Follow Us On

29

March

2024

Friday

  • പാലകന്റെ പാഥേയം 17: എല്ലാം സ്വീകരിക്കാന്‍ പഠിപ്പിക്കുന്ന യൗസേപ്പ്

    പാലകന്റെ പാഥേയം 17: എല്ലാം സ്വീകരിക്കാന്‍ പഠിപ്പിക്കുന്ന യൗസേപ്പ്0

    ”ജീവിതം വച്ചുനീട്ടുന്ന നല്ലതും വിപരീതവുമായ അനുഭവങ്ങള്‍ക്കിടയില്‍, തെറ്റുപറ്റാത്തൊരു ദൈവത്തിന്റെ തണലിലാണ് മുന്നേറുന്നത് എന്ന ബോധ്യം ഞങ്ങളില്‍ ജനിപ്പിക്കാന്‍, മാര്‍ യൗസേപ്പേ ഞങ്ങളെ സഹായിക്കണമേ.” പാലകന്റെ പാഥേയം 17-ാം ദിന ധ്യാനം- എല്ലാം സ്വീകരിക്കാന്‍ പഠിപ്പിക്കുന്ന യൗസേപ്പ് ദൈവവചനം: ”ദൈവകരങ്ങളില്‍നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ?” (ജോബ് 2:10). ധ്യാനം: മരുഭൂമിയില്‍ മരുപ്പച്ച തെളിയിക്കാനും കരിമ്പാറയില്‍നിന്നും ശുദ്ധജലം പുറത്തെടുക്കാനും കഴിവുള്ള ദൈവത്തെ ധ്യാനിക്കുക. ജീവിതവഴികള്‍ പൂക്കളും കല്ലുകളും നിറഞ്ഞതാണ്. പൂക്കള്‍ നിറച്ച ദൈവംതന്നെയാണ് കല്ലുകള്‍ പതിയാന്‍ അനുവദിച്ചതും. രണ്ടിലൂടെയും സമചിത്തത

  • പാലകന്റെ പാഥേയം 16- പൂര്‍വ്വപിതാക്കന്മാരുടെ വെളിച്ചമായ യൗസേപ്പ്

    പാലകന്റെ പാഥേയം 16- പൂര്‍വ്വപിതാക്കന്മാരുടെ വെളിച്ചമായ യൗസേപ്പ്0

    ”പൂര്‍വ്വ പിതാക്കന്മാരുടെ വെളിച്ചമായ വിശുദ്ധ യൗസേപ്പേ, ദൈവം ഞങ്ങളില്‍ കത്തിച്ച തിരിനാളത്തെ പരിപാലിക്കാനും പ്രോജ്ജ്വലിപ്പിക്കാനും ഞങ്ങളെ സഹായിക്കണമേ.” പാലകന്റെ പാഥേയം 16-ാം ദിന ധ്യാനം- പൂര്‍വ്വപിതാക്കന്മാരുടെ വെളിച്ചമായ യൗസേപ്പ് ദൈവവചനം: ”ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്” (എഫേ. 5:8-9). ധ്യാനം: നിത്യപ്രകാശമല്ലേ ദൈവം. സൃഷ്ടികളില്‍ മഹോന്നതമാണ് സൂര്യനും ചന്ദ്രനും താരകഗണങ്ങളുമെല്ലാം. സൂര്യനില്‍നിന്നാണല്ലോ ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം സ്വീകരിക്കുന്നത്. നിഴല്‍ ഇല്ലാത്തത് സൂര്യനു

  • പാലകന്റെ പാഥേയം 15- ദാവീദിന്റെ വിശിഷ്ടസന്താനമായ യൗസേപ്പ്

    പാലകന്റെ പാഥേയം 15- ദാവീദിന്റെ വിശിഷ്ടസന്താനമായ യൗസേപ്പ്0

    ”ദാവീദിന്റെ വിശിഷ്ടസന്താനമായ മാര്‍ യൗസേപ്പേ, എന്റെയും എന്റെ കുടുംബത്തിന്റെയും ജീവിതനിയോഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങളെ സഹായിക്കണമേ.” പാലകന്റെ പാഥേയം 15-ാം ദിന ധ്യാനം- ദാവീദിന്റെ വിശിഷ്ടസന്താനമായ യൗസേപ്പ് ദൈവവചനം: ”കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്” (മത്താ. 1:20). ധ്യാനം: കുലീനമായ കുടുംബത്തില്‍ പിറക്കാനാവുക വലിയ ഭാഗ്യമാണ്. മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളിലെല്ലാം ദാവീദിന്റെ വംശപരമ്പരയില്‍ നിന്നുള്ളവന്‍ എന്നു പ്രത്യേകം പറയുന്നുണ്ട്. യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവനാണ്

  • പാലകന്റെ പാഥേയം 14- തിരുസഭയുടെ സംരക്ഷകനായ യൗസേപ്പ്

    പാലകന്റെ പാഥേയം 14- തിരുസഭയുടെ സംരക്ഷകനായ യൗസേപ്പ്0

     ”തിരുസഭയുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പേ, സഭയെ പരിരക്ഷിക്കണമേ. അജപാലകരെ കാത്തു കൊള്ളണമേ. വിശ്വാസികളെ പൊതിഞ്ഞു പിടിക്കണമേ.” പാലകന്റെ പാഥേയം 14-ാം ദിന ധ്യാനം- തിരുസഭയുടെ സംരക്ഷകനായ യൗസേപ്പ് ദൈവവചനം: ”ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല” (മത്താ. 16:18). ധ്യാനം: തിരുക്കുടുംബത്തിന്റെ പാലകനായ അങ്ങയെ തിരുസഭയുടെ സംരക്ഷകനായി ദൈവം നിയോഗിക്കുമെന്ന് യൗസേപ്പിതാവേ, അങ്ങ് എപ്പോഴെങ്കിലും കരുതിയിരുന്നുവോ? ഉണ്ണിയേശുവിനെയും മറിയത്തെയും എല്ലാ തിന്മകളില്‍നിന്നും പൊതിഞ്ഞുപിടിക്കാന്‍ കഴിഞ്ഞതുപോലുള്ള കരുത്തുറ്റകരം മറ്റാര്‍ക്കാണുള്ളത്. അങ്ങയുടെ

  • പാലകന്റെ പാഥേയം 13- തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പ്

    പാലകന്റെ പാഥേയം 13- തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പ്0

    ”തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങളെ സ്‌നേഹത്തിലും വിശ്വസ്തതയിലും പരിശുദ്ധിയിലും വളര്‍ത്താന്‍ ഞങ്ങള്‍ക്കു തുണയായിരിക്കേണമേ.” പാലകന്റെ പാഥേയം 13-ാം ദിന ധ്യാനം- തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പ്. ദൈവവചനം: ”മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” (സങ്കീ. 23:4). ധ്യാനം: ത്രിത്വകുടുംബത്തിന്റെ പകര്‍പ്പാണ് തിരുക്കുടുംബം. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള പരസ്പര കൂട്ടായ്മയാണ് ത്രിത്വം. യൗസേപ്പും മറിയവും അവരുടെ കൈകളില്‍ നല്‍കപ്പെട്ട ദൈവസുതനും ചേര്‍ന്നതാണ് തിരുക്കുടുംബം. ഒന്ന് സ്വര്‍ഗത്തില്‍, മറ്റൊന്നു ഭൂമിയില്‍. ഒന്ന് ദൈവകുടുംബം, മറ്റൊന്നു

  • പാലകന്റെ പാഥേയം 12- മാതൃഭക്തരെ സഹായിക്കുന്ന യൗസേപ്പ്

    പാലകന്റെ പാഥേയം 12- മാതൃഭക്തരെ സഹായിക്കുന്ന യൗസേപ്പ്0

    ”മാതൃഭക്തരുടെ ആശ്രയമായ വിശുദ്ധ യൗസേപ്പേ, മറിയത്തെപ്പോലുള്ള പരിശുദ്ധ മാതാക്കളെ ഈ ഭൂമിയിലേക്ക് അയയ്ക്കാന്‍ ഈശോയോടു പറയണമേ.” പാലകന്റെ പാഥേയം 12-ാം ദിന ധ്യാനം- മാതൃഭക്തരെ സഹായിക്കുന്ന യൗസേപ്പ്. ദൈവവചനം: ”അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹ. 19:27). ധ്യാനം: കുരിശിന്‍ ചുവട്ടില്‍നിന്ന യോഹന്നാന്റെ കൈകളിലാണ് മറിയത്തെ അന്ന് ഭരമേല്‍പിച്ചത്. സ്വഭവനത്തിലും ഹൃദയത്തിലും മറിയത്തെ സ്വീകരിക്കാന്‍ അന്നുമുതല്‍ ശിഷ്യസമൂഹത്തിനായി. എന്നാല്‍, ഇതിന് എത്രയോനാള്‍

  • പാലകന്റെ പാഥേയം 11- കൃപാവരങ്ങളാല്‍ നിറയപ്പെട്ട യൗസേപ്പ്

    പാലകന്റെ പാഥേയം 11- കൃപാവരങ്ങളാല്‍ നിറയപ്പെട്ട യൗസേപ്പ്0

    ”ദൈവദാനങ്ങളുടെ ഇരിപ്പിടമായ വി. യൗസേപ്പേ, കൃപാവരപൂര്‍ണമായ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.” പാലകന്റെ പാഥേയം 11-ാം ദിന ധ്യാനം- കൃപാവരങ്ങളാല്‍ നിറയപ്പെട്ട യൗസേപ്പ്. ദൈവവചനം: ”ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. കര്‍ത്താവിന്റെ ആത്മാവ് അവന്റെമേല്‍ ആവസിക്കും” (ഏശ. 11:1-2). ധ്യാനം: പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ മറിയം കഴിഞ്ഞാല്‍ റൂഹാ ഇത്രമേല്‍ താവളമടിച്ചു വസിച്ചിട്ടുള്ള മനുഷ്യവ്യക്തി ആരുണ്ടാകും? ദൈവസ്വരത്തിന് സമൂലം കീഴ്‌വഴങ്ങിയ യൗസേപ്പില്‍ പരിശുദ്ധാത്മാവ് എന്നും ആനന്ദം കണ്ടെത്തിയിട്ടുണ്ടാകും. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല ഉറങ്ങുമ്പോള്‍പോലും

  • പാലകന്റെ പാഥേയം 10- ഏഴാം വ്യാകുലം: യേശുവിനെ കാണാതാകുന്നു

    പാലകന്റെ പാഥേയം 10- ഏഴാം വ്യാകുലം: യേശുവിനെ കാണാതാകുന്നു0

    ”എല്ലാ വേദനകളിലും ദൈവത്തെ ചേര്‍ത്തു പിടിച്ച് മുന്നോട്ടുപോയ പരിശുദ്ധ യൗസേപ്പേ, നിന്റെ പ്രത്യാശയും സ്‌നേഹവും ഞങ്ങളിലും നിറയ്ക്കണമേ.” പാലകന്റെ പാഥേയം പത്താം ദിന ധ്യാനം- ഏഴാം വ്യാകുലം: യേശുവിനെ കാണാതാകുന്നു ദൈവവചനം: ”ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജെറുസലേമിലേക്കു തിരിച്ചുപോയി” (ലൂക്കാ 2:45). ധ്യാനം: ജെറുസലെം ദേവാലയത്തില്‍ തിരുനാളിനു പോവുക പതിവായിരുന്നു, ജോസഫ്. ഈശോയ്ക്ക് പന്ത്രണ്ടു വയസു പ്രായമുള്ളപ്പോഴാണ് തിരുക്കുടുംബം ഒരുമിച്ച് തിരുനാളിനു പോയത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളാഘോഷമാണ്. ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങിപ്പോരുകയായിരുന്നു, അവര്‍. മറിയം

Latest Posts

Don’t want to skip an update or a post?