്പിള്‍ പോഡ്കാസ്റ്റിനെ ആശ്രയിക്കുന്നത്. നല്ല സന്ദേശങ്ങളോടൊപ്പം തെറ്റായ സന്ദേശങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍നിന്ന് ലഭിക്കുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഈയൊരു സാഹചര്യത്തില്‍ നല്ല സന്ദേശങ്ങള്‍ എങ്ങനെ ജനങ്ങളിലെത്തിക്കാമെന്നും, എങ്ങനെ സ്വീകാര്യത നേടാമെന്നും കാണിച്ചു തരുകയാണ് കത്തോലിക്കാ വൈദികനായ ഫാ. മൈക്ക് ഷ്മിറ്റ്‌സ്. അദ്ദേഹം 2021 പുതുവത്സരദിനത്തില്‍
വിശുദ്ധരാകാൻ ആഗ്രഹിക്കുക, പരിശ്രമിക്കുക. ഇവക്കെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടാകും. അവയെ അതിജീവിക്കാൻ ദൈവത്തിന്റെ കൃപവേണം. അതെങ്ങനെ നേടിയെടുക്കും? ഫാ. സെബാസ്റ്റ്യൻ തുടിയൻപ്ലാക്കൽ ‘നീ മാമ്മോദീസ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവോ എന്ന ചോദ്യം നീ വിശുദ്ധനാകാൻ ആഗ്രഹിക്കുന്നുവോ എന്ന ചോദ്യത്തിന് തുല്യമാണ്’ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ സുപ്രസിദ്ധമായ വാക്കുകളാണിത്. നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ എന്നാണ് ഈശോ പഠിപ്പിക്കുന്നത്. വീരോചിതമായി പുണ്യം അഭ്യസിച്ചവരെയാണ് തിരുസഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.എന്നാൽ, സ്വർഗത്തിൽ അവർ മാത്രമല്ല വിശുദ്ധർ. തിരുസഭ ചിലരെ നമ്മുടെ
Don’t want to skip an update or a post?