Follow Us On

31

January

2023

Tuesday

 • വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ധ്യാനങ്ങള്‍

  വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ധ്യാനങ്ങള്‍0

  1960-ലാണ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുന്നത്. അരണാട്ടുകര ഇടവക ദൈവാലയത്തില്‍ അടുത്ത ദിവസം ആഘോഷമായ നവപൂജയര്‍പ്പിച്ചു. ബിഷപ് മാര്‍ ആന്റണി ചിറയത്തിന് വൈദികനാകാനുള്ള പ്രചോദനം അന്നാണ് കിട്ടിയത്. തൃശൂര്‍ രൂപതയിലായിരുന്നു ആദ്യസേവനരംഗം. സാമൂഹ്യസേവന വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി തുടക്കം. പിന്നീട് തൊഴിലാളികളുടെ ഇടയിലായി പ്രവര്‍ത്തനം. ഇടവകകള്‍തോറും തൊഴിലാളികളുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കാവശ്യമായ ധ്യാനപരമ്പര സംഘടിപ്പിച്ചു. ധ്യാനത്തിനുള്ള നോട്ടുകള്‍ തയാറാക്കി യഥാസമയം എത്തിക്കുക, ധ്യാനപ്രസംഗകരെ കണ്ടുപിടിച്ച് ചുമതല ഏല്‍പിക്കുക, ധ്യാനങ്ങളോട് അനുബന്ധിച്ചുള്ള കുമ്പസാരങ്ങള്‍ക്ക് ആവശ്യമായ

 • ദൈവ പരിപാലനയുടെ അനുഭവങ്ങള്‍…

  ദൈവ പരിപാലനയുടെ അനുഭവങ്ങള്‍…0

  1980-കളില്‍ പൈങ്കിളി വാരികകളുടെ അതിപ്രസരമായിരുന്നല്ലോ. ആ കാലങ്ങളില്‍ കോളജില്‍ പോകുമ്പോള്‍ എനിക്ക് വലിയ വേദന തോന്നിയിരുന്നു. കാരണം വാരികകളിലെ നോവലുകളും മറ്റു പംക്തികളും വായനക്കാരെ ഇക്കിളിപ്പെടുത്തുന്നതായിരുന്നു. അന്ന് ഉള്ളിന്റെ ഉള്ളില്‍നിന്നും ഒരു പ്രാര്‍ത്ഥന ഉണ്ടായിരുന്നു. ദൈവവചനവും ബൈബിള്‍കഥകളും മഹത്‌വ്യക്തികളുടെ ജീവിതവും വിശുദ്ധരുടെ ജീവിതരീതിയും പ്രതിപാദിപ്പിക്കുന്ന ഒരു വാരികയോ മാസികയോ ഉണ്ടായിരുന്നെങ്കിലെന്ന്. വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞ് എട്ടുവര്‍ഷം ഭോപ്പാലിലായിരുന്നു. തുടര്‍ന്ന് ഇടുക്കിയിലെ കട്ടപ്പനയില്‍ കുടുംബിനിയായി കഴിയുമ്പോള്‍ ഉള്ളില്‍ അണഞ്ഞുപോകാത്ത കനല്‍ ചൂടുപിടിക്കാന്‍ തുടങ്ങി. ആ സമയത്താണ് ശാലോം മാസിക

 • മരണവുമായി മുഖാമുഖം…

  മരണവുമായി മുഖാമുഖം…0

  മുംബൈ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍വച്ച് മാര്‍ ജോര്‍ജ് ആലപ്പാട്ടിന്റെ കൈവയ്പ് ശുശ്രൂഷ വഴി 1964-ലാണ് ഫാ. ജേക്കബ് ചിറയത്ത് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. ഇപ്പോള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സെന്റ് ജോസഫ് പ്രീസ്റ്റ്‌സ് ഹോമില്‍ വിശ്രമജീവിതത്തിലാണ് ചിറയത്തച്ചന്‍. സണ്‍ഡേശാലോമിന് വേണ്ടി അദേഹം കഴിഞ്ഞകാലങ്ങള്‍ ഓര്‍ത്തെടുക്കുന്നു. തൃശൂര്‍ രൂപതയുടെ ഭാഗമായ പാലക്കാട് ചക്കാംന്തറ ദൈവാലയത്തിലെ രണ്ടാം അസ്‌തേന്തിയായിട്ടായിരുന്നു ആദ്യ നിയമനം. ചക്കാംന്തറ ദൈവാലയത്തിലെ കപ്യാരും കാര്യസ്ഥനും കൃഷിമേലാളും പാചകക്കാരനും കാവല്‍ക്കാരനുമെല്ലാം ഒരാളായിരുന്നു. പോസ്റ്റ് ഓഫീസില്‍ നിന്നുള്ള തപാലുകള്‍

 • അച്ചാമ്മ ജേക്കബ് വീരോചിതമായ പുണ്യജീവിതം

  അച്ചാമ്മ ജേക്കബ് വീരോചിതമായ പുണ്യജീവിതം0

  നിസാരകാരണങ്ങളുടെ പേരില്‍ ഗര്‍ഭസ്ഥശിശുവിനെ വധിക്കാന്‍ തയാറാകുന്ന ഈ കാലഘട്ടത്തില്‍ ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാന്‍ രക്തസാക്ഷിയായ വിശുദ്ധ ജിയന്നയെപ്പോലെ, അച്ചാമ്മ ജേക്കബ് കാന്‍സര്‍ രോഗാവസ്ഥയിലും ലഭിച്ച 12-ാമത്തെ കുഞ്ഞിനെ രക്ഷിച്ച് വീരചരമം പ്രാപിച്ച രക്തസാക്ഷിയാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മുട്ടാര്‍ സെന്റ് തോമസ് ഇടവകയില്‍ 1973-ല്‍ മരണമടഞ്ഞ കേരള ജിയന്ന എന്നറിയപ്പെടുന്ന അച്ചാമ്മ ജേക്കബിന്റെ 45-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പെരുന്തോട്ടം. അച്ചാമ്മ ജേക്കബിന്റെ ജീവിതം വീരോചിതമായ ക്രൈസ്തവ പുണ്യജീവിത സാക്ഷ്യമാണ്. ലോകം അറിയാതിരുന്ന

 • കുടിയേറ്റത്തിന്റെ ഓർമകളുമായി നൂറ്റിയേഴിൽ

  കുടിയേറ്റത്തിന്റെ ഓർമകളുമായി നൂറ്റിയേഴിൽ0

  ”ഞങ്ങളുടെ വീടിനടുത്തുള്ള പുഴ മഴക്കാലത്ത് കടക്കുക സാഹസികമായിരുന്നു. രയരോം വള്ളക്കടവ് എന്ന സ്ഥലത്ത് തോണിയുണ്ട്. പരിചയസമ്പന്നരായ ജ്യേഷ്ഠാനുജന്മാരായ രണ്ടുപേരായിരുന്നു തോണിക്കാർ. ഏതു വെള്ളപ്പൊക്കത്തിലും ഇവർ തോണിയിറക്കും. തോണിയാത്ര പേടിപ്പെടുത്തുന്നതായിരുന്നു. അപ്പോഴെല്ലാം കരുത്തു പകർന്നിരുന്നത് മനസിലുള്ള പ്രാർത്ഥനകളായിരുന്നു.” കുടിയേറ്റത്തിന്റെ ആദ്യകാലാനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു നൂറ്റിയേഴു വയസുള്ള ആറുതലമുറക്കാരുടെ പ്രിയപ്പെട്ട അമ്മയായ പന്തപ്പാട്ട് ഏലിയാമ്മ. നാട്ടിലും വിദേശത്തുമെല്ലാമായി കഴിയുന്ന കുടുംബാംഗങ്ങളെല്ലാം ചേർന്ന് കഴിഞ്ഞ മാസം നൂറ്റിയേഴാം പിറന്നാൾ ആഘോഷമായി നടത്തി. രയരോം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയ വികാരി ഫാ. ജോസഫ് കുരീക്കാട്ട്

 • ദൈവം വഴി നടത്തിയ ഏഴ് പതിറ്റാണ്ട്

  ദൈവം വഴി നടത്തിയ ഏഴ് പതിറ്റാണ്ട്0

  തലശേരി അതിരൂപതയിലെ ആദ്യകുടിയേറ്റ കേന്ദ്രമാണ് വായാട്ടുപറമ്പ്. ഇവിടുത്തെ കുടിയേറ്റത്തിന് തുടക്കംകുറിച്ച കുടുംബങ്ങളിലൊന്നാണ് എലയ്ക്കാട്ടുപറമ്പിൽ. കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽനിന്നും 69 വർഷം മുമ്പ് 15-ാം വയസിൽ മലബാറിലേക്ക് വന്നതിന്റെ ഓർമകൾ 84-ാം വയസിലും മറിയാമ്മ എലക്കാട്ടുപറമ്പിലിന്റെ മനസിലുണ്ട്. കൊടും കാടിന് നടുവിൽ ഭൂമി വാങ്ങി വീടുവച്ച് താമസം തുടങ്ങിയവരായിരുന്നു ആദ്യകുടുംബങ്ങൾ. ”ഞങ്ങളുടെ വീടിനടുത്ത് ഒരു നരിമടയുണ്ടായിരുന്നു. പ്രകൃതിദത്തമായ കുളത്തിനടുത്തായിരുന്നു നരിമട. കുളിക്കാനും അലക്കാനും വീട്ടാവശ്യത്തിനുമെല്ലാം ഞങ്ങൾ ആശ്രയിച്ചിരുന്നത് ഇവിടമാണ്. പുലിയും കടുവയും നരിയുമുൾപ്പെടെ വന്യമൃഗങ്ങളുടെ താവളവുമായിരുന്നു തൊട്ടടുത്ത വനം.

 • വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങളുടെ കാവൽ മാലാഖ

  വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങളുടെ കാവൽ മാലാഖ0

  കൃപവരങ്ങളുടെ മുല്ലപ്പൂക്കളുമായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇന്നും കുടുംബങ്ങളിലേക്ക് എത്തുന്നു. വിശ്വസിച്ച് ആശ്രയിക്കുന്നവരെയും ആശയറ്റ ജീവിതങ്ങളെയും അനുഹ്രങ്ങളാൽ ആനന്ദിപ്പിക്കുന്ന കനിവിന്റെ മാലാഖയാണ്് അമ്മ. 2009 ഏപ്രിൽ ഒമ്പതിന് ദൈവത്തിൽനിന്ന് രോഗസൗഖ്യം നേടി കൊടുത്ത് അമ്മ ഒരു കുടുംബത്തെ അനുഗ്രഹിച്ചു. തൃശൂർ അതിരൂപതയിലെ പെരിഞ്ചേരി ഇടവകയിലുള്ള ജോഷി- ഷീബ ദമ്പതികളുടെ നവജാത ശിശുവായ ക്രിസ്റ്റഫറിനാണ് അത്ഭുതരോഗസൗഖ്യം ലഭിച്ചത്. പൂർണ്ണ വളർച്ച എത്തുന്നതിനു മുമ്പേ ജന്മമെടുത്ത ക്രിസ്റ്റഫറിന്റെ ഹൃദയവും ശ്വാസകോശവും പ്രവർത്തനരഹിതമാക്കിക്കൊണ്ടിരുന്നു. ജീവന്റെ അല്പം മാത്രമായ ഹൃദയമിടിപ്പ് ഏതു നിമിഷത്തിലും

 • സഹനവഴികളിലൂടെ നിത്യതയിലേക്ക്…

  സഹനവഴികളിലൂടെ നിത്യതയിലേക്ക്…0

  തിരുവല്ല: സെന്റ് ജോൺസ് കത്തീഡ്രൽ ഇടവകാംഗമായ കെ.കെ. മാത്യുവിനെയും ഭാര്യ റെനിത സൂസൻ കുര്യനെയും ഏവരും ഓർക്കുന്നത് മാതൃകാജീവിതം നയിച്ച, രണ്ട് പതിറ്റാണ്ടിലേറെ സഹനത്തിന്റെ കാസ കുടിച്ച ദമ്പതികളെന്ന നിലയിലാണ്. ജീവിതനൗകയിൽ അമ്പതുവർഷം ശാന്തമായും സ്വസ്ഥമായും തുഴഞ്ഞുനീങ്ങിയ റെനിത സ്വർഗീയ തീരമണയുമ്പോൾ വിശുദ്ധ യൗസേപ്പിനെപ്പോലെ ശ്രേഷ്ഠമായ വിശ്വാസജീവിതത്തിലൂടെ ആമേൻ പറയുകയാണ് കെ.കെ. മാത്യു എന്ന സജി. 1992 മെയ് ഏഴിനാണ് സജി റെനിതയെ വിവാഹം കഴിച്ചത്. 25 വർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യബന്ധത്തിൽ ആദ്യം ജനിച്ചത് ഇരട്ടക്കുട്ടികൾ-ലൈജുവും ലയയും.

Latest Posts

Don’t want to skip an update or a post?