Follow Us On

29

March

2024

Friday

  • പാലകന്റെ പാഥേയം 33: തിരുക്കുടുംബത്തിന്റെ സംരക്ഷകന് നമ്മെ  ഭരമേൽപ്പിക്കാം

    പാലകന്റെ പാഥേയം 33: തിരുക്കുടുംബത്തിന്റെ സംരക്ഷകന് നമ്മെ ഭരമേൽപ്പിക്കാം0

    വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ച് ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ നയിച്ച 33 ദിന പ്രാർത്ഥനാ യജ്ഞം ‘പാലകന്റെ പാഥേയ’ത്തിന് പരിസമാപ്തി കുറിക്കുന്ന ഇന്ന് (മാർച്ച് 19- വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനം) നമ്മെ ഒരോരുത്തരെയും വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിനായി ഭരമേൽപ്പിക്കാം. വിശുദ്ധ യൗസേപ്പിനോടുള്ള പ്രതിഷ്ഠ രക്ഷകന്റെ പാലകനും തിരുസഭയുടെ സംരക്ഷകനുമായ വിശുദ്ധ യൗസേപ്പിന്റെ കരംപിടിച്ച് ഇക്കഴിഞ്ഞ 33 ദിവസങ്ങള്‍ സഞ്ചരിക്കാന്‍ അനുവദിച്ച ത്രിയേകദൈവത്തിന് ഞാന്‍ നന്ദിപറയുന്നു. മാമ്മോദീസായില്‍ ഞാന്‍ ചെയ്ത

  • പാലകന്റെ പാഥേയം 32: കുടിയേറ്റക്കാരുടെ ആശ്വാസമായ യൗസേപ്പ്

    പാലകന്റെ പാഥേയം 32: കുടിയേറ്റക്കാരുടെ ആശ്വാസമായ യൗസേപ്പ്0

    ”ധീരനും മഹാത്മാവുമായ വിശുദ്ധ യൗസേപ്പേ, പരദേശികളെ സ്‌നേഹത്തോടെ ഉള്‍ക്കൊള്ളാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളും പരദേശികളാണ് എന്ന് ഓര്‍മിപ്പിക്കണമേ.” പാലകന്റെ പാഥേയം 32-ാംദിന ധ്യാനം-  കുടിയേറ്റക്കാരുടെ ആശ്വാസമായ യൗസേപ്പ് ദൈവവചനം: ”പരദേശിയെ സ്‌നേഹിക്കുക; ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ” (നിയ. 10:19). ധ്യാനം: ഭയന്നോടുന്ന അഭയാര്‍ത്ഥികളെപ്പോലെയാണ് തിരുക്കുടുംബം ഈജിപ്തിലേക്ക് ഓടിരക്ഷപെട്ടത്. കുടിയേറ്റത്തിന്റെ കാരണങ്ങള്‍ പലതാണ്. എന്നാല്‍, യുദ്ധം, ദാരിദ്ര്യം, വിദ്വേഷം, പീഡനം എന്നീ കാരണങ്ങളാല്‍ കുടിയേറുന്നതും അന്യദേശത്ത് പരദേശിയായി ജീവിക്കേണ്ടിവരുന്നതും ഭീകരമായ അവസ്ഥയല്ലേ. സ്വന്തം നാട്ടിലേക്കു മടങ്ങാനും പ്രിയമുള്ളവരെ കണ്ടുമുട്ടാനും കൊതിച്ച് ദിവസങ്ങള്‍

  • പാലകന്റെ പാഥേയം 31: രക്ഷകന്റെ പാലകനായ യൗസേപ്പ്

    പാലകന്റെ പാഥേയം 31: രക്ഷകന്റെ പാലകനായ യൗസേപ്പ്0

    ”വിശുദ്ധ യൗസേപ്പേ, മാനവരാശിയുടെ ശുശ്രൂഷകരാക്കി ഞങ്ങളെയും മാറ്റണമേ.” പാലകന്റെ പാഥേയം 31-ാംദിന ധ്യാനം-  രക്ഷകന്റെ പാലകനായ യൗസേപ്പ് ദൈവവചനം: ”അനന്തരം രാജാവ് തന്റെ വലതുഭാഗത്തുള്ളവരോട് അരുളിച്ചെയ്തു: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍. ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശമാക്കുവിന്‍” (മത്താ. 25:34). ധ്യാനം: രക്ഷകന് മറിയത്തിന്റെ ഉദരത്തില്‍ രൂപമെടുക്കാനും ഈ ഭൂമിയില്‍ പിറക്കാനും യൗസേപ്പിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍, വളര്‍ച്ചയുടെ പാതയില്‍ ഇങ്ങനെയൊരു പാലകനെ ആവശ്യമായിരുന്നു. ജന്മം നല്‍കിയല്ല യൗസേപ്പ് പിതാവായത്, പരിപാ ലിച്ച് പിതാവായി. പരിപാലിക്കുന്ന കരങ്ങളെല്ലാം ബലിഷ്ഠമാണ്.

  • പാലകന്റെ പാഥേയം 30: പിശാചുക്കളുടെ പേടിസ്വപ്‌നമായ യൗസേപ്പ്

    പാലകന്റെ പാഥേയം 30: പിശാചുക്കളുടെ പേടിസ്വപ്‌നമായ യൗസേപ്പ്0

    ”ആത്മീയപോരാട്ടത്തില്‍ ഞങ്ങള്‍ക്ക് എന്നും ആശ്രയമായ വിശുദ്ധ യൗസേപ്പേ, തിന്മയെ ചെറുത്തു തോല്‍പ്പിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്ക് നേടിത്തരണമേ.” പാലകന്റെ പാഥേയം 30-ാംദിന ധ്യാനം-  പിശാചുക്കളുടെ പേടിസ്വപ്‌നമായ യൗസേപ്പ് ദൈവവചനം: ”നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍” (1 പത്രോ. 5:8-9). ധ്യാനം: ആത്മീയജീവിതം ഒരു നിരന്തര പോരാട്ടമാണല്ലോ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളോട് യുദ്ധം ചെയ്യണം. അതുപോലെതന്നെ, ലോകത്തിന്റെ അരൂപികളോടും പിശാചിന്റെ ചെയ്തികളോടും പോരാടണം. ഈ പോരാട്ടത്തില്‍ ശക്തനായ സഹായിയാണ് യൗസേപ്പിതാവ്.

  • പാലകന്റെ പാഥേയം 29: തൊഴിലാളികളുടെ മാതൃകയായ യൗസേപ്പ്

    പാലകന്റെ പാഥേയം 29: തൊഴിലാളികളുടെ മാതൃകയായ യൗസേപ്പ്0

    ”തൊഴിലിന്റെ മഹത്വം പഠിക്കാന്‍ തൊഴിലാളികളുടെ മധ്യസ്ഥനും മാതൃകയുമായ യൗസേപ്പേ, ഞങ്ങളെ സഹായിക്കണമേ.” പാലകന്റെ പാഥേയം 29-ാംദിന ധ്യാനം-  തൊഴിലാളികളുടെ മാതൃകയായ യൗസേപ്പ് ദൈവവചനം: ”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” (മത്താ. 11:28-30). ധ്യാനം: ഒരാളുടെ ജീവിതത്തിന്റെ ഏറ്റം മനോഹരമായ

  • പാലകന്റെ പാഥേയം 28: ഏറ്റം നീതിമാനായ യൗസേപ്പ്

    പാലകന്റെ പാഥേയം 28: ഏറ്റം നീതിമാനായ യൗസേപ്പ്0

    ”ഏറ്റം നീതിമാനായ മാര്‍ യൗസേപ്പേ, ഞങ്ങളിലെ നീതിയുടെ ആത്മാവിനെ പ്രോജ്ജ്വലിപ്പിക്കാന്‍ സഹായിക്കണമേ.” പാലകന്റെ പാഥേയം 28-ാംദിന ധ്യാനം-  ഏറ്റം നീതിമാനായ യൗസേപ്പ് ദൈവവചനം: ”നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (മത്താ. 5:20). ധ്യാനം: അര്‍ഹിക്കുന്നത് നല്‍കുന്നതല്ലേ നീതി. ദൈവത്തിനും സഹോദരങ്ങള്‍ക്കും നമുക്കുതന്നെയും അര്‍ഹിക്കുന്നത് നല്‍കാന്‍ കഴിയണം. അര്‍ഹിക്കുന്ന സ്‌നേഹവും കരുതലും നല്‍കാന്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്കിടയില്‍ നീതിബോധം ശക്തമായിരിക്കും. മനുഷ്യര്‍ തമ്മില്‍ മാത്രമല്ല, ദൈവത്തോടും ദൈവികനിയമങ്ങളോടും നീതിപൂര്‍വം വര്‍ത്തിക്കാന്‍

  • പാലകന്റെ പാഥേയം 27: കന്യാവ്രതക്കാരുടെ കാവല്‍ക്കാരനായ യൗസേപ്പ്

    പാലകന്റെ പാഥേയം 27: കന്യാവ്രതക്കാരുടെ കാവല്‍ക്കാരനായ യൗസേപ്പ്0

    ”കന്യാവ്രതക്കാരുടെ കാവല്‍ക്കാരാ, തെറ്റായ മോഹങ്ങളില്‍നിന്നും മോഹഭംഗങ്ങളില്‍നിന്നും എന്നെയകറ്റി ഈശോയുടേതാക്കി മാറ്റണമേ.” പാലകന്റെ പാഥേയം 27-ാംദിന ധ്യാനം-  കന്യാവ്രതക്കാരുടെ കാവല്‍ക്കാരനായ യൗസേപ്പ് ദൈവവചനം: ”സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പ്പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?” (റോമാ 8:32). ധ്യാനം: പരിശുദ്ധി പുണ്യവും ബ്രഹ്‌മചര്യം വ്രതവുമാണ്. പരിശുദ്ധിയെന്ന പുണ്യം ദൈവം എല്ലാവര്‍ക്കും നല്‍കുന്ന ദാനമാണ്. സ്വകാര്യജീവിതത്തില്‍ പരിശുദ്ധി സൂക്ഷിക്കുന്നവരെ ദൈവം ഒരുപാട് ആദരിക്കും. ആത്മീയപോരാട്ടത്തില്‍ വളരെ പ്രധാനപ്പെട്ട വിഷയമാണിത്. ദൈവത്തിന്റെ പരിശുദ്ധിയിലേക്കുള്ള ക്ഷണം ലഭിച്ചവരാണ് നാം. നാം നമ്മുടേതല്ല, ദൈവത്തിന്റേതാണ്.

  • പാലകന്റെ പാഥേയം 26: തിരുക്കുടുംബത്തിന്റെ തലവനായ യൗസേപ്പ്

    പാലകന്റെ പാഥേയം 26: തിരുക്കുടുംബത്തിന്റെ തലവനായ യൗസേപ്പ്0

    ”തിരുക്കുടുംബത്തിന്റെ തലവനായ മാര്‍ യൗസേപ്പേ, അങ്ങ് ഞങ്ങളുടെ കുടുംബങ്ങളുടെ തലവനായിരിക്കേണമേ.” പാലകന്റെ പാഥേയം 26-ാംദിന ധ്യാനം-  തിരുക്കുടുംബത്തിന്റെ തലവനായ യൗസേപ്പ് തിരുവചനം: ”പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു” (ലൂക്കാ 2:51). ധ്യാനം: പിതൃത്വം എത്രയോ ഭാഗ്യമുള്ളതാണ്. ഈശോയുടെ വളര്‍ത്തുപിതാവ് മാത്രമല്ല, തിരുക്കുടുംബത്തിന്റെ തലവനുമായ യൗസേപ്പിനെ ദൈവം എത്രയോ സമുന്നതമായിട്ടാണ് അനുഗ്രഹിച്ചത്. നസ്രത്തിലെ ഈശോ മറിയത്തിന്റെയും യൗസേപ്പിന്റെയും തണലിലാണ് വളരുന്നത്. മാതാപിതാക്കള്‍ക്ക് കീഴ്‌വഴങ്ങിയുള്ള ജീവിതം. എല്ലാ നിയമങ്ങള്‍ക്കും അധീനനായവന്‍ നിയമത്തിനു കീഴ്‌വഴങ്ങിയത് മനുഷ്യാവതാരം

Latest Posts

Don’t want to skip an update or a post?