Follow Us On

16

April

2024

Tuesday

  • വലുപ്പത്തിന്റെ മാനദണ്ഡങ്ങൾ ഭൂമിയിലും സ്വർഗത്തിലും വ്യത്യസ്തമാണ്

    വലുപ്പത്തിന്റെ മാനദണ്ഡങ്ങൾ ഭൂമിയിലും സ്വർഗത്തിലും വ്യത്യസ്തമാണ്0

    ചില ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടി കേൾക്കുമ്പോൾ വിഷമം തോന്നും. അങ്ങനെയൊരു ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും. അങ്ങനെ ഒരു വിഷമം ആദ്യം തോന്നിയാലും ഇങ്ങനെ ചില ചോദ്യങ്ങൾ ചോദിക്കുന്നതും അവയ്ക്ക് വ്യക്തമായതും ആധികാരികമായതുമായ മറുപടികൾ കിട്ടുന്നത് വളരെ ഉപകാരപ്രദമാണ്. അത്തരം ഒരു ചോദ്യത്തിന്റെയും അതിന് ലഭിച്ച ഉത്തരങ്ങളുടെയും വിവരണമാണ് മത്തായി 18:1-9-ൽ വിവരിച്ചിരിക്കുന്നത്. ചോദ്യം ചോദിച്ചത് യേശുവിന്റെ ശിഷ്യന്മാർ. ഉത്തരം പറഞ്ഞതാകട്ടെ യേശുവും. അതിനാൽ ചോദ്യത്തിന് ഏറ്റവും കൃത്യമായ ഉത്തരമാണ് നൽകപ്പെട്ടത്. ശിഷ്യന്മാരുടെ ചോദ്യം ഇതായിരുന്നു: സ്വർഗരാജ്യത്തിൽ

  • ദശാംശത്തിലൂടെ ദൈവം എത്ര മഹത്തായ ശുശ്രൂഷകളാണ് നടത്തുന്നത്

    ദശാംശത്തിലൂടെ ദൈവം എത്ര മഹത്തായ ശുശ്രൂഷകളാണ് നടത്തുന്നത്0

    വലിയ സുവിശേഷ തീക്ഷ്ണതയുള്ള ജനമാണ് നാം. ഇവിടെ കിട്ടുന്ന ദശാംശം മാത്രം നോക്കുക. നൂറുകണക്കിന് ധ്യാന കേന്ദ്രങ്ങളുണ്ട്. എല്ലാം പ്രവർത്തിക്കുന്നത് ദശാംശ സഹായത്താൽ. രണ്ട് സുവിശേഷ ടി.വി ചാനലുണ്ട് കേരളത്തിൽ. അമേരിക്കയിൽ മലയാളികളുടെ ദശാംശം കൊണ്ട് ശാലോമിന്റെ ഇംഗ്ലീഷ് ടിവി ചാനലുണ്ട്. കോട്ടയത്തെ നവജീവൻ പോലുള്ള ശുശ്രൂഷകൾ എത്രയോ ലക്ഷം പേർക്കാണ് ഭക്ഷണം കൊടുക്കുന്നത്. ആയിരക്കണക്കിന് പരസ്‌നേഹ സംഘടനകളുണ്ട്. അനാഥാലയങ്ങളും വൃദ്ധ സംഘടനകളും ഉണ്ട്. അഭിവന്ദ്യ കരിയിൽ പിതാവ് രണ്ട് വർഷം മുമ്പ് തയാറാക്കിയ ഡോക്യുമെന്ററി അനുസരിച്ച്

  • അനാഥനായി ജീവിച്ച് അനാഥാലയത്തിന്റെ ഡയറക്ടർ സ്ഥാനത്തെത്തിയ സീനിയർ വൈദികൻ

    അനാഥനായി ജീവിച്ച് അനാഥാലയത്തിന്റെ ഡയറക്ടർ സ്ഥാനത്തെത്തിയ സീനിയർ വൈദികൻ0

    അനാഥനായി ജീവിച്ച് അനാഥാലയത്തിന്റെ ഡയറക്ടർ സ്ഥാനത്തെത്തിയ വ്യക്തിയാണ് തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ലോറൻസ് ഒലക്കേങ്കൽ. അപ്പനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. അമ്മാവന്റെ സംരക്ഷണയിൽ കഴിഞ്ഞ ഇദ്ദേഹം തൃശൂർ അതിരൂപതയുടെ മതബോധന ഡയറക്ടറായി പത്തുവർഷം പ്രവർത്തിച്ചു. തൃശൂർ രൂപതാധ്യക്ഷനായിരുന്ന മാർ ജോർജ് ആലപ്പാട്ട് പിതാവിൽനിന്ന് 1969 ൽ പൗരോഹിത്യം സ്വീകരിച്ചു. 1970 ഓഗസ്റ്റ് മാസത്തിലായിരുന്നു മാർ ജോസഫ് കുണ്ടുകുളത്തിന്റെ മെത്രാഭിഷേകം. മെത്രാഭിഷേക ശുശ്രൂഷയിൽ ക്വയർ അവതരിപ്പിക്കണം. അന്ന് ഒലക്കേങ്കിലച്ചൻ ലൂർദ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരി. മലയാളത്തിലാണ്

  • യേശുവിന്റെ നാമത്തിൽ എല്ലാ ക്ഷുദ്രജീവികളെയും കീഴടക്കാം

    യേശുവിന്റെ നാമത്തിൽ എല്ലാ ക്ഷുദ്രജീവികളെയും കീഴടക്കാം0

    കാസർഗോഡ് ജില്ലയിൽ നിന്നും ഒരാളുടെ ഫോൺ വന്നു. വളരെ തകർന്ന മനസുമായാണ് അദ്ദേഹം സംസാരിച്ചത്. ബാങ്ക് ലോൺ എടുത്തും കടം വാങ്ങിയുമൊക്കെ അദ്ദേഹം കുറെ ഇഞ്ചി നട്ടിരുന്നു. അത് മുളച്ചു തുടങ്ങിയപ്പോൾ കാട്ടുപന്നിയുടെ ഭയങ്കരശല്യമായി. കാട്ടുപന്നി ഇഞ്ചി കുത്തി നശിപ്പിക്കാൻ തുടങ്ങി. ഇത് പലദിവസം തുടർന്നപ്പോൾ അദ്ദേഹം ആകെ തളർന്നു. ആ നിരാശയും സങ്കടവും സഹിക്കവയ്യാതെ ഒരു പോംവഴിയും കാണാൻ കഴിയാതെയാണ് ഫോൺ ചെയ്തത്. ഞാനദ്ദേഹത്തോടു പറഞ്ഞു: ”നിങ്ങളുടെ വികാരിയച്ചനെ ആ കൃഷിയിടത്തിലേക്ക് ക്ഷണിച്ച് അദ്ദേഹത്തെക്കൊണ്ട് ആ

  • ദൈവകരങ്ങളിൽ സുരക്ഷിതനാണ് ഞാനെന്ന ചിന്ത എന്നെ സന്തോഷിപ്പിക്കുന്നു

    ദൈവകരങ്ങളിൽ സുരക്ഷിതനാണ് ഞാനെന്ന ചിന്ത എന്നെ സന്തോഷിപ്പിക്കുന്നു0

    ഭാരതസഭയിൽ ദീർഘകാലം മേൽപ്പട്ടക്കാരനായിരുന്നതിന്റെ റിക്കാർഡ് ഉടമയായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്ത 99-ാം വയസിൽ. മേൽപ്പട്ട ശുശ്രൂഷയിൽ 62 വർഷങ്ങൾ പൂർത്തിയാക്കുന്ന മാർ ക്രിസോസ്റ്റം മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കരുതി സ്‌നേഹിക്കണമെന്നും ലോകത്തിന്റെ രൂപാന്തരീകരണം ലക്ഷ്യമാക്കി ജീവിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ? സഭയും സമൂഹവും ഇന്ന് നേരിടുന്ന വെല്ലുവിളികൾ. ♦ ഇന്ന് സമൂഹം എന്ന ഒന്നില്ല. ഒരുമിച്ച് ജീവിക്കാനും മറ്റുള്ളവരോടുകൂടി ജീവിക്കാനും അവർക്കുവേണ്ടി ജീവിക്കാനും അറിയാവുന്ന രണ്ട് ആളുകൾ ഉള്ള ഏതെങ്കിലും ഒരു

  • കാറ്റത്തെ കിളിക്കൂട്

    കാറ്റത്തെ കിളിക്കൂട്0

    ”ഉത്സവങ്ങളിൽ മാത്രമാണ് നമുക്കിന്നാനന്ദം. ഉല്ലാസത്തിന്റെ ഉപരിപ്ലവതകളിൽ, ജീവിതത്തിന്റെ അഗാധമായ പ്രതിസന്ധികളെ നാം ഒഴുക്കി കളയുന്നു. പുറമേക്കെല്ലാം ഭദ്രം, സുന്ദരം. മനുഷ്യൻ തനിക്കുള്ളിലെ ജീർണതകളെ മൂടിവച്ച് എത്രകാലം തുടരും” -വി.ജി.തമ്പി. മദർ തെരേസ പറയുന്ന ഈ സംഭവം ഒന്നു ശ്രദ്ധിക്കൂ… ലണ്ടനിൽ ഒരു രാത്രി ഞാൻ സിസ്റ്റർമാരോടൊപ്പം ആളുകളെ സന്ദർശിക്കാൻ പോകുമ്പോൾ മുടി നീട്ടി വളർത്തിയ ഒരു ബാലനെ കാണാനിടയായി. തെരുവിൽ അശ്രദ്ധനായി കാണപ്പെട്ട അവനോട് ഞാൻ സംസാരിച്ചു. ”നീ ഇവിടെ ഇരിക്കുന്നത് ശരിയല്ല. നിന്റെ മാതാപിതാക്കളോടൊപ്പം വീട്ടിൽ

  • ലോകത്തിന് വെളിച്ചമായ പുതിയ വിളക്കുകൾ

    ലോകത്തിന് വെളിച്ചമായ പുതിയ വിളക്കുകൾ0

    ക്രൈസ്തവ പീഡനത്തിന്റെ ചരിത്രം, ക്രിസ്തുവിന്റെ ദുഃഖവെള്ളിയിൽ തുടങ്ങി അപ്പസ്‌തോലന്മാരിലൂടെ കടന്ന് വർത്തമാന കാലത്തും തുടരുകയാണ്. മാനുഷിക കാഴ്ചപ്പാടിൽ, ആശങ്കജനകമാംവിധം ക്രൈസ്തവ പീഡനം വ്യാപകമാവുന്നു. എന്നാൽ ക്രിസ്തു ഇതെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് തന്നിരിക്കുന്നതിനാൽ ആധ്യാത്മിക കാഴ്ചപ്പാടിൽ പീഡനങ്ങളെ കാണാൻ ശ്രമിക്കുകയാണ് വേണ്ടത്. ”നിങ്ങളെ കൊല്ലുന്നവർ ദൈവത്തിനു ബലിയർപ്പിക്കുകയാണ് എന്നു പറയുന്ന കാലം വന്നിരിക്കു”കയാണ്. ഈ ബോധ്യമാണ് ക്രൈസ്തവരെ പീഡിപ്പിക്കുന്നവരെ നയിക്കുന്നതെന്ന് തോന്നുന്നു. ഒരർത്ഥത്തിൽ അത് ശരിയുമാണ്. കാരണം, ട്രിപ്പോളി കടൽത്തീരത്ത് വച്ച് കഴുത്തറക്കപ്പെട്ട യുവാക്കൾ തങ്ങളുടെ വിശ്വാസം മുറുകെ

  • സാവൂളിന്റെ മാനസാന്തരം ഇന്നും…

    സാവൂളിന്റെ മാനസാന്തരം ഇന്നും…0

    ”ആ ദിവസം വരുമ്പോൾ ഞാൻ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും. ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും.” (ജറെമിയ 31:33 ) എന്റെ പ്രിയസുഹൃത്ത് ഫിലിപ്പ് എഫ്. ലോയർ യു.എസിൽ നിന്നും അദ്ദേഹത്തിന്റെ പുസ്തകത്തിനുവേണ്ടി ഇന്ത്യയിലെ സുവിശേഷവൽക്കരണത്തെക്കുറിച്ച് എഴുതിക്കൊടുക്കാമോ എന്നാവശ്യപ്പെട്ടു. കാണ്ടമാൽ പീഡനം പുതിയ കാഴ്ചപ്പാടിൽ എഴുതാനായിരുന്നു നിർദേശം. കാണ്ടമാലിലെ പാവപ്പെട്ട എന്നാൽ ധീരരായ ക്രൈസ്തവരുടെ ക്ഷമിക്കുന്ന മനോഭാവം അവരെ പീഡിപ്പിച്ചവർക്ക് അവിശ്വസനീയമായ സാക്ഷ്യമായിരുന്നു. കാണ്ടമാൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും അവരുടെ ദൈവാലയങ്ങൾ നശിപ്പിക്കുകയും ചെയ്തവർ ക്രിസ്തുവിശ്വാസം

Don’t want to skip an update or a post?