Follow Us On

29

March

2024

Friday

  • അവയവക്കച്ചവടത്തെ വേദിയിലെത്തിച്ച കലാകാരൻ

    അവയവക്കച്ചവടത്തെ വേദിയിലെത്തിച്ച കലാകാരൻ0

    തെരുവുനാടകങ്ങളിലൂടെയും അമച്വർ നാടകങ്ങളിലൂടെയും കാലത്തോടു കലഹിച്ചും സ്വയം കണ്ടെത്താൻ ശ്രമിച്ചും നടന്ന ഒരു ഇരുപതുകാരൻ 1980കളിൽ കൂട്ടുകാരോടൊപ്പം ചേർന്ന് പ്രഫഷണൽ നാടകട്രൂപ്പു തുടങ്ങി. എഴുതി പൂർത്തിയാക്കിയ നാടകവും എന്തിനും ഇറങ്ങിത്തിരിക്കുവാനുള്ള തന്റേടവും മാത്രം മൂലധനമാക്കി റിഹേഴ്‌സൽ ആരംഭിച്ചു. നാടകം ഉദ്ഘാടനം ചെയ്തത് സിനിമയിലും നാടകത്തിലും മുടിചൂടാമന്നനായി വിലസിയിരുന്ന തോപ്പിൽഭാസി. ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് നാടകം കണ്ട തോപ്പിൽ ഭാസി പറഞ്ഞു: ”പരിശ്രമിച്ചാൽ ഈ രംഗത്ത് നന്നാകും…” നാടകത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് പണം നല്കാൻ അമ്മയുടെ കമ്മൽ വിൽക്കേണ്ടിവന്നു (അന്ന്

  • നാൽപ്പത് രാജ്യങ്ങളിൽ സുവിശേഷം നൽകിയ മാർക്ക് നിമോ

    നാൽപ്പത് രാജ്യങ്ങളിൽ സുവിശേഷം നൽകിയ മാർക്ക് നിമോ0

    അവൻ മൃതനായിരുന്നു. യുവത്വം തിന്മയ്ക്കായ് അടിയറവ് വച്ച് ജഡികത മൂടിയ ജീവിതം. സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്ന മാതാപിതാക്കൾ. സമ്പന്ന കുടുംബം. നല്ലൊരു ഗായകൻ. ധാരാളം സുഹൃത്തുക്കൾ. ”എല്ലാം കീഴടക്കുക, ആസ്വദിക്കുക ആദ്യം ഒരു ജിജ്ഞാസ, പിന്നെ അടിമ. യുവത്വത്തിന്റെ ചോരത്തിളപ്പിൽ പാർട്ടികൾ… നൈറ്റ് ക്ലബുകൾ… തെറ്റിന്റെ വഴികൾ ആദ്യം ജിജ്ഞാസയും ഹരവുമായിരുന്നെങ്കിൽ ക്രമേണ ഒരു അത്യാവശ്യം എന്ന ഘട്ടത്തിൽ എത്തി. തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് വീഴുമ്പോൾ എവിടെയോ നൊമ്പരമുണർന്നു. ഒടുവിൽ കുറ്റബോധം, തന്നോട് തന്നെ വെറുപ്പ്, അസ്വസ്ഥത.”

  • കാവൽമാലാഖമാരേ കണ്ണടക്കല്ലേ…

    കാവൽമാലാഖമാരേ കണ്ണടക്കല്ലേ…0

    ”ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 18:10-11). നമുക്കെല്ലാവർക്കും ഓരോ കാവൽമാലാഖമാരുണ്ടെന്നുള്ള സത്യം ഈശോ പറയുന്ന ഈ തിരുവചനത്തിൽനിന്ന് മനസിലാക്കാൻ സാധിക്കും. ഈ മാലാഖമാർ എപ്പോഴും സ്വർഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം നമ്മുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. നാം നന്മ ചെയ്യുമ്പോൾ സന്തോഷിക്കുകയും തിന്മ ചെയ്യുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നു. തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നവരെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ”നിന്റെ വഴികളിൽ

  • ഒരു അത്ഭുതത്തിനെങ്കിലും കാരണമാകാൻ പറ്റില്ലേ?

    ഒരു അത്ഭുതത്തിനെങ്കിലും കാരണമാകാൻ പറ്റില്ലേ?0

    പഴയ നിയമത്തിലും പുതിയ നിയമത്തിലുമെല്ലാം ധാരാളം അത്ഭുതങ്ങളുടെ വിവരണങ്ങൾ ഉണ്ട്. ഈ അത്ഭുതങ്ങൾ എല്ലാം തന്നെ നടന്നത് മനുഷ്യരുടെ ഏതെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടിയാണ്. ഒന്നുകിൽ ഒരു വ്യക്തിക്കുവേണ്ടി, അല്ലെങ്കിൽ ഒരു ഗ്രൂപ്പിനുവേണ്ടി, അതുമല്ലെങ്കിൽ ഒരു സമൂഹത്തിനു മുഴുവൻ വേണ്ടി. രോഗികളെ സുഖപ്പെടുത്തിയത് മുഖ്യമായും വ്യക്തിക്കുവേണ്ടി ചെയ്ത അത്ഭുതങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്. വിശന്നു വലഞ്ഞ ജനത്തിന് യേശു അപ്പം വർദ്ധിപ്പിച്ചു നല്കിയതും മറ്റും ഒരു ഗ്രൂപ്പിനുവേണ്ടി ചെയ്ത അത്ഭുതത്തിന് ഉദാഹരണമാണ്. വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രയിൽ മേഘസ്തംബവും അഗ്നിസ്തംബവും ആയതും

  • ദീർഘായുസും ആരോഗ്യവും വേണോ? എങ്കിൽ ദിവസവും പള്ളിയിൽ പോകുക

    ദീർഘായുസും ആരോഗ്യവും വേണോ? എങ്കിൽ ദിവസവും പള്ളിയിൽ പോകുക0

    പതിവായി ഏതെങ്കിലും ദൈവാലയത്തിൽ പോയി ആരാധനയിൽ പങ്കുചേരുക എന്നത് മനസിന് വളരെയധികം സുഖവും സംതൃപ്തിയും തരുന്ന കാര്യമാണെന്ന് നമുക്കറിയാം. എന്നാൽ അത് ശരീരത്തിനും ഒരുപോലെ സുഖം തരുന്ന കാര്യമാണ് എന്നറിയുമ്പോഴോ? ”അന്നൽസ് ഓഫ് എപ്പിഡെമിയോളജി” ഈയിടെ പുറത്തുവിട്ട പഠനറിപ്പോർട്ടിൽ മതപരമായ ആചാരങ്ങൾ കൃത്യമായി അനുഷ്ഠിക്കുന്നവരും സ്ഥിരമായി പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരും മറ്റുള്ളവരേക്കാൾ ആരോഗ്യവാന്മാരായി കാണുന്നതായി പറയുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ആഴ്ചയിലൊരിക്കലെങ്കിലും ദൈവാലയത്തിൽ പോയി ആരാധനയിൽ പങ്കെടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് ഒരിക്കലും ഒരു ആരാധനാലയത്തിലും കയറാത്തവരേക്കാൾ ആയുസ് കൂടുന്നതായി

  • ബൈക്കിൽ പറക്കുന്ന യുവാക്കളേ നിഖിൽ രാജിന്റെ കഥ മറക്കരുത്

    ബൈക്കിൽ പറക്കുന്ന യുവാക്കളേ നിഖിൽ രാജിന്റെ കഥ മറക്കരുത്0

    ഇരിങ്ങാലക്കുടയിലെ കശ്പരാജിന്റേയും വിക്‌ടോറിയയുടേയും മകൻ നിഖിൽ രാജ് ഇന്ന് ലോകത്തിന് ഒരു സന്ദേശം കൊടുക്കുന്നു. 19 വയസ്സിൽ ഊർജ്ജസ്വലതയോടെ പറന്നു കൊണ്ടിരുന്ന നിഖിൽ കഴിഞ്ഞ അഞ്ചു വർഷമായി ചിയ്യാരത്തെ വാടക വീട്ടിൽ ഒരു കട്ടിലിൽ കഴുത്തിൽ നിന്ന് താഴോട്ട് ഇളക്കാൻ പറ്റാതെ എന്തിനും ഏതിനും മറ്റൊരാളുടെ സഹായവും തേടി ഒരേ കിടപ്പാണ്.കോതമംഗലം ഇന്ദിരാഗാന്ധികൊളേജിലെ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് വിദ്യാർത്ഥിയായിരുന്ന നിഖിൽ ഒരു വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തി. പിറ്റേന്ന് ശനിയാഴ്ച. വീട്ടിൽ നിന്നധികം ദൂരെയല്ലാത്ത സ്‌നേഹിതന്റെ

  • കഥ പോലൊരു ജീവിതം

    കഥ പോലൊരു ജീവിതം0

    വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള പള്ളിയിൽ ഞാൻ സഹവികാരിയായിരുന്ന കാലം. സബ് സ്റ്റേഷനിലാണ് എന്നും കുർബാന അർപ്പിക്കേണ്ടത്. വി. പത്രോസിന്റെയും പൗലോസിന്റെയും നാമത്തിലുള്ള പള്ളിയായിരുന്നുവത്. ചെറിയ പള്ളിയാണ്. എങ്കിലും എന്നും കുർബാനയുണ്ട്. അധികം ആളുകളൊന്നും കുർബാനയ്ക്കുണ്ടാവില്ല. ഒരു ദിവസം രാവിലെ കുർബാന കഴിഞ്ഞിറങ്ങിയപ്പോൾ ചിലർ വന്നു പറഞ്ഞു: ”അച്ചോ ഇവിടെയടുത്ത് ഒരു വയസനും വയസിയും വാടകയ്ക്ക് താമസിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. കുറെ ദിവസമായി വയസനെ കാണാനില്ല. ആ സ്ത്രീ ആകെ വിഷമത്തിലാണ്. വാടക കൊടുക്കാത്തതുകൊണ്ട് വീട്ടുടമസ്ഥൻ അവരെ ഇറക്കിവിടാൻ

  • യേശുവിന്റെ രണ്ടാം വരവ് 2022-ൽ?

    യേശുവിന്റെ രണ്ടാം വരവ് 2022-ൽ?0

    2022ൽ രണ്ട് നക്ഷത്രങ്ങൾ തമ്മിലുണ്ടാകുന്ന കൂട്ടിമുട്ടലിൽ നിന്നുണ്ടാകുന്ന പ്രകാശം നഗ്നനേത്രങ്ങൾ കൊണ്ട് ഭൂമിയിൽ നിന്ന് ദൃശ്യമാകുമെന്ന ജ്യോതിശാസ്ത്ര കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ 2022ൽ യേശുക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള സാധ്യതയുണ്ടെന്ന് മൗണ്ട് സീയോനിലെ ദാവീദ് രാജാവിന്റെ മൃതകുടീരത്തിൽ ചുമതല വഹിക്കുന്ന യഹൂദ റബ്ബി യോസഫ് ബർഗർ. 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റംബാം എന്നറിയപ്പെട്ടിരുന്ന യഹൂദ റബ്ബി യേശു ക്രിസ്തുവിന്റെ ആഗമനം ഇത്തരമൊരു പ്രകാശത്തിന്റെ സമയത്തായിരിക്കുമെന്ന നിഗമനത്തിലെത്തിയിരുന്നതായി റബ്ബി യോസഫ് പറയുന്നു. യഹുദ മതഗ്രന്ഥമായ തോറയുടെ വ്യാഖ്യാനഗ്രന്ഥശേഖരമായ സോഹാറിലും യേശുക്രിസ്തുവിന്റെ വരവിനോടനുബന്ധിച്ച്

Latest Posts

Don’t want to skip an update or a post?